AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam Season 8: പണി കിട്ടി! രാഹുൽ ഈശ്വർ വേദാം​ഗിയും ജയിലിൽ

Rahul Easwar and Vedangi Sent to Jail -Bigg Boss Updates: ​ബി​ഗ് ബോസ് മലയലാളം സീസൺ 8 ൽ മത്സരങ്ങൾ പുരോ​ഗമിച്ചു വരികയാണ്. മറ്റൊരു വീക്കെൻഡ് എപിസോഡിനായി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തരിക്കുകയുമാണ്. വീക്കെൻഡ് എപിസോഡിന് മുന്നോടിയായി ഹൗസിൽ ജയിൽ നോമിനേഷനും ഇന്ന് നടന്നു. ഈ ആഴ്ചയിൽ ഹൗസിൽ രാഹുൽ ഈശ്വറും വേദാം​ഗിയുമാണ് ജയിലിലേക്ക് പോയത്.

Bigg Boss Malayalam Season 8: പണി കിട്ടി! രാഹുൽ ഈശ്വർ വേദാം​ഗിയും ജയിലിൽ
Rahul Easwar, Vedangi Image Credit source: Screen Grab
Amal KV
Amal KV | Updated On: 24 Oct 2026 | 12:41 AM

​ബി​ഗ് ബോസ് മലയലാളം സീസൺ 8 ൽ മത്സരങ്ങൾ പുരോ​ഗമിച്ചു വരികയാണ്. മറ്റൊരു വീക്കെൻഡ് എപിസോഡിനായി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തരിക്കുകയുമാണ്. വീക്കെൻഡ് എപിസോഡിന് മുന്നോടിയായി ഹൗസിൽ ജയിൽ നോമിനേഷനും ഇന്ന് നടന്നു. ഈ ആഴ്ചയിൽ ഹൗസിൽ രാഹുൽ ഈശ്വറും വേദാം​ഗിയുമാണ് ജയിലിലേക്ക് പോയത്. കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും മോശം പ്രകടനം നടത്തിയവരെയാണ് ഓരോ ആഴ്ചയിലും സാധാരണയായി സഹ മത്സരാർത്ഥികൾ ചേർന്ന് നോമിനേറ്റ് ചെയ്തു ജയിലിലേക്ക് അയക്കുക. ഈയാഴ്ചയിലും അതേ രീതി തന്നെയാണ് ഹൗസിൽ കണ്ടത്.

ഈയാഴ്ചയിൽ രാഹുലിനെയും വേദാംഗിയെയും നോമിനേറ്റ് ചെയ്യാൻ മത്സരാർത്ഥികൾക്ക് വലിയൊരു കാരണം കൂടി ഉണ്ടായിരുന്നു. മറ്റൊന്നുമല്ല നോബിയും രാഹുലും വേദാഗിയും തുടർച്ചയായി ഹൗസിലെ നിയമങ്ങൾ ലംഘിക്കുന്നു എന്ന് ചൂണ്ടി കാണിച്ച് ബിഗ് ബോസ് ഈയാഴ്ചയിലെ ലക്ഷ്വറി ബജറ്റ് പൂർണ്ണമായും കട്ട് ചെയ്തിരുന്നു.ഇത് മറ്റു മത്സരാർത്ഥികളെ സംബന്ധിച്ചിടത്തോളം ഏറെ രോഷം ഉണ്ടാക്കുന്ന സംഭവമായിരുന്നു. കാരണം അത്രയ്ക്ക് കഠിനമായ ടാസ്കുകളാണ് കഴിഞ്ഞ ആഴ്ചയിൽ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നൽകിയിരുന്നത്. മാനസികശേഷിയും ശാരീരിക ക്ഷമതയും ഒരുപോലെ പരീക്ഷിക്കുന്ന ടാസ്കുകൾ ആയിരുന്നു അവയെല്ലാം. ഇതിൽ വളരെ ആത്മാർത്ഥതയോടെയാണ് മത്സരാർത്ഥികൾ ഓരോരുത്തരും പങ്കെടുത്തത്. വിജയിയായി ആനുകൂല്യങ്ങൾ നേടുക എന്നതിനൊപ്പം തന്നെ ലക്ഷ്വറി ബജറ്റ് സ്വന്തമാക്കുക എന്ന ആഗ്രഹം കൂടി എല്ലാവർക്കും ഉണ്ടായിരുന്നു.

Also Read: ബിഗ് ബോസ് അവതാരകനായി ഒരു ദിവസമെങ്കിലും ആ മൈക്ക് കയ്യിൽ പിടിക്കണം, ആ​ഗ്രഹം തുറന്ന് പറ‍ഞ്ഞ് ഷെഫ് നളൻ

അത്തരത്തിൽ ആത്മാർത്ഥമായി കളിച്ചിട്ട് പോലും തങ്ങളുടെ കൂട്ടത്തിൽ ഉള്ളവർ ചെയ്ത നിയമലംഘനത്തിന്റെ പേരിൽ ലക്ഷ്വറി ബജറ്റ് പൂർണ്ണമായും ഇല്ലാതാകുന്നത് മത്സരാർത്ഥികൾക്ക് വലിയ നിരാശ ഉണ്ടാക്കുന്ന കാര്യമാണ്. ഇതിന് കാരണക്കാരായവർ എന്നതിനാൽ ആണ് രാഹുലിനെയും വേദാം​ഗിയെയും ഭൂരിഭാഗം പേരും ജയിലിലേക്ക് നോമിനേറ്റ് ചെയ്തത്.

ഈ സീസണിന്റെ ലോഞ്ച് ചടങ്ങിൽ ഹൗസിലെ നിയമങ്ങൾ പാലിച്ചില്ല എങ്കിൽ അവിടെയും ജയിലുണ്ട് എന്നുള്ളത് മോഹൻലാൽ രാഹുൽ ഈശ്വറിനെ ഓർമ്മിപ്പിച്ചിരുന്നു. പുരുഷ കമ്മീഷൻ വേണമോ വേണ്ടയോ എന്നുള്ള നിലപാട് മോഹൻലാൽ വ്യക്തമാക്കിയില്ല എങ്കിൽ താൻ നിരാഹാര സത്യാഗ്രഹം കിടക്കുമെന്ന് രാഹുൽ പറഞ്ഞപ്പോഴാണ് ഹൗസിൽ ജയിലുണ്ട് എന്ന കാര്യം മോഹൻലാൽ ഓർമിപ്പിച്ചത്. ഇപ്പോൾ ആ ജയിലിൽ കിടക്കാനുള്ള അവസരം രാഹുലിന് കിട്ടിയിരിക്കുകയാണ്.

English Summary

The competition in Bigg Boss Malayalam Season 8 is currently underway, and the audience is eagerly awaiting the upcoming weekend episode. Ahead of this, the jail nomination process took place in the house today. This week, Rahul Easwar and Vedangi have been sent to the jail.

Follow Us