AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Seema Vineeth: ‘എന്ത് ചെയ്താലും എനിക്ക് അമ്മയാകാൻ പറ്റില്ല’; പൊട്ടിക്കരഞ്ഞ് സീമ വിനീത്

Seema Vineeth Emotional Talk: തൻ്റെ അനന്തരവൻ കനലുവുമായി ഔട്ടിങ്ങിനായി പോയ വ്ലോ​ഗാണ് സീമ വിനീത് പുതിയതായി പങ്കുവച്ചിരിക്കുന്നത്. കനലുവിൻ്റെ പിറന്നാളുമായി ബന്ധപ്പെട്ടാണ് ഇവർ ഔട്ടിങ്ങിന് പോയത്. അവന് ഇഷ്ടമുള്ള സ്ഥലങ്ങളിൽ പോയ സീമ, ഇഷ്ടമുള്ളതെല്ലാം വാങ്ങികൊടുക്കുകയും തിരികെ വീട്ടിലാക്കുകയും ചെയ്തു. വീട്ടിൽ കുട്ടിയെ ആക്കിയ ശേഷമാണ് സീമ കരഞ്ഞുകൊണ്ട് വീഡിയോ പങ്കുവയ്ക്കുന്നത്.

Seema Vineeth: ‘എന്ത് ചെയ്താലും എനിക്ക് അമ്മയാകാൻ പറ്റില്ല’; പൊട്ടിക്കരഞ്ഞ് സീമ വിനീത്
Seema VineethImage Credit source: Facebook (Seema Vineeth)
Neethu Vijayan
Neethu Vijayan | Published: 14 May 2026 | 01:46 PM

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഏറെ പ്രശസ്തയായ വ്യക്തിയാണ് ട്രാൻസ്ജെൻഡറായ സീമ വിനീത്. യുട്യൂബർ കൂടിയായ സീമയ്ക്ക് വലിയൊരു ആരാധക വൃന്ദവും ഫോളോവേഴ്സും ഇൻസ്റ്റ​ഗ്രാമടക്കമുള്ള സമൂഹ മാധ്യമങ്ങളിലുണ്ട്. നീണ്ട കാലത്തെ പരിശ്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കും ശേഷമാണ് സീമ ഇന്നീകാണുന്ന നിലയിലെത്തിയത്. പല തവണയായി സീമ തന്നെ ഇക്കാര്യം തൻ്റെ സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു സീമയും കോട്ടയം സ്വദേശിയായ നിഷാന്തുമായുള്ള വിവാഹം നടന്നത്. തൻ്റെ ചെറിയ വലിയ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള സീമ ഇപ്പോൾ തൻ്റെ ഫോളോവേഴ്സിനെ ആകെ കരയിപ്പിച്ചിരിക്കുകയാണ്.

തൻ്റെ അനന്തരവൻ കനലുവുമായി ഔട്ടിങ്ങിനായി പോയ വ്ലോ​ഗാണ് സീമ വിനീത് പുതിയതായി പങ്കുവച്ചിരിക്കുന്നത്. കനലുവിൻ്റെ പിറന്നാളുമായി ബന്ധപ്പെട്ടാണ് ഇവർ ഔട്ടിങ്ങിന് പോയത്. അവന് ഇഷ്ടമുള്ള സ്ഥലങ്ങളിൽ പോയ സീമ, ഇഷ്ടമുള്ളതെല്ലാം വാങ്ങികൊടുക്കുകയും തിരികെ വീട്ടിലാക്കുകയും ചെയ്തു. വീട്ടിൽ കുട്ടിയെ ആക്കിയ ശേഷമാണ് സീമ കരഞ്ഞുകൊണ്ട് വീഡിയോ പങ്കുവയ്ക്കുന്നത്. തനിക്ക് ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല എന്ന് പറഞ്ഞാണ് സീമ പൊട്ടികരയുന്നത്.

ALSO READ: ചുണ്ട് പൊട്ടിയത് കാണിച്ചതാണ്, നിനക്കൊന്നും നാണമില്ലേ? ലീക്കായ വീഡിയോയിൽ പ്രതികരിച്ചു രേണു സുധി

സീമ വിനീതിൻ്റെ വാക്കുകളിലേക്ക്

“നല്ലൊരു ദിവസമായിരുന്നു ഇന്ന്. അവന് അഞ്ച് വയസ് ആകാൻ പോവുകയാണ്. ഇതുവരെ പുറത്തേക്ക് പോകുമ്പോൾ ആരെങ്കിലുമൊക്കെ ഉണ്ടാകാറുണ്ട്. ഒറ്റക്കിത് ആദ്യമായിട്ടാണ് കൊണ്ടുപോയത്. അവൻ വാശി പിടിക്കുകയും പിണങ്ങുകയും ചെയ്യുമെന്ന് ആദ്യം ഒരു പേടിയുണ്ടായിരുന്നു. പക്ഷേ ഭയങ്കര കൂളായിട്ടാണ് അവൻ ഞങ്ങളുടെ കൂടെ ഇരുന്നത്. ഞങ്ങൾ വല്ലപ്പോഴും ആണ് നേരിട്ട് കാണുന്നത്. അവൻ കൺഫെർട്ടബിൾ ആയിരുന്നു. എനിക്ക് ഭയങ്കര സന്തോഷമായി. അത്രയും ഹാപ്പി ആയിട്ട് അവൻ ഇരുന്നത് കണ്ടപ്പോൾ സന്തോഷമായി. എന്തെന്നില്ലാത്ത സന്തോഷം. വാക്കുകൾക്കതീതമാണത്.

അത്രയും ആ​ഗ്രഹിച്ച് ട്രാൻസ് വുമൺ ആകുന്നവരാണ് ഓരോരുത്തരും . ഞാൻ എന്നെ അങ്ങനയെ പറയുള്ളൂ. ഒരിക്കലും ഞാൻ ഒരു പരിപൂർണയായ സ്ത്രീ അല്ലെന്ന് എനിക്കറിയാം. ജീവിതത്തിൽ ഒരിക്കലും എനിക്ക് അമ്മയാകാൻ പറ്റത്തില്ലെന്നും അറിയാം. നമ്മൾ എന്തൊക്കെ ചെയ്തെന്ന് പറഞ്ഞാലും എനിക്ക് അമ്മയാവാൻ പറ്റത്തില്ല. എനിക്കറിയാം അതിൻ്റെ വാസ്തവം. അത് പറഞ്ഞ് ആൾക്കാര് കളിയാക്കുകയും പരിഹസിക്കുകയും ചെയ്യാറുണ്ട്. അല്ലാതെ തന്നെ ഒരുപാട് കേൾക്കുന്നുണ്ട്. ഇന്നവനെ എല്ലാ സ്ഥലത്തും കൊണ്ടു പോയപ്പോൾ, ഒരുപാട് സന്തോഷം ഉണ്ട്. ആ വിഷമം പറഞ്ഞാൽ മനസിലാവത്തില്ല. ഉള്ളിന്റെ ഉള്ളിൽ എനിക്കെപ്പോഴും ആ വിഷമം ഉണ്ട്”, എന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് സീമ തൻ്റെ വീഡിയോയിൽ പറഞ്ഞത്.

എന്നാൽ സീമയുടെ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് ആശ്വാസ വാക്കുമായി എത്തിയത്. “പ്രസവിച്ചത് കൊണ്ട് അമ്മ ആകില്ല ചേച്ചീ.. എത്രയോ പേരുണ്ട് പ്രസവിച്ച ശേഷം കുട്ടിയെ കൊന്നു കളയുന്നവർ. പ്രവർത്തി കൊണ്ട് ആണ് അമ്മ ആകുന്നത്. അതിന് ചേച്ചിക്ക് പറ്റും. ഒരു കുട്ടിയെ എടുത്തു വളർത്തു. ചേച്ചി നല്ലൊരു ഭാര്യയും മരുമകളും ആണ്. അപ്പോൾ നല്ലൊരു അമ്മയും ആകും, ചേച്ചിയുടെ ഉള്ളിലെ അമ്മയെന്ന ഭാവം ഉള്ളടത്തോളം കാലം ചേച്ചിയും ഒരു അമ്മയാണ്, കരയരുത്. സ്ത്രീകൾ എല്ലാവരും പ്രസവിക്കാൻ കഴിവുള്ളവർ അല്ലല്ലോ? പ്രസവിച്ചവരെല്ലാം നല്ല അമ്മമാരുമല്ലല്ലോ”, എന്നിങ്ങനെയാണ് സീമയെ സമാധാനിപ്പിച്ചുകൊണ്ടുള്ള വാക്കുകൾ.

English Summary:

Celebrity makeup artist and transwomen Seema Vineeth recently shared a heart felting video that has touched thousands of followers. In a candid Video, Seema broke down while the painful realization that she will never become experience motherhood.

 

Follow Us