AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Trisha-Vijay: തൃഷ തമിഴ്‌നാട്ടിലെ കാവ്യ മാധവന്‍; നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍

Trisha Vijay Rumours Spark Kavya Madhavan Comparisons Among Fans: തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ വിജയ്‌യും ഭാര്യ സംഗീതയും തമ്മില്‍ വേര്‍പ്പിരിയാന്‍ പോകുന്നുവെന്നും, അതിനായി സമര്‍പ്പിച്ച ഹരജിയും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഒരു നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന് അതില്‍ പറഞ്ഞിരുന്നു. ഇതോടെ തൃഷയാണ് ആ നടിയെന്ന് എല്ലാവരും ഉറപ്പിച്ചു.

Trisha-Vijay: തൃഷ തമിഴ്‌നാട്ടിലെ കാവ്യ മാധവന്‍; നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍
കാവ്യ മാധവന്‍, തൃഷ Image Credit source: Kavya and Trisha Instagram Page
Shiji M K
Shiji M K | Published: 11 May 2026 | 04:02 PM

വിജയ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയത് മുതല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരുകളില്‍ ഒന്നാണ് നടി തൃഷയുടേത്. നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയത് മുതല്‍ ഒരു പ്രണയം മണക്കുന്നുണ്ടല്ലോ എന്ന സംശയം ആരാധകര്‍ പങ്കുവെക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇരുവരും അക്കാര്യത്തില്‍ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തിയിരുന്നില്ല.

തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ വിജയ്‌യും ഭാര്യ സംഗീതയും തമ്മില്‍ വേര്‍പ്പിരിയാന്‍ പോകുന്നുവെന്നും, അതിനായി സമര്‍പ്പിച്ച ഹരജിയും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഒരു നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന് അതില്‍ പറഞ്ഞിരുന്നു. ഇതോടെ തൃഷയാണ് ആ നടിയെന്ന് എല്ലാവരും ഉറപ്പിച്ചു.

എന്നാല്‍ ഇന്നും ഇന്നലെയുമല്ല വിജയ്‌യും സംഗീതയും വേര്‍പ്പിരിയാനായി കോടതിയെ സമീപിച്ചതെന്നാണ് വിവരം. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഇരുവരും വേര്‍പ്പിരിഞ്ഞ് താമസിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൃഷയും വിജയ്‌യും പ്രണയത്തിലാണെന്ന തരത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നതോടെ പരോക്ഷമായി ഇക്കാര്യം സ്ഥിരീകരിച്ചും തൃഷ രംഗത്തെത്തിയിരുന്നു. ഒടുവില്‍ ടിവികെയ്ക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷം വിജയ് സിനിമയിലെ പാട്ടും ചേര്‍ത്ത് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റും വൈറല്‍.

ടിവികെ അധികാരത്തിലേറിയപ്പോഴും തൃഷയുടെ സാന്നിധ്യം വലിയതോതില്‍ ചര്‍ച്ചയായിരുന്നു. വിജയ്‌യുടെ ഭാര്യയോ മക്കളോ പങ്കെടുക്കാതിരുന്ന ചടങ്ങിലേക്ക് തൃഷ വരണമെങ്കില്‍ അത് ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്നതുകൊണ്ടാണെന്ന് ആരാധകര്‍ പറയുന്നു.

സത്യപ്രതിജ്ഞയില്‍ തിളങ്ങി തൃഷ

ആരാധകര്‍ക്ക് നേരെ കൈവീശി കാണിച്ച് തൃഷ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത് എല്ലാവരിലും ഞെട്ടലുണ്ടാക്കി. എന്തുകൊണ്ട് തൃഷ ചടങ്ങില്‍ പങ്കെടുത്തു എന്നാണ് എല്ലാവര്‍ക്കും ചോദിക്കാനുള്ളത്. സദസിലെത്തിയ തൃഷ വിജയ്‌യുടെ അമ്മയെയും കുടുംബാംഗങ്ങളെയുമെല്ലാം കെട്ടിപിടിച്ച ശേഷമാണ് സ്വന്തം ഇരിപ്പിടത്തിലേക്ക് പോയത്. വിജയ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നിറകണ്ണുകളോടെ അത് വീക്ഷിക്കുകയായിരുന്നു താരം.

Also Read: Actress Trisha Krishnan: ” സ്നേഹം ഉറക്കെ വിളിച്ചറിയക്കപ്പെടേണ്ടതാണ്”; സത്യപ്രതിജ്ഞ ചടങ്ങിലെ അതേ സാരി ധരിച്ച് കുറിപ്പുമായി തൃഷ

പിന്നാലെ പോസ്റ്റ്

സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തൃഷ പങ്കുവെച്ച പോസ്റ്റും വലിയ ശ്രദ്ധ നേടുന്നുണ്ട്. ദി ലൗ ഓള്‍വെയ്‌സ് ലൗഡര്‍ എന്ന അടിക്കുറിപ്പോടെയാണ് തൃഷ ചിത്രങ്ങള്‍ പങ്കുവെച്ചത്. വിജയ്‌യുമായി ബന്ധപ്പെടുത്തി വരുന്ന എല്ലാ റിപ്പോര്‍ട്ടുകളും ശരിവെക്കുന്ന രീതിയിലാണ് ഇപ്പോള്‍ താരത്തിന്റെ പോസ്റ്റ്. സത്യപ്രതിജ്ഞയ്ക്ക് പോകുമ്പോള്‍ എടുത്ത ചിത്രങ്ങളാണ് പങ്കുവെച്ചതെങ്കിലും അതിന് കൊടുത്ത തലക്കെട്ട് വഴി തൃഷ മറ്റെന്തോ പറയാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആരാധകര്‍ പറയുന്നു.

വിമര്‍ശനവും ശക്തം

എന്നാല്‍ തൃഷയുടെ ഈ പ്രവൃത്തികളെ എല്ലാവരും വാനോളം വാഴ്ത്തുന്നില്ല. തൃഷ എന്തിന് ഇതെല്ലാം ഇത്രയേറെ ആസ്വദിക്കുന്നു എന്ന സംശയമാണ് ഭൂരിഭാഗം പേര്‍ക്കും. മറ്റൊരാളുടെ കുടുംബം തകര്‍ത്ത് ജീവിതം കണ്ടെത്താന്‍ ശ്രമിക്കുകയാണ്  തൃഷയെന്ന് ആളുകള്‍ അഭിപ്രായപ്പെടുന്നു. തമിഴ്‌നാട്ടിലെ കാവ്യ മാധവന്‍ ആണെന്ന തരത്തിലും പല വീഡിയോകള്‍ക്കും താഴെ കമന്റുകളെത്തുന്നുണ്ട്. മഞ്ജു വാര്യരുടെ കുടുംബം കാവ്യ തകര്‍ത്തത് പോലെ സംഗീതയുടെ കുടുംബം തൃഷ തകര്‍ത്തുവെന്നാണ് കമന്റുകള്‍.

English Summary

Social media users are comparing Trisha with Kavya Madhavan amid rumours related to Vijay’s personal life and family. The viral discussions have sparked strong reactions among fans online. Several posts and comments continue to circulate across social media platforms. No official response has been issued regarding the ongoing speculation.

Follow Us