Urvashi: നസ്രിയയ്ക്ക് അങ്ങനെയൊരു ഭാഗ്യമുണ്ട്, ഇവിടെ നിന്നിരുന്നുവെങ്കില്‍ ഉഗ്രന്‍ ആക്ടർ ആയേനെ
Urvashi About Nazriya Nazim: മലയാള സിനിമയിലെ താരദമ്പതികളും മികച്ച അഭിനേതാക്കളുമായ നസ്രിയയേയും ഫഹദിനെയും കുറിച്ച് സംസാരിക്കുകയാണ് ഉർവശി. നസ്രിയയെ തനിക്ക് വലിയ ഇഷ്ടമാണെന്നും സിനിമയിൽ സജീവമായിരുന്നെങ്കിൽ ഉഗ്രൻ നടി ആകുമായിരുന്നുവെന്നും ഉർവശി പറഞ്ഞു.
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറണാണ് ഉർവശി. ഏകദേശം 40 വർഷത്തിലധികമായി ഇൻഡസ്ട്രിയിൽ നിറഞ്ഞുനിൽക്കുന്ന താരം സംസ്ഥാനതലത്തിലും ദേശീയ തലത്തിലും നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ താരദമ്പതികളും മികച്ച അഭിനേതാക്കളുമായ നസ്രിയയേയും ഫഹദിനെയും കുറിച്ച് സംസാരിക്കുകയാണ് ഉർവശി.
നസ്രിയയെ തനിക്ക് വലിയ ഇഷ്ടമാണെന്നും സിനിമയിൽ സജീവമായിരുന്നെങ്കിൽ ഉഗ്രൻ നടി ആകുമായിരുന്നുവെന്നും ഉർവശി പറഞ്ഞു. കൂടാതെ, ഫഹദ് ഒരിക്കലു ഹീറോയിസം കാണിക്കാന്‍ വേണ്ടിയുള്ള കഥാപാത്രങ്ങളല്ല തെരഞ്ഞെടുത്തിട്ടുള്ളതെന്നും തരുന്നത് ഏറ്റവും മനോഹരമായി ചെയ്യുമെന്ന നിലപാടാണെന്നും നടി പറഞ്ഞു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ALSO READ: “ഞാൻ മാറില്ല, മാറിയാൽ അത് അഭിനയമാകും”; സ്വാഭാവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ദ്രൻസ്
‘മീരയും നവ്യയുമൊക്കെ നല്ല പെര്‍ഫോമേഴ്സാണ്. പക്ഷെ നസ്രിയ ഇവിടെ നിന്നിരുന്നുവെങ്കില്‍ ഉഗ്രന്‍ ആക്ടറായി മാറിയേനെ. ഒരുപോലെ മോഡേണും നാടനും സ്മാര്‍ട്ട് കഥാപാത്രങ്ങളും ചെയ്യാൻ കഴിവുള്ള നടിയാണ്. സ്മാര്‍ട്ട് നായികയായി നില്‍ക്കാന്‍ പറ്റുമായിരുന്നു. നസ്രിയയുടെ ഓം ശാന്തി ഓശാന ആയാലും ബാംഗ്ലൂർ ഡെയ്‌സ് ആണെങ്കിലും ആ കുട്ടിയെ കണ്ടു കൊണ്ടിരിക്കാന്‍ രസമാണ്. അങ്ങനൊരു ഭാഗ്യം ആ കുട്ടിക്ക് ഉണ്ട്. ഇപ്പോള്‍ സിനിമയില്‍ അങ്ങനെ സജീവമാകാതെ വന്നപ്പോള്‍ ചെറിയ വിഷമം തോന്നി.
ഫഹദിനെയും വലിയ ഇഷ്ടമാണ്. അഭിനയിക്കാന്‍ വന്ന കാലം മുതല്‍ ഇതുവരെയുള്ള കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പാണ് അതിന് പ്രധാന കാരണം. ഒരിക്കലും ഹീറോയിസം കാണിക്കാന്‍ വേണ്ടിയുള്ള കഥാപാത്രങ്ങളല്ല ഫഹദ് തെരഞ്ഞെടുത്തിട്ടുള്ളത്. ഞാനൊരു ഭയങ്കര ഹീറോയാണ് എന്നൊന്നുമില്ല. വിഗ്ഗൊക്കെ വച്ച് രൂപം മാറ്റാനില്ല. ഞാന്‍ ഇങ്ങനെയാണ്, വ്യത്യസ്തയുള്ള വേഷമാണെങ്കില്‍ ഞാന്‍ ഓക്കെയാണ്, തരുന്നത് ഏറ്റവും മനോഹരമായി ചെയ്യുമെന്ന നിലപാട് ആണ്’ ഉർവശി പറഞ്ഞു.