AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘ഇത് സിനിമയിൽ എത്തുന്നതിന് മുൻപ് തുടങ്ങിയ ആത്മബന്ധം’; ജയസൂര്യയുമായുള്ള സൗഹൃദത്തെ കുറിച്ച് വിനായകൻ

Vinayakan on His On-Screen Chemistry with Jayasurya: മികച്ച സൗഹൃദം ഉള്ളതുകൊണ്ട് തന്നെ സിനിമയിലും കമ്മ്യുണീക്കേഷൻ വളരെ വേഗത്തിൽ നടക്കുമെന്ന് വിനായകൻ പറയുന്നു, കൂടുതൽ ചിന്തിക്കേണ്ടതായി വരാറില്ല അഭിനയിക്കുമ്പോൾ കൃത്യമായ ഒരു ഗിവ് ആൻഡ് ടേക്ക് ഇണ്ട്. എന്ത് ചെയ്യണം എന്നും ഏത് രീതിയിൽ റിയാക്ഷൻ നൽകണം എന്നുമെല്ലാം പെട്ടന്ന് തന്നെ തീരുമാനിക്കാനും ഭംഗിയായി അത് അവതരിപ്പിക്കാനും സാധിക്കാറുണ്ട്

‘ഇത് സിനിമയിൽ എത്തുന്നതിന് മുൻപ് തുടങ്ങിയ ആത്മബന്ധം’; ജയസൂര്യയുമായുള്ള സൗഹൃദത്തെ കുറിച്ച് വിനായകൻ
വിനായകൻ, ജയസൂര്യImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 22 Oct 2026 | 02:14 PM

ചതിക്കാത്ത ചന്തു എന്ന സിനിമയിലൂടെയായിരിക്കും വിനായകൻ ജയസൂര്യ കോംപിനേഷൻ മലയാള സിനിമ പ്രേക്ഷകർ ആദ്യമായി കണ്ടിട്ടുണ്ടാവുക. പിന്നീടങ്ങോട് അത് ആഘോഷിക്കപ്പെട്ട കൂട്ടുകെട്ടായി മാറി. ആട്, ആട് 2 സിനിമകളിലെ ഇരുവരുടെയും കോംപിനേഷനയിരിക്കും ഇന്നത്തെ തലമുറയ്ക്ക് കൂടുതൽ കണക്ടാകുന്നത്. എന്നാൽ തങ്ങൾ ഇരുവരും തമ്മിലുള്ള കണക്ഷൻ ആരംഭിക്കുച്ചത് സിനിമയിലൂടെയല്ല എന്ന് പറയുകയാണ് വിനായകൻ.

ടൈറ്റൻസ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ‘നേരമ്പോക്ക്’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിൻ്റെ കഥ വിനായകനും ജയസൂര്യയും പങ്കുവച്ചത്. സിനിമാ ഇൻഡസ്ട്രിക്കപ്പുറത്തുള്ള സൗഹൃദമാണ് തങ്ങൾക്കിടയിലുള്ളത് എന്നും 1992-93 കാലഘട്ടത്തിലാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത് എന്നും വിനായകൻ പറയുന്നു.

സിനിമയിൽ എത്തുന്നതിന് മുൻപ് താൻ ഡാൻസറായിരുന്നു. ജയൻ സ്റ്റേജ് പെർഫോമറും. ജയൻ്റെ പരിപടികൾ ഇടക്ക് കണ്ടിട്ടുണ്ട്. ജയനെ പരിചയപ്പെടുത്തി തരുന്നത് വാസുദേവ വർമ്മ എന്ന സുഹൃത്താണ്. അന്നുതൊട്ട് തുടങ്ങിയ ബന്ധമാണ് ഇപ്പോഴും തുടരുന്നത് എന്ന് വിനായകൻ പറയുന്നു. എപ്പോഴും ബഹളം തർക്കവും ചീത്തവിളിയും ഒക്കെ ഉണ്ടാകും. പക്ഷേ ജയൻ കൃത്യമായി തന്നെ വിളിക്കാറുണ്ട്. താൻ തിരിച്ചും അങ്ങനെയാണെന്നും വിനായകൻ പറയുന്നു.

Also Read: ഹെലികോപ്റ്ററിലും വിമാനത്തിലും കറങ്ങിയതല്ലാതെ മുഖ്യമന്ത്രി വി.ഡി സതീശൻ എന്ത് ചെയ്തു? പരിഹാസവുമായി ശാന്തിവിള ദിനേശ്

തങ്ങൾക്കിടയിൽ വളരെ ആത്മാർത്ഥമായ ഒരു സൗഹൃദമുണ്ടെന്നും അതിനാലാണ് ബന്ധം നിലനിന്ന് പോകുന്നത് എന്നും ജയസുര്യയും പറയുന്നു. അത് സിനിമയുമായി ബന്ധപ്പെട്ടതല്ല. ഇൻഡസ്ട്രിയിൽ ഇത്രയും കാലം സൗഹൃദം തുടരാനാകുന്നത് തന്നെ വലിയ കാരമാണ്. വിനായകനെ കുറിച്ച് തനിക്ക് വളരെ ആത്മാർത്ഥമായി സംസാരിക്കാൻ സാധിക്കുന്നതിന് പിന്നിലെ കാരണം ആ സൗഹൃദമാണ് എന്ന് ജയസൂര്യ പറയുന്നു.

മികച്ച സൗഹൃദം ഉള്ളതുകൊണ്ട് തന്നെ സിനിമയിലും കമ്മ്യുണീക്കേഷൻ വളരെ വേഗത്തിൽ നടക്കുമെന്ന് വിനായകൻ പറയുന്നു, കൂടുതൽ ചിന്തിക്കേണ്ടതായി വരാറില്ല അഭിനയിക്കുമ്പോൾ കൃത്യമായ ഒരു ഗിവ് ആൻഡ് ടേക്ക് ഇണ്ട്. എന്ത് ചെയ്യണം എന്നും ഏത് രീതിയിൽ റിയാക്ഷൻ നൽകണം എന്നുമെല്ലാം പെട്ടന്ന് തന്നെ തീരുമാനിക്കാനും ഭംഗിയായി അത് അവതരിപ്പിക്കാനും സാധിക്കാറുണ്ട് എന്നും വിനായകൻ വ്യക്തമാക്കി.

ടൈറ്റൻസ് എന്ന സിനിമയെ കുറിച്ചും വിനായ്കൻ തുറന്ന് സംസാരിക്കുന്നുണ്ട്. ചിത്രത്തിൽ ഒരു പവർഫുൾ ക്യാരക്ടറാണ് തൻ്റേത്. ജയൻ്റെ കഥാപത്രത്തിനടുത്തേക്ക് വന്നുചേരുന്ന ഒരാളാണ് താൻ. പിന്നീട് എന്ത് സംഭവിക്കുന്നു എന്നതാണ് സിനിമയുടെ സസ്പെൻസ്. ടൈറ്റൻസ് പ്രേക്ഷകർക്ക് ഒരു ദൃശ്യവിരുന്നായിരിക്കും എന്നും വിനായകൻ ഉറപ്പിച്ച് പറയുന്നു. വിനായകൻ ഇതുവരെ ചെയ്തിട്ടില്ലാത്ത തരം കഥാപാത്രമാണ് ടൈറ്റൻസിലേത് എന്ന് ജയസൂര്യയും കൂട്ടിച്ചേർത്തു.

English Summary

Actors Vinayakan and Jayasurya revealed their enduring 30-year friendship, dating back to 1992 before their film careers. They highlighted their strong off-screen bond, which enhances their on-screen chemistry in the upcoming film Titans.

Follow Us