AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bigg Boss Malayalam Season 8: ബിഗ് ബോസ് മലയാളത്തില്‍ ജോലിക്ക് ആളെ വേണം; ഒഡീഷന്‍ ഉടന്‍

Bigg Boss Malayalam Opens Recruitment: അവതാരകനായി മോഹന്‍ലാല്‍ തന്നെയായിരിക്കും ഇത്തവണയും എത്തുക. അദ്ദേഹത്തിന്റെ ഷൂട്ടിങ് തിരക്കുകളെല്ലാം അവസാനിച്ചതിന് ശേഷമായിരിക്കും ഷോയുടെ വരവെന്നും വിവരമെന്നും. നിലവില്‍ ദൃശ്യം മൂന്നിന്റെ വരവിനായി ഒരുങ്ങുകയാണ് മോഹന്‍ലാല്‍ ഈ സിനിമ മെയ് 21ന് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ തിയേറ്ററുകളിലെത്തും.

Bigg Boss Malayalam Season 8: ബിഗ് ബോസ് മലയാളത്തില്‍ ജോലിക്ക് ആളെ വേണം; ഒഡീഷന്‍ ഉടന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 8Image Credit source: JioHotstar
Shiji M K
Shiji M K | Published: 10 May 2026 | 11:47 AM

ബിഗ് ബോസ് മലയാളത്തിന്റെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. സീസണ്‍ എട്ടില്‍ മത്സരാര്‍ഥികളായി എത്തുന്നവരുടെ ഒഡീഷന്‍ ഉടന്‍ നടക്കുമെന്നാണ് ബിഗ് ബോസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. എട്ടാം സീസണ്‍ ആരംഭിക്കുന്നതിനായുള്ള മുന്നൊരുങ്ങളിലാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. മത്സരാര്‍ഥികളെ മാത്രമല്ല, ഷോയുടെ പിന്നില്‍ പ്രവര്‍ത്തിക്കാനായി നിരവധിയാളുകളെയും ബിഗ് ബോസ് ടീം തേടുന്നു.

കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളം ഷോയുടെ ഭാഗമാകാന്‍ ആളുകളെ തേടിയുള്ള പരസ്യം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. നിരവധി പോസ്റ്റുകളിലേക്ക് ആളുകളെ തേടിയാണ് പരസ്യം, ഏതെല്ലാം മേഖലയില്‍ ജോലി സാധ്യതയുണ്ടെന്ന് നോക്കാം.

ബിഗ് ബോസ് മലയാളത്തില്‍ അവസരം

  • എഡിറ്റര്‍മാര്‍
  • പ്രൊഡക്ഷന്‍ മാനേജര്‍
  • കണ്ടസ്റ്റന്റ് മാനേജര്‍
  • ഡെയ്‌ലി പ്രൊഡ്യൂസര്‍
  • ടാസ്‌ക് ടീം
  • ലോഗര്‍ ടീം
  • സ്‌റ്റോറി പ്രൊഡ്യൂസര്‍
  • ക്രിയേറ്റീവ് ടീം
  • റൈറ്റര്‍
  • എവിക്ഷന്‍ ടീം

എന്നിങ്ങനെയുള്ള പോസ്റ്റുകളിലാണ് അവസരമുള്ളത്. ജോലിയ്ക്ക് ആളെ തേടിയുള്ള പരസ്യം എത്തിയതോടെ ഷോ ഉടന്‍ തുടങ്ങുമെന്ന നിഗമനത്തിലാണ് ആരാധകര്‍. ബിഗ് ബോസിന്റെ ഭാഗമായി ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ഉടന്‍ തന്നെ അപേക്ഷിക്കാവുന്നതാണ്.

ബിഗ് ബോസ് മലയാളം സീസണ്‍ എട്ട് എന്ന് തുടങ്ങും?

കഴിഞ്ഞ സീസണില്‍ സംഭവിച്ചതുപോലെ ഒരു കാലതാമസം ഈ സീസണില്‍ ഉണ്ടാകില്ലെന്നാണ് വിവിധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മെയ് മാസത്തില്‍ ഷോ പുറത്തിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും നിലവില്‍ ജൂലൈ മാസത്തേക്ക് ലോഞ്ച് മാറ്റിയതായാണ് വിവരം.

ജൂണ്‍ ആദ്യവാരം തന്നെ സീസണ്‍ എട്ടിന്റെ ഒഡീഷന്‍ നടപടികള്‍ ആരംഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഷോയുമായി ബന്ധപ്പെട്ട പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അതിനാല്‍ തന്നെ ഷോയുടെ പ്രഖ്യാപനം വൈകാതെ നടക്കുമെന്നാണ് വിവരം.

അവതാരകനായി മോഹന്‍ലാല്‍ തന്നെയായിരിക്കും ഇത്തവണയും എത്തുക. അദ്ദേഹത്തിന്റെ ഷൂട്ടിങ് തിരക്കുകളെല്ലാം അവസാനിച്ചതിന് ശേഷമായിരിക്കും ഷോയുടെ വരവെന്നും വിവരമെന്നും. നിലവില്‍ ദൃശ്യം മൂന്നിന്റെ വരവിനായി ഒരുങ്ങുകയാണ് മോഹന്‍ലാല്‍ ഈ സിനിമ മെയ് 21ന് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ തിയേറ്ററുകളിലെത്തും.

മോഹന്‍ലാലിന്റെ അവതരണ ശൈലി തന്നെയാണ് ബിഗ് ബോസ് മലയാളത്തിന്റെ ഹൈലൈറ്റ്. എല്ലാ സീസണുകളിലും വാക്കും നോക്കും കൊണ്ട് ഷോയ്ക്ക് ഊര്‍ജം പകരാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കൂടുതല്‍ല കരുത്തരായ മത്സരാര്‍ഥികളായിരിക്കും ഇത്തവണ ബിഗ് ബോസിന്റെ ഭാഗമാകുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ബിഗ് ബോസിന്റെ പ്രമുഖ സ്‌പോണ്‍സറായ സിജെ റോയിയുടെ മരണം ഷോയെ ബാധിക്കുമോ എന്ന സംശയവും ആരാധകര്‍ക്കുണ്ട്. സമ്മാനത്തുക വിതരണം ചെയ്യാനാകുന്ന മറ്റൊരു സ്‌പോണ്‍സറെ വേഗത്തില്‍ കണ്ടുപിടിക്കുക എന്നത് ബിഗ് ബോസ് ടീമിന് മുന്നിലും വെല്ലുവിളി ഉയര്‍ത്തിയേക്കാം.

English Summary

Bigg Boss Malayalam Season 8 is expected to begin contestant auditions soon, while opportunities may also open for candidates interested in joining the production team behind the popular reality show.

Follow Us