Who Is Amritha Rajan: പാട്ടു പാടി, ശ്രേയ ഘോഷാലിന്റെ ഹൃദയം കവർന്ന മലയാളി പെൺകുട്ടി; ആരാണ് അമൃത രാജൻ

Indian Idol 16 Contestant Is Amritha Rajan: ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെയാണ് അമൃത സ്വന്തമാക്കിയത്. അമൃത സ്വന്തമായി എഴുതി കംപോസ് ചെയ്ത് കടലിനാഴം എന്ന പാട്ട് സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു.

Who Is Amritha Rajan: പാട്ടു പാടി, ശ്രേയ ഘോഷാലിന്റെ ഹൃദയം കവർന്ന മലയാളി പെൺകുട്ടി; ആരാണ് അമൃത രാജൻ

Amritha Rajan

Edited By: 

Aswathy Balachandran | Updated On: 15 Nov 2025 | 02:11 PM

സ്വരങ്ങൾ നൃത്തം ചെയ്യുന്ന പോലൊരു പാട്ട്… അത് ഒരു ചെറു പുഞ്ചിരിയോടെ ഒട്ടും ആയാസമില്ലാതെ ആസ്വദിച്ചു പാടുന്ന ഒരു പെൺകുട്ടി… കാഴ്ചക്കാരായി അതിശയിച്ചു നിൽക്കുന്നത് ഇന്ത്യൻ സം​ഗീത ലോകത്തെ ദൈവങ്ങൾ…എത്ര മനോഹരമായ ഒരു കാഴ്ചയാണത്. അതെ കേവലം റിയാലിറ്റി ഷോയുടെ കെട്ടും മട്ടും മറന്ന് സോഷ്യൽമീഡിയ ഏറ്റെടുത്ത ആ വീഡിയോ സോണി ടീവിയിലെ ഇന്ത്യൻ ഐഡോൾ എന്ന റിയാലിറ്റി ഷോയുടേയായിരുന്നു.

ഹരിഹരന്റെയും സ്വർണലതയുടെയും മാന്ത്രിക ശബ്ദത്തിലൂടെ നമുക്ക് സുപരിചിതമായ ഹേ രാമാ യേ ക്യാഹുവാ എന്ന ആ അതിസാഹസികമായ പാട്ട് ലളിതവും അതിസാഹസികവുമായി ഇപ്പോൾ പാടി വൈറലാക്കിയത് ഒരു മലയാളിയും. ഹിന്ദി റിയാലിറ്റി ഷോയിൽ ഇതിനു മുമ്പും മലയാളി സാന്നിധ്യമുണ്ടായിട്ടുണ്ട്. പക്ഷെ ഇത്ര കൂൾ ആയ ഒരു ​ഗായിക ആദ്യമാകും. പറഞ്ഞു വരുന്നത് എറണാകുളംകാരി അമൃതാ രാജനെപ്പറ്റിയാണ്.

Also Read: ‘അദ്ദേഹത്തിന്റെ ആ വാക്കുകൾ ജീവിതം തന്നെ മാറ്റിമറിച്ചു’; അനുഭവം പങ്കുവച്ച് ഇന്ത്യൻ ഐഡൽ മത്സരാർത്ഥി

ഹിന്ദി അറിയാത്ത ഈ മലയാളി പെൺകുട്ടിക്ക് ഹിന്ദി പാട്ടു പാടി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ശ്രേയാഘോഷാൽ അടക്കം രാജ്യത്തെ അതിപ്രഗത്ഭരായ ഗായകർ അണിനിരന്ന വേദിയിലാണ് അമൃതയുടെ ഈ പ്രകടനം. കഴിഞ്ഞ മാസം അവസാനമാണ് ഇന്ത്യൻ ഐഡൽ: യാദോം കി പ്ലേലിസ്റ്റ് എന്ന പുതിയ സീസൺ ആരംഭിച്ചത്. ഈ സീസണിൽ 90-കളിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ഹിറ്റായ പാട്ടുകളാണ് മത്സരാർത്ഥികൾ പാടുന്നത്. ഇതിനകം തന്നെ പല മത്സരാർത്ഥികളും അവരുടെ ശ്രദ്ധേയമായ കഴിവുകളിലൂടെ സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. അത്തരത്തിൽ ​ഗായിക ശ്രേയ ഘോഷാലിന്റെ ഹൃദയം വരെ കവർന്ന് ഷോയിൽ തരംഗമായിരിക്കുകയാണ് അമൃത.

എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ഈ മിടുക്കി, ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. അമൃത സ്വന്തമായി എഴുതി കംപോസ് ചെയ്ത് കടലിനാഴം എന്ന പാട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. ഇൻസ്റ്റാ​ഗ്രാമിൽ അമൃത പങ്കുവയ്ക്കുന്ന റീലുകൾക്ക് ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിക്കാറുള്ളത്. 170000 പേരാണ് അമൃതയെ ഇൻസ്റ്റാ​ഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. യൂട്യൂബിലും താരത്തിന് വലിയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 7680 പേരാണ് അമൃതയുടെ യുട്യൂബ് ചാനൽ സബ്സക്രൈബ് ചെയ്യ്തിട്ടുള്ളത്. 2019 ൽ “കളേഴ്സ് ടിവി” യിലെ “റൈസിംഗ് സ്റ്റാർ സീസൺ 3”- ൽ അമൃത പങ്കെടുത്തിരുന്നു. റൈസിംഗ് സ്റ്റാറിന്റെ ഓഡിഷനുകളിൽ, “ബോംബെ” എന്ന ചിത്രത്തിലെ “കെഹ്ന ഹീ ക്യാ” എന്ന ഗാനം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അഞ്ചു വയസു മുതൽ കർണ്ണാടക സംഗീതം അഭ്യസിക്കുന്ന അമൃത ഗ്രൂവ് എന്ന മ്യൂസിക് ബാൻഡിൻ്റെയും ഭാഗമാണ്.

 ഇന്ത്യൻ ഐഡോൾ

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സം​ഗീത റിയാലിറ്റി ഷോയാണ് ഇന്ത്യൻ ഐഡൽ. മുൻനിര ​ഗായകരായ ​‍ശ്രേയ ​ഘോഷാൽ, വിശാൽ ദദ്‍ലാനി, ബാദ്ഷ എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനൽ നയിക്കുന്ന റിയാലിറ്റി ഷോയ്ക്ക് ഇന്ന് രാജ്യമാകെ ആരാധകരാണ്. എല്ലാ തവണയും മലയാളി സാനിധ്യം ഇന്ത്യന്‍ ഐഡോള്‍ വേദികളെ മാറ്റിമറിക്കാറുണ്ട്.

Follow Us
Related Stories
Actress Samantha: അതെ ഞാൻ ഒരു അമ്മയാകാൻ പോകുന്നു; ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച് സാമന്ത
Prithviraj’s I Nobody : ‘നിര്‍മ്മാതാവ് എന്നതിനേക്കാള്‍ പതിന്മടങ്ങ് എക്‌സൈറ്റഡാണ് അഭിനേതാവ് എന്ന നിലയില്‍’! ഐ നോബഡിയെക്കുറിച്ച് പൃഥ്വിരാജ്
Mallika Sukumaran: അപ്പോൾ തൊട്ടാണ് എനിക്ക് അൻസിബയോടുള്ള അഭിപ്രായം തെറ്റിയത്, എന്തുവികാരത്തിൽ ആയിരിക്കും ആ കുട്ടി അങ്ങനെ പറഞ്ഞത്? മല്ലിക സുകുമാരൻ
Balan Movie : ട്രെന്‍ഡ് എന്ന് കരുതി ഇറക്കുന്ന പല സിനിമകളും നിലം തൊടാതെ പൊട്ടുമ്പോള്‍, ബാലന്‍ അതിശയിപ്പിക്കുന്നു : സത്യന്‍ അന്തിക്കാട്
Vijay – Trisha: വിജയിക്കൊപ്പം തൃഷ കുറിച്ച “00:00″വെറുമൊരു സമയമല്ല!ദളപതിയുടെ പിറന്നാൾ ചിത്രത്തിലെ ആ രഹസ്യ സൂചന
Actress Lakshmi Priya: ഉഷാ ഹസീനേ 23 വർഷമായി ഞാൻ ഒരേ ഭർത്താവിന്റെ ഭാര്യയാണ് നീയോ? വർഗീയവാദിയെന്ന വിളിക്ക് മറുപടിയുമായി ലക്ഷ്മിപ്രിയ
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'