AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Idol Contestant Amritha Rajan: ‘അദ്ദേഹത്തിന്റെ ആ വാക്കുകൾ ജീവിതം തന്നെ മാറ്റിമറിച്ചു’; അനുഭവം പങ്കുവച്ച് ഇന്ത്യൻ ഐഡൽ മത്സരാർത്ഥി

Indian Idol Contestant Amritha Rajan About A. R. Rahman: ഇതിഹാസതാരം എ.ആർ. റഹ്മാന്റെ വാക്കുകൾ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്നും ഒരു കലാകാരിയായി മാറാനും ഇന്ത്യൻ ഐഡൽ വേദിയിലേക്ക് തന്നെ നയിച്ചതും ആ വാക്കുകൾ ആണെന്നാണ് അമൃത വെളിപ്പെടുത്തുന്നത്.

Indian Idol Contestant Amritha Rajan: ‘അദ്ദേഹത്തിന്റെ ആ വാക്കുകൾ ജീവിതം തന്നെ മാറ്റിമറിച്ചു’; അനുഭവം പങ്കുവച്ച് ഇന്ത്യൻ ഐഡൽ മത്സരാർത്ഥി
Amritha Rajan , A. R. Rahman Image Credit source: facebook
Sarika KP
Sarika KP | Edited By: Arun Nair | Updated On: 15 Nov 2025 | 02:49 PM

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സം​ഗീത റിയാലിറ്റി ഷോയാണ് ഇന്ത്യൻ ഐഡൽ. മുൻനിര ​ഗായകരായ ​‍ശ്രേയ ​ഘോഷാൽ, വിശാൽ ദദ്‍ലാനി, ബാദ്ഷ എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനൽ നയിക്കുന്ന റിയാലിറ്റി ഷോയ്ക്ക് ഇന്ന് രാജ്യമാകെ ആരാധകരുണ്ട്. കഴിഞ്ഞ മാസമാണ് ഇന്ത്യൻ ഐഡലിന്റെ പുതിയ സീസൺ ആരംഭിച്ചത്. യാദോം കി പ്ലേലിസ്റ്റ് എന്ന റൗണ്ടിൽ 90-കളിലായി ഹൃദയഹാരികളായ ഗാനങ്ങളുമായാണ് മത്സരാർഥികൾ എത്തുന്നത്.  ഇങ്ങനെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു മലയാളി ഗായികയാണ് എറണാകുളം സ്വദേശി അമൃത രാജൻ. സംഗീതത്തെ നെഞ്ചിലേറ്റുന്ന ആനേകായിരം പ്രേക്ഷകർക്ക് മുന്നിലേക്ക് തന്നെ എത്തിച്ച പ്രചോദക ശക്തി മറ്റൊന്നായിരുന്നു എന്ന് അമൃത പറയുന്നു. അമൃതയുടെ വാക്കുകൾ സോഷ്യൽ മീഡിയയിലും ചർച്ചയായി.

ഇതിഹാസ താരം എ.ആർ. റഹ്മാന്റെ വാക്കുകൾ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്നും ഒരു കലാകാരിയായി മാറാനും ഇന്ത്യൻ ഐഡൽ വേദിയിലേക്ക് തന്നെ നയിച്ചതും അദ്ദേഹത്തിൻ്റെ ആ വാക്കുകൾ ആണെന്നാണ് അമൃത വെളിപ്പെടുത്തുന്നത്.

Also Read:‘ഷൂട്ടിന്റെ ആദ്യ ദിവസം തന്നെ പീരിയഡ്‌സ് ആയി, എനിക്ക് എഴുനേൽക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു’; കാക്കക്കുയിലിലെ അനുഭവം പങ്കുവച്ച് ശ്വേത

” തനിക്ക് ഓർമ്മയുള്ള കാലം മുതൽ താനൊരു എ.ആർ. റഹ്മാൻ ആരാധികയാണെന്ന് അമൃത പറയുന്നു. അതെപ്പോൾ തുടങ്ങിയെന്ന് തനിക്കറിയില്ല. തൻ്റെ കുടുംബത്തിന് അദ്ദേഹം ആരാണെന്ന് പോലും അക്കാലത്ത് അറിയില്ലായിരുന്നു, സംഗീതവുമായി യാതൊരു ബന്ധവും തനിക്കില്ല. എന്നാൽ ഉള്ളിന്റെ ഉള്ളിലെവിടെയോ, ഒരു ദിവസം അദ്ദേഹത്തെ കാണണമെന്നും അദ്ദേഹത്തിന്റെ മുന്നിൽ പരിപാടി അവതരിപ്പിക്കണമെന്നും താൻ ആഗ്രഹിച്ചിരുന്നുവെന്നാണ് അമൃത പറയുന്നത് ”

എന്നാൽ തന്നിലേക്ക് എത്താൻ വേണ്ടി സംഗീതം സൃഷ്ടിക്കരുതെന്നും നിങ്ങൾക്കായി സംഗീതം സൃഷ്ടിക്കണമെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന്റെ ആ വാക്കുകൾ എല്ലാം മാറ്റിമറിച്ചുവെന്നാണ് അമൃത പറയുന്നത്. ഒരു ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാൻ താൻ ഇന്ന് ആ​ഗ്രഹിക്കുന്നില്ല, തൻ്റെ പാട്ടുകളിലൂടെ അദ്ദേഹത്തിന്റെ അടുത്ത് എത്തുക എന്നതാണ് തന്റെ സ്വപ്നമെന്നും ​ഗായിക പറയുന്നു. ആ ആത്മവിശ്വാസമാണ് അമൃതയെ ഒടുവിൽ ഇന്ത്യൻ ഐഡൽ വേദിയിലേക്ക് നയിച്ചത്.

 

 

View this post on Instagram

 

A post shared by @sonytvofficial