Kerala Travel, Budget Tour plans, Kerala Best Tourist places in Malayalam

Jebel Akhdar: പനിനീർ താഴ്വരകൾ; ഗൾഫ് ടൂറിസത്തിൻ്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ഒമാനിലെ ജബൽ അഖ്ദറിലേക്ക് ഒരു യാത്ര പോയാലോ?
തലസ്ഥാനമായ മസ്കറ്റിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയാണ് ജബൽ അഖ്ദർ സ്ഥിതി ചെയ്യുന്നത്. മക്സ്കറ്റിൽ നിന്നും രണ്ട് മണിക്കൂർ യാത്ര ചെയ്താൽ ഈ പ്രദേശത്ത് എത്താം. ദുർഘടമായ ഭൂപ്രകൃതിയാണെങ്കിലും പർവ്വതങ്ങളുടെ മുകളിലേക്ക് പോകുന്തോറും പ്രകൃതിയുടെ യഥാർത്ഥ മനോഹാരിത ആസ്വദിക്കാനാകും. ഡമാസ്ക് പനിനീർ പുഷ്പങ്ങൾ, വാൽനട്ട് മരങ്ങൾ, മാതളനാരകം, ആപ്രിക്കോട്ട് തോട്ടങ്ങൾ തുടങ്ങിയവ ഈ ഉയർന്ന പ്രദേശത്തെ കൂടുതൽ ആകർഷകമാക്കുന്നു. (Image Credit source: Getty Images)

ഒമാൻ്റെ തനതായ പൈതൃക ഗ്രാമങ്ങൾ നേരിട്ട് കാണാൻ ഗൈഡുകൾക്കൊപ്പമുള്ള ട്രെക്കിംഗാണ് ഏറ്റവും മികച്ച മാർഗ്ഗം. അൽ അഖുർ ഗ്രാമത്തിൽ നിന്ന് തുടങ്ങി വാദി അൽ മുഅയ്ദീൻ വരെയുള്ള W18b എന്ന ട്രെക്കിംഗ് റൂട്ട് സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാണ്. അയ്യായിരം വർഷം വരെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന, ഒമാൻ്റെ പരമ്പരാഗത ജലസേചന രീതിയായ ‘ഫലജ്’ സംവിധാനം ഇപ്പോഴും ഇവിടെ സംരക്ഷിച്ചിട്ടുണ്ട്.

ഉയർന്ന പർവ്വതങ്ങളിലെ ദുർഘടമായ റോഡുകളിലൂടെയുള്ള യാത്രകൾക്ക് വൈദഗ്ധ്യമുള്ള ഡ്രൈവർമാരെ ഒപ്പം കൂട്ടുന്നതാണ് കൂടുതൽ നല്ലത്. പൂർണ്ണമായും മണ്ണുകൊണ്ട് നിർമ്മിച്ച വീടുകളുള്ള ‘വാദി ബനി ഹബീബ്’ പോലുള്ള പുരാതന ഗ്രാമങ്ങൾ ഈ യാത്രയിൽ നേരിട്ട് കാണാനാകും..ചെറിയ നടപ്പാതകളിലൂടെ നടന്നാൽ മാതളനാരകങ്ങളും വാൽനട്ട് മരങ്ങളും തണൽ വിരിക്കുന്ന അതിമനോഹരമായ താഴ്വരകൾ കാണാം.

ജബൽ അഖ്ദറിൽ നിന്നുള്ള റോസ് വാട്ടർ ലോക പ്രശസതമാണ്. സെയ്ഖ് നഗരത്തിൽ പോയാൽ ഇത് നേരിട്ട് വാങ്ങാനാകും. ഇവിടെയുള്ള പരമ്പരാഗത റോസ് വാട്ടർ നിർമ്മാണ കേന്ദ്രങ്ങൾ സന്ദർശിച്ചാൽ പൂർണ്ണമായും പരമ്പരാഗത രീതിയിൽ പനിനീർ വേർതിരിച്ചെടുക്കുന്ന പ്രക്രിയയ നേരിട്ട് കണ്ടുമനസ്സിലാക്കാൻ സാധിക്കും. ഇത് സഞ്ചാരികൾക്ക് പുതിയൊരു അനുഭവം നൽകും.

ഡമാസ്ക് റോസാപ്പൂക്കൾ വിരിയുന്ന മാർച്ചും ഏപ്രിലുമാണ് ജബൽ അഖ്ദർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. വസന്തകാലത്തിൻ്റെ തുടക്കത്തിൽ തന്നെ ഇവിടെയെങ്ങും പൂക്കളുടെ സുഗന്ധം നിറഞ്ഞുനിൽക്കും. ഉയർന്ന പ്രദേശമായതിനാൽ വളരെ പെട്ടെന്ന് തന്നെ ഇവിടെ തണുപ്പ് കൂടാനും താപനിലയിൽ മാറ്റങ്ങളുണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ യാത്ര പുറപ്പെടുമ്പോൾ തണുപ്പിനെ പ്രതിരോധിക്കുന്ന കട്ടിയുള്ള വസ്ത്രങ്ങൾ കൂടി എടുക്കാൻ സഞ്ചാരികൾ പ്രത്യേകം ശ്രദ്ധിക്കണം.

Munnar Neelakurinji Blooms: വേ​ഗം വിട്ടോ! ഇനി 2038ലെ കാണാൻ പറ്റൂ; നീലക്കുറിഞ്ഞി പൂത്ത സ്ഥലങ്ങൾ ഇതെല്ലാം
ഇപ്പോൾ പോയാൽ നീലപ്പട്ടണിഞ്ഞ് നിൽക്കുന്ന മൂന്നാറിനെ കാണാന കഴിയും. വസന്തത്തിന്റെ സുന്ദര ദൃശ്യമൊരുക്കിക്കൊണ്ട് മൂന്നാറിലും സമീപ പ്രദേശങ്ങളിലും 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികൾ വ്യാപകമായി പൂത്തുലഞ്ഞിരിക്കുകയാണ്. അടുത്ത തവണ ഈ പ്രദേശങ്ങളിൽ നീലക്കുറിഞ്ഞി കാണണമെങ്കിൽ 2038 വരെ കാത്തിരിക്കേണ്ടിവരും. ഇക്കാരണത്താൽ നിരവധി സഞ്ചാരികളാണ് ഈ അപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ മൂന്നാറിലേക്ക് ഓടിയെത്തുന്നത്.

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇടുക്കിയുടെ പച്ചപ്പാർന്ന മലഞ്ചെരിവുകളിൽ അപൂർവ്വമായ നീലക്കുറിഞ്ഞി പൂക്കൾ വിരിഞ്ഞുനിൽക്കുന്ന കാഴ്ച ഇപ്പോൾ അതിന്റെ ഏറ്റവും മികച്ച ഘട്ടത്തിലാണ്. പച്ചപ്പും നീലയും വയലറ്റും കലർന്ന ഈ അപൂർവ്വ ദൃശ്യം കാണാൻ സഞ്ചാരികളുടെ വലിയ ഒഴുക്കാണ് മൂന്നാറിൽ അനുഭവപ്പെടുന്നത്. സാധാരണ യാത്രാനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി, പ്രകൃതിയുടെ ഈ മഹാത്ഭുതത്തിന് സാക്ഷ്യം വഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് മൂന്നാർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്.

ALSO READ: കൊല്ലത്തുനിന്ന് നേരെ ലക്ഷദ്വീപിലേക്ക്; കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ

എവിടേക്ക് പോകാം?

ഇടുക്കിയിലെ മലനിരകൾ നീലപ്പട്ടണിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ, നീലക്കുറിഞ്ഞിയുടെ അപൂർവ്വ വസന്തം നേരിട്ടു കാണാൻ മൂന്നാറിലേക്ക് എത്തുന്നവർ ധാരാളമാണ്. ഈ സീസണിൽ മൂന്നാറിലെ പ്രധാനപ്പെട്ട ചില മലനിരകളിൽ മാത്രമാണ് നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുലഞ്ഞിരിക്കുന്നത്. മൂന്നാർ-ദേവികുളം പാതയിലുള്ള ചൊക്രമുടിയിലാണ് ഇത്തവണ ഏറ്റവും മനോഹരമായ കാഴ്ച ഒരുങ്ങിയിരിക്കുന്നത്. സാഹസിക യാത്രയും ട്രെക്കിംഗും ഇഷ്ടപ്പെടുന്നവർക്ക് മനോഹരമായ പശ്ചാത്തലത്തിൽ ഇവിടെയെത്തിയാൽ നീലക്കുറിഞ്ഞി കാണാം.

മാട്ടുപ്പെട്ടി ഭാഗത്തേക്ക് പോകുന്ന വഴിയിലുള്ള കോരണ്ടക്കാട് മലഞ്ചെരിവുകളിലും റോഡരികുകളിലും നീലക്കുറിഞ്ഞി വിരിഞ്ഞുനിൽക്കുന്നുണ്ട്. കുടുംബത്തോടൊപ്പം എത്തുന്നവർക്ക് എളുപ്പത്തിൽ കാഴ്ചകൾ ആസ്വദിക്കാൻ ഇവിടം അനുയോജ്യമാണ്. ഈ പൂക്കൾ കാണാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്ന് മൂന്നാർ-മാട്ടുപ്പെട്ടി റോഡിലെ കൊരണ്ടക്കാടാണ്. കൊരണ്ടക്കാടിൽ നീലക്കുറിഞ്ഞി കാണുന്നതിനുള്ള പ്രവേശന ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 250 രൂപയും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 100 രൂപയുമാണ്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

ഇരവികുളം ദേശീയോദ്യാനത്തിന്റെ ബഫർ സോണിലാണ് ചൊക്രമുടി കൊടുമുടി സ്ഥിതി ചെയ്യുന്നത്. രാജമല, മീശപ്പുലിമല എന്നിവയ്‌ക്കൊപ്പം, വംശനാശഭീഷണി നേരിടുന്ന നീലഗിരി വരയാടുകളുടെയും (കാട്ടുമലയാട്) ആവാസകേന്ദ്രമാണ് ചൊക്രമുടി. ഈ പ്രദേശത്ത് വിരിഞ്ഞുനിൽക്കുന്ന മനോഹരമായ നീലക്കുറിഞ്ഞികൾക്കൊപ്പം, അതിമനോഹരമായ സൂര്യോദയ-സൂര്യാസ്തമയ കാഴ്ചകളും ഇവിടെ ആസ്വദിക്കാനാകും.

ചോക്രാമുടിയിലേക്കുള്ള പ്രവേശനം വനം വകുപ്പാണ് നിയന്ത്രിക്കുന്നത്. രാവിലെ 7:00 മുതൽ വൈകുന്നേരം 4:00 വരെ സന്ദർശകരെ അനുവദിക്കുന്നു. മുതിർന്നവർക്ക് 200 രൂപയും കുട്ടികൾക്ക് 50 രൂപയും വിദേശ പൗരന്മാർക്ക് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സഞ്ചാരികളുടെ സൗകര്യാർത്ഥം മൂന്നാർ ടൗണിൽ നിന്ന് ദേവികുളത്തേക്ക് കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ നടത്തുന്നുണ്ട്.

English Summary:

After a 12-year wait, the rare Neelakurinji flowers have bloomed in Idukki, transforming the emerald green slopes into a stunning sea of blue and violet. For travellers seeking a unique adventure, now is the perfect time to plan a getaway to Munnar.

KSRTC Lakshadweep Travel: കൊല്ലത്തുനിന്ന് നേരെ ലക്ഷദ്വീപിലേക്ക്; കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ, ബുക്കിങ് തുടങ്ങി
യാത്രകളെ സ്നേഹിക്കുന്ന മലയാളികൾക്ക് കെഎസ്ആർടിസി ഓരോ മാസവും വമ്പൻ ടൂർ പാക്കേജുകളാണ് പ്രഖ്യാപിക്കുന്നത്. കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്നത് തന്നെയാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. നമ്മൾ ആ​ഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് കേരളത്തിലെ ഏത് ഡിപ്പോകളിൽ നിന്നും യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. അത്തരത്തിൽ ഇത്തവണ ഏറ്റവും പുതുതായി പ്രഖ്യാപിച്ച് യാത്രയാണ് കൊല്ലത്ത് നിന്ന് നേരെ ലക്ഷദ്വീപിലേക്കുള്ളത്. ലക്ഷദ്വീപിലേക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണമെന്ന് ആ​ഗ്രഹിക്കുന്ന മലയാളികളുടെ സ്വപ്നമാണ് ഇവിടെ സഫലമാകാൻ പോകുന്നത്.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കൊല്ലത്ത് നിന്ന് ലക്ഷദ്വീപിലേക്കുള്ള ആകർഷകമായ നാല് ദിവസത്തെ ബജറ്റ് ടൂർ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ ടൂർ ഓപ്പറേറ്ററായ കോറൽ വിസ്റ്റയുമായി സഹകരിച്ച് നടത്തുന്ന അഗത്തി ദ്വീപ് പാക്കേജിലേക്കുള്ള ബുക്കിങ്ങും ആരംഭിച്ചു. കപ്പൽ മാർഗ്ഗത്തിന് പുറമേ വിമാന യാത്രയടക്കം ഉൾപ്പെടുന്നതാണ് കെഎസ്ആർടിസിയുടെ ഈ വമ്പൻ പാക്കേജ്.

ALSO READ: ടിക്കറ്റ് ഉണ്ടായാലും പണി കിട്ടും!; ട്രെയിനിൽ ഉണങ്ങിയ തേങ്ങ കൊണ്ടുപോയാൽ പിഴ, കാരണം

യാത്രയുടെ ​കൂടുതൽ വിവരങ്ങൾ

നിങ്ങളുടെ ഈ സ്വപ്ന യാത്രയിൽ വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എൻട്രി പെർമിറ്റ്, കാഴ്ചകൾ കാണാനുള്ള സൗകര്യം, ബോട്ട് യാത്രകൾ എന്നിവ മുഴുവൻ ഉൾപ്പെടുന്നു. ഒരാൾക്ക് ഏകദേശം 29,050 രൂപയാണ് നിരക്ക് വരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച ബുക്കിങ്ങിനായി കൊല്ലത്തെ കോർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.

ടിക്കറ്റുകൾ വേഗത്തിൽ ബുക്ക് ചെയ്യുന്നതിനായി ഡിപ്പോ കോർഡിനേറ്ററെ വിളിച്ച് ഫോട്ടോ ഐഡി കൈമാറി സീറ്റ് ബ്ലോക്ക് ചെയ്യാം. ടൂറിസം കൗണ്ടറിൽ യുപിഐ വഴിയോ പണമായോ തുകയടച്ച് രസീത് കൈപ്പറ്റാവുന്നതാണ്. കൊല്ലം ഹെൽപ്പ് ലൈൻ നമ്പറുകൾ: 9495440444, 9188938523. സംസ്ഥാന ബിടിസി നമ്പറുകൾ: 94970 07857, 80894 63675. കെഎസ്ആർടിസി 24×7 കൺട്രോൾ റൂം: 9447071021, 0471‑2463799.

ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാ സഞ്ചാരികൾക്കും ലക്ഷദ്വീപ് സന്ദർശനത്തിന് എൻട്രി പെർമിറ്റ് നിർബന്ധമാണ്. ePermit പോർട്ടൽ വഴി അപേക്ഷിച്ച് ഐഡി കാർഡ് കയ്യിൽ കരുതേണ്ടതാണ്. കാലാവസ്ഥയിലോ സർവീസുകളിലോ മാറ്റമുണ്ടായാൽ സ്ഥിരീകരിച്ച വിമാന/കപ്പൽ സർവീസുകൾക്കനുസരിച്ച് ടൂർ മാനേജർമാർ തീയതികളിൽ ക്രമീകരണം വരുത്തും.

മറ്റ് യാത്രകൾ ഏതെല്ലാം

തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ വാരാന്ത്യ യാത്രകൾക്കായി മറ്റ് പാക്കേജുകളും ലഭ്യമാണ്. സെപ്റ്റംബർ 12, 19, 21, 26 തീയതികളിൽ മൂന്നാറിലേക്കും സെപ്റ്റംബർ 13, 21, 27 തീയതികളിൽ പൊൻമുടി ഏകദിന യാത്രകളിലേക്കും ബുക്കിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ യാത്രകൾ ആ​ഗ്രഹിക്കുന്നവർക്ക് ഉടൻ തന്നെ മേൽപ്പറഞ്ഞ നമ്പറിലേക്ക് ബുക്ക് ചെയ്യാവുന്നതാണ്.

English Summary:

KSRTC Tourism Cell Provide Budget Friendly Travel Packages For All. KSRTC Announces September Month Budget Friendly Tour Package From Kollam to Lakshadweep. Here Is The Complete Details Include Ticket Fare And Contact Number.

Train Travel Guide: ടിക്കറ്റ് ഉണ്ടായാലും പണി കിട്ടും!; ട്രെയിനിൽ ഉണങ്ങിയ തേങ്ങ കൊണ്ടുപോയാൽ പിഴ, കാരണം
എന്താപ്പോദ്... ഒരു തേങ്ങയല്ലേ! അതേ തേങ്ങയാണ്, എന്നാൽ നമ്മുടെ രാജ്യത്ത് ട്രെയിനിൽ ഉണങ്ങിയ തേങ്ങ കൊണ്ടുപോകാൻ അനുവാദമില്ല. ഇക്കാര്യം നിങ്ങൾക്ക് അറിയാമോ. ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുമ്പോൾ കൈവശം കരുതുന്ന സാധനങ്ങളുടെ കാര്യത്തിൽ കർശന നിയന്ത്രണങ്ങളുണ്ട്. സാധാരണക്കാരായ ജനങ്ങളിൽ പലർക്കും ഇത് അറിയില്ല എന്നതാണ് സത്യം. പടക്കങ്ങളും പെട്രോളും പോലുള്ള എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ നിരോധിച്ചിട്ടുള്ളത് എല്ലാവർക്കും അറിയാം. എന്നാൽ, ദിവസേന ഉപയോഗിക്കുന്ന ഉണങ്ങിയ തേങ്ങ അല്ലെങ്കിൽ കൊപ്ര ട്രെയിനിൽ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ടെന്ന കാര്യം പല യാത്രക്കാർക്കും അറിയില്ല.

എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കളുടെ പട്ടികയിലാണ് റെയിൽവേ കൊപ്രയെ അഥവ ഉണങ്ങിയ തേങ്ങയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഉണങ്ങിയ തേങ്ങയിൽ അല്ലെങ്കിൽ കൊപ്രയിൽ വൻതോതിൽ പ്രകൃതിദത്ത എണ്ണ അടങ്ങിയിട്ടുണ്ട്. ഇത് എളുപ്പത്തിൽ തീപിടിക്കാൻ കാരണമാകുമെന്നതാണ് റെയിൽവേയും വിശദീകരണം. ഉണങ്ങിയ തേങ്ങയിലെ ചിരട്ടയും നാരുകളും എല്ലാം തീപിടിക്കാൻ കാരണമായവയാണ്. ട്രെയിനിനുള്ളിലെ തീപിടുത്തത്തിനുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണ് ഈ നിയന്ത്രണത്തിൻ്റെ പ്രധാന ലക്ഷ്യം.

ALSO READ: രാവിലെ അഞ്ച് മുതൽ സർവീസ്; നീലക്കുറിഞ്ഞി കാണാൻ കുറഞ്ഞ ചെലവിൽ കെഎസ്ആർടിസി

തേങ്ങ നിരോധിക്കാനുള്ള കാരണം

കൊപ്ര വലിയ അളവിൽ ഒരുമിച്ച് സൂക്ഷിക്കുമ്പോൾ അവ സ്വയം ചൂടായി തീപിടിക്കാനുള്ള സാധ്യതയുണ്ട്. അതായത് വായുവിലെ ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് ഓക്സിഡേഷൻ നടക്കുകയും ഉണങ്ങിയ തേങ്ങയുടെ ഉള്ളിൽ ചൂട് വർദ്ധിക്കുകയും ചെയ്യും. ഇത് ചിലപ്പോൾ തീപ്പൊരിയോ തീപ്പൊരി ഇല്ലാതെ തനിയെ പുകഞ്ഞ് തീപിടിക്കാനോ കാരണമാകും. ട്രെയിനിൽ ചെറിയൊരു തീപ്പൊരി ഉണ്ടായാൽ പോലും, കൊപ്രയുടെ സാന്നിധ്യം തീയുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും വൻ ദുരന്തത്തിലേക്ക് നയിക്കുകയും ചെയ്യും.

ഇന്ത്യൻ റെയിൽവേ ആക്ട് സെക്ഷൻ 164 പ്രകാരം അപകടകരമായോ എളുപ്പത്തിൽ തീപിടിക്കുന്ന രീതിയിലോ ഉള്ള വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോകുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ട്രെയിൻ യാത്രയിലോ ലഗേജ് ബുക്കിംഗിലോ നിരോധിത വസ്തുവായ കൊപ്ര കൊണ്ടുപോയാൽ പിഴയോ ശിക്ഷയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാം. ഇത്തരം വസ്തുക്കൾ കാരണം ട്രെയിനിനോ മറ്റ് യാത്രക്കാരുടെ വസ്തുവകകൾക്കോ നാശനഷ്ടമുണ്ടായാൽ അതിൻ്റെ പൂർണ്ണ നഷ്ടപരിഹാര തുകയും കുറ്റക്കാരിൽ നിന്ന് ഈടാക്കും.

ശബരിമല തീർത്ഥാടന സമയത്തും മറ്റ് യാത്രകളിലും പച്ചത്തേങ്ങ കൊണ്ടുപോകാൻ അനുവാദമുണ്ടെങ്കിലും, പൂർണ്ണമായി ഉണങ്ങിയ കൊപ്ര ബാഗുകളിലോ ലഗേജുകളിലോ കരുതുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്യാസ് സിലിണ്ടറുകൾ, മണ്ണെണ്ണ, പടക്കങ്ങൾ, സ്ഫോടകവസ്തുക്കൾ, തീപിടിക്കാൻ സാധ്യതയുള്ള രാസവസ്തുക്കൾ, മാരകമായ ആയുധങ്ങൾ എന്നിവയും റെയിൽവേ നിരോധിച്ചിരിക്കുന്നു.

English Summary:

A coconut may seem like one of the most harmless things to pack for a journey. Indian Railways has restrictions on carrying dry coconuts with their fibrous husk, as they can pose a fire risk inside trains.

വിസ ഒരെണ്ണം മതി! 6 ഗൾഫ് രാജ്യങ്ങളും ചുറ്റിക്കറങ്ങാൻ; ജി.സി.സിയുടെ ടൂറിസ്റ്റ് വിസയെക്കുറിച്ച് നിങ്ങൾ അറിഞ്ഞോ ?
യു.എ.ഇ, സൗദി അറേബ്യ, ബെഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് ജി.സി.സി രാജ്യങ്ങളും സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് ഈ ഒറ്റ വിസയിലൂടെ വളരെ എളുപ്പത്തിൽ സാധിക്കും. എന്നാൽ ഈ പുതിയ വിസ എന്നുമുതൽ പ്രാബല്യത്തിൽ വരും എന്നോ, ഇതിൻ്റെ നിരക്ക് എത്രയായിരിക്കുമെന്നോ, വിസയുടെ കൃത്യമായ കാലാവധി എത്രയെന്നോ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും നിലവിൽ അധികൃതർ പുറത്തുവിട്ടിട്ടില്ല (Image Credit source: Getty Images)

2023 ഒക്ടോബറിൽ ജി.സി.സി രാഷ്ട്രങ്ങളിലെ ടൂറിസം വകുപ്പ് മന്ത്രിമാർ ഈ ഏകീകൃത വിസക്ക് അംഗീകാരം നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ നവംബർ മാസത്തിൽ ആഭ്യന്തര മന്ത്രിമാരും ഈ വിസയെ ഔദ്യോഗികമായി അംഗീകരിച്ചു. നിലവിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള അന്തിമ നടപടിക്രമങ്ങൾ വിവിധ രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്.

ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള വിമാന യാത്രകൾ കൂടുതൽ എളുപ്പമാക്കുന്നതിനായി യു.എ.ഇയും ബെഹ്റൈനും ചേർന്ന് ‘വൺ പോയിൻ്റ് എയർ ട്രാവലേഴ്സ്’ എന്ന പേരിൽ ഒരു പ്രത്യേക പദ്ധതിയും ഇപ്പോൾ നടപ്പിലാക്കുന്നുണ്ട്. ഇതോടെ  സഞ്ചാരികൾ യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ മാത്രം പാസ്പോർട്ട് പരിശോധനകളും എമിഗ്രേഷൻ നടപടികളും പൂർത്തീകരിച്ചാൽ മതിയാകം.

അതായത്, ബെഹ്റൈനിൽ നിന്നും എമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കി വരുന്ന വിനോദ യാത്രക്കാർക്ക്, ദുബായിലോ അബുദാബിയിലോ എത്തുമ്പോൾ വീണ്ടും മറ്റൊരു പരിശോധനക്കായി കാത്തുനിൽക്കേണ്ടിവരില്ല. ഈ വർഷം, 2026 ഫെബ്രുവരിയിലാണ് ഈ പദ്ധതിയുടെ പരീക്ഷണ ഘട്ടം ഔദ്യോഗികമായി ആരംഭിച്ചത്. അത്യാധുനിക ഇ-ഗേറ്റുകളുടെയും പുതിയ ബയോമെട്രിക് സംവിധാനങ്ങളുടെയും സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

യാത്രക്കാർക്ക് പലവിധ സുരക്ഷാ പരിശോധനകളുടെ ഭാഗമായി വിമാനത്താവളങ്ങളിൽ ഉണ്ടാകുന്ന വലിയ സമയനഷ്ടം ഒഴിവാക്കാൻ ഈ നൂതന പദ്ധതി ഏറെ സഹായിക്കും. ഷെൻഗൻ മാതൃകയിലുള്ള ഏകീകൃത ടൂറിസ്റ്റ് വിസ കൂടി നിലവിൽ വരുന്നതോടെ ഗൾഫ് മേഖലയിൽ ടൂറിസത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

KSRTC Munnar Travel: രാവിലെ അഞ്ച് മുതൽ സർവീസ്; നീലക്കുറിഞ്ഞി കാണാൻ കുറഞ്ഞ ചെലവിൽ കെഎസ്ആർടിസി
മൂന്നാറിലെ നീലക്കുറിഞ്ഞി വസന്തം കാണാനായി ദിവസേന ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. അപ്രതീക്ഷിതമായി വിരിഞ്ഞ നീലവസന്തം മൂന്നാർ ടൂറിസത്തെ അടിമുടി മാറ്റിയിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ നീലക്കുറിഞ്ഞി കാണാൻ ആളുകൾക്ക് ടൂറിസം വകുപ്പ് കൂടുതൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ നീലകുറഞ്ഞി പൂത്തത് കാണാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പ്രത്യേക പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

സാധാരണക്കാർക്ക് വളരെ കുറഞ്ഞ ചെലവിൽ കുടുംബത്തോടൊപ്പമോ കൂട്ടുകാരോടൊപ്പമോ മൂന്നാറിലെ മനോഹരമായ മലനിരകളും അപൂർവ്വമായ നീലക്കുറിഞ്ഞി കാഴ്ചകളും ആസ്വദിക്കാൻ ഈ പാക്കേജിലൂടെ അവസരമൊരുങ്ങുന്നു. കെഎസ്ആർടിസിയുടെ ഈ പ്രത്യേക ടൂറിസം പാക്കേജിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ നമുക്ക് വിശദമായി വായിച്ചറിയാം. നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന ചൊക്രമുടിയിലേക്ക് ജില്ലയിലെ ഒൻപത് കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്നാണ് സർവീസുള്ളത്. ദിവസവും രാവിലെ അഞ്ച് മുതൽ സർവീസ് നടത്തുന്നുണ്ട്.

ALSO READ: ഇന്ത്യകാർക്ക് വിസയില്ലാതെ എവിടെല്ലാം പറക്കാം; അറിയേണ്ടത്

യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ

ഓഫ് റോഡ് സഫാരിയുമായി ചതുരംഗപ്പാറ വ്യൂ പോയിന്റും മൂന്നാറിലെ ഗ്യാപ് റോഡിന്റെ കാഴ്ചകളും ഉൾപ്പെടുന്ന യാത്രയാണ് കെഎസ്ആർടിസി ഒരുക്കുന്നത്. ഗ്യാപ് റോഡിന് സമീപമുള്ള ചൊക്രമുടിക്ക് പിന്നാലെ മാട്ടുപ്പെട്ടി കൊറണ്ടിക്കാട് മലനിരകളിലും നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുനിൽക്കുന്ന മനോഹരമായ കാഴ്ചയാണ് സഞ്ചാരികളെ വരവേൽക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1800 മീറ്ററോളം ഉയരത്തിലുള്ള മലമുകളിൽ വിരിഞ്ഞു നിൽക്കുന്ന ഈ നീലവസന്തം കാണാൻ പൊതുജനങ്ങൾക്കായി എല്ലാവിധ സൗകര്യങ്ങളഉം ഇവിടെയുണ്ട്. മൂന്നാർ പട്ടണം, നല്ലതണ്ണി, ഇക്ക നഗർ എന്നിവിടങ്ങളിലും പൂക്കൾ വിരിഞ്ഞുതുടങ്ങിയതായി അധികൃതർ പറയുന്നു.

നിലവിൽ പൂർണമായി വിരിഞ്ഞുനിൽക്കുന്ന കുറിഞ്ഞിപ്പൂക്കൾ വരും ദിവസങ്ങളിൽ മഴ മാറുന്നതോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുമെന്നാണ് പ്രദേശവാസികളും അധികൃതരും പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 30 വരെ ഈ അപൂർവ പ്രതിഭാസം മലനിരകളിൽ കാണാൻ സാധിക്കുമെന്നാണ് നാട്ടുകാരുടെയും അധികൃതരുടെയും കണക്കുകൂട്ടൽ. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന സ്‌ട്രൊബിലാന്തസ് കുന്തിയാനസ് ഇനത്തിൽപ്പെട്ട കുറിഞ്ഞിപ്പൂക്കളാണ് ഇവിടെ ആളുകളെ ആകർഷിക്കുന്നത്. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

വിനോദസഞ്ചാരികൾ അറിയാൻ

വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ വണ്ണിൽ പെട്ട സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കളും ചെടികളും പറിക്കുന്നതും നശിപ്പിക്കുന്നതും 25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ചെടികൾ നശിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ദേവികുളം റേഞ്ചർ ഇഡി അരുൺകുമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമഘട്ടത്തിന്റെ ഈ അപൂർവ്വ ദൃശ്യവിരുന്ന് ആസ്വദിക്കാൻ യാത്രാപ്രേമികൾക്ക് വരും ദിവസങ്ങളിലും അവസരമുണ്ടാകും.

English Summary:

KSRTC Budget Tourism Cell has introduced a special, affordable tour package for travelers eager to witness the breathtaking Neelakurinji bloom in the hills of Munnar.

ബാലിയിലേക്ക് യാത്ര പോകുന്നോ? പുതിയ പാക്കേജുമായി ഐ.ആർ.സി.ടി.സി
വിമാന ടിക്കറ്റ് ഹോട്ടലുകളിലെ താമസം, ഭക്ഷണം മറ്റു യത്രാ സൗകര്യങ്ങൾ എന്നിവയെല്ലാം പുർണനമായും ഉൾപ്പെടുന്നതാണ് പുതിയ പാക്കേജ്. 2026 സെപ്റ്റംബർ 24-നാണ് ‘ബാലി പാരഡൈസ് എക്സ് ഹൈദരാബാദ്’ എന്ന് പേരിട്ടിരിക്കുന്ന പാക്കേജിൽ വിനോദ യാത്ര ആരംഭിക്കുന്നത്. ബുക്കിംഗുകളുടെ ടെൻഷൻ ഏതുമില്ലാതെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്. (Image Credit source: Getty Images)

മൂന്ന് പേർ ഒരു മുറി പങ്കിടുന്ന രീതിയിലാണെങ്കിൽ ഒരാൾക്ക് 95,500 രൂപയാണ് യാത്രാ നിരക്ക്. രണ്ട് പേർ പങ്കിടുന്ന രീതിയിലാണെങ്കിൽ നിരക്ക് 95,900 രൂപയാകും. ഇനി ഒരു മുറി തനിച്ച് ഉപയോഗിക്കണം എങ്കിൽ യാത്രാ നിരക്ക് 10,1600 രൂപയായി വർധിക്കും.  2 മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രത്യേകം ബെഡ് ആവശ്യമെങ്കിൽ പാക്കേജ് തുക 89,050 രൂപയാണ്. ഇനി ബെഡ് ആവശ്യമില്ല എങ്കിൽ ഇത് 85,500 രൂപയായി കുറയും

സെപ്റ്റംബർ 24ന് രാത്രി എട്ട് മണിക്ക് ഹൈദെരബാദ് വിമാനത്താവളത്തിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. അടുത്ത ദിവസം ബാലിയിൽ എത്തി ഉച്ച ഭക്ഷണത്തിന് ശേഷമാണ് കാഴ്ചകളിലേക്ക് കടക്കുക. ജിംബാരൻ ബീച്ച് സന്ദർശനത്തോടെയാണ് ആദ്യ ദിനത്തെ കാഴ്ചകൾ ആരംഭിക്കുക. ത്രീ സ്റ്റാർ ഹോട്ടലുകളിലാണ് സഞ്ചാരികൾകായി താമസം സജ്ജീകരിച്ചിരിക്കുന്നത്

കിൻ്റാമണി, ഉബൂദ് എന്നീ സ്ഥലങ്ങളാണ് രണ്ടാം ദിവസം പ്രധാനമായും സന്ദർശിക്കുക. മരപ്പണികൾക്കും വെള്ളി ആഭരണങ്ങൾക്കും പേരുകേട്ട ഗ്രാമങ്ങൾ ഇവിടെ കാണാനാകും. പ്രശസ്തമായ ബാരോങ് നൃത്തവും ആസ്വദിക്കാം. കൂടാതെ മൗണ്ട് ബത്തൂർ, ബത്തൂർ തടാകം, സേക്രഡ് മങ്കി സാങ്ച്വറി, ടിർട്ട എംപുൽ ക്ഷേത്രം എന്നിവിടങ്ങളിലേക്കും സഞ്ചാരികളെ കൊണ്ടുപോകും.

മൂന്നാം ദിവസം ടാൻജംഗ് ബെനോവ ബീച്ചിലെ വാട്ടർ റൈഡുകളും ടർട്ടിൽ ഐലൻഡ് സന്ദർശനവും ഉലുവാട്ടു ക്ഷേത്രത്തിലെ പരമ്പരാഗത കെക്കാക് നൃത്തവും ആസ്വദിക്കാം. നാലാം ദിവസം തമൻ അയുൻ ക്ഷേത്രം, ഉലുൻ ഡാനു ബ്രതാൻ ക്ഷേത്രം, താന ലോട്ട് ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്രികരെ കൊണ്ടുപോവുക. എസി ഡീലക്സ് ബസുകളിലാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. ഒപ്പം ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡിൻ്റെ സേവനവും ലഭ്യമാണ്. യാത്രികർക്ക് ഇൻഷൂറൻസ് പരിരക്ഷയും ഉറപ്പാക്കുന്നുണ്ട്.

Visa-Free Entry: ഇന്ത്യകാർക്ക് വിസയില്ലാതെ എവിടെല്ലാം പറക്കാം; യാത്രയ്ക്ക് മുമ്പ് അറിയേണ്ടത്
വളരെക്കാലമായി ഒരു വിദേശ യാത്ര സ്വപ്നം കാണുന്നവരാണ് നിങ്ങളെങ്കിൽ ഇതാ ഒരു സന്തോഷവാർത്ത. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇപ്പോൾ ലോകമെമ്പാടുമുള്ള 74 രാജ്യങ്ങളിലേക്ക് മുൻകൂട്ടി വിസയെടുക്കാതെ തന്നെ യാത്ര ചെയ്യാം. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പ്രവേശന മാനദണ്ഡങ്ങളിൽ വരുത്തിയ ഇളവുകളാണ് വിദേശയാത്രകൾ മുൻപത്തേക്കാൾ എളുപ്പമാക്കുന്നത്. ഇന്ത്യകാർക്ക് 27 രാജ്യങ്ങളിൽ പൂർണ്ണമായും വിസ രഹിത പ്രവേശനമാണ് അനുവദിക്കുന്നത്. അതുപോലെ 47 രാജ്യങ്ങൾ വിസ ഓൺ അറൈവൽ ആണ്. അതായത് എയർപോർട്ടിൽ ഇറങ്ങിയ ശേഷം വിസ ലഭിക്കും.

ALSO READ: ഇന്ത്യയിൽ ആഭ്യന്തര വിമാനത്തിൽ എത്ര ലിറ്റർ മദ്യം കൊണ്ടുപോകാം? നിയമം ഇങ്ങനെ

66 രാജ്യങ്ങളിൽ ഇ-വിസ സൗകര്യമാണ് ഒരുക്കുന്നത്. ഓൺലൈനായി എളുപ്പത്തിൽ വിസ നേടാം എന്നതാണ് ഇതിൻ്റെ പ്രത്യേകത. ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ്, തായ്‌ലൻഡ്, കസാക്കിസ്ഥാൻ, മലേഷ്യ, സീഷെൽസ്, കുക്ക് ദ്വീപുകൾ, നിയു, ഇറാൻ, മക്കാവു, ഫിജി, ബാർബഡോസ്, ഡൊമിനിക്ക, ഗ്രെനഡ, സെനഗൽ, ഹെയ്തി, എൽ സാൽവഡോർ, മൈക്രോനേഷ്യ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, സെന്റ് വിൻസെന്റ് ആൻഡ് ദി ഗ്രെനഡൈൻസ്, ഗാംബിയ, ജമൈക്ക, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, മോണ്ട്സെറാത്ത്, വാനുവാട്ടു, അംഗോള എന്നീ രാജ്യങ്ങളിൽ പൂർണമായും ഫിസയില്ലാതെ തന്നെ യാത്ര ചെയ്യാം.

ചില രാജ്യങ്ങളിൽ 180 ദിവസം വരെ

വിസയില്ലാതെ അനുവദിക്കുന്ന താമസ കാലയളവ് രാജ്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ട്. ഡൊമിനിക്കയിൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് 180 ദിവസം വരെ വിസയില്ലാതെ താമസിക്കാം. മോണ്ട്സെറാറ്റിലും വിനോദസഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങൾക്കുമായി 180 ദിവസം വരെയുള്ള ഹ്രസ്വകാല സന്ദർശനങ്ങൾക്ക് വിസ ഒഴിവാക്കിയിട്ടുണ്ട്. ബാർബഡോസ്, ഗ്രനേഡ, സെനഗൽ, ഹെയ്തി, എൽ സാൽവദോർ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, സെന്റ് വിൻസെന്റ് ആൻഡ് ഗ്രനഡൈൻസ്, ഗാംബിയ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ് എന്നിവിടങ്ങളിൽ 90 ദിവസം വരെ വിസയില്ലാതെ കഴിയാം.

യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കേണ്ടത്

പാസ്‌പോർട്ട് വാലിഡിറ്റി: നിങ്ങളുടെ പാസ്‌പോർട്ടിന് യാത്ര ചെയ്യുന്ന തീയതി മുതൽ കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം.

റിട്ടേൺ ടിക്കറ്റ് & ഹോട്ടൽ ബുക്കിംഗ്: മിക്ക രാജ്യങ്ങളിലും എയർപോർട്ട് ഇമിഗ്രേഷനിൽ മടക്കയാത്രാ ടിക്കറ്റും താമസിക്കുന്ന ഹോട്ടൽ ബുക്കിംഗ് രേഖകളും കാണിക്കേണ്ടതുണ്ട്.

മതിയായ പണം: യാത്രയ്ക്ക് ആവശ്യമായ തുക കൈവശമുണ്ടോ എന്ന് ഇമിഗ്രേഷൻ വിഭാഗം പരിശോധിച്ചേക്കാം.

ഡിജിറ്റൽ ട്രാവൽ പാസ് / ഡിക്ലറേഷൻ: തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ ചില രാജ്യങ്ങളിൽ വിസ വേണ്ടെങ്കിലും യാത്രയ്ക്ക് തൊട്ടുമുമ്പ് ഓൺലൈൻ ഫോം പൂരിപ്പിച്ചു നൽകേണ്ടതുണ്ട്.

English Summary:

Indian passport holders can now enjoy easier access to 74 destinations worldwide. According to the Ministry of External Affairs, as of date, 27 countries provide visa-free entry, 47 offer visa-on-arrival, and 66 provide e-Visa facilities to Indian passport holders.

ദുബായ് വിമാനത്താവളത്തിൽ ഇനി ‘ക്ലിക്ക് ആൻഡ് ട്രാവൽ’; ഇമിഗ്രേഷൻ വെറും 15 സെക്കൻഡിൽ!
ദുബായ്: എമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ സ്മാർട്ട് സംവിധാനം നിലവിൽ വന്നു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിൻ്റെ നേതൃത്വത്തിലാണ് 'ക്ലിക്ക് ആൻഡ് ട്രാവൽ' എന്ന അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ സേവനം ഒരുക്കിയിരിക്കുന്നത്. മൊബൈൽ ഡിവൈസുകളുടെ സഹായത്തോടെ യാത്രക്കാരുടെ പാസ്പോർട്ട് പരിശോധന വെറും 15 സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും.

തിങ്കളാഴ്ച ദുബായ് വിമാനത്താവളത്തിൽ നടന്ന പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ജി.ഡി.ആർ.എഫ്.എ ഈ പ്രഖ്യാപനം നടത്തിയത്. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, എയർപോർട്ട് അഫയേഴ്സ് അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷാൻഖിതി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Also Read: Hafilat Smart Card: അബുദാബിയിലെ ബസ് യാത്രയ്ക്കുള്ള ‘ഹാഫിലാത്ത്’ സ്മാർട്ട് കാർഡിനെ കുറിച്ച് അറിയാമോ?

ഫിംഗർപ്രിൻ്റ്, ഫേസ് റെക്കഗ്നിഷൻ, ഇലക്ട്രോണിക് പാസ്‌പോർട്ട് റീഡിംഗ് എന്നിങ്ങനെയുള്ള ആധുനിക സാങ്കേതികവിദ്യകൾ കോർത്തിണക്കിയാണ് ഈ മൊബൈൽ സേവനം ഒരുക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് കൗണ്ടറുകളിൽ ഇരിക്കാതെ തന്നെ വിമാനത്താവളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെച്ച് യാത്രക്കാരുടെ പരിശോധനകൾ പൂർത്തിയാക്കാൻ സാധിക്കും എന്നതാണ് ഈ സംവിധാനത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. വിമാനത്താവളത്തിൽ വലിയ തിരക്കുള്ള സമയങ്ങളിലും, അടിയന്തര സാഹചര്യങ്ങളിലും യാത്രക്കാരുടെ നീണ്ട നിര ഒഴിവാക്കാൻ ഇത് വലിയ രീതിയിൽ സഹായിക്കും.

2025 ഒക്ടോബറിലാണ് ദുബായ് എയർപോർട്ട് ടെർമിനൽ 3-ൽ ഈ സംവിധാനത്തിൻ്റെ ആദ്യഘട്ട പരീക്ഷണം ആരംഭിച്ചത്. തുടർന്ന് 2026 മെയ് മുതൽ ഓഗസ്റ്റ് വരെ നടന്ന വിപുലമായ പരീക്ഷണത്തിൽ 31,373 യാത്രക്കാരുടെ ഇമിഗ്രേഷൻ നടപടികൾ ഈ സേവനം ഉപയോഗിച്ച് പൂർത്തിയാക്കിയിരുന്നു. പരീക്ഷണങ്ങൾ പൂർണ്ണമായും വിജയകരമായതോടെയാണ് സെപ്റ്റംബർ 7 മുതൽ സേവനം ഔദ്യോഗികമായി പൊതുജനങ്ങൾക്കായി ലഭ്യമാക്കിയത്. യു.എ.ഇ പൗരന്മാർ, പ്രവാസികൾ, ജി.സി.സി പൗരന്മാർ, വിനോദസഞ്ചാരികൾ എന്നിവർക്കെല്ലാം വിമാനത്താവളത്തിൽ ഈ അതിവേഗ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

English Summary

Dubai International Airport has officially launched the 'Click and Travel' smart service, enabling immigration officers to process passengers in just 15 seconds. Using mobile devices equipped with facial recognition and electronic passport reading, officials can now clear UAE citizens, residents, and tourists anywhere in the airport, significantly reducing wait times.

Flight Travel Guide: ഇന്ത്യയിൽ ആഭ്യന്തര വിമാനത്തിൽ എത്ര ലിറ്റർ മദ്യം കൊണ്ടുപോകാം? നിയമം ഇങ്ങനെ
വിമാനത്തിൽ ആഭ്യന്തര യാത്രകൾ നടത്തുന്ന നമുക്ക് ചില നിയമങ്ങൾ അറിവില്ല എന്നത് വാസ്തവമാണ്. വിനോദ സഞ്ചാരത്തിൻ്റെ ഭാ​ഗമായോ മറ്റ യാത്രയുടെ ഭാ​ഗമായോ നമ്മൾ വിമാനത്തെ ആശ്രയിക്കാറുണ്ട്. വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കുന്ന ല​ഗ്​ഗേജിൻ്റെ തൂക്കം തുടങ്ങി എന്തെല്ലാം കൊണ്ടുപോകാമെന്നും എത്ര അളവിൽ കൊണ്ടുപോകാമെന്നും നമ്മൾ അറിഞ്ഞിരിക്കണം. ഇനി നിങ്ങളുടെ യാത്ര ​ഗോവയിലേക്കാണെന്ന് ഇരിക്കട്ടെ. അവിടെ നിന്ന് ഫെനിയോ, വിസ്കിയോ, വൈനോ യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ കൂടെക്കരുതാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ, എത്ര അളവിൽ വിമാനത്തിൽ മദ്യം കൊണ്ടുവരാമെന്നതും അറിഞ്ഞിരിക്കണം.

ഇന്ത്യയിൽ ആഭ്യന്തര വിമാനങ്ങളിൽ മദ്യം കൊണ്ടുപോകാൻ അനുവാദമുണ്ടെങ്കിലും സിവിൽ ഏവിയേഷൻ മന്ത്രാലയവും വിമാനക്കമ്പനികളും കൃത്യമായ നിബന്ധനകൾ നിഷ്കർഷിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആഭ്യന്തര യാത്രാവേളകളിൽ വിമാനത്തിൽ എത്ര അളവിൽ മദ്യം കൊണ്ടുവരാമെന്ന് വിശദമായി പരിശോധിക്കാം.

ALSO READ: മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ എവിടെ പോകണം?; വഴി തെറ്റല്ലേ, റൂട്ടുകൾ ഇതാണ്

പ്രധാന നിയമങ്ങൾ ഇങ്ങനെ

ഒരു യാത്രക്കാരന് പരമാവധി 5 ലിറ്റർ വരെ മദ്യം ചെക്ക്- ഇൻ ബാഗേജിൽ കൊണ്ടുപോകാം. എന്നാൽ ആൽക്കഹോൾ അളവ് 24 ശതമാനം മുതൽ 70 ശതമാനം വരെ ഉള്ള മദ്യത്തിന് മാത്രമാണ് ഈ 5 ലിറ്റർ അനുമതിയുള്ളത്. നിങ്ങൾ കൊണ്ടുവരുന്നവ, 70 ശതമാനത്തിനേക്കാൾ വീര്യമുള്ളവയാണെങ്കിൽ ആ മദ്യത്തിന് വിമാനത്തിൽ പൂർണ്ണ നിരോധനമുണ്ട്. 24 ശതമാനത്തിൽ താഴെ ആൽക്കഹോൾ ഉള്ള വൈൻ, ബീയർ എന്നിവയ്ക്ക് 5 ലിറ്റർ പരിധി ബാധകമല്ലെങ്കിലും ബാഗേജ് വെയ്റ്റ് ലിമിറ്റിന് വിധേയമായിരിക്കും.

മദ്യം കമ്പനിയുടെ യഥാർത്ഥ റീട്ടെയിൽ പാക്കേജിംഗിൽ തന്നെയായിരിക്കണം ഇവ കൊണ്ടുവരാൻ. തുറന്നതോ പകുതി ഉപയോഗിച്ചതോ ആയ കുപ്പികൾ വിമാനത്തിൽ കയറ്റാൻ അനുവദിക്കില്ല. സാധാരണയായി ഹാൻഡ് ബാഗേജിൽ മദ്യം കൊണ്ടുപോകാൻ അനുവദിക്കാറില്ല. എല്ലാ മദ്യക്കുപ്പികളും ചെക്ക്-ഇൻ ലഗേജിൽ തന്നെ വെക്കണം. സുരക്ഷാ പരിശോധനയ്ക്ക് ശേഷം എയർപോർട്ട് സെക്യൂരിറ്റി ഹോൾഡ് ഏരിയയിലെ ഡ്യൂട്ടി ഫ്രീ/ റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് വാങ്ങുന്ന മദ്യക്കുപ്പികൾ, പ്രത്യേക സൂക്ഷിച്ച് ചില എയർലൈൻ നിബന്ധനകൾക്ക് വിധേയമായി ക്യാബിൻ ബാഗിൽ കരുതാം.

വിദേശത്തു നിന്നോ ഇന്റർനാഷണൽ എയർപോർട്ടുകളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്നോ മദ്യം വാങ്ങി ഇന്ത്യയിലെത്തി, അവിടെ നിന്ന് വീണ്ടും നാട്ടിലേക്ക് ആഭ്യന്തര വിമാനത്തിൽ കണക്റ്റിംഗ് യാത്ര നടത്തുന്നവരിലെ ആശയക്കുഴപ്പമാണ് അന്താരാഷ്ട്ര വിമാനത്തിൽ നിന്നും ആഭ്യന്തര വിമാനത്തിലേക്ക് മാറുമ്പോൾ മദ്യം എങ്ങനെ കൊണ്ടുപോകാം എന്നത്. അന്താരാഷ്ട്ര വിമാനത്തിൽ വന്നിറങ്ങിയ ശേഷം ഇമിഗ്രേഷനും കസ്റ്റംസ് പരിശോധനയ്ക്കും ശേഷം ആദ്യ വിമാനത്താവളത്തിൽ വെച്ച് നിങ്ങളുടെ ചെക്ക്-ഇൻ ബാഗേജ് കൈപ്പറ്റേണ്ടതുണ്ട്.

അടുത്ത ആഭ്യന്തര വിമാനത്തിനായി ബാഗ് വീണ്ടും ചെക്ക്-ഇൻ ചെയ്യുമ്പോൾ കയ്യിലുള്ള മദ്യക്കുപ്പികൾ ഈ ലഗേജിലേക്ക് മാറ്റി വെക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. വിദേശത്ത് നിന്ന് ഡ്യൂട്ടി ഫ്രീയിൽ നിന്ന് വാങ്ങിയ സീൽ ചെയ്ത കവറിലാണെങ്കിൽ പോലും, സെക്യൂരിറ്റി പരിശോധനയ്ക്ക് ശേഷം ആഭ്യന്തര ടെർമിനലിലേക്ക് കടക്കുമ്പോൾ ഹാൻഡ് ബാഗേജിൽ 100 മില്ലിയിൽ കൂടുതൽ ഒരു ദ്രാവകങ്ങളും അനുവദിക്കില്ല. വിദേശത്ത് നിന്ന് നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാവുന്ന മദ്യത്തിന്റെ പരിധി 2 ലിറ്റർ മാത്രമാണ്. ഇതിൽ കൂടുതൽ കൊണ്ടുപോയാൽ അതിന് തത്തുല്യമായ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടി വരും.

ചില പ്രമുഖ എയർലൈനുകൾ ഡ്യൂട്ടി ഫ്രീയിൽ നിന്ന് സീൽ ചെയ്ത പാക്കറ്റുകളിലുള്ള മദ്യം കൈയ്യിൽ കരുതാൻ പ്രത്യേക ഇളവുകൾ നൽകാറുണ്ട്. എങ്കിലും, വിമാനത്താവളങ്ങളിലെ സിഐഎസ്എഫ് സുരക്ഷാ മാനദണ്ഡങ്ങൾ ഓരോ സ്ഥലത്തും വ്യത്യാസപ്പെടാമെന്നതിനാൽ, ആദ്യ എയർപോർട്ടിൽ ഇറങ്ങുമ്പോൾ തന്നെ മദ്യക്കുപ്പികൾ ചെക്ക്-ഇൻ ലഗേജിലേക്ക് മാറ്റുന്നതാണ് യാത്ര സുഗമമാക്കാൻ ഏറ്റവും നല്ലത്.

English Summary:

Domestic Indian flights allow 5 litres of unopened alcohol in checked bags with specific ABV rules. The alcohol must be packed in its original retail bottle. And the bottle itself should not hold more than 5 litres.

കേന്ദ്ര സര്‍ക്കാര്‍ നല്‍കും സൗജന്യ ട്രിപ്പ്; യാത്രാ പദ്ധതിയെ കുറിച്ചറിയാം
യാത്രകള്‍ പോകാനിഷ്ടമല്ലേ നിങ്ങള്‍ക്ക്? ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവമാണ്. ലോകത്തിന്റെ ഓരോ കോണിലും കണ്ണിനും മനസിനും കുളിര്‍മയേകുന്ന ഒട്ടേറെ കാര്യങ്ങള്‍ കാണാനും അനുഭവിക്കാനുമുണ്ട്. എന്നാല്‍ ഈ യാത്രകള്‍ നടത്തുന്നതിന് എല്ലാവര്‍ക്കും മുന്നില്‍ വെല്ലുവിളിയാകുന്നത് പണമാണ്. വലിയ സംഖ്യ തന്നെ ഇത്തരം യാത്രകള്‍ക്കായി ചെലവഴിക്കേണ്ടതായി വരും. എന്നാല്‍ ഒട്ടും പണച്ചെലവില്ലാതെ ഇന്ത്യ മൊത്തം കണ്ടുവന്നാലോ? (Image Credit Source: Getty Images)

ഇന്ത്യയുടെ വൈവിധ്യം നേരിട്ട് കണ്ടറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് യുവ സംഗമം. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെയും പ്രദേശങ്ങളിലെയും യുവാക്കള്‍ക്ക് രാജ്യത്തിന്റെ സംസ്‌കാരം, പാരമ്പര്യം, വികസനം, സാങ്കേതികവിദ്യ എന്നിവ അടുത്തറിയാന്‍ ഇതുവഴി അവസരമൊരുക്കുന്നു.

വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവാക്കളെ തമ്മില്‍ ബന്ധിപ്പിക്കുന്ന യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമാണ് യുവ സംഗമം. തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കള്‍ക്കാണ് ഇതിലേക്ക് അവസരം ലഭിക്കുക. 18 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ള ആളുകള്‍ക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ അവസരമുള്ളത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പുറമെ NSS, NYKS വോളണ്ടിയര്‍മാരും യുവ പ്രൊഫഷണലുകളും ഉള്‍പ്പെടെയുള്ളവര്‍ക്കും അവസരമുണ്ട്.

അഞ്ച് ദിവസം മുതല്‍ ഏഴ് ദിവസം വരെ നീളുന്നതാണ് ഈ യാത്രകള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചരിത്ര-സാംസ്‌കാരിക കേന്ദ്രങ്ങള്‍, പ്രാദേശിക കേന്ദ്രങ്ങള്‍-സമൂഹങ്ങള്‍, വികസന പദ്ധതികള്‍ തുടങ്ങിയവയെല്ലാം യാത്രയുടെ ഭാഗമായി കാണാനാകും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും അവസരമുണ്ട്.

യുവ സംഗമം ഒരു സാധാരണ വിനോദസഞ്ചാര പാക്കേജല്ല. സര്‍ക്കാര്‍ പിന്തുണയോടെ വിദ്യാഭ്യാസ-സാംസ്‌കാരിക കൈമാറ്റം ലക്ഷ്യമിട്ടാണ് യാത്രകള്‍ സംഘടിപ്പിക്കുന്നത്. യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളുടെ ക്രമീകരണം ബന്ധപ്പെട്ട ഘട്ടത്തിലും സംഘാടകരുടെയും നോഡല്‍ സ്ഥാപനങ്ങളുടെയും മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും. അതിനാല്‍ ഓരോ ഘട്ടത്തിലും പുറത്തിറക്കുന്ന ഔദ്യോഗിക അറിയിപ്പ് പരിശോധിച്ച ശേഷമാണ് ചെലവുകളെക്കുറിച്ച് ഉറപ്പാക്കേണ്ടത്.

Munnar Travel Guide: മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ എവിടെ പോകണം?; വഴി തെറ്റല്ലേ, റൂട്ടുകൾ ഇതാണ്
മലനിരകളെ നീലപ്പട്ടുടുപ്പിച്ച് മൂന്നാറിലും പരിസര പ്രദേശങ്ങളിലും നീലക്കുറിഞ്ഞികൾ പൂത്തുലഞ്ഞിരിക്കുകയാണ്. കുറിഞ്ഞിവസന്തം കാണാൻ സഞ്ചാരികളുടെ വൻതിരക്കാണ് ഇടുക്കിയിലെ മലനിരകളിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. കാലാവസ്ഥ അനുകൂലമായതിനാൽ നീലക്കുറിഞ്ഞി സീസൺ വിനോദ സഞ്ചാരികൾക്ക് അനു​ഗ്രഹമായിരിക്കുകയാണ്. എന്നാൽ മൂന്നാർ ടൗണിലേക്ക് മാത്രം ഈ മനോഹര കാഴ്ച കാണാൻ പോയിട്ട് കാര്യമില്ല. കാരണം എല്ലാ സ്ഥലങ്ങളിലും നിലവിൽ നീലക്കുറിഞ്ഞി പൂത്തു തുടങ്ങിയിട്ടില്ല. നീലക്കുറിഞ്ഞി പൂവിട്ട പ്രധാന കേന്ദ്രങ്ങളും അങ്ങോട്ടേക്ക് എത്താനുള്ള വഴിത്താരകളും നമുക്ക് നോക്കാം.

മൂന്നാറിലെ ചൊക്രമുടിയിലും മാട്ടുപ്പെട്ടി കൊരണ്ടക്കാട് കുന്നുകളിലുമാണ് 12 വർഷത്തെ കാത്തിരിപ്പിന് ശേഷം അപൂർവ്വയിനം നീലക്കുറിഞ്ഞികൾ പൂത്തുലഞ്ഞിരിക്കുന്നത്. മലനിരകൾ നീലകലർന്ന പർപ്പിൾ നിറമണിഞ്ഞതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പ്രകൃതിസ്‌നേഹികളും സഞ്ചാരികളുമാണ് ഈ ദൃശ്യവിരുന്ന് കാണാൻ ഹൈറേഞ്ചിലേക്ക് ഒഴുകിയെത്തുന്നത്. ഗ്യാപ് റോഡിന് സമീപം സ്ഥിതിചെയ്യുന്ന ചൊക്രമുടി കുന്നുകളിലാണ് ഇത്തവണ ആദ്യമായി കുറിഞ്ഞി പൂത്ത് തുടങ്ങിയത്.

ALSO READ: ഫ്ലൈറ്റ് ഇറങ്ങി നേരെ ബസ്സിലേക്ക്; ബെംഗളൂരു വിമാനത്താവളം – കോഴിക്കോട് ഫ്ലൈ ബസ് സമയവും റൂട്ടും

മാട്ടുപ്പെട്ടി കൊരണ്ടക്കാട് പ്രദേശത്തെ സ്വകാര്യ പ്ലാന്റേഷൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഏക്കറുകളോളം വരുന്ന കുന്നിൻ പ്രദേശങ്ങളിലാണ് ഇപ്പോൾ കുറിഞ്ഞികൾ പൂത്തുലഞ്ഞുനിൽക്കുന്നത്. കൊരണ്ടക്കാട് ഹൈറേഞ്ച് സ്‌കൂളിന് സമീപത്തുനിന്ന് ആരംഭിക്കുന്ന 2 കിലോമീറ്റർ നീളുന്ന മനോഹരമായ ട്രെക്കിംഗിലൂടെ സന്ദർശകർക്ക് ഈ മനോഹരമായ വസന്തത്തിലേക്ക് എത്തിച്ചേരാം. ഈ പ്രദേശം സ്വകാര്യ തോട്ടം മേഖലയിലായതിനാൽ പ്രവേശിക്കുന്നതിനായി പ്ലാന്റേഷൻ കമ്പനിയുടെ മുൻകൂട്ടിയുള്ള അനുമതി നിർബന്ധമാണ്.

മൂന്നാർ പട്ടണം, നല്ലതണ്ണി, ഇക്ക നഗർ എന്നിവിടങ്ങളിലും പൂക്കൾ വിരിഞ്ഞുതുടങ്ങിയതായി അധികൃതർ പറയുന്നു. കാലാവസ്ഥ അനുകൂലമായി തുടരുകയാണെങ്കിൽ, വരും ആഴ്ചകളിൽ ഈ പ്രദേശങ്ങളിലേക്ക് പൂക്കൾ കൂടുതൽ വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിനോദസഞ്ചാരികൾ അറിയാൻ

മൂന്നാറിലെ നീലക്കുറിഞ്ഞി വന്യജീവി സങ്കേതം തുറന്നതോടെ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കാണികൾക്കായി പ്രത്യേകം തയ്യാറാക്കിയ വ്യൂ പോയിന്റുകൾ തുറന്ന് വെറും 7 ദിവസത്തിനുള്ളിൽ എണ്ണായിരത്തോളം സഞ്ചാരികളാണ് ഈ കുറിഞ്ഞിവസന്തം നേരിൽ കാണാനെത്തിയത്. ഇതിലൂടെ വനംവകുപ്പിന് 7 ലക്ഷത്തിലധികം രൂപയുടെ വരുമാനവും ലഭിച്ചു. സെപ്റ്റംബർ 30 വരെ നീലക്കുറിഞ്ഞിപ്പൂക്കൾ മലനിരകളിൽ തുടരുമെന്നാണ് ടൂറിസം ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. പശ്ചിമഘട്ടത്തിന്റെ ഈ അപൂർവ്വ ദൃശ്യവിരുന്ന് ആസ്വദിക്കാൻ യാത്രാപ്രേമികൾക്ക് വരും ദിവസങ്ങളിലും അവസരമുണ്ടാകും.

വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ വണ്ണിൽ പെട്ട സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കളും ചെടികളും പറിക്കുന്നതും നശിപ്പിക്കുന്നതും 25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ചെടികൾ നശിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ദേവികുളം റേഞ്ചർ ഇഡി അരുൺകുമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary:

The hills of Munnar have draped themselves in a mesmerising shade of bluish purple as the rare Neelakurinji flowers begin to blanket the landscapes of Chokramudi and the Mattupetty Korandakkad hills.

Burj Khalifa: ബുർജ് ഖലീഫയിൽ ഒന്ന് കയറാൻ എത്ര പണം ചിലവാകും ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം!
സാധാരണയായി വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ‘അറ്റ് ദി ടോപ്പ്’ എന്ന് വിളിക്കുന്ന 124, 125 നിലകളിലെ കയറി കാഴ്ചകൾ ആസ്വദിക്കുന്നതിന് 189 ദിർഹമാണ് ടിക്കറ്റ് നിരക്കായി നൽകേണ്ടിവരിക. ആതായർഹ് ഏകദേശം 4800 രൂപയിലധികം. നമ്മൾ സന്ദർശിക്കുന്ന സമയത്തെ തിരക്കിനനുസരിച്ച് ഈ നിരക്കുകളിൽ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്. ദുബായ് നഗരത്തിൻ്റെ മനോഹരമായ കാഴ്ചകൾ കാണാൻ ഈ ടിക്കറ്റ് തന്നെ വളരെ മികച്ചതാണ്. (Image Credit source: Getty Images)

കുറച്ചുകൂടി മികച്ച സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് 148-ാം നിലയിലുള്ള ‘അറ്റ് ദി ടോപ്പ് സ്കൈ’ ടിക്കറ്റുകൾ എടുക്കാം. ഇതിനായി ഏകദേശം 399 ദിർഹം നൽകേണ്ടിവരും. അതായത് ഏകദേശം 10200 രൂപ. ഈ ടിക്കറ്റ് എടുക്കുന്ന വിനോദസഞ്ചാരികൾക്ക് ഗൈഡിൻ്റെ സേവനം, ലോഞ്ച് ആക്സസ്സ്, ലഘുഭക്ഷണങ്ങൾ തുടങ്ങിയ നിരവധി പ്രത്യേക സൗകര്യങ്ങളും ലഭിക്കുന്നതാണ്.

ലോകത്തിലെ ഏറ്റവും ഉയർന്ന സ്ഥലത്തിരുന്ന് കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് 152, മുതൽ 154 വരെയുള്ള നിലകളിലെ ‘ദ ലോഞ്ചിലേക്ക്’ പോകാൻ സാധിക്കും. ഇതിനായി 769 ദിർഹം. അതായത് ഏകദേശം 19800 രൂപ ടിക്കറ്റ് നിരക്കായി നൽകണം. പ്രീമിയം സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ലോഞ്ചിലേക്കാണ് പ്രവേശനം ലഭിക്കുന്നത്.

ബുർജ് ഖലീഫയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മറ്റ് ട്രാവൽ ആപ്പുകൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നേരിട്ട് കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുക്കാമെങ്കിലും, ഓൺലൈൻ ബുക്കിംഗിനെ അപേക്ഷിച്ച് വലിയ തുക ഇതിനായി നൽകേണ്ടി വരും. കൂടാതെ തിരക്കുള്ള സമയങ്ങളിൽ അവിടെ കൗണ്ടറിൽ നിന്നും പെട്ടെന്ന് ടിക്കറ്റ് കിട്ടാനുള്ള സാധ്യതയും വളരെ കുറവാണ്.

ടിക്കറ്റിൽ അനുവദിച്ചിട്ടുള്ള സമയത്തിന് അര മണിക്കൂർ മുൻപെങ്കിലും ബുർജ് ഖലീഫയുടെ എൻട്രി ഗേറ്റിൽ എത്തിയിരിക്കണം. അകത്തേക്ക് കയറുമ്പോൾ ടിക്കറ്റിനൊപ്പം ഒറിജിനൽ പാസ്പോർട്ടോ എമിറേറ്റ്സ് ഐഡിയോ നിർബന്ധമായും കയ്യിൽ കരുതണം. വലിയ ബാഗുകൾ മുകളിലേക്ക് കൊണ്ടുപോകാൻ അനുവദിക്കാത്തതിനാൽ അവ താഴെയുള്ള ലോക്കറിൽ വെക്കാവുന്നതാണ്. യു.എ.ഇയുടെ സംസ്കാരത്തിന് അനുയോജ്യമായ തരത്തിൽ മാന്യമായ വസ്ത്രങ്ങൾ ധരിക്കാനും യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

FlyBus Service: ഫ്ലൈറ്റ് ഇറങ്ങി നേരെ ബസ്സിലേക്ക്; ബെംഗളൂരു വിമാനത്താവളം – കോഴിക്കോട് ഫ്ലൈ ബസ് സമയവും റൂട്ടും
ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പുതിയ ഫ്ലൈബസ് (Flybus) സർവീസ് യാത്രക്കാർക്കിടയിൽ വൻ തരംഗമാകുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) ഓഗസ്റ്റ് 15-ന് ആരംഭിച്ച ഈ പ്രീമിയം ബസ് സർവീസിന്, മലബാർ യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുമ്പ് ഗൾഫ് രാജ്യങ്ങളിൽ നിന്നും പശ്ചിമേഷ്യൻ രാജ്യങ്ങളിലും നിന്നും ബെംഗളൂരു വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പ്രവാസികളുടെ യാത്ര ദുരുതപൂർണമായിരുന്നു.

മുമ്പ് വയനാട്, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകാൻ മൈസൂരുവിൽ എത്തിയായിരുന്നു ഫ്ലൈബസ് പിടിച്ചിരുന്നത്. അതല്ലെങ്കിൽ അതേ വിമാനത്താവളത്തിൽ നിന്ന് അടുത്ത ഫ്ലൈറ്റിനോ മറ്റ് ബസുകളെയോ ട്രെയിനുകളെയോ അശ്രയിക്കേണ്ട അവസ്ഥയായിരുന്നു. എന്നാൽ പുതിയ നേരിട്ടുള്ള സർവീസ് ആരംഭിച്ചതോടെ ലഗേജുകളുമായി ട്രാൻസിറ്റ് ചെയ്യേണ്ട ബുദ്ധിമുട്ടുകൾ പൂർണ്ണമായും ഒഴിവായിരിക്കുകയാണ്. കെമ്പെഗൗഡ എയർപോർട്ട് - മൈസൂരു - കൽപ്പറ്റ വഴി കോഴിക്കോട് എന്നിങ്ങനെയാണ് ഇതിൻ്റെ റൂട്ട്.

ALSO READ: മലരിക്കലിൽ മാത്രമല്ല ആമ്പൽപ്പാടം; നേരെ ഇങ്ങോട്ട് പോന്നോള്ളൂ, പുതിയ സ്പോട്ട് ഇതാ

ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പ് വഴിയോ എയർപോർട്ട് ഫ്ലൈബസുകളിൽ നിങ്ങൾ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും ഉണ്ട്. മലബാറിൽ നിന്നുള്ള അന്താരാഷ്ട്ര-ആഭ്യന്തര യാത്രക്കാർക്കും ഐടി ജീവനക്കാർക്കും ഈ പ്രീമിയം സർവീസ് വരുന്ന പൂജ ദീപാവലി തുടങ്ങിയ ഉത്സവ സീസണുകളിൽ ഒരുപോലെ ഉപകാരപ്രദമാകും.

ഫ്ലൈബസ് സമയവും മറ്റ് വിവരങ്ങളും

ബെംഗളൂരു എയർപോർട്ട് - കോഴിക്കോട് ഫ്ലൈബസ് സർവീസ് അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ സൗകര്യാർത്ഥമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ ചെക്ക്-ഇൻ, സെക്യൂരിറ്റി പരിശോധനകൾ എന്നിവയ്ക്ക് തടസ്സമില്ലാതെ സമയബന്ധിതമായി എത്തിച്ചേരുന്ന വിധമാകും സർവീസ് നടത്തുക.

കോഴിക്കോട് നിന്നുള്ള സർവീസ് വൈകുന്നേരം 7:30-ന് പുറപ്പെട്ട് പുലർച്ചെ 4:15-നാണ് ബെംഗളൂരു വിമാനത്താവളത്തിൽ എത്തുന്നത്. എയർപോർട്ടിലെ പുലർച്ചെയുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നതിനായി, പുലർച്ചെ 2:30-ന് മുമ്പ് ബസ് വിമാനത്താവളത്തിൽ എത്തുന്ന രീതിയിൽ സർവീസ് നേരത്തെയാക്കാനും സർക്കാർ നീക്കമിടുന്നുണഅട്.

ബെംഗളൂരു എയർപോർട്ട് - കോഴിക്കോട് യാത്രയിൽ വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്ന് രാത്രി 10:45-ന് പുറപ്പെടുന്ന ഫ്ലൈബസ് പിറ്റേന്ന് രാവിലെ 7:15-ഓടെ കോഴിക്കോട് എത്തിച്ചേരുന്ന വിധമാണ് ക്രമീകരണം. മൾട്ടി-ആക്‌സിൽ വോൾവോ എസി ബസിൽ 48 പേർക്ക് ഒരേസമയം യാത്ര ചെയ്യാനാകും. ബെംഗളൂരുവിലെ നയണ്ടഹള്ളി മെട്രോ സ്റ്റേഷൻ, മൈസൂരു, ഗോണിക്കൊപ്പ, കുട്ട, മാനന്തവാടി, കൽപ്പറ്റ, താമരശ്ശേരി എന്നിവയുൾപ്പെടെയുള്ള പ്രധാന ട്രാൻസിറ്റ് പോയിന്റുകളിൽ ബസിന് സ്റ്റോപ്പുണ്ട്. ഒരാൾക്ക് 1,550 രൂപയാണ് ടിക്കറ്റ് നിരക്ക്.

English Summary:

FlyBus service connecting Kempegowda International Airport in Bengaluru with Kozhikode has proven a major success among passengers. Operated by the Karnataka State Road Transport Corporation (KSRTC).

Kottayam Water Lily Spot: മലരിക്കലിൽ മാത്രമല്ല ആമ്പൽപ്പാടം; നേരെ ഇങ്ങോട്ട് പോന്നോള്ളൂ, പുതിയ സ്പോട്ട് ഇതാ
പാടശേഖലങ്ങളിൽ ആമ്പൽ പൂക്കൾ വിരി‍ഞ്ഞുനിൽക്കുന്ന കാഴ്ച്ച് പണ്ടൊക്കെ സാധാരണമായിരുന്നു. എന്നാൽ ഇന്ന് പാടം നികത്തി വീടുകൾ പണിയുമ്പോൾ മലയാളികൾക്ക് നഷ്ടമാകുന്നത് മനോഹരമായ പലകാഴ്ച്ചകളും പ്രകൃതിയുടെ തനത് സൗന്ദര്യവുമാണ്. ഇത്തരം കാഴ്ച്ചകൾ വിരളമായതിനാൽ ഉള്ളതിനെ ടൂറിസം പോലെയാണ് മിക്ക സ്ഥലങ്ങളിലും കാത്തുസൂക്ഷിക്കുന്നത്. അത്തരത്തിൽ അടുത്ത കാലത്തായി കോട്ടയത്ത് പേരുകേട്ട സ്ഥലമാണ് മലരിക്കൽ. നല്ല പിങ്ക് നിറത്തിലുള്ള ആമ്പൽ വസന്തം കാണാൻ ഓരോ വർഷവും നിരവധി ആളുകളാണ് ഇവിടേക്ക് ഓടിയെത്തുന്നത്. ഓരോ വർഷവും ഇവിടേക്കുള്ള തിരക്കും വർദ്ധിച്ചുവരികയാണ്.

ALSO READ: ബാഗുകൾ പാക്ക് ചെയ്തോ! മൂന്നാറിലേക്കും ഗോവയിലേക്കും കെഎസ്ആർടിസിയുടെ സെപ്റ്റംബർ ട്രിപ്പുകൾ

എന്നാൽ ഇപ്പോഴിതാ കോട്ടയത്തിന് മറ്റൊരു ആമ്പൽപ്പാടം കൂടി കിട്ടിയിരിക്കുകയാണ്. കോട്ടയത്തിന്റെ ഗ്രാമീണ ഭംഗിക്ക് പുതിയ അഴക് നൽകിക്കൊണ്ട് വൈക്കത്തെ മണപ്പള്ളിയും ഇപ്പോൾ ആമ്പൽ പാടങ്ങളുടെ മനോഹര തീരമായി മാറി കഴിഞ്ഞിരിക്കുന്നു. ഉദയനാപുരം പഞ്ചായത്തിലെ ഈ കൊച്ചു ഗ്രാമത്തിലേക്കാണ് സഞ്ചാരികളുടെ ഒഴുക്ക് ഇപ്പോൾ അനുഭവപ്പെടുന്നത്. മണപ്പള്ളിയിലെ രണ്ട് ഏക്കറോളം വരുന്ന നെൽവയലുകളിലാണ് ആമ്പൽ പൂക്കൾ നിറഞ്ഞു കവിഞ്ഞു നിൽക്കുന്നത്. പ്രകൃതിയൊരുക്കിയ ഈ വസന്ത കാഴ്ച കാണാൻ ദൂരദേശങ്ങളിൽ നിന്ന് പോലും ആളുകൾ ഇങ്ങോട്ടേക്ക് എത്തുന്നു.

പൂക്കൾക്കിടയിലൂടെ നീന്തി തുടിച്ചു നടക്കാൻ സഞ്ചാരികൾക്കായി പ്രത്യേക വള്ളങ്ങളുടെ സൗകര്യങ്ങളും ​ഗ്രാമീണർ ഇവിടെ ഒരുക്കിയിട്ടുണ്ട്. സന്ധ്യാസമയങ്ങളിൽ കായൽക്കാറ്റേറ്റ്, ആമ്പൽ പാടങ്ങൾക്ക് മീതെ സൂര്യൻ അസ്തമിക്കുന്ന കാഴ്ച ക്യാമറയിൽ പകർത്തുവാൻ നിരവധി ഫോട്ടോഗ്രാഫർമാരും വൈകുന്നേരങ്ങളിൽ ഇവിടെ തടിച്ചുകൂടുന്നു. വൈക്കം, കുമരകം റൂട്ടുകളിൽ യാത്ര ചെയ്യുന്നവർക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരിടമാണിത്. കായൽ ഭംഗിയും ഗ്രാമീണ അന്തരീക്ഷവും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ മികച്ചൊരു ഈവനിംഗ് സ്പോട്ടാണെന്നും പറയാം.

എങ്ങനെ എത്തിച്ചേരാം?

വൈക്കം ടൗണിൽ നിന്നും വരുന്നവർക്ക് ഏകദേശം നാല് കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദുരം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിൽ നിന്ന് യാത്ര തിരിച്ചാൽ മതിയാകും. വൈക്കം - വാഴമന - തലയോലപ്പറമ്പ് റൂട്ടിൽ സഞ്ചരിച്ച് മുട്ടുങ്കൽ പാലത്തിനടുത്ത് എത്തിയാൽ ഇവിടേക്ക് സുഖമായി എത്തിച്ചേരാം.

തലയോലപ്പറമ്പ് ഭാഗത്ത് നിന്നും വരുന്നവർക്ക് ഏകദേശം 5 കി.മീ ദൂരമുണ്ടാകും ഇവിടേക്ക്. തലയോലപ്പറമ്പ് - വാഴമന - വൈക്കം റോഡിലൂടെ മുട്ടുങ്കൽ പാലം കടന്ന ഉടൻ തന്നെ ഇടത്തോട്ട് തിരിയുക. 200 മീറ്റർ മുന്നോട്ട് പോയാൽ ലൊക്കേഷനിൽ എത്താം.വൈകുന്നേരം 4:00 മണിക്ക് ശേഷം എത്തുന്നതാണ് ഏറ്റവും സുഖകരം. ഈ സമയത്ത് വെയിലും ചൂടും കുറവായിരിക്കും.

English Summary:

Kottayam is fast becoming known as a land of sprawling water lily fields, with the aquatic plant spreading to more spots than before. The latest area is in Vaikom's Manappally, in the Udayanapuram Panchayath.

തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? വിസാ നിയമത്തിലെ ഈ മാറ്റം നിർബന്ധമായും അറിഞ്ഞിരിക്കണം!
പുതിയ വിസാ നിയമം ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളെയും നേരിട്ട് ബാധിക്കും. പുതിയ നിയമം വന്നാലും ഇന്ത്യക്കാർക്ക് വിനോദസഞ്ചാരത്തിനായി പഴയതുപോലെ വിസയില്ലാതെ തന്നെ തായ്‌ലൻഡിലേക്ക് പോകാൻ കഴിയും. എന്നാൽ ഇങ്ങനെ വിസയില്ലാതെ അവിടെ നിൽക്കാൻ കഴിയുന്ന കാലയളവ് 30 ദിവസമായി ചുരുങ്ങും എന്നത് ഇന്ത്യക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുൻപ് ഇത് രണ്ടുമാസം വരെ ആയിരുന്നു.(Image Credit source: Getty Images)

സെപ്റ്റംബർ പതിനഞ്ചിന് ശേഷം യാത്ര പ്ലാൻ ചെയ്യുന്നവർ മുപ്പത് ദിവസത്തിൽ കൂടുതൽ തായ്‌ലൻഡിൽ നിൽക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ പുതിയ നിയമങ്ങൾ കൃത്യമായി മനസ്സിലാക്കണം. ഒരു മാസത്തിൽ കൂടുതൽ തായ്‌ലൻഡിൽ തുടരണമെങ്കിൽ നിർബന്ധമായും മുൻകൂട്ടി വിസ എടുക്കേണ്ടി വരും. അതിനാൽ നീണ്ട അവധിക്കാലം പ്ലാൻ ചെയ്യുന്ന സഞ്ചാരികൾ യാത്ര തിരിക്കുന്നതിന് മുൻപ് തന്നെ ആവശ്യമായ എല്ലാ രേഖകളും വിസയും തയ്യാറാക്കി വെക്കാൻ ശ്രദ്ധിക്കണം.

വിമാനമാർഗം എത്തുന്ന യാത്രക്കാർക്ക് മാത്രമല്ല റോഡ് മാർഗ്ഗം കര അതിർത്തികളിലെ ചെക്ക്പോസ്റ്റുകൾ വഴി തായ്‌ലൻഡിലേക്ക് എത്തുന്ന എല്ലാ വിനോദസഞ്ചാരികൾക്കും പുതിയ നിയമം ഒരുപോലെ ബാധകമാണ്. കര അതിർത്തി വഴി എത്തുന്ന സഞ്ചാരികൾക്ക് ഒരു വർഷത്തിൽ രണ്ട് തവണ മാത്രമേ വിസയില്ലാതെ പ്രവേശിക്കാൻ അനുമതി നൽകാറുള്ളൂ എന്ന കാര്യവും പ്രത്യേകം ഓർക്കേണ്ടതാണ്.

യാത്രക്കാർ വിസ നിയമങ്ങളും സമയപരിധിയും കർശനമായി പാലിക്കണം. വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നു എന്നത് ആരും ദുരുപയോഗം ചെയ്യാൻ പാടില്ല എന്നും. കൂടുതൽ കാലം നിൽക്കുന്നതിനായി അടുത്തടുത്ത ദിവസങ്ങളിൽ രാജ്യത്തിന് പുറത്തു പോവുകയും ഉടൻ തന്നെ തിരികെ പ്രവേശിക്കുകയും ചെയ്യുന്ന രീതികൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യയെക്കൂടാതെ മറ്റ് പല പ്രമുഖ രാജ്യങ്ങൾക്കും ഈ മുപ്പത് ദിവസത്തെ വിസ നിയമം ബാധകമാകും. ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യു.എ.ഇ, യു.കെ, അമേരിക്ക, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും തായ്‌ലൻഡിലേക്കുള്ള തങ്ങളുടെ യാത്രകളിൽ ഈ പുതിയ മാറ്റങ്ങൾ നിർബന്ധമായും പാലിക്കേണ്ടതായി വരും

KSRTC Trip: ബാഗുകൾ പാക്ക് ചെയ്തോ! മൂന്നാറിലേക്കും ഗോവയിലേക്കും കെഎസ്ആർടിസിയുടെ സെപ്റ്റംബർ ട്രിപ്പുകൾ
ഓരോ മാസവും യാത്രകളെ സ്നേഹിക്കുന്ന മലയാളികൾക്ക് സന്തോഷവാർത്തയുമായാണ് കെഎസ്ആർടിസി രം​ഗത്തെത്തുന്നത്. സെപ്റ്റംബർ മാസം എത്തിയതോടെ യാത്രാപ്രേമികൾക്ക് ആവേശവാർത്തയുമായിട്ടാണ് കെഎസ്ആർടിസിയുടെ ജനപ്രിയ ബജറ്റ് ടൂറിസം സെൽ എത്തിയിരിക്കുന്നത്. ഈ മാസം ആകർഷകമായ അന്തർസംസ്ഥാന, ആഭ്യന്തര ടൂർ പാക്കേജുകളാണ് കെഎസ്ആർടിസി പ്രഖ്യാപിച്ചിരിക്കുന്നത്. ഗോവയിലെ മനോഹരമായ കടൽത്തീരങ്ങൾ കാണാനും, മൂന്നാറിലെ കോടമഞ്ഞ് കാണാനും പ്രശസ്തമായ ആറന്മുള വള്ളസദ്യയുടെ രുചിച്ചോടുകൾ അനുഭവിക്കാനും ആഗ്രഹിക്കുന്നവർക്ക് വളരെ കുറഞ്ഞ ചെലവിലാണ് ‌യാത്രകൾ ഒരുക്കിയിരിക്കുന്നത്.

കണ്ണൂർ ഡിപ്പോയിൽ നിന്നാണ് ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണക്കാർക്കും കുടുംബങ്ങൾക്കും പോക്കറ്റ് കീറാതെ യാത്ര ചെയ്യാമെന്നതാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സാധിച്ചുതരുന്നത്. പരിചയസമ്പന്നരായ ഡ്രൈവർമാരും ഗൈഡുകളുടെ സേവനവും ഓരോ യാത്രയിലും നിങ്ങൾക്ക് ലഭിക്കുന്നതാണ്. സെപ്റ്റംബർ മാസത്തിലെ അവധി ദിവസങ്ങളിൽ കുറഞ്ഞ ചെലവിൽ അടിപൊളി യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കണ്ണൂർ കെഎസ്ആർടിസിയുടെ ഈ പാക്കേജുകൾ മികച്ചൊരു അവസരമാണ്.

ALSO READ: കെഎസ്ആർടിസി ബജറ്റ് ടൂറിസം: തിരക്കില്ലാതെ യാത്ര പോകാം, സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്

യാത്രകളുടെ പൂർണ വിവരം

ഗോവ ബീച്ചുകളിലേക്ക്: സെപ്റ്റംബർ മാസത്തിലെ യാത്രയിലെ പ്രധാന ആകർഷണം ഗോവയിലേക്കുള്ളതാണ്. സെപ്റ്റംബർ 18 ന് വൈകുന്നേരം 5.30 ന് കണ്ണൂർ ഡിപ്പോയിൽ നിന്നാണ് അന്തർ സംസ്ഥാന യാത്ര പുറപ്പെടുന്നത്. ഇത് തലപ്പാടിയിൽ എത്തുമ്പോൾ മറ്റൊരു ആഡംബര എസി ബസിലേക്ക് മാറുന്നു. ഒരാൾക്ക് 7,030 രൂപയാണ് ഈ യാത്രയിൽ ഈടാക്കുന്നത്. സെപ്റ്റംബർ 21നാണ് യാത്ര കഴിഞ്ഞ് കണ്ണൂരിൽ മടങ്ങിയെത്തുന്നത്.

ആറന്മുള വള്ളസദ്യയും ക്ഷേത്ര ദർശനവും: ആത്മീയ യാത്ര ആഗ്രഹിക്കുന്നവർക്കായി, സെപ്റ്റംബർ 4, 5, 8, 12, 15 തീയതികളിലാണ് പത്തനംതിട്ടയിലെ പ്രശസ്ത ക്ഷേത്രമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള യാത്ര ഒരുക്കിയിരിക്കുന്നത്. രാവിലെ 6.30 ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന തീർത്ഥാടന യാത്രയിൽ ചോറ്റാനിക്കര, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ ക്ഷേത്രങ്ങളും സന്ദർശിക്കും. ചെങ്ങന്നൂരിൽ ഒരു രാത്രി തങ്ങും. രണ്ടാം ദിവസം ചരിത്രപ്രസിദ്ധമായ പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ, കവിയൂർ ഗുഹാക്ഷേത്രം, മണ്ണാറശാല, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ സന്ദർശിക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പരമ്പരാഗത വള്ളസദ്യ വിരുന്നാണ് ഈ യാത്രയിലെ പ്രധാന ആകർഷണം. വിരുന്നിനും ബസ് ചാർജിനും ഉൾപ്പെടെ 2,700 രൂപയാണ് നിരക്ക്. മൂന്നാം ദിവസം രാവിലെ കണ്ണൂർ ഡിപ്പോയിൽ തിരിച്ചെത്തും.

മൂന്നാറും കാന്തല്ലൂരും: സെപ്റ്റംബർ 11നും 25 നും രാത്രി 8 മണിക്ക് പുറപ്പെടുന്ന ഈ പാക്കേജ് പ്രകൃതിസ്‌നേഹികൾക്ക് അനുയോജ്യമാണ്. മൂന്നാറിലെ അപൂർവ നീലക്കുറിഞ്ഞി പൂക്കളുടെ കാഴ്ച കാണാനും കാന്തല്ലൂരിലെയും മറയൂരിലെയും പ്രാകൃതമായ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യാനും ഈ യാത്രയിൽ നിങ്ങൾക്ക് അവസരം ലഭിക്കുന്നു.

ഗുരുവായൂർ ക്ഷേത്ര ദർശനം: സെപ്റ്റംബർ 5, 23 തീയതികളിൽ രാവിലെ 7 മണിക്ക് ഗുരുവായൂരിലേക്ക് മറ്റൊരു യാത്രയും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. കൊല്ലം പിഷാരികാവ് ക്ഷേത്രം, കാടമ്പുഴ ക്ഷേത്രം, പുന്നത്തൂർ കോട്ട ആന സങ്കേതം എന്നിവിടങ്ങൾ സന്ദർശിക്കുന്നതും തുടർന്ന് ഗുരുവായൂരിൽ ഒരു രാത്രി താമസവും ഈ യാത്രയിൽ ഉൾപ്പെടുന്നു. പിറ്റേന്ന് പുലർച്ചെ നാല് മണിക്ക് പ്രത്യേക വിഐപി ദർശനത്തിലൂടെ ദർശനം നടത്താം. തൃപ്രയാർ, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളും ഈ യാത്രയിൽ സന്ദർശിക്കുന്നതാണ്.

മൂകാംബിക, കുടജാദ്രി: സെപ്റ്റംബർ 11, 25 തീയതികളിലാണ് ഈ യാത്ര

വാഗമൺ, ഇലവീഴാപൂഞ്ചിറ: സെപ്റ്റംബർ 18

റാണിപുരം, ബേക്കൽ ഫോർട്ട് ട്രെക്കിംഗ്: സെപ്റ്റംബർ 6, 20

നെല്ലിയാമ്പതി കൊല്ലങ്കോട്: സെപ്റ്റംബർ 11, 25

പൈതൽമല, ഏഴരക്കുണ്ടു വെള്ളച്ചാട്ടം: സെപ്റ്റംബർ 13, 27

നിലമ്പൂർ യാത്ര : സെപ്റ്റംബർ 6, 12, 20, 27

English Summary:

KSRTC's budget tourism cell launches packages from Kannur this month. Goa, experiencing a traditional Aranmula Vallasadhya feast, or trekking through the misty hills of Munnar etc are included in this trip.

Uzbekistan Travel Guide: ഇന്ത്യക്കാർക്ക് വിസയില്ലാതെ പറക്കാം; ഉസ്ബെക്കിസ്ഥാൻ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ അറിയേണ്ടതെല്ലാം!
താഷ്കെൻ്റ്: വിദേശ യാത്രകൾ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർക്ക് വമ്പൻ സന്തോഷവാർത്തയുമായി ഉസ്ബെക്കിസ്ഥാൻ. ഇന്ത്യൻ പൗരന്മാർക്ക് ഉസ്ബെക്കിസ്ഥാനിലേക്ക് ഇനി മുതൽ വിസയില്ലാതെ യാത്ര ചെയ്യാനകും. 30 ദിവസത്തെ വിസ ഫ്രീ യാത്രയ്ക്കുള്ള അനുമതിയാണ് ഉസ്ബെക്കിസ്ഥാൻ ഇപ്പോൾ ഇന്ത്യക്കാർക്കായി നൽകിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും, ഈ തീരുമാനം വലിയ രീതിയിൽ സഹായിക്കുമെന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡൻ്റ് ഷവ്കത്ത് മിർസിയോയെവ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടെയാണ് പ്രഖ്യാപനം.

ചരിത്രവും സംസ്കാരവും ഉറങ്ങുന്ന മണ്ണ്

മധ്യേഷ്യയുടെ ഹൃദയഭാഗത്ത്, അമു-ദര്യ, സിർ-ദര്യ നദികൾക്കിടയിലായാണ് ഉസ്ബെക്കിസ്ഥാൻ സ്ഥിതി ചെയ്യുന്നത്. വടക്ക് കസാക്കിസ്ഥാൻ, കിഴക്ക് കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തെക്ക് പടിഞ്ഞാറ് തുർക്ക്മെനിസ്ഥാൻ, തെക്ക് അഫ്ഗാനിസ്ഥാൻ എന്നിവയാണ് അതിർത്തി രാജ്യങ്ങൾ. മരുഭൂമികളും മഞ്ഞുമൂടിയ പർവ്വതങ്ങളും നിറഞ്ഞ സുന്ദരമായ ഒരു രാജ്യമാണിത്. പണ്ട് സിൽക്ക് റൂട്ടിലെ ഒരു പ്രധാന ഇടത്താവളമായിരുന്ന ഇവിടം പേർഷ്യൻ, തുർക്കി, അറബ്, മംഗോളിയൻ സംസ്കാരങ്ങളുടെ സംഗമഭൂമി കൂടിയാണ്.

സന്ദർശിക്കാൻ അനുയോജ്യമായ സമയം

ഏപ്രിൽ മുതൽ മെയ് വരെയുള്ള സമയത്തോ അല്ലെങ്കിൽ സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലോ ആണ് ഉസ്ബെക്കിസ്ഥാൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ മാസങ്ങളിൽ അനുകൂല കാലാവസ്ഥയായിരിക്കും എന്നതിനാൽ സിൽക്ക് റൂട്ടിലെ നഗരങ്ങളിലൂടെ നടന്ന് കാഴ്ചകൾ കാണാൻ സാധിക്കും. ഏപ്രിൽ മുതൽ മെയ് വരെയുള്ള സമയത്താണ് എത്തുന്നത് എങ്കിൽ പ്രശസ്തമായ 'നവ്‌റോസ്' ആഘോഷങ്ങളിലും പങ്കുചേരാം. ഡൽഹിയിൽ നിന്നും ദുബായിൽ നിന്നും തലസ്ഥാനമായ താഷ്കെൻ്റിലേക്ക് നേരിട്ട് വിമാന സർവീസുകളുണ്ട്. താഷ്കൻ്റിൽ നിന്ന് സമർക്കണ്ട്, ബുഖാറ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് അതിവേഗ ട്രെയിൻ സൗകര്യവും ലഭ്യമാണ്.

ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന നിരവധി വിസ്മയങ്ങളാണ് ഉസ്ബെക്കിസ്ഥാൻ സന്ദർശിക്കുന്നവരെ കാത്തിരിക്കുന്നത്. തലസ്ഥാനമായ താഷ്കെൻ്റിലെ എട്ടാം നൂറ്റാണ്ടിലെ ഖുർആൻ സൂക്ഷിച്ചിട്ടുള്ള ഖാസ്ത് ഇമാം കോംപ്ലക്സ്, വലിയ നീല താഴികക്കുടമുള്ള പ്രശസ്തമായ ചോർസു ബസാർ, ആർട്ട് ഗാലറികളെ അനുസ്മരിപ്പിക്കുന്ന ഭൂഗർഭ മെട്രോ സ്റ്റേഷനുകൾ, സ്റ്റേറ്റ് മ്യൂസിയം എന്നിവ പ്രധാന ആകർഷണങ്ങളാണ്.

സമർക്കണ്ടിലേക്ക് എത്തുമ്പോൾ മനോഹരമായ കൊത്തുപണികളുള്ള റെജിസ്ഥാൻ സ്ക്വയർ, മധ്യേഷ്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ബീബി-ഖാനും മോസ്ക്, നീല മൊസൈക്ക് വർക്കുകളാൽ സമ്പന്നമായ ഷാ-ഇ-സിന്ദ ശവകുടീരങ്ങൾ എന്നിവ കാണാം. തുടർന്ന് ബുഖാറ നഗരത്തിലേക്ക് കടക്കുമ്പോൾ പഴയകാല കോട്ടയായ ആർക്ക് ഫോർട്രെസ്സ്, വിശ്രമകേന്ദ്രമായ ല്യാബ്-ഇ-ഹൗസ്, പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെയുള്ള ചരിത്ര സ്മാരകങ്ങൾ നിറഞ്ഞ പോ-ഇ-കല്യാൻ കോംപ്ലക്സ് എന്നിവ സഞ്ചാരികളെ പഴയകാല പ്രൗഢിയിലേക്ക് കൂട്ടിക്കൊണ്ടുപോകും.

കൂടാതെ, യുനെസ്കോ പൈതൃക പട്ടികയിലുൽ ഇടം നേടിയിട്ടുള്ള ഖീവയിലെ ഇച്ചാൻ കാല കോട്ട, പേർഷ്യൻ ശൈലിയിലുള്ള പഹ്ലവൻ മഹ്മൂദ് മുസോളിയം, നൂറ്റിയമ്പതിലധികം മുറികളുള്ള താഷ് ഹൗലി പാലസ് എന്നിവ കൂടി ചേരുമ്പോൾ ഉസ്ബെക്കിസ്ഥാൻ യാത്ര ഏതൊരു വിനോദസഞ്ചാരിക്കും മറക്കാനാവാത്ത ദൃശ്യവിരുന്നായി മാറും.

English Summary

Uzbekistan has announced a 30-day visa-free entry for Indian citizens to boost tourism and bilateral ties. Unveiled during PM Modi's visit, the move opens doors for Indians to easily explore Central Asia's historic Silk Road cities, including Tashkent, Samarkand, Bukhara, and Khiva, known for their rich architecture.

KSRTC Budget Tourism: കെഎസ്ആർടിസി ബജറ്റ് ടൂറിസം: തിരക്കില്ലാതെ യാത്ര പോകാം, സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്
എത്രയൊക്കെ പറഞ്ഞാലും നമ്മുടെ ആനവണ്ടിയുടെ സൈഡ് സീറ്റിലിരുന്ന് കാഴ്ച്ചകൾ കണ്ട് പാട്ടൊക്കെ കേട്ട് യാത്ര ചെയ്യുന്നതിൻ്റെ സുഖം വേറെയൊന്നിനും കിട്ടില്ല. അതുകൊണ്ട് തന്നെ മലയാളികളുടെ അഭിരുചികൾ മനസ്സിലാക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അവതരിപ്പിക്കുകയും അതിലൂടെ നിരവധി മനോഹരമായ സ്ഥലങ്ങളിലൂടെ സർവീസ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ വഴി വലിയൊരു കുതിപ്പ് തന്നെയാണ് സർക്കാരിന് ഉണ്ടായിരിക്കുന്നത്. ഏതൊരു സാധാരണക്കാരനും ട്രിപ്പ് പോകാൻ സാധിക്കുമെന്നതാണ് ഈ പദ്ധതിയിലൂടെ കെഎസ്ആർടിസി കാണിച്ചുതന്നത്.

ആളും ബഹളവുമില്ലാതെ, കീശ ചോരാതെ കേരളത്തിന്റെ ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷനാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ. മലയോര മേഖലകൾ, കാടുകൾ, വെള്ളച്ചാട്ടങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് വളരെ തുച്ഛമായ ചെലവിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ കെഎസ്ആർടിസി തന്നെ ധാരാളം. ഓരോ മാസത്തിലും സീസൺ അനുസരിച്ച് പാക്കേജുകളും യാത്രകളും മാറുന്നു. സംസ്ഥാനത്തെ ഓരോ ഡിപ്പോയിൽ നിന്നും സർവീസുണ്ടെന്നത് മറ്റൊരു പ്രത്യേകതയാണ്.

ALSO READ: ഊട്ടിക്ക് പകരം കുനൂരിലേക്ക് പോകാം; കാത്തിരിക്കുന്നത് വിസ്മയ കാഴ്ച്ചകൾ

പ്രധാന യാത്രാ കേന്ദ്രങ്ങൾ

വയനാട് , ഇടുക്കി മേഖലകളിലേക്കാണ് സർവീസെങ്കിൽ കെഎസ്ആർടിസിയുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ വാഗമൺ, മൂന്നാർ, ഗവി, ഗ്ലാസ് ബ്രിഡ്ജ്, നീലഗിരി വ്യൂ പോയിന്റുകൾ, എടക്കൽ ​ഗുഹ തുടങ്ങിയ മേഖലകളിലേക്ക് ആരിക്കും. ആതിരപ്പള്ളി-വാഴച്ചാൽ, നെല്ലിയാമ്പതി, മൽക്കപ്പാറ സ്പെഷ്യൽ ജംഗിൾ സഫാരി, പദ്മനാഭസ്വാമി ക്ഷേത്രം, ആറന്മുള, കുമരകം ബോട്ട് റൈഡിങ്, സാമ്പ്രാണിക്കോടി തുടങ്ങി നിങ്ങളുടെ താല്പരാർത്ഥം യാത്ര തിരഞ്ഞെടുക്കാവുന്നതാണ്. മിക്ക പാക്കേജുകളിലും ബോട്ട് യാത്രകൾ, പ്രവേശന ടിക്കറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടാകും.

എങ്ങനെ ബുക്ക് ചെയ്യാം?

ഫോൺ വഴിയുള്ള ബുക്കിംഗാണ് കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത്. ഓണം പ്രമാണിച്ച് കൂടുതൽ ബജറ്റ് ടൂറിസം സർവീസുകളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. സീറ്റുകൾ ഉറപ്പാക്കാനും ടൂറിസം കൗണ്ടറിലെ പണമടക്കലിനുമായി അതാത് ജില്ലകളിലെ ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം. പത്തനംതിട്ട -9188938524, പാലക്കാട് -9188938530, തൃശൂർ -9188938529, എറണാകുളം -9188938528, കോഴിക്കോട് -9188938532, കെഎസ്ആർടിസി 24×7 കൺട്രോൾ റൂം- 9447071021, 0471-2463799 എന്നിങ്ങനെ ഓരോ ഡിപ്പോയിലെയും നമ്പരുകൾ ലഭ്യമാണ്. അതാത് ദിവസത്തെ ടൂറ് പാക്കേജുകൾ മുൻകൂട്ടി മനസ്സിലാക്കി നേരത്തെ ബുക്ക് ചെയ്യാവുന്നതാണ്.

കൗണ്ടറുകളിൽ ക്യുആർ, യുപിഐ പേയ്‌മെന്റ് സൗകര്യമുള്ളതിനാൽ ഡിജിറ്റലായി തുക അടക്കാം. യാത്ര തിരിക്കുന്നതിന് 20 മുതൽ 30 മിനിറ്റ് മുൻപെങ്കിലും ഡിപ്പോയിലെത്താൻ ശ്രദ്ധിക്കുക. ബസ് സ്റ്റാൻഡുകളിലെ ബജറ്റ് ടൂറിസം സെല്ലിന്റെ ബോർഡുകൾ നോക്കി കൗണ്ടറുകൾ കണ്ടെത്താം. ഓരോ സ്ഥലത്തുനിന്നും യാത്ര പോകുന്ന സമയങ്ങൾ വ്യത്യസ്തമായിരിക്കും.

സീറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം?

ഓൺലൈൻ ബുക്കിങ്: കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഔദ്യോഗിക പോർട്ടൽ വഴി ട്രിപ്പുകൾ പരിശോധിച്ച് സീറ്റുകൾ റിസർവ് ചെയ്യാം.

വാട്ട്‌സ്ആപ്പ് / ഫോൺ വഴി: അതത് ഡിപ്പോകളിലെ ബജറ്റ് ടൂറിസം സെല്ലിന്റെ ഫോൺ നമ്പറുകളിലേക്ക് വിളിച്ചോ വാട്ട്‌സ്ആപ്പ് ചെയ്തോ സീറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഇപ്പോഴുണ്ട്.

നേരിട്ടുള്ള ബുക്കിങ്: തൊട്ടടുത്തുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ടൂറിസം ഡെസ്ക് സന്ദർശിച്ചും യാത്രകൾ പ്ലാൻ ചെയ്യാം.

English Summary:

KSRTC Budget Tourism Cell offers affordable, hassle-free travel packages to major destinations across Kerala, including Munnar, Wayanad, Gavi, and Vagamon. Here Is Step-by-Step Guide to Booking KSRTC Tour Packages Through Phone Number And WhatsApp.

Coonoor Travel Guide: ഊട്ടിക്ക് പകരം കുനൂരിലേക്ക് പോകാം; കാത്തിരിക്കുന്നത് വിസ്മയ കാഴ്ച്ചകൾ
തിരക്കും ബഹളവുമില്ലാതെ ശാന്തമായ അന്തരീക്ഷത്തിൽ മലനിരകളുടെ ഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. ഊട്ടിയിലെ തിക്കിലും തിരക്കിലും യാത്ര ചെയ്ത് മടുത്ത് മറ്റൊരു മികച്ച ബദൽ തേടുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും തമിഴ്‌നാട്ടിലെ കുന്നൂർ (Coonoor) ഒരു തവണ സന്ദർശിക്കുക. ഊട്ടിയിൽ നിന്ന് വെറും 20 കിലോമീറ്റർ മാത്രം അകലെയുള്ള ഈ മനോഹരമായ ഹിൽസ്റ്റേഷൻ തേയിലത്തോട്ടങ്ങളാലും പച്ചപ്പുനിറഞ്ഞ താഴ്‌വരകളാലും സമ്പന്നമാണ്. നമ്മൾ കരുതുന്നതിലും അപ്പുറമുള്ള വിസ്മയ കാഴ്ച്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്.

ഊട്ടിക്ക് പകരം കുന്നൂർ

ഊട്ടിയിലെപ്പോലെ വാഹനത്തിരക്കോ സഞ്ചാരികളുടെ നീണ്ട നിരയോ ഇല്ലാതെ സ്വസ്ഥമായി സമയം ചെലവഴിക്കാമെന്നതാണ് ഈ സ്ഥലത്തെ വ്യത്യസ്തമാക്കുന്നത്. നീലഗിരി കുന്നുകളുടെ അടിവാരത്തിൽ വ്യാപിച്ചുകിടക്കുന്ന വിശാലമായ തേയിലത്തോട്ടങ്ങൾ കുന്നൂരിന്റെ മാത്രം പ്രത്യേകതയാണ്. റിസോർട്ടുകൾ, ഭക്ഷണം, പ്രാദേശിക യാത്രകൾ എന്നിവ ഊട്ടിയേക്കാൾ കുറഞ്ഞ ചെലവിൽ കുന്നൂരിൽ ലഭ്യമാണെന്നതും ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.

ALSO READ: തിരുവനന്തപുരത്ത് ലൈറ്റ് ഷോ ഇനി കുറച്ച് ദിവസം മാത്രം; ഇപ്പോൾ പോയാൽ കാണാം

കുന്നൂരിൽ കാണേണ്ടത്

സിംസ് പാർക്ക്: അപൂർവ്വയിനം സസ്യങ്ങളും മരങ്ങളും നിറഞ്ഞ 30 ഏക്കറിലധികം വിസ്തൃതിയുള്ള വിക്ടോറിയൻ സസ്യോദ്യാനമാണ് സിംസ് പാർക്ക്. കുനൂരിലെത്തിയാൽ ഈ സ്ഥലം കാണാൻ മറക്കരുത്.

ഡോൾഫിൻ നോസ്: ഡോൾഫിന്റെ മൂക്കിന്റെ ആകൃതിയിലുള്ള പാറക്കെട്ടിൽ നിന്നുള്ള താഴ്‌വരയുടെയും കാതറിൻ വെള്ളച്ചാട്ടത്തിന്റെയും ദൃശ്യമാണ് ഈ സ്ഥലത്തെ പ്രധാന കാഴ്ച്ച.

ലാംബ്സ് റോക്ക്: കോയമ്പത്തൂർ ​ന​ഗരത്തിൻ്റെ വിദൂര കാഴ്ച്ചയും പച്ചപ്പുനിറഞ്ഞ കുന്നുകളുടെയും മനോഹരമായ പനോരമിക് കാഴ്ച നൽകുന്ന വ്യൂപോയിന്റാണ് ലാംബ്സ് റോക്ക്.

വെല്ലിംഗ്ടൺ: മനോഹരമായ കൊളോണിയൽ നിർമ്മിതികളും വളരെ വൃത്തിയുള്ളതുമായി മിലിട്ടറി കന്റോൺമെന്റ് പ്രദേശമാണിത്.

ടോയ് ട്രെയിൻ: യുനെസ്കോ പാരമ്പര്യ പട്ടികയിലുള്ള ടോയ് ട്രെയിനിൽ കുന്നൂരിലൂടെയുള്ള യാത്ര അപൂർവ്വ അനുഭവമാണ്. കൂനൂരിനെ മേട്ടുപ്പാളയം, ഊട്ടി എന്നിവയുമായി ബന്ധിപ്പിക്കുന്ന ടോയ് ട്രെയിനിൽ കയറിപ്പോകുമ്പോൾ കാണുന്ന നീലഗിരി മലനിരകളുടെ അതിമനോഹരമായ കാഴ്ചകൾ ആരുടേയും മനംകവരും.

ഡ്രൂഗ് കോട്ട: കൂനൂരിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഡ്രൂഗ് കോട്ട. പശ്ചിമഘട്ടത്തിലെ അതിമനോഹരമായ കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട, സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്.

ലോസ് വെള്ളച്ചാട്ടം: കുന്നൂരിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫി പ്രേമികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. മഴക്കാലത്ത് ഇവിടേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഒരു കണക്കുമില്ല.

സന്ദർശിക്കാൻ പറ്റിയ സമയം

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് കുന്നൂർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ സമയത്ത് മികച്ച കാലാവസ്ഥയും മനോഹരമായ കാറ്റും തണുത്ത അന്തരീക്ഷവും ആസ്വദിക്കാം. അധികം മഴയില്ലാത്ത ഈ സമയത്ത് യാത്ര അത്ര ബുദ്ധിമുട്ടേറിയതാവില്ല. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും പ്രകൃതിയുടെ മടിത്തട്ടിൽ ശാന്തമായി സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വാരാന്ത്യത്തിൽ കുന്നൂരിലേക്ക് വണ്ടി വിടാവുന്നതാണ്.

English Summary:

Coonoor is a quaint town nestled in the Nilgiri Hills of Tamil Nadu. It is a tranquil retreat, far removed from the chaos of bustling cities. Its lush green tea plantations, rolling hills, and crisp mountain air.

Aranmula Boat Race 2026: ആറന്മുള ഉത്രട്ടാതി വള്ളംകളി നാളെ; ട്രാഫിക് നിയന്ത്രണം ഇങ്ങനെ, കിടിലൻ സ്പോട്ടുകൾ ഇതാ
ഓണം കഴിഞ്ഞാൽ പിന്നെ മലയാളികൾക്ക് ആവേശം പകരുന്നത് തെക്കൻ കേരളത്തിൽ അരങ്ങേറുന്ന വള്ളംകളി മഹോത്സവങ്ങളാണ്. നെഹ്റു ട്രോഫി വള്ളംകളിക്ക് പിന്നാലെ ജലപ്രേമികൾ കാത്തിരിക്കുന്നത് പത്തനംതിട്ടയുടെ പൈതൃകമായ ആറന്മുള ഉത്രട്ടാതി വള്ളംകളിക്കായിട്ടാണ് (Aranmula Uthrittathi Vallamkali). പമ്പാനദിയുടെ മാറിൽ വഞ്ചപ്പാട്ടിന്റെ ഈരടികളോടെ അരങ്ങേറുന്ന ഈ ജലമേള കാണാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ആറന്മുളയിലെത്തുന്നത്.

ഇക്കൊല്ലത്തെ ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്നത് ഓ​ഗസ്റ്റ് 30 ഞായറാഴ്ച്ചയാണ്. രാവിലെ 11:30-ഓടെ പള്ളിയോടങ്ങളുടെ ക്ഷേത്രക്കടവിലേക്കുള്ള വരവും തുടർന്ന് പമ്പാനദിയിൽ വഞ്ചപ്പാട്ടിന്റെ അകമ്പടിയോടെയുള്ള കൂട്ടത്തോണിയോടെയും ജലഘോഷയാത്രയോടെയുമാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ ആരംഭിക്കുന്നത്.

ALSO READ: ആറന്മുള ഉത്രട്ടാതി വള്ളംകളി എപ്പോൾ? സമയവും എത്തേണ്ട വഴിയും; ഇതറിയാതെ പോകരുത്!

വള്ളംകളിയിലെ വിശ്വാസം

ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭഗവാൻ കൃഷ്ണന് സമർപ്പിക്കുന്ന ഒരു വഴിപാടായാണ് വള്ളംകളിയെ കാണുന്നത്. ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 5:00 വരെയാണ് വള്ളംകളി നടക്കുന്നത്. ഈ വള്ളംകളിയിൽ 52 ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുക്കുന്നത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിലാണ് എല്ലാ വർഷവും വള്ളംകളി നടക്കുന്നത്. നെടുംപ്രയാർ പള്ളിയോടം ആണ് ഇതിൽ ആദ്യമായി നിർമിച്ച പള്ളിയോടം .

ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൾ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടതിരിയെ അക്രമികളിൽ നിന്നും സം‌രക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ്‌ ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത്.

​ഗതാ​ഗത നിയന്ത്രണം

സത്രക്കടവിൽ ഓഗസ്റ്റ് 30ന് (നാളെ) നടക്കുന്ന ഉത്രട്ടാതി ജലമേള ഉദ്ഘാടനം ചെയ്യാനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ എത്തുന്നതിൻ്റെ ഭാഗമായി ഗതാഗത നിയന്ത്രണം നടപ്പാക്കുന്നു. പത്തനംതിട്ട ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവർ കിടങ്ങന്നൂർ, വല്ലന, കോഴിപ്പാലം വഴി ആഞ്ഞിലിമൂട്ടിൽ കടവ് പാലം കടന്ന് കോഴഞ്ചേരി തിരുവല്ല റോഡിൽ പ്രവേശിച്ച് വലത്തേക്ക് തിരിഞ്ഞ് കോഴഞ്ചേരി വഴി പത്തനംതിട്ടയിലേക്ക് പോകണം.

ചെങ്ങന്നൂർ ഭാഗത്തേക്ക് പോകേണ്ടവരാണെങ്കിൽ കിടങ്ങന്നൂർ, വല്ലന വഴി കോഴിപ്പാലം എത്തിയശേഷം ചെങ്ങന്നൂർക്ക് പോകണം. ആറന്മുള ഐക്കര ജംഗ്ഷനിലേക്കും ഐക്കര ജംഗ്ഷൻ മുതൽ തെക്കേമല ജംഗ്ഷൻ വരെയും പൂർണ്ണമായും ഗതാഗതം നിയന്ത്രിക്കുമെന്നും ആറന്മുള സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. ആറന്മുള എൻജിനീയറിങ് കോളേജിൽ നടക്കുന്ന നീറ്റ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി ആറന്മുള പോലീസ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

English Summary:

Aranmula Uthrittathi Vallamkali or Aranmula Boat Race is the most ancient and revered boat races of Kerala. Held on the day of the Uthrittathi asterism in the Malayalam month of Chingam , it is well known for its grandeur and unique history.

Brunei: ടാക്‌സുമില്ല, വീടും ചികിത്സയും ഫ്രീ! സമ്പന്ന രാജ്യമായ ബ്രൂണെയുടെ പ്രത്യേകതകൾ
തെക്കുകിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന, സുൽത്താൻ ഭരണം നിലനിൽക്കുന്ന മനോഹരമായ ഒരു കൊച്ചു രാജ്യമാണ് ബ്രൂണെ (Brunei Darussalam). പ്രകൃതിവാതകത്തിന്റെയും എണ്ണയുടെയും വൻ ശേഖരമുള്ള ഈ രാജ്യം ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെയും ഉയർന്ന ജീവിതനിലവാരത്തിന്റെയും പേരിൽ അടുത്തിടെയായി വളരെയധികം ശ്രദ്ധേ നേടിയ സ്ഥലമാണ്. സുൽത്താന്റെ പൂർണ്ണ അധികാരമുള്ള ഇസ്ലാമിക രാജവാഴ്ചയാണ് ഇവിടെ. (Image Credit Source: Getty Images)

രാജ്യത്തെ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങളും ചികിത്സകളും തികച്ചും സൗജന്യമാണെന്നത് ഈ നാട്ടിലേക്ക് ആളുകളെ ആകർഷിക്കുന്ന ഘടകമാണ്. ഇനി ബ്രൂണെയിൽ ലഭ്യമാകാത്ത ചികിത്സകൾക്ക് ജനങ്ങളെ സർക്കാരിന്റെ ചെലവിൽ വിദേശത്തേക്ക് അയക്കുന്നു. ഇതുകൂടാതെ പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള പഠനവും സൗജന്യമാണ്. വിദേശ സർവ്വകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പും സാമ്പത്തിക സഹായവും നൽകുന്നു.

പൗരന്മാർക്ക് സ്വന്തമായി വീടില്ലെങ്കിൽ വളരെ കുറഞ്ഞ നിരക്കിലോ അല്ലെങ്കിൽ പൂർണ്ണമായും സൗജന്യമായോ സർക്കാർ വീടുകൾ അനുവദിച്ചു നൽകുന്നു. വീട് മാത്രമല്ല കുടിവെള്ളം, വൈദ്യുതി, ഇന്ധനം എന്നിവയ്ക്ക് വൻ തുക സർക്കാർ സബ്‌സിഡി നൽകാറുണ്ട്. വ്യക്തിഗത വരുമാന നികുതിയോ മറ്റ് നികുതികളോ ജനങ്ങൾ അടയ്ക്കേണ്ടതില്ല എന്നത് മറ്റ് രാജ്യങ്ങളിൽ നിന്ന് ഈ രാജ്യത്തെ വ്യത്യസ്തമാക്കുന്നു. ഏഷ്യയിൽ തന്നെ ഏറ്റവും ഉയർന്ന വരുമാനമുള്ള ജനവിഭാഗങ്ങളിൽ ഒന്നാണ് ബ്രൂണെയിലേത്.

സാമ്പത്തിക ഭദ്രത കാരണം കുറ്റകൃത്യങ്ങളുടെ നിരക്ക് ഈ രാജ്യത്ത് വളരെ കുറവാണ്. പമ്പാനദിക്ക് സമാനമായ പുഴയ്ക്ക് മുകളിൽ തടികൊണ്ട് നിർമ്മിച്ച ആയിരക്കണക്കിന് വീടുകളും സ്കൂളുകളും ആശുപത്രികളും ഉൾപ്പെടുന്ന ഒരു അത്ഭുതലോകം അവിടെയുണ്ട്. അതിനാൽ ലോകത്തിലെ ഏറ്റവും വലിയ ജലഗ്രാമം സ്ഥിതി ചെയ്യുന്നത് ബ്രൂണെയിലാണ്. സിംഗപ്പൂരിന് ശേഷം മാനവ വികസന സൂചികയിൽ ഉയർന്ന സ്ഥാനത്തള്ള രാജ്യം കൂടിയാണിത്.

മദ്യത്തിനും പുകയില ഉൽപ്പന്നങ്ങൾക്കും കർശന നിയന്ത്രണങ്ങളുള്ള, ഇസ്ലാമിക ആചാരങ്ങൾ കൃത്യമായി പാലിക്കുന്ന സുരക്ഷിതവും ശാന്തവുമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് 1984-ൽ സ്വാതന്ത്ര്യം നേടിയതായണ് ബ്രൂണെ. ഭരണാധികാരിയായ ഹസ്സനാൽ ബോൾകിയ സുൽത്താന്റെ നേതൃത്വത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ആഡംബരപൂർണ്ണവും സുരക്ഷിതവുമായ ജീവിതം പൊതുജനങ്ങൾക്ക് ഉറപ്പാക്കുന്ന അപൂർവ്വ രാജ്യങ്ങളിലൊന്ന് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.

Thiruvananthapuram Light Show: തിരുവനന്തപുരത്ത് ലൈറ്റ് ഷോ ഇനി കുറച്ച് ദിവസം മാത്രം; ഇപ്പോൾ പോയാൽ കാണാം
തിരുവനന്തപുരം നഗരത്തിന് വർണ്ണക്കാഴ്ചയുടെ അഴകേകുന്ന വിസ്മയ ലൈറ്റ് ഷോ ഇനി കുറച്ച് ദിവസങ്ങൾ കൂടി മാത്രം. വൈകുന്നേരങ്ങളെ പ്രകാശപൂരിതമാക്കുന്ന ഈ ദൃശ്യവിരുന്ന് ആസ്വദിക്കാൻ ഇതുവരെ സാധിക്കാത്തവർക്ക് ഇനി ദിവസങ്ങൾ മാത്രമാണ് മുന്നലുള്ളത്. കനകക്കുന്ന് കൊട്ടാര വളപ്പ് / മ്യൂസിയം പരിസരം, ശാസ്തമം​ഗലം, വെള്ളയമ്പലം, പാളയ തുടങ്ങി കിഴക്കേക്കോട്ട വരെയാണ് ഈ വർണ്ണക്കാഴ്ച്ച ഒരുക്കിയിരിക്കുന്നത്. ഓ​ഗസ്റ്റ് 24 മുതലാണ് ഓണം വാരാഘോഷത്തിൻ്റെ ഭാ​ഗമായി ഇതിന് തുടക്കം കുറിച്ചത്. ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന് ഓഗസ്റ്റ് 30ന് നടക്കുന്ന വിപുലമായ ഘോഷയാത്രയോടെയാണ് സമാപനമാകുക. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നതാണ്.

ഇത്തവണത്തെ ഓണം വാരാഘോഷത്തിൻ്റെ ഭാ​ഗമായി നൂറുകണക്കിന് കലാകാരന്മാർ പങ്കെടുക്കുന്ന 340 ഓളം കലാപരിപാടികളാണ് 35 വേദികളിൽ ആയി തലസ്ഥാനത്ത് ഒരുക്കിയിരുന്നത്. ദീപാലങ്കാരങ്ങൾ കാണാൻ കനകക്കുന്നിലേക്ക് ആയിരങ്ങളാണ് ദിവസേന ഒഴുകിയെത്തുന്നത്. സൂര്യകാന്തി എക്സിബിഷൻ ഗ്രൗണ്ടിൽ നടക്കുന്ന ഭക്ഷ്യമേളയും ഇതിലെ പ്രധാന ആകർഷണമാണ്. കേരളത്തിൻറെ വിവിധ പരമ്പരാഗത വിഭവങ്ങളും രുചിക്കൂട്ടുകളും മേളയുടെ ഭാ​ഗമാകും. ഓണാഘോഷ വാരത്തിലുടനീളം പ്രവർത്തിക്കുന്ന മേളയിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ലഭ്യമാകുമെന്നതാണ് പ്രത്യേകത. പതിനഞ്ചോളം സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.

ALSO READ: ആറന്മുള ഉത്രട്ടാതി വള്ളംകളി എപ്പോൾ? സമയവും എത്തേണ്ട വഴിയും; ഇതറിയാതെ പോകരുത്!

ഓണാഘോഷത്തിലെ പ്രധാന കാഴ്ച്ചകൾ

കൗതുകമായി അക്വാ പെറ്റ് ഷോ: വിവിധ നിറത്തിലും രൂപത്തിലുമുള്ള അപൂർവ അലങ്കാരമത്സ്യങ്ങളും സൗത്ത് അമേരിക്കൻ വംശജനായ ഭീമൻ മക്കാവോ തത്തകൾ, വിവിധയിനം ലൗ ബേഡ്‌സ്, പ്രാവുകൾ, അപൂർവയിനം കോഴികൾ എന്നിവയെല്ലാം കനകക്കുന്നിലെ പ്രധാന കാഴ്ച്ചയാണ്. അരയന്നങ്ങൾ, മയിലിന്റെ അഴകുള്ള കാലിഫോർണിയൻ ക്വിൽ, വിവിധതരം പൂച്ചകളും നായ്ക്കളും, ഇഗ്വാനയും ഫൈറ്റിങ് ഗോട്ട്, ഡംബ (ചെമ്മരിയാട്), ബാർബാറി, ചെറിയ ഇനം എലിയായ ഡ്വാർഫ് ഹാംസ്റ്റർ, മുള്ളൻപന്നിയായ ഹെഡ്ജ് ഹോഗ്, പച്ചയും മഞ്ഞയും നിറങ്ങളിലുള്ള തവളകൾ, പ്രത്യേകതരം ആമയായ സ്‌നാപ്പിങ് ടർട്ടിൽ എന്നിവയും പെറ്റ് ഷോയിലെ കൗതുകമാണ്.

കൺട്രോൾ റൂം

ഓണം വാരാഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന ജനങ്ങളുടെ സുരക്ഷയ്ക്കായി വിപുലമായ തയ്യാറെടുപ്പുകളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. 30 പോലീസുകാരാണ് നിശാഗന്ധിക്ക് സമീപമുള്ള കൺട്രോൾ റൂമിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. കനകക്കുന്നിലും ആഘോഷവേദികളിലുമായി 42 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതുകൂടാതെ വിവിധ വേദികളിലും പുറത്തുമായി ഒട്ടനവധി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ജനത്തിരക്ക് കൃത്യമായി വിലയിരുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഡ്രോൺ ക്യാമറകളുമുണ്ട്. അടിയന്തരസാഹചര്യങ്ങൾക്കായി ആംബുലൻസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് വഴികൾ പ്രത്യേകം വേർതിരിച്ചാണ് കടത്തിവിടുന്നത്.

വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുകളും അടിയന്തരനിർദ്ദേശങ്ങളും അനൗൺസ്മെന്റുകളിലൂടെ സമയബന്ധിതമായി നൽകുന്നുണ്ട്. ക്രമസമാധാനം ഉറപ്പാക്കാൻ മഫ്തി പോലീസിന്റെ സേവനവുമുണ്ട്. പ്രധാന ഗേറ്റിന് സമീപം മെറ്റൽ ഡിറ്റക്ടറും അടിയന്തരസാഹചര്യങ്ങൾക്കായി ആംബുലൻസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

English Summary:

Thiruvananthapuram Onam Celebration And Light Show 2026 ends in August 30 Sunday. Extensive traffic arrangements will be in place on August 30 along the parade route and adjoining arterial roads.

Aranmula Boat Race: ആറന്മുള ഉത്രട്ടാതി വള്ളംകളി എപ്പോൾ? സമയവും എത്തേണ്ട വഴിയും; ഇതറിയാതെ പോകരുത്!
ഓണം കഴിഞ്ഞാൽ പിന്നെ മലയാളികൾക്ക് അവേശം പകരുന്നത് തെക്കൻ ജില്ലകളിൽ അരങ്ങേറുന്ന വള്ളംകളിയാണ്. നെഹ്റു ട്രോഫി വള്ളംകളി കഴിഞ്ഞാൽ പിന്നെയുള്ളത് ആറന്മുള ഉത്രട്ടാതി വള്ളംകളിയാണ്. പത്തനംതിട്ട ജില്ലയിലെ പമ്പാനദിയുടെ തീരത്ത് നടക്കുന്ന പ്രസിദ്ധമായ ആറന്മുള വള്ളംകളി കാണാൻ ഓരോ വർഷവും പല രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുമാണ് ആളുകൾ ഇവിടേക്ക് എത്തുന്നത്. ഇക്കൊല്ലത്തെ ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്നത് ഓ​ഗസ്റ്റ് 30 ഞായറാഴ്ച്ചയാണ്. രാവിലെ 11:30-ഓടെ പള്ളിയോടങ്ങളുടെ ക്ഷേത്രക്കടവിലേക്കുള്ള വരവും തുടർന്ന് പമ്പാനദിയിൽ വഞ്ചപ്പാട്ടിന്റെ അകമ്പടിയോടെയുള്ള കൂട്ടത്തോണിയോടെയും ജലഘോഷയാത്രയോടെയുമാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ ആരംഭിക്കുന്നത്.

ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭഗവാൻ കൃഷ്ണന് സമർപ്പിക്കുന്ന ഒരു വഴിപാടായാണ് വള്ളംകളിയെ കാണുന്നത്. ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 5:00 വരെയാണ് വള്ളംകളി നടക്കുന്നത്. 52 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിലാണ് എല്ലാ കൊല്ലവും ഈ ജലമേള നടക്കുന്നത്. നെടുംപ്രയാർ പള്ളിയോടം ആണ് ഇതിൽ ആദ്യമായി നിർമിച്ച പള്ളിയോടം .

ALSO READ: ഓണം ട്രിപ്പ് മൂന്നാറിലേക്കാണോ? ഇന്നുമുതൽ നീലക്കുറിഞ്ഞി കാണാം

മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയുമാണ്‌ ഇതിലെ പ്രധാന ആകർഷണം. ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൾ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടതിരിയെ അക്രമികളിൽ നിന്നും സം‌രക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ്‌ ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത്.

ആറന്മുളയിലേക്ക് എത്താനുള്ള വഴികൾ

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ ആണ്. ഇവിടെ നിന്ന് ഏകദേശം 10 കി.മീ അകലെയാണഅ ആറന്മുള സ്ഥിതി ചെയ്യുന്നത്. അവിടെ നിന്ന് കെഎസ്ആർടിസി ബസുകളോ ഓട്ടോ/ ടാക്സിയോ ഇവിടേക്ക് എത്തിപ്പെടാം. ചെങ്ങന്നൂർ, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളിൽ നിന്ന് ആറന്മുളയിലേക്ക് തുടർച്ചയായി ബസ് സർവീസുകളുണ്ട്. സ്വന്തം വാഹനത്തിൽ വരുന്നവർ MC റോഡ് വഴി ചെങ്ങന്നൂരിലെത്തി ആറന്മുള റോഡിലേക്ക് തിരിയുക. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 115 കി.മീറും, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 125 കി.മീറുമാണ് ഇവിടേക്കുള്ള ദൂരം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

മുൻകൂട്ടി എത്തുക: ജലോത്സവം കാണാൻ വൻ ജനത്തിരക്ക് അനുഭവപ്പെടാറുള്ളതിനാൽ ഉച്ചയ്ക്ക് 11 മണിക്ക് മുൻപായി പമ്പാനദിയുടെ കരയിലോ ക്ഷേത്ര പരിസരത്തോ സ്ഥാനം ഉറപ്പിക്കുക.

പാർക്കിംഗ്: വള്ളംകളി ദിവസം ആറന്മുള ക്ഷേത്ര പരിസരത്തേക്ക് വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. നിശ്ചിത പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനം പാർക്ക് ചെയ്ത് നടന്ന് കടവിലേക്ക് എത്തുക.

വള്ളസദ്യ: വള്ളംകളിയോടൊപ്പം ആറന്മുള വള്ളസദ്യയും പ്രശസ്തമാണ്. വള്ളസദ്യയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പാസുകൾ ഉറപ്പാക്കുക.

English Summary:

The Aranmula Uthrittathi Vallamkali or Aranmula Boat Race is the most ancient and revered boat races of Kerala. Held on the day of the Uthrittathi asterism in the Malayalam month of Chingam , it is well known for its grandeur and unique history.

Chokramudi Travel Guide: മനംകവർന്ന് ചൊക്രമുടിയിലെ നീലക്കുറിഞ്ഞി; പ്രവേശനം സമയം അറിയാം
12 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇടുക്കിയിലെ ചൊക്രമുടി മലനിരകൾ വീണ്ടും നീലക്കുറിഞ്ഞി വസന്തത്തിലേക്ക് ഉണരുകയാണ്. മൂന്നാറിന് സമീപമുള്ള ദേവികുളം ഫോറസ്റ്റ് റേഞ്ചിന് കീഴിലാണ് അതിമനോഹരവുമായ ചൊക്രമുടി എന്ന മലനിരകൾ സ്ഥിതി ചെയ്യുന്നത്. വരുന്ന സെപ്റ്റംബറോടെ ഈ മലനിരകളിൽ മുഴുവൻ നീല പരവതാനി വിരിച്ചതുപോലെ മനോഹരമാകുമെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്.

ഓണാവധിക്ക് നിരവധി ആളുകളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. അവധി ആഘോഷിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇരട്ടി മധുരം പകർന്നുകൊണ്ടാണ് നിലക്കുറിഞ്ഞി വസന്തം വന്നെത്തിയിരിക്കുന്നത്. നിങ്ങൾ ഈ ഓണാവധിക്ക് ചൊക്രാമുടിയിലേക്ക് പോകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമായ ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ALSO READ: ഓണം ട്രിപ്പ് മൂന്നാറിലേക്കാണോ? ഇന്നുമുതൽ നീലക്കുറിഞ്ഞി കാണാം

സന്ദർശന സമയവും പ്രവേശന ഫീസും

ഇടുക്കി ജില്ലയിലെ ചൊക്രാമുടിയിലാണ് നിലവിൽ നീലക്കുറിഞ്ഞി വസന്തം പൂവണിഞ്ഞിരിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് നീലക്കുറിഞ്ഞി കാണാൻ വിനോദ സഞ്ചാരികൾക്ക് അവസരം നൽകുന്നത്. 10 - 18 വയസ്സ് വരെയുള്ളവർക്ക് 100 രൂപയാണ് ഇത്തവണത്തെ പ്രവേശന നിരക്ക്. 18 വയസ്സിന് മുകളിലുള്ളവർക്ക് 200 രൂപയും വിദേശികളായ വിനോദ സഞ്ചാരികൾക്ക് 400 രൂപയുമാണ് ഫീസായി ഈടാക്കുന്നത്. നിങ്ങളുടെ കൈവശം ക്യാമറയുണ്ടെങ്കിൽ ഫീസായി 50 രൂപ നൽകേണ്ടതുണ്ട്. വീഡിയോ ക്യാമറയാണെങ്കിൽ 100 രൂപയാണ് ഫീസ്. അതേസമയം പ്രദേശത്ത് ഡ്രോൺ ഉപയോഗിക്കുന്നതിന് കർശന നിരോധനമുണ്ട്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യം

നീലക്കുറിഞ്ഞി പൂക്കളും ചെടികളും സന്ദർശകർ വ്യാപകമായി നശിപ്പിക്കുന്നതായി നേരത്തെ മുതലെ പരാതികൾ ഉയർന്നു വന്നിരുന്നു. ചിത്രങ്ങളെടുത്ത ശേഷം പൂക്കളും ചെടികളും വേരോടെ പറിച്ചുകൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്. ഇക്കാ നഗറിൽ ഇനി ഏതാനും പ്രദേശത്ത് മാത്രമാണ് പൂക്കൾ അവശേഷിക്കുന്നതെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ വണ്ണിൽ പെട്ട സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കളും ചെടികളും പറിക്കുന്നതും നശിപ്പിക്കുന്നതും 25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ചെടികൾ നശിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ദേവികുളം റേഞ്ചർ ഇഡി അരുൺകുമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തിരക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കണം

സഞ്ചാരികളുടെ തിരക്ക് ഒഴിവാക്കാൻ മൂന്നാറിൽ നിന്ന് ദേവികുളത്തേക്ക് പ്രത്യേക കെഎസ്ആർടിസി സർവീസുകളും സഞ്ചാരികളുടെ തിരക്കിന് അനുസരിച്ച് ആരംഭിക്കും. സ്വകാര്യ, ടാക്സി വാഹനങ്ങൾ മൂന്നാറിൽ പാർക്ക് ചെയ്ത് ബസിൽ സഞ്ചാരികൾക്ക് ദേവികുളത്തേക്ക് എത്താം. സെപ്റ്റംബർ ആദ്യവാരത്തോടെ ചൊക്രമുടി മലനിരകളെ പൂർണമായും നീലക്കുറിഞ്ഞി വിഴുങ്ങും. മീശപ്പുലിമലയിൽ നീലക്കുറിഞ്ഞി കാണാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary:

Onam Vacation 2026 Trip To Munnar. Authorities Allows to see Neelakurinji in Chokramudi hills from Today August 24. Check The Spots, Timings And Entry Fees.

Free UAE Entry Visa for Indian Tourists: വിട്ടുകളയല്ലേ ഈ അവസരം! അബുദാബിയിൽ ഒന്ന് കറങ്ങിവരാം; വിസ സൗജന്യം
എന്നാൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് ചില നിബന്ധനകൾ പാലിച്ചിരിക്കണം.അബുദാബിയിലെ ഹോട്ടലുകളിൽ കുറഞ്ഞത് മൂന്ന് രാത്രികളെങ്കിലും തങ്ങേണ്ടതുണ്ട്. മാത്രമല്ല മടക്കയാതക്കുള്ള ടിക്കറ്റും നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ടാകണം. എങ്കിൽ മാത്രമേ വിസ സൗജന്യമായി ലഭിക്കൂ. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 20,000 വിസകൾ വരെ സൗജന്യമായി നൽകാനാണ് ലക്ഷ്യമിടുന്നത്. (Image Credit source: Getty Images)

കൂടുതൽ ദിവസങ്ങൾ നഗരത്തിൽ തങ്ങാനും എമിറേറ്റിൻ്റെ സൗന്ദര്യം പൂർണ്ണമായി ആസ്വദിക്കാനും വിനോദ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെപ്രധാന ലക്ഷ്യം. അർഹരായ യാത്രക്കാരുടെ യു.എ.ഇ എൻട്രി വിസയുടെ മുഴുവൻ ചെലവും ഡി.സി.ടി അബുദാബി വഹിക്കും. ഇത് ഇന്ത്യൻ യാത്രക്കാരുടെ യാത്രാച്ചെലവ് വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കും.

ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഈ പുതിയ തീരുമാനം വലിയ തോതിൽ സഹായിക്കും. ഇന്ത്യയിൽ നിന്ന് തന്നെ യാത്ര ആരംഭിക്കണം എന്നത് നിർബന്ധമാണ്. അംഗീകൃത യാത്രാ ഏജൻസികൾ വഴി ബുക്ക് ചെയ്താണ് അബുദാബിയിലേക്ക് എത്തേണ്ടത്. അബുദാബിയിലെ ഒരു ഹോട്ടലിൽ തുടർച്ചയായ മൂന്ന് രാത്രികൾ താമസിക്കണം.

മടക്കയാത്രാ വിമാന ടിക്കറ്റ് ഉണ്ടായിരിക്കണം. ഫ്ലൈറ്റ് ടിക്കറ്റുകൾ മാത്രമായോ അല്ലെങ്കിൽ ഹോട്ടലുകൾ മാത്രമായോ ബുക്ക് ചെയ്യുന്നവർക്ക് ഈ സൗജന്യ വിസ ലഭിക്കില്ല. സാധാരണ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്കും ഈ പ്രത്യേക ആനുകൂല്യം നേടാൻ കഴിയില്ല. യാത്രയ്ക്ക് മുമ്പായി വിസ സംബന്ധിച്ച യോഗ്യതകളും മറ്റ് വിവരങ്ങളും ഔദ്യോഗിക ‘എക്സ്പീരിയൻസ് അബുദാബി’ വെബ്സൈറ്റ് വഴി കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം.

എയർലൈനുകൾ വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ വിസ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം. ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, ഖസർ അൽ വതൻ, യാസ് ഐലൻഡ് തുടങ്ങി വിനോദവും സംസ്കാരവും സമന്വയിക്കുന്ന ഒട്ടനവധി കാഴ്ചകളാണ് അബുദാബിയിൽ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. വിസ ചെലവുകൾ ലാഭിച്ച് അബുദാബിയുടെ ഭംഗി കൂടുതൽ ആസ്വദിക്കാൻ ഇന്ത്യൻ സഞ്ചാരികൾക്ക് ലഭിക്കുന്ന മികച്ച അവസരമാണിത്.

Munnar Onam Trip: ഓണം ട്രിപ്പ് മൂന്നാറിലേക്കാണോ? ഇന്നുമുതൽ നീലക്കുറിഞ്ഞി കാണാം
ഓണാഘോഷങ്ങൾക്കൊപ്പം ഹൈറേഞ്ചിന്റെ മനോഹരമായ കാഴ്ച്ചകൾ ആസ്വദിക്കാൻ മൂന്നാറിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് ഇരട്ടി സന്തോഷവാർത്ത. മലനിരകളെ നീലപ്പട്ടുടുപ്പിച്ച് ചൊക്രമുടി, കൊളുക്കുമല, മീശപ്പുലിമല, ദേവികുളം മേഖലകളിൽ നീലക്കുറിഞ്ഞി വിരിഞ്ഞു തുടങ്ങി. മഴ മാറി മാനം തെളിഞ്ഞതോടെ മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ തിരക്കും വർദ്ധിച്ചിട്ടുണ്ട്. ഓണം ആവധി തുടങ്ങുന്നതിന് മുമ്പ് തന്നെ വിവിധ നാടുകളിൽ നിന്നായി നിരവധി ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

ഇക്കഴഞ്ഞ മഴയിൽ മണ്ണിടിച്ചിൽ മൂലം അടിമാലി–മൂന്നാർ റോഡിൽ രാത്രി ഗതാഗതം നിരോധിച്ചതിരുന്നു. ഇതിൻ്റെ ഭാ​ഗമായി മൂന്നാർ ടൗണിലേക്ക് വാഹന നിയന്ത്രണം ഏർപ്പെടുത്തിയതും മൺസൂൺ ടൂറിസത്തെ സാരമായി ബാധിച്ചതായി റിസോർട്ട് ഉടമകൾ പറയുന്നു. അപ്പോഴെല്ലാം ഓണാഘോഷവും അവധികളും മാത്രമായിരുന്നു ഇവരുടെ ഏക പ്രതീക്ഷ. എന്നാൽ പ്രതീക്ഷകൾക്ക് അനുകൂലമായ സാഹചര്യമാണ് നിലവിൽ ഇടുക്കിയിലേത്. നല്ലതണ്ണി, മൂന്നാർ ടൗൺ, ഇക്ക നഗർ, മാട്ടുപ്പെട്ടി, ദേവികുളം ഗ്യാപ് റോഡ്, ചൊക്രമുടി എന്നിവിടങ്ങളിലാണ് ഇത്തവണ കുറിഞ്ഞി വ്യാപകമായി പൂത്തത്.

ALSO READ: താമരശ്ശേരി ചുരത്തിലെ ബ്ലോക്കിൽ പെടേണ്ട! ഓണം ട്രിപ്പിന് വേറെ വഴിനോക്കാം

നീലക്കുറിഞ്ഞി കാണാം

ഓഗസ്റ്റ് 24 (ഇന്ന്) മുതൽ ചൊക്രമുടി മലനിരകളിലെ നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ടിക്കറ്റ് വച്ചാണ് പ്രവേശനം. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ–ബോഡിമെട്ട് റോഡിൽ ദേവികുളത്തെ വനം വകുപ്പ് റേഞ്ച് ഓഫിസിന് സമീപമാണ് പ്രവേശന കവാടം സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് ചെന്നതിന് ശേഷമുള്ള തിരക്ക് ഒഴിവാക്കുന്നതിനായി വനം വകുപ്പിന്റെ വെബ് സൈറ്റ് വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. മുതിർന്നവർക്ക് 200 രൂപയും 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെയാണ് സന്ദർശന സമയം.

സഞ്ചാരികളുടെ തിരക്ക് ഒഴിവാക്കാൻ മൂന്നാറിൽ നിന്ന് ദേവികുളത്തേക്ക് പ്രത്യേക കെഎസ്ആർടിസി സർവീസുകളും സഞ്ചാരികളുടെ തിരക്കിന് അനുസരിച്ച് ആരംഭിക്കും. സ്വകാര്യ, ടാക്സി വാഹനങ്ങൾ മൂന്നാറിൽ പാർക്ക് ചെയ്ത് ബസിൽ സഞ്ചാരികൾക്ക് ദേവികുളത്തേക്ക് എത്താം. സെപ്റ്റംബർ ആദ്യവാരത്തോടെ ചൊക്രമുടി മലനിരകളെ പൂർണമായും നീലക്കുറിഞ്ഞി വിഴുങ്ങും. മീശപ്പുലിമലയിൽ നീലക്കുറിഞ്ഞി കാണാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നീലക്കുറിഞ്ഞി പറിച്ചാൽ പിഴ

നീലക്കുറിഞ്ഞി പൂക്കളും ചെടികളും സന്ദർശകർ വ്യാപകമായി നശിപ്പിക്കുന്നതായി നേരത്തെ മുതലെ പരാതികൾ ഉയർന്നു വന്നിരുന്നു. ചിത്രങ്ങളെടുത്ത ശേഷം പൂക്കളും ചെടികളും വേരോടെ പറിച്ചുകൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്. ഇക്കാ നഗറിൽ ഇനി ഏതാനും പ്രദേശത്ത് മാത്രമാണ് പൂക്കൾ അവശേഷിക്കുന്നതെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ വണ്ണിൽ പെട്ട സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കളും ചെടികളും പറിക്കുന്നതും നശിപ്പിക്കുന്നതും 25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ചെടികൾ നശിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ദേവികുളം റേഞ്ചർ ഇഡി അരുൺകുമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary:

Onam Vacation 2026 Trip To Munnar. Authorities Allows to see Neelakurinji in Chokramudi hills from Today August 24. Check The Spots, Timings And Entry Fees.

Wayanad Onam Travel Guide: താമരശ്ശേരി ചുരത്തിലെ ബ്ലോക്കിൽ പെടേണ്ട! ഓണം ട്രിപ്പിന് വേറെ വഴിനോക്കാം
കള്ളാടിയിലെ തുരങ്കപാത നിർമാണത്തിനിടയുണ്ടായ മണ്ണിടിച്ചിലും കനത്ത മഴയും സൃഷ്ടിച്ച ​ഗതാ​ഗത തടസ്സങ്ങളിൽ നിന്ന് വയനാടൻ ടൂറിസം മേഖല പടികയറുന്നതേയുള്ളു. അനുകൂലമായ കാലാവസ്ഥാ പ്രവചനങ്ങളും നീണ്ട ഓണാവധിയും മുന്നിൽ കണ്ട് വലിയ പ്രതീക്ഷയിലാണ് ജില്ലയിലെ വിനോദസഞ്ചാര സംരംഭകർ. കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് സഞ്ചാരികളാണ് വയനാട്ടിലേക്ക് ഓണാവധിക്ക് എത്തിയത്. ഇതോടെ വയനാട്ടിലേക്കുള്ള പ്രധാന പാതയായ താമരശ്ശേരി ചുരത്തിൽ കടുത്ത ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.

ട്രാഫിക് നിയന്ത്രിക്കാൻ പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും, ഓണം തിരക്കിൽ പെടാതെ വയനാട്ടിലേക്ക് എത്തുവാൻ ഉപയോഗിക്കാവുന്ന പ്രധാന ബദൽ പാതകൾ അറിഞ്ഞിരിക്കേണ്ടതാണ്. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും മറ്റും ചുരം ഇറങ്ങിയെത്തുന്ന വാഹനങ്ങൾ കൂടിയാകുന്നതോടെ കുരുക്കു വീണ്ടും മുറുകും. മറ്റ് മാർ​ഗങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ALSO READ: ആർപ്പോ! തിരുവോണം കെഎസ്ആർടിസിയിൽ; യാത്ര എങ്ങോടെന്ന് അറിയാമോ?

ബ​ദൽ മാർ​ഗങ്ങൾ ഇങ്ങനെ

കോഴിക്കോട് നിന്ന് വയനാട്നാടുകാണി കുറ്റ്യാടി ചുരം റോഡുകൾ നല്ലൊരു ബദൽ മാ​ർ​ഗമായി തിരഞ്ഞെടുക്കാവുന്നതാണഅ. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പോകുന്നവർക്ക് നാടുകാണി ചുരം വഴി പോകാം. ദേശീയ പാതയിലുടെ കുന്നമംഗലത്ത് എത്തി മുക്കം – അരീക്കോട് – നിലമ്പൂർ റോഡ് വഴി അതുമല്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളജ് – എടവണ്ണപ്പാറ – അരീക്കോട് – നിലമ്പൂർ റോഡ് വഴിയും പോകാം. കോഴിക്കോട് നിന്നും വടകര, പേരാമ്പ്ര വഴി കുറ്റ്യാടി ചുരം കയറി മാനന്തവാടിയിലോ കൽപ്പറ്റയിലോ എത്തിച്ചേരാം.

മാനന്തവാടിയിലേക്ക് പോകുന്നവർക്ക് പേരാമ്പ്ര – കുറ്റ്യാടി –തൊട്ടിൽപാലം– നിരവിൽപ്പുഴ റോഡ് തിരഞ്ഞെടുക്കേണ്ടതാണഅ. ഇടുങ്ങിയ റോഡ് ആയതിനാൽ വലിയ വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും ഈ പാത അത്ര ഉചിതമാല്ല. മലയോര പാതയുടെ പണികൾ നടക്കുന്നതും വാഹനങ്ങൾക്ക് ഈ പാതയിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും.

കണ്ണൂരിൽ നിന്ന് വയനാട് പെരിയ, പാൽചുരം റോഡുകൾ, മാഹി–തൊട്ടിൽപാലം റോഡുകൾ തിരഞ്ഞെടുക്കുക. കണ്ണൂരിൽ നിന്ന് കൂത്തുപറമ്പ്, പെരിയ വഴി മാനന്തവാടിയിൽ എത്തിച്ചേരാനാകും. കണ്ണൂർ – കൊട്ടിയൂർ – ഇരിട്ടി – പേരാവൂർ – ബോയ്സ് ടൗൺ വഴി മാനന്തവാടിയിലേക്ക് പാൽചുരം റോഡ് വഴി എത്താം. കനത്ത മഴയും മറ്റും ഉള്ളപ്പോൾ സുരക്ഷ മുൻനിർത്തി ഈ പാതയിൽ ചില നിയന്ത്രണങ്ങൾ ഉണ്ടാകാറുണ്ട്. ഈ പാത അത്ര പരിചയം ഇല്ലാത്തവർക്ക് പകൽസമയ യാത്രയ്ക്കാകും ഉപകാരപ്പെടുക. കണ്ണൂർ– തലശ്ശേരി– മാഹി– തൊട്ടിൽപാലം വഴിയും മാനന്തവാടിയിൽ എത്താം.

അതേസമയം,തെക്കൻ ജില്ലകളിൽ നിന്നും വയനാട്ടിലേക്ക് പോകുന്നവർക്ക് നിലമ്പൂർ വഴി കൂടുതൽ ഉപകാരപ്രധമാണ്. മലപ്പുറംകാർക്കും കോഴിക്കോട് തൊടാതെ പോകാൻ ഏറ്റവും മികച്ച മാർ​ഗമാണിത്. നിലമ്പൂർ–വഴിക്കടവ്–നാടുകാണി–ചേരമ്പാടി–വടുവഞ്ചാൽ വഴിയാണ് പോകേണ്ടത്. വഴിക്കടവിലെത്തിയാൽ ഊട്ടിയിലേക്ക് പോകേണ്ടവർ വലതുവഴി പോകണം. വയനാട്ടിലേക്ക് പോകേണ്ടവർക്ക് ഇടതു റോഡിലേക്ക് തിരിയാം. ഇതിലൂടെ വടുവഞ്ചാലിൽ എത്തി ബത്തേരിയിലേക്ക് പോകേണ്ടവർ അവിടെ നിന്ന് വലത്തേക്കു തിരിഞ്ഞും വൈത്തിരി, കൽപറ്റ എന്നിവിടങ്ങളിലേക്ക് പോകേണ്ടവർ തുടർന്ന് അവിടെ നിന്ന് കോഴിക്കോട്ടേക്കുള്ള റൂട്ട് ചോദിച്ച് പോകാം.

English Summary:

Wayanad's tourism sector is gearing up for a vibrant resurgence this Onam season. After temporary setbacks from heavy monsoon rains and safety concerns over the tunnel road construction at Kalladi, local tour operators and hoteliers are highly optimistic.

KSRTC Onam Trip: ആർപ്പോ! തിരുവോണം കെഎസ്ആർടിസിയിൽ; യാത്ര എങ്ങോടെന്ന് അറിയാമോ?
ഓണാവധി ആഘോഷമാക്കാൻ വ്യത്യസ്തവും പോക്കറ്റ് ഫ്രണ്ട്‌ലിയുമായ വഴികൾ തേടുന്ന യാത്ര സ്‌നേഹികൾക്ക് ഇത്തവണ കിടിലൻ സർപ്രൈസുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ (KSRTC Budget Tourism Cell). ഓണത്തിന് വീട്ടിലിരുന്ന് മടുത്തവർക്കും കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം കുറഞ്ഞ ചെലവിൽ ദീർഘദൂര യാത്രകൾ ആഗ്രഹിക്കുന്നവർക്കുമായി ഇത്തവണ അന്തർസംസ്ഥാന ബമ്പർ പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ ഏഴ് വരെയാണ് ഈ പ്രത്യേക ഓണം യാത്രകൾ കെഎസ്ആർടിസി സംഘടിപ്പിക്കുന്നത്. ആത്മീയതയും പ്രകൃതിസൗന്ദര്യവും പൈതൃക അനുഭവങ്ങളും കോർത്തിണക്കിയാണ് കെഎസ്ആർടിസി ഈ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. ആത്മീയ യാത്രകളെ സ്നേഹിക്കുന്നവർക്കായിട്ടും യാത്രകൾ സജ്ജമാക്കിയിട്ടുണ്ട്.

ALSO READ: പോക്കറ്റ് കാലിയാകാതെ ഓണാവധി അഘോഷിക്കാം; കെഎസ്ആർടിസി കിടിലൻ പാക്കേജുകൾ

യാത്രയുടെ കൂടുതൽ വിവരങ്ങൾ

പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവും ആറന്മുള വള്ളസദ്യയും കോർത്തിണക്കിയ യാത്ര സംഘടിപ്പിച്ചിരിക്കുന്നത് ഓഗസ്റ്റ് 29, സെപ്റ്റംബർ 1, 7, 11 തീയതികളിലാണ്. 910 മാത്രമാണ് ഈ യാത്രയുടെ നിരക്ക്. മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ 5 പഞ്ചപാണ്ഡവ വിഷ്ണു ക്ഷേത്ര ദർശനം, പ്രശസ്തമായ ആറന്മുള വള്ളസദ്യ വിരുന്ന്, ലോകപ്രശസ്തമായ ആറന്മുള കണ്ണാടി നിർമ്മാണ ശാലയിലെ സന്ദർശനം, ചരിത്രപ്രസിദ്ധമായ തൃക്കാക്കുടി ഗുഹാക്ഷേത്ര ദർശനം എന്നിവയാണ് ഈ യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ദീർഘദൂര വിനോദയാത്രകൾ ആഗ്രഹിക്കുന്നവർക്കായി കെഎസ്ആർടിസിയുടെ ചരിത്രത്തിലാദ്യമായി ജില്ലയിൽ നിന്നുള്ള ഹൈദരാബാദ് യാത്രയും സംഘടിപ്പിക്കുന്നുണ്ട്. കുറഞ്ഞ ചെലവിൽ സുരക്ഷിതമായി ഓണയാത്രകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഓഫീസുകൾ വഴിയോ ഔദ്യോഗിക ബുക്കിംഗ് നമ്പറുകൾ വഴിയോ യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ഓണക്കാലത്ത് പ്രകൃതിദൃശ്യങ്ങൾ നിറഞ്ഞ മലയോര മേഖലകളിലേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കൂടുതൽ ആകർഷകമായ പാക്കേജുകൾ പ്രഖ്യാപിച്ചു. മൂന്നാർ, തെങ്കാശി സൂര്യകാന്തിപ്പാടങ്ങൾ, മലരിക്കൽ ആമ്പൽ പാടം എന്നിവയും ടൂർ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിന് സംഘടിപ്പിക്കുന്ന തെങ്കാശി – സുന്ദരപാണ്ഡ്യപുരം സൂര്യകാന്തിപ്പാടം ഇവിടേക്കുള്ള യാത്രയിൽ 1,110 രൂപയാണ് ഈടാക്കുക.

ഓഗസ്റ്റ് 23നുള്ള ഇല്ലിക്കൽ കല്ല് യാത്രയ്ക്ക് 820 രൂപയും, പൊൻമുടി യാത്രയ്ക്ക് 650 രൂപയും, പൂവാർ ബോട്ടിംഗ് യാത്രയ്ക്ക് 1,110 രൂപയുമാണ് നിരക്ക്. മലരിക്കൽ ആമ്പൽപ്പാടങ്ങൾ കാണാൻ ആ​ഗ്രഹിക്കുന്നവർക്കായി ഓഗസ്റ്റ് 24 മുതൽ യാത്ര തുടങ്ങുന്നതാണ്. ഇതിനായി 890 രൂപ മാത്രമാണ് ചെലവാകുന്നത്. റോസ്മല – പാലരുവി സർക്യൂട്ടിലേക്കുള്ള യാത്രയ്ക്ക് 520 രൂപയാണ് ഫീസ്. തിരുവോണ ദിനത്തിലും തുടർന്ന് വരുന്ന അവധി ദിനങ്ങളിലും യാത്രക്കാർക്കായി കെഎസ്ആർടിസി പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓ​ഗസ്റ്റ് 26 തിരുവോണ ദിവസത്തിൽ ഓണസദ്യയോടെയുള്ള പൊൻമുടി യാത്രയ്ക്ക് 875 രൂപയാണ് നിരക്ക്. അന്നേ ദിവസമുള്ള ഗവി ഇക്കോ-ടൂർ യാത്രയ്ക്ക് 1,750 രൂപയും, ഓഗസ്റ്റ് 29ലെ കുമരകം ഹൗസ്ബോട്ട് പാക്കേജ് യാത്രയ്ക്ക് 1,780 രൂപയും, സെപ്റ്റംബർ 6, 26 തീയതികളിലെ നെഫെർറ്റിറ്റി ലക്ഷ്വറി ക്രൂയിസ് യാത്രയ്ക്ക് 3,840 രൂപയും, ഓഗസ്റ്റ് 27ലെ നെല്ലിയാമ്പതി – പാലക്കാട് ട്രിപ്പിന് 2,000 രൂപയും, ഓഗസ്റ്റ് 27, 30 തീയതികളിലെ പുള്ളിക്കാനം ടൂറിന് 840 രൂപയും, ഓഗസ്റ്റ് 28, സെപ്റ്റംബർ 4 തീയതികളിലെ വാഗമൺ യാത്രയ്ക്ക് 1,020 രൂപയുമാണ് നിരക്ക്.

English Summary:

KSRTC Budget Tourism Cell has unveiled a lineup of 31 tour packages during this Onam season for travellers. These trips cover a wide range of destinations, blending spiritual heritage, natural beauty and unique festival experiences.

ഗോവയിൽ നിന്നും മദ്യം വിമാനത്തിൽ കൊണ്ടുപോയാൽ പിടിവീഴും?; അറിയൂ ഈ നിയമവശങ്ങൾ!
അവധിക്കാല യാത്രകൾ കഴിഞ്ഞ് മടങ്ങുമ്പോൾ ഗോവയിൽ നിന്നും ഇഷ്ടവൈനോ ഒക്കെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഇന്ത്യയിലെ ആഭ്യന്തര വിമാനങ്ങളിൽ മദ്യം കൊണ്ടുപോകാൻ യാത്രക്കാർക്ക് അനുമതിയുണ്ട്. എന്നാൽ ഇതിനായി അധികൃതർ നിർദ്ദേശിക്കുന്ന ചില കർശനമായ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. നിയമങ്ങൾ അനുസരിച്ച് ഒരു യാത്രക്കാരന് പരമാവധി അഞ്ച് ലിറ്റർ മദ്യം വരെ വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കുന്നതാണ്. എന്നാൽന്മദ്യം വിമാനത്തിൽ കൊണ്ടുവരുന്നതിന് മുൻപ് തന്നെ നിയമങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം.

ഇരുപത്തി നാല് ശതമാനം മുതൽ എഴുപത് ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ മദ്യമാണ് വിമാനത്തിൽ കൊണ്ടുപോകുന്നതെങ്കിൽ പരമാവധി അഞ്ച് ലിറ്റർ മാത്രമേ അനുവദിക്കുകയുള്ളൂ. മദ്യം വാങ്ങിയ ഒറിജിനൽ കുപ്പിയിൽ തന്നെ അതേ മട്ടിൽ പാക്ക് ചെയ്ത് തന്നെ വേണം മദ്യം കൊണ്ടുപോകാൻ. കുപ്പിയുടെ അളവ് അഞ്ച് ലിറ്ററിൽ കൂടാനും പാടില്ല. കൂടാതെ മദ്യം യാത്രക്കാർ തങ്ങളുടെ ചെക്ക്-ഇൻ ബാഗേജിൽ തന്നെ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മിക്ക സാഹചര്യങ്ങളിലും ആഭ്യന്തര വിമാനയാത്രകളിൽ ഹാൻഡ് ബാഗിലോ ക്യാബിൻ ബാഗേജിലോ മദ്യം കൊണ്ടുപോകാൻ അനുവദിക്കില്ല. ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് വാങ്ങിയതാണെങ്കിലും ഇവ ചെക്ക്-ഇൻ ബാഗേജിൽ തന്നെ സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ ചില വിമാന കമ്പനികൾ ഇക്കാര്യത്തിൽ ചെറിയ ഇളവുകൾ നൽകാറുണ്ട്. സുരക്ഷാ പരിശോധനയ്ക്ക് ശേഷം വാങ്ങുന്ന ഒരു ലിറ്റർ വരെയുള്ള മദ്യം ക്യാബിൻ ബാഗിൽ കൊണ്ടുപോകാൻ ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ വിമാന കമ്പനികൾ അനുവദിക്കാറുണ്ട്.

Also Read: KSRTC Onam Tour Packages: ഓണാവധിക്ക് എന്താ പ്ലാൻ? കെഎസ്ആർടിസിയിൽ ഗോവയിലേക്കോ ഹൈദരാബാദിലേക്കോ

തുറന്നതോ പകുതി കുടിച്ചതോ ആയ മദ്യക്കുപ്പികൾ വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കില്ല. മദ്യക്കുപ്പികൾ പൊട്ടിക്കാത്തതും അവയുടെ ഒറിജിനൽ പാക്കിംഗിൽ തന്നെയുള്ളതുമായിരിക്കണം. ബാഗിലെ സ്ഥലപരിമിതി ഒഴിവാക്കാൻ പ്ലാസ്റ്റിക് കുപ്പികളിലേക്ക് മദ്യം മാറ്റാൻ പാടില്ല. ഇരുപത്തി നാല് ശതമാനത്തിൽ താഴെ ആൽക്കഹോൾ ഉള്ള ബിയർ, വൈൻ എന്നിവയ്ക്ക് അളവിൽ നിയന്ത്രണമില്ല. എന്നാൽ ബാഗേജ് പരിധിയിൽ കൂടിയാൽ അധിക ബാഗേജ് നിരക്കുകൾ നൽകേണ്ടി വരും.

എഴുപത് ശതമാനത്തിലധികം ആൽക്കഹോൾ അടങ്ങിയ മദ്യം വിമാനത്തിൽ കൊണ്ടുപോകാൻ കർശനമായ വിലക്കുണ്ട്. അതിനാൽ മദ്യം പാക്ക് ചെയ്യുന്നതിന് മുൻപായി കുപ്പിയിലെ ആൽക്കഹോളിൻ്റെ അളവ് കൃത്യമായി പരിശോധിക്കുക. ആഭ്യന്തര ടെർമിനലിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങുന്ന മദ്യം ചെക്ക്-ഇൻ ബാഗേജിൽ തന്നെ വെക്കണം. അന്താരാഷ്ട്ര കണക്ടിംഗ് യാത്രക്കാർക്ക് ക്യാബിൻ ബാഗിൽ മദ്യം ഉൾപ്പടെ കൊണ്ടുപോകുന്നതിനുള്ള അനുമതിയിൽ ഒരോ വിമാനത്താവളങ്ങളിലെയും പ്രത്യേക നിയമങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വന്നേക്കാം.

വിദേശത്തുനിന്ന് മദ്യം വാങ്ങി ഇന്ത്യയിലെത്തിയ ശേഷം മറ്റൊരു ആഭ്യന്തര വിമാനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ ആഭ്യന്തര വിമാനങ്ങളിലെ നിയമങ്ങൾ കൂടി ശ്രദ്ധിക്കണം. അന്താരാഷ്ട്ര ടെർമിനലിൽ നിന്ന് ആഭ്യന്തര ടെർമിനലിലേക്ക് മാറുമ്പോൾ ഈ മദ്യം നിങ്ങളുടെ ചെക്ക്-ഇൻ ബാഗേജിലേക്ക് മാറ്റേണ്ടത് നിർബന്ധമാണ്. ചില വിമാന കമ്പനികൾ ഇത്തരം യാത്രക്കാർക്ക് ലഗേജ് മാറ്റുന്നതിൽ ഇളവുകൾ നൽകാറുണ്ട്. അതിനാൽ വിമാന യാത്ര പുറപ്പെടുന്നതിന് മുൻപായി എയർലൈനുമായി ബന്ധപ്പെട്ട് നിയമവശങ്ങൾ ചോദിച്ചറിയുന്നത് നന്നായിരിക്കും.

English Summary

Passengers can carry up to five liters of alcohol (24%-70% ABV) on Indian domestic flights, like from Goa. It must remain unopened and packed in checked baggage. Beverages under 24% have no volume limit, while those above 70% are strictly banned. International transfer passengers must also follow these guidelines.

Nehru Trophy Boat Race: നെഹ്‌റു ട്രോഫിക്ക് രണ്ട് ദിവസം മാത്രം; വള്ളംകളി കാണാൻ എവിടെ എപ്പോൾ എത്തണം?
ഓളപ്പരപ്പിലെ പൂരത്തിന് ആലപ്പുഴയുടെ പുന്നമടക്കായൽ ഒരുങ്ങിക്കഴിഞ്ഞു. ഓഗസ്റ്റ് 22 ശനിയാഴ്ചയാണ് ഏവരും കാത്തിരിക്കുന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത് (Nehru trophy boat race). ആലപ്പുഴ പുന്നമടക്കായലിൽ ആവേശം വാനോളം ഉയർത്തികൊണ്ട് ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 22 ശനിയാഴ്ച്ചയാണ് നടക്കുക. ടിവിയിലോ മൊബൈൽ ഫോണുകളിലോ കാണുന്നതിനേക്കാൾ വള്ളംകളി നേരിൽ കാണുന്നത് വേറൊരു അനുഭവം തന്നെയാണ്. വഞ്ചിപ്പാട്ടിന്റെ താളവും ചുണ്ടൻ വള്ളങ്ങളുടെ മത്സരവും ഏറ്റവും നന്നായി ആസ്വദിക്കാൻ എവിടെ നിൽക്കണം, ടിക്കറ്റുകൾ എവിടെ നിന്ന് വാങ്ങാം തുടങ്ങി എത്ര ചുണ്ടവള്ളങ്ങളാണ് ഇക്കുറി മാറ്റുരയ്ക്കാൻ എത്തുന്നതെന്നും നമുക്ക് വിശദമായി പരിശോധിക്കാം.

ALSO READ: നെഹ്‌റു ട്രോഫി വള്ളം കളി എവിടെ നിന്നാൽ അടിപൊളിയായി കാണാം?; ടിക്കറ്റുകൾ എവിടെ കിട്ടും

പങ്കെടുക്കുന്ന വള്ളങ്ങളുടെ വിശദവിവരം

ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്നത്. ചുരുളൻ 2, ഇരുട്ടുകുത്തി എ 3, ഇരുട്ടുകുത്തി ബി 16, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 4, തെക്കനോടി തറ 1, തെക്കനോടി കെട്ട് 4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. മുൻ വർഷങ്ങളിലെ പോലെ തന്നെ ഏറ്റവും മികച്ച രീതിയിൽ നെഹ്‌റു ട്രോഫി വള്ളംകളി നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിനായുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്നടക്കം ആരംഭിച്ചിട്ടുണ്ട്.

തലവടി ചുണ്ടൻ ( കൈനകരി വില്ലേജ് ബോട്ട് ക്ലബ്), വീയപുരം ചുണ്ടൻ (യുബിസി കൈനകരി എഫ് സി), അരോമ-1(അരോമ ബോട്ട് ക്ലബ്), മേൽപാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), ചെറുതന ചുണ്ടൻ (നാട്ടകം ബോട്ട് ക്ലബ്), പുണ്യാളൻ നിരണം (കുമരകം ടൌൺ ബോട്ട് ക്ലബ്ബ്), നടുഭാഗം (പിബിസി പുന്നമട, എൻസിഎഫ്സി ബോട്ട് ക്ലബ്), കരുവാറ്റ (ജിഎൽസി ബോട്ട് ക്ലബ്, ചെറുതന), വെള്ളംകുളങ്ങര (എസ് എച്ച് ബോട്ട് ക്ലബ്), ജവഹർ തായങ്കരി (നാട്ടകം ഫാൻസ് ബോട്ട് ക്ലബ്), സെന്റ് പയസ് ടെന്ത് (സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബ്), നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്), ആയാപറമ്പ് വലിയ ദിവാൻജി (വലിയ ദിവാൻജി ബോട്ട് ക്ലബ്), ആനാരി (ആനാരി ബോട്ട് ക്ലബ്), ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്)കാരിച്ചാൽ ചുണ്ടൻ (തെക്കേക്കരബോട്ട് ക്ലബ്-ടിബിസി), ആയാപറമ്പ് പാണ്ടി (ഐബിആർഎ കൊച്ചിൻ), കരുവാറ്റ ശ്രീ വിനായകൻ (കെടിബിസി ഫാൻസ് ക്ലബ്), ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം), ആലപ്പാട് ചുണ്ടൻ (സെൻറ് ജോൺസ് ബോട്ട് ക്ലബ് തെക്കേക്കര), പായിപ്പാടൻ 2 (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), പാർഥൻ (ജൂനിയർ കൈനകരി ബോട്ട് ക്ലബ്) എന്നിങ്ങനെയാണ് മത്സരത്തിന് ഇറങ്ങുന്ന വള്ളങ്ങളുടെ പട്ടിക.

പുന്നമടയിലെ ബെസ്റ്റ് സ്പോട്ടുകൾ

മത്സരത്തിന്റെ ഏറ്റവും ആവേശം നിറഞ്ഞ അവസാന നിമിഷങ്ങൾ നേരിൽ കാണാൻ പവലിയന് സമീപമുള്ള റോസ് കോർണർ, വിക്ടറി ലേയിൻ, ഗാലറികൾ തുടങ്ങിയവയാണ് ഏറ്റവും അനുയോജ്യമായ സ്പോട്ട്. വള്ളംകളി സ്റ്റാർട്ട് ചെയ്യുന്നതും ഫിനിഷ് ചെയ്യുന്നതും ഒരുപോലെ കാണാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ സ്ഥലം നെഹ്‌റു പവലിയനാണ്. കുടുംബമായി വരുന്നവർക്കും വിദേശികൾക്കും ഏറ്റവും അനുയോജ്യമായ ഇടമാണിത്.

പ്രവേശന ടിക്കറ്റ് നിരക്ക്

വള്ളംകളി കാണാനുള്ള ടിക്കറ്റ് നിരക്കിൽ ഇത്തവണയും മാറ്റമില്ല. ടൂറിസ്റ്റ് ഗോൾഡ് നെഹ്‌റു പവലിയൻ- 3,000 രൂപ, ടൂറിസ്റ്റ് സിൽവർ നെഹ്‌റു പവലിയൻ- 2,500, റോസ് കോർണർ- 1,500, വിക്ടറി ലെയിൻ വുഡൻ ഗാലറി- 500, ഓൾ വ്യൂ വുഡൻ ഗാലറി- 300, ലേക്ക് വ്യൂ ഗോൾഡ് വുഡൻ ഗാലറി- 200, ലോൺ- 100 എന്നിങ്ങനെയാണു ടിക്കറ്റുകളുടെ നിരക്ക്. ലക്ഷ്വറി ബോക്സിൽ ഒരാൾക്ക് 10,000 രൂപയും കുടുംബങ്ങൾക്ക് (4 പേർക്ക്) 25,000 രൂപയുമാണ് നിരക്ക് വരുന്നത്.

English Summary:

72nd Nehru Trophy Boat Race has been scheduled for August 22nd, just before Onam. One of India’s most celebrated snake boat races, it attracts thousands of spectators every year.

KSRTC Onam Tour Packages: ഓണാവധിക്ക് എന്താ പ്ലാൻ? കെഎസ്ആർടിസിയിൽ ഗോവയിലേക്കോ ഹൈദരാബാദിലേക്കോ
ഓണാവധി ആഘോഷമാക്കാൻ വ്യത്യസ്തമായ വഴികൾ തേടുന്ന മലയാളിക്ക് ഇത്തവണ ബമ്പർ പാക്കേജുകളുമായാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ (KSRTC Budget Tourism Cell) എത്തുന്നത്. യാത്രകളെ സ്നേഹിക്കുന്നവർക്കും, വീട്ടിലിരുന്ന മടുത്തവർക്കും ഈ ഓണാവധിക്ക് കെഎസ്ആർടിസിക്ക് ഒപ്പം കൂടാവുന്നതാണ്. "സിറ്റി ഓഫ് പേൾസ്" എന്നറിയപ്പെടുന്ന ഹൈദരാബാദിലേക്കും സുന്ദരമായ ബീച്ചുകളുടെ പറുദീസയായ ഗോവയിലേക്കും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ഇത്തവണ കെഎസ്ആർടിസി ഒരുക്കുന്നത്.

ALSO READ: പോക്കറ്റ് കാലിയാകാതെ ഓണാവധി അഘോഷിക്കാം; കെഎസ്ആർടിസി കിടിലൻ പാക്കേജുകൾ

ഓണം സ്പെഷ്യൽ പാക്കേജുകൾ

മൂന്ന് മുതൽ 5 ദിവസം വരെ നീണ്ടുനിൽക്കുന്ന ഹൈദരാബാദ് യാത്രയാണ് ഇത്തവണത്തെ ഓണം പാക്കേജുകളിൽ ഏറ്റവും ആകർഷണം. 18,000 രൂപ മുതലാണ് നിരക്ക് ഈടാക്കുന്നത്. പുറപ്പെടുന്ന ഡിപ്പോയുടെ ദൂരത്തിനനുസരിച്ച് നിരക്കിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും. ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ചാർമിനാർ, റാമോജി ഫിലിം സിറ്റി, ഹുസൈൻ സാഗർ തടാകം തുടങ്ങി പ്രമുഖ കാഴ്ചകൾ കാണാനുള്ള അവസരമാണ് ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്.

കടൽത്തീരങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ആസ്വദിക്കാൻ ഗോവയിലേക്കുള്ള യാത്രയാണ് അടുത്ത പ്രധാന ആകർഷണം. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ നിന്ന് നേരിട്ട് ബുക്കിംഗ് ലഭ്യമാണ്. ദീർഘദൂര യാത്രകൾക്ക് പുറമെ, ഓണക്കാലത്ത് ഒരു ദിവസത്തെ യാത്രകൾക്കായി മലയോര മേഖലകളിലേക്ക് കെഎസ്ആർടിസി സർവീസുകൾ നടത്തുന്നുണ്ട്. മൂന്നാർ, വാഗമൺ, കുട്ടിക്കാനം, രാമക്കൽമേട്, പരുന്തുംപാറ, ഗവി എന്നിവടങ്ങളിലേക്കാണ് സർവീസുള്ളത്.

ഓൺലൈൻ ബുക്കിംഗ്

കേരളത്തിലെ പ്രമുഖ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് യാത്രകൾക്കായി ബുക്കിംഗ് നടത്താം. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി അതത് ഡിപ്പോകളിലെ ബജറ്റ് ടൂറിസം കോർഡിനേറ്റർമാരുമായി ബന്ധപ്പെടുക. സുരക്ഷിതത്വവും സമ്പൂർണ്ണ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പുനൽകുന്ന ഈ യാത്രകൾക്കായി സംസ്ഥാനത്തെ 9 പ്രധാന ഡിപ്പോകളിൽ നിന്നാണ് പ്രത്യേക ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. ഒരു ബസിൽ 40 മുതൽ 50 സീറ്റുകൾ വരെ ലഭ്യമാണ്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി എല്ലാ പാക്കേജുകളിലും സമഗ്രമായ യാത്രാ ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിപ്പോകളിൽ നേരിട്ടെത്താതെ തന്നെ ഓൺലൈൻ സൗകര്യം വഴി ലളിതമായി സീറ്റുകൾ ബുക്ക് ചെയ്യാം. ഓഗസ്റ്റ് മാസത്തിൽ വിവിധ ഡിപ്പോകളിൽ നിന്നായി ക്രമീകരിച്ചിരിക്കുന്ന യാത്രായിൽ ഓഗസ്റ്റ് 13ന് പത്തനംതിട്ട, ഓഗസ്റ്റ് 16ന് പാപ്പനംകോട്, ഓഗസ്റ്റ് 18ന് കൊട്ടാരക്കര, ഓഗസ്റ്റ് 19ന് കൊല്ലം, ഓഗസ്റ്റ് 19ന് പത്തനാപുരം, ഓഗസ്റ്റ് 22ന് ചെങ്ങന്നൂർ, ഓഗസ്റ്റ് 25ന് മലപ്പുറം, ഓഗസ്റ്റ് 28ന് എറണാകുളം, ഓഗസ്റ്റ് 31ന് നെയ്യാറ്റിൻകര എന്നിങ്ങനെയാണ് ഓരോ ‍ഡിപ്പോകളിൽ നിന്നുള്ള തീയതികൾ.

English Summary:

KSRTC Budget Tourism Cell is offering Malayalis an opportunity to celebrate Onam in Hyderabad and Goa. Bookings have started for the Hyderabad special tour package, which lasts from three to five days, and the Goa package. Services are available from major depots in the state.

KSRTC Onam Tour Packages: പോക്കറ്റ് കാലിയാകാതെ ഓണാവധി അഘോഷിക്കാം; കെഎസ്ആർടിസി കിടിലൻ പാക്കേജുകൾ
ഈ ഓണാവധിക്കാലം കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ആഘോഷമാക്കാൻ യാത്രക്കാർക്കായി കെഎസ്ആർടിസി (KSRTC) ബജറ്റ് ടൂറിസം സെല്ലിൻ്റെ കിടിലൻ പാക്കേജുകൾ (KSRTC Onam Tour Packages 2026). 31 ആകർഷകമായ ടൂർ പാക്കേജുകളാണ് ഇത്തവണ കെഎസ്ആർടിസി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ ഏഴ് വരെയാണ് ഈ പ്രത്യേക ഓണം യാത്രകൾ കെഎസ്ആർടിസി സംഘടിപ്പിക്കുന്നത്. ആത്മീയതയും പ്രകൃതിസൗന്ദര്യവും പൈതൃക അനുഭവങ്ങളും കോർത്തിണക്കിയാണ് കെഎസ്ആർടിസി ഈ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. ആത്മീയ യാത്രകളെ സ്നേഹിക്കുന്നവർക്കായിട്ടും യാത്രകൾ സജ്ജമാക്കിയിട്ടുണ്ട്.

ALSO READ: ചിങ്ങം പിറന്നാൽ യാത്ര കെഎസ്ആർടിസിയിൽ!; ശബരിമലയിലേക്കും സർവീസുകൾ, യാത്രാ സമയം

യാത്രയുടെ കൂടുതൽ വിവരങ്ങൾ

പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവും ആറന്മുള വള്ളസദ്യയും കോർത്തിണക്കിയ യാത്ര സംഘടിപ്പിച്ചിരിക്കുന്നത് ഓഗസ്റ്റ് 19, 29, സെപ്റ്റംബർ 1, 7, 11 തീയതികളിലാണ്. 910 മാത്രമാണ് ഈ യാത്രയുടെ നിരക്ക്. മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ 5 പഞ്ചപാണ്ഡവ വിഷ്ണു ക്ഷേത്ര ദർശനം, പ്രശസ്തമായ ആറന്മുള വള്ളസദ്യ വിരുന്ന്, ലോകപ്രശസ്തമായ ആറന്മുള കണ്ണാടി നിർമ്മാണ ശാലയിലെ സന്ദർശനം, ചരിത്രപ്രസിദ്ധമായ തൃക്കാക്കുടി ഗുഹാക്ഷേത്ര ദർശനം എന്നിവയാണ് ഈ യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ദീർഘദൂര വിനോദയാത്രകൾ ആഗ്രഹിക്കുന്നവർക്കായി കെഎസ്ആർടിസിയുടെ ചരിത്രത്തിലാദ്യമായി ജില്ലയിൽ നിന്നുള്ള ഹൈദരാബാദ് യാത്രയും സംഘടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 19ന് കൊട്ടാരക്കര ഡിപ്പോയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 6 പകലുകളും 5 രാവുകളും ചേരുന്നതാണ് ഈ യാത്ര. 17,950 രൂപയാണ് ഈ യാത്രയിൽ നിരക്കായി ഈടാക്കുന്നത്. കുറഞ്ഞ ചെലവിൽ സുരക്ഷിതമായി ഓണയാത്രകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഓഫീസുകൾ വഴിയോ ഔദ്യോഗിക ബുക്കിംഗ് നമ്പറുകൾ വഴിയോ യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ഓണക്കാലത്ത് പ്രകൃതിദൃശ്യങ്ങൾ നിറഞ്ഞ മലയോര മേഖലകളിലേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കൂടുതൽ ആകർഷകമായ പാക്കേജുകൾ പ്രഖ്യാപിച്ചു. മൂന്നാർ, തെങ്കാശി സൂര്യകാന്തിപ്പാടങ്ങൾ, മലരിക്കൽ ആമ്പൽ പാടം എന്നിവയും ടൂർ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓ​ഗസ്റ്റ 22ന് സംഘടിപ്പിക്കുന്ന മൂന്നാർ - കാന്തല്ലൂർ യാത്രയ്ക്ക് 2,450 രൂപയാണ് നിരക്ക്. ഓഗസ്റ്റ് 22, സെപ്റ്റംബർ അഞ്ച് തീയതികളിൽ സംഘടിപ്പിക്കുന്ന തെങ്കാശി - സുന്ദരപാണ്ഡ്യപുരം സൂര്യകാന്തിപ്പാടം ഇവിടേക്കുള്ള യാത്രയിൽ 1,110 രൂപയാണ് ഈടാക്കുക.

ഓഗസ്റ്റ് 23നുള്ള ഇല്ലിക്കൽ കല്ല് യാത്രയ്ക്ക് 820 രൂപയും, പൊൻമുടി യാത്രയ്ക്ക് 650 രൂപയും, പൂവാർ ബോട്ടിംഗ് യാത്രയ്ക്ക് 1,110 രൂപയുമാണ് നിരക്ക്. മലരിക്കൽ ആമ്പൽപ്പാടങ്ങൾ കാണാൻ ആ​ഗ്രഹിക്കുന്നവർക്കായി ഓഗസ്റ്റ് 24 മുതൽ യാത്ര തുടങ്ങുന്നതാണ്. ഇതിനായി 890 രൂപ മാത്രമാണ് ചെലവാകുന്നത്. റോസ്മല - പാലരുവി സർക്യൂട്ടിലേക്കുള്ള യാത്രയ്ക്ക് 520 രൂപയാണ് ഫീസ്. തിരുവോണ ദിനത്തിലും തുടർന്ന് വരുന്ന അവധി ദിനങ്ങളിലും യാത്രക്കാർക്കായി കെഎസ്ആർടിസി പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓ​ഗസ്റ്റ് 26 തിരുവോണ ദിവസത്തിൽ ഓണസദ്യയോടെയുള്ള പൊൻമുടി യാത്രയ്ക്ക് 875 രൂപയാണ് നിരക്ക്. അന്നേ ദിവസമുള്ള ഗവി ഇക്കോ-ടൂർ യാത്രയ്ക്ക് 1,750 രൂപയും, ഓഗസ്റ്റ് 29ലെ കുമരകം ഹൗസ്ബോട്ട് പാക്കേജ് യാത്രയ്ക്ക് 1,780 രൂപയും, സെപ്റ്റംബർ 6, 26 തീയതികളിലെ നെഫെർറ്റിറ്റി ലക്ഷ്വറി ക്രൂയിസ് യാത്രയ്ക്ക് 3,840 രൂപയും, ഓഗസ്റ്റ് 27ലെ നെല്ലിയാമ്പതി - പാലക്കാട് ട്രിപ്പിന് 2,000 രൂപയും, ഓഗസ്റ്റ് 27, 30 തീയതികളിലെ പുള്ളിക്കാനം ടൂറിന് 840 രൂപയും, ഓഗസ്റ്റ് 28, സെപ്റ്റംബർ 4 തീയതികളിലെ വാഗമൺ യാത്രയ്ക്ക് 1,020 രൂപയുമാണ് നിരക്ക്.

English Summary:

KSRTC Budget Tourism Cell has unveiled a lineup of 31 tour packages during this Onam season for travellers. Operating from August 19 to September 7, these trips cover a wide range of destinations, blending spiritual heritage, natural beauty and unique festival experiences.

KSRTC Onam Services: ചിങ്ങം പിറന്നാൽ യാത്ര കെഎസ്ആർടിസിയിൽ!; ശബരിമലയിലേക്കും സർവീസുകൾ, യാത്രാ സമയം
ചിങ്ങമാസ പൂജകൾക്കും ഓണാഘോഷങ്ങൾക്കുമായി ശബരിമല അയ്യപ്പക്ഷേത്ര നട നാളെ തുറക്കും. ഇതിൻ്റെ ഭാ​ഗമായി തീർത്ഥാടകരുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ വിപുലമായ യാത്രാ സൗകര്യങ്ങളുമായിട്ടാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഇത്തവണ രം​ഗത്തെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 16 (ഇന്ന്) മുതൽ 28 വരെ പമ്പയിലേക്കും തിരിച്ചും പ്രത്യേക ബസ് സർവീസുകൾ നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന അയ്യപ്പഭക്തർക്ക് ബുദ്ധിമുട്ടുകളില്ലാതെ സന്നിധാനത്തേക്ക് എത്തിച്ചേരാൻ ഈ സർവീസുകൾ ഏറെ സഹായകരമാകും.

തീർത്ഥാടകരുടെ സൗകര്യാർത്ഥം പ്രധാന ഗതാഗത കേന്ദ്രങ്ങളിൽ നിന്നെല്ലാം പമ്പയിലേക്ക് സർവീസുകൾ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, ചെങ്ങന്നൂർ (റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച്), പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് സ്പെഷ്യൽ സർവീസുകൾ ലഭ്യമാകും. ചിങ്ങമാസത്തിലെ ബസ് സ്റ്റാൻഡുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും തിരക്ക് കെഎസ്ആർടിസി ഉദ്യോഗസ്ഥർ തത്സമയം നിരീക്ഷിക്കും. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവിന് അനുസൃതമായി തടസ്സമില്ലാതെ കൂടുതൽ ബസുകൾ സജ്ജമാക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

ALSO READ: നെഹ്‌റു ട്രോഫി വള്ളം കളി എവിടെ നിന്നാൽ അടിപൊളിയായി കാണാം?; ടിക്കറ്റുകൾ എവിടെ കിട്ടും

ചങ്ങനാശ്ശേരി, കോട്ടയം, അടൂർ തുടങ്ങിയ സമീപ ഡിപ്പോകളിൽ നിന്നും ആവശ്യാനുസരണം ബസുകൾ പമ്പ സർവീസിനായി ഉപയോഗിക്കും. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ട്രെയിനുകളിൽ എത്തുന്ന തീർഥാടകരെ ഉൾക്കൊള്ളുന്നതിനായി, കെഎസ്ആർടിസി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഡിസ്പാച്ച് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ വരവിനെ അടിസ്ഥാനമാക്കി ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്കും തിരിച്ചും പകലും രാത്രിയും ഏത് സമയത്തും ബസുകൾ സർവീസ് നടത്തുന്നതാണ്. കൂടാതെ നിലയ്ക്കൽ-പമ്പ ചെയിൻ ഷട്ടിൽ സർവീസുകളും കൂടുതൽ ഒരുക്കുന്നതാണ്.

മുൻകൂട്ടി ബുക്ക് ചെയ്യാം

തിരക്കിൽപ്പെടാതെ തിരുവനന്തപുരത്ത് നിന്ന് പമ്പയിലേക്ക് യാത്ര ചെയ്യാനായി തമ്പാനൂർ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. അവസാന നിമിഷത്തെ യാത്ര തടസ്സങ്ങളും ക്യൂ നിൽക്കലും ഒഴിവാക്കാൻ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കി.തിരക്കേറിയ ദിവസങ്ങളിൽ യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ കെഎസ്ആർടിസി കർശന മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഡിപ്പോകളിൽ ഭക്തരുടെ തിരക്ക് വർദ്ധിക്കുന്ന മുറയ്ക്ക് യാതൊരു താമസം കൂടാതെ ബസുകൾ ഉടൻ തന്നെ സർവീസിനായി റോഡിലിറക്കും.

യാത്രക്കാർ ശ്രദ്ധിക്കാൻ

ശബരമല സ്പെഷ്യൽ സർവീസുകളെക്കുറിച്ചുള്ള റൂട്ട് അന്വേഷണങ്ങൾ, ബസ് സമയങ്ങൾ, ടിക്കറ്റ് ബുക്കിംഗ്, അടിയന്തര സഹായങ്ങൾ എന്നിവയ്ക്കായി ഭക്തർക്കും യാത്രക്കാർക്കും താഴെ നൽകിയിരിക്കുന്ന കെഎസ്ആർടിസി കൺട്രോൾ റൂം / ഹെൽപ്പ് ലൈൻ നമ്പറുകളിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്:

കെ‌എസ്‌ആർ‌ടി‌സി പമ്പ: 04735203445, 9497024092

കെ‌എസ്‌ആർ‌ടി‌സി ചെങ്ങന്നൂർ: 9188933750

കെ‌എസ്‌ആർ‌ടി‌സി പത്തനംതിട്ട: 9188933744

കെഎസ്ആർടിസി എരുമേലി: 04828-212345

കെ‌എസ്‌ആർ‌ടി‌സി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം: 9447071021, 04712463799

English Summary:

KSRTC has finalised extensive travel arrangements to ensure a smooth and safe journey for pilgrims visiting the Sabarimala Lord Ayyappa temple for the upcoming Chingam and Onam puja ceremonies. Special services will operate to and from Pamba between August 16 and 28.