FlyBus Service: ഫ്ലൈറ്റ് ഇറങ്ങി നേരെ ബസ്സിലേക്ക്; ബെംഗളൂരു വിമാനത്താവളം – കോഴിക്കോട് ഫ്ലൈ ബസ് സമയവും റൂട്ടും
Bengaluru Airport to Kozhikode FlyBus Service: മുമ്പ് വയനാട്, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകാൻ മൈസൂരുവിൽ എത്തിയായിരുന്നു ഫ്ലൈബസ് പിടിച്ചിരുന്നത്. അതല്ലെങ്കിൽ അതേ വിമാനത്താവളത്തിൽ നിന്ന് അടുത്ത ഫ്ലൈറ്റിനോ മറ്റ് ബസുകളെയോ ട്രെയിനുകളെയോ അശ്രയിക്കേണ്ട അവസ്ഥയായിരുന്നു. എന്നാൽ പുതിയ നേരിട്ടുള്ള സർവീസ് ആരംഭിച്ചതോടെ ലഗേജുകളുമായി ട്രാൻസിറ്റ് ചെയ്യേണ്ട ബുദ്ധിമുട്ടുകൾ പൂർണ്ണമായും ഒഴിവായിരിക്കുകയാണ്. കെമ്പെഗൗഡ എയർപോർട്ട് - മൈസൂരു - കൽപ്പറ്റ വഴി കോഴിക്കോട് എന്നിങ്ങനെയാണ് ഇതിൻ്റെ റൂട്ട്.
ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പുതിയ ഫ്ലൈബസ് (Flybus) സർവീസ് യാത്രക്കാർക്കിടയിൽ വൻ തരംഗമാകുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) ഓഗസ്റ്റ് 15-ന് ആരംഭിച്ച ഈ പ്രീമിയം ബസ് സർവീസിന്, മലബാർ യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുമ്പ് ഗൾഫ് രാജ്യങ്ങളിൽ നിന്നും പശ്ചിമേഷ്യൻ രാജ്യങ്ങളിലും നിന്നും ബെംഗളൂരു വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പ്രവാസികളുടെ യാത്ര ദുരുതപൂർണമായിരുന്നു.
മുമ്പ് വയനാട്, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകാൻ മൈസൂരുവിൽ എത്തിയായിരുന്നു ഫ്ലൈബസ് പിടിച്ചിരുന്നത്. അതല്ലെങ്കിൽ അതേ വിമാനത്താവളത്തിൽ നിന്ന് അടുത്ത ഫ്ലൈറ്റിനോ മറ്റ് ബസുകളെയോ ട്രെയിനുകളെയോ അശ്രയിക്കേണ്ട അവസ്ഥയായിരുന്നു. എന്നാൽ പുതിയ നേരിട്ടുള്ള സർവീസ് ആരംഭിച്ചതോടെ ലഗേജുകളുമായി ട്രാൻസിറ്റ് ചെയ്യേണ്ട ബുദ്ധിമുട്ടുകൾ പൂർണ്ണമായും ഒഴിവായിരിക്കുകയാണ്. കെമ്പെഗൗഡ എയർപോർട്ട് – മൈസൂരു – കൽപ്പറ്റ വഴി കോഴിക്കോട് എന്നിങ്ങനെയാണ് ഇതിൻ്റെ റൂട്ട്.
ALSO READ: മലരിക്കലിൽ മാത്രമല്ല ആമ്പൽപ്പാടം; നേരെ ഇങ്ങോട്ട് പോന്നോള്ളൂ, പുതിയ സ്പോട്ട് ഇതാ
ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പ് വഴിയോ എയർപോർട്ട് ഫ്ലൈബസുകളിൽ നിങ്ങൾ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും ഉണ്ട്. മലബാറിൽ നിന്നുള്ള അന്താരാഷ്ട്ര-ആഭ്യന്തര യാത്രക്കാർക്കും ഐടി ജീവനക്കാർക്കും ഈ പ്രീമിയം സർവീസ് വരുന്ന പൂജ ദീപാവലി തുടങ്ങിയ ഉത്സവ സീസണുകളിൽ ഒരുപോലെ ഉപകാരപ്രദമാകും.
ഫ്ലൈബസ് സമയവും മറ്റ് വിവരങ്ങളും
ബെംഗളൂരു എയർപോർട്ട് – കോഴിക്കോട് ഫ്ലൈബസ് സർവീസ് അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ സൗകര്യാർത്ഥമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ ചെക്ക്-ഇൻ, സെക്യൂരിറ്റി പരിശോധനകൾ എന്നിവയ്ക്ക് തടസ്സമില്ലാതെ സമയബന്ധിതമായി എത്തിച്ചേരുന്ന വിധമാകും സർവീസ് നടത്തുക.
കോഴിക്കോട് നിന്നുള്ള സർവീസ് വൈകുന്നേരം 7:30-ന് പുറപ്പെട്ട് പുലർച്ചെ 4:15-നാണ് ബെംഗളൂരു വിമാനത്താവളത്തിൽ എത്തുന്നത്. എയർപോർട്ടിലെ പുലർച്ചെയുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നതിനായി, പുലർച്ചെ 2:30-ന് മുമ്പ് ബസ് വിമാനത്താവളത്തിൽ എത്തുന്ന രീതിയിൽ സർവീസ് നേരത്തെയാക്കാനും സർക്കാർ നീക്കമിടുന്നുണഅട്.
ബെംഗളൂരു എയർപോർട്ട് – കോഴിക്കോട് യാത്രയിൽ വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്ന് രാത്രി 10:45-ന് പുറപ്പെടുന്ന ഫ്ലൈബസ് പിറ്റേന്ന് രാവിലെ 7:15-ഓടെ കോഴിക്കോട് എത്തിച്ചേരുന്ന വിധമാണ് ക്രമീകരണം. മൾട്ടി-ആക്‌സിൽ വോൾവോ എസി ബസിൽ 48 പേർക്ക് ഒരേസമയം യാത്ര ചെയ്യാനാകും. ബെംഗളൂരുവിലെ നയണ്ടഹള്ളി മെട്രോ സ്റ്റേഷൻ, മൈസൂരു, ഗോണിക്കൊപ്പ, കുട്ട, മാനന്തവാടി, കൽപ്പറ്റ, താമരശ്ശേരി എന്നിവയുൾപ്പെടെയുള്ള പ്രധാന ട്രാൻസിറ്റ് പോയിന്റുകളിൽ ബസിന് സ്റ്റോപ്പുണ്ട്. ഒരാൾക്ക് 1,550 രൂപയാണ് ടിക്കറ്റ് നിരക്ക്.
English Summary:
FlyBus service connecting Kempegowda International Airport in Bengaluru with Kozhikode has proven a major success among passengers. Operated by the Karnataka State Road Transport Corporation (KSRTC).