AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Train Travel Guide: ടിക്കറ്റ് ഉണ്ടായാലും പണി കിട്ടും!; ട്രെയിനിൽ ഉണങ്ങിയ തേങ്ങ കൊണ്ടുപോയാൽ പിഴ, കാരണം

Indian Trains Dry Coconut Banned Reasons: ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുമ്പോൾ കൈവശം കരുതുന്ന സാധനങ്ങളുടെ കാര്യത്തിൽ കർശന നിയന്ത്രണങ്ങളുണ്ട്. സാധാരണക്കാരായ ജനങ്ങളിൽ പലർക്കും ഇത് അറിയില്ല എന്നതാണ് സത്യം. പടക്കങ്ങളും പെട്രോളും പോലുള്ള എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ നിരോധിച്ചിട്ടുള്ളത് എല്ലാവർക്കും അറിയാം. ട്രെയിനിനുള്ളിലെ തീപിടുത്തത്തിനുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണ് ഈ നിയന്ത്രണത്തിൻ്റെ പ്രധാന ലക്ഷ്യം.

Train Travel Guide: ടിക്കറ്റ് ഉണ്ടായാലും പണി കിട്ടും!; ട്രെയിനിൽ ഉണങ്ങിയ തേങ്ങ കൊണ്ടുപോയാൽ പിഴ, കാരണം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 11 Sep 2026 | 09:39 PM

എന്താപ്പോദ്… ഒരു തേങ്ങയല്ലേ! അതേ തേങ്ങയാണ്, എന്നാൽ നമ്മുടെ രാജ്യത്ത് ട്രെയിനിൽ ഉണങ്ങിയ തേങ്ങ കൊണ്ടുപോകാൻ അനുവാദമില്ല. ഇക്കാര്യം നിങ്ങൾക്ക് അറിയാമോ. ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുമ്പോൾ കൈവശം കരുതുന്ന സാധനങ്ങളുടെ കാര്യത്തിൽ കർശന നിയന്ത്രണങ്ങളുണ്ട്. സാധാരണക്കാരായ ജനങ്ങളിൽ പലർക്കും ഇത് അറിയില്ല എന്നതാണ് സത്യം. പടക്കങ്ങളും പെട്രോളും പോലുള്ള എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ നിരോധിച്ചിട്ടുള്ളത് എല്ലാവർക്കും അറിയാം. എന്നാൽ, ദിവസേന ഉപയോഗിക്കുന്ന ഉണങ്ങിയ തേങ്ങ അല്ലെങ്കിൽ കൊപ്ര ട്രെയിനിൽ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ടെന്ന കാര്യം പല യാത്രക്കാർക്കും അറിയില്ല.

എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കളുടെ പട്ടികയിലാണ് റെയിൽവേ കൊപ്രയെ അഥവ ഉണങ്ങിയ തേങ്ങയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഉണങ്ങിയ തേങ്ങയിൽ അല്ലെങ്കിൽ കൊപ്രയിൽ വൻതോതിൽ പ്രകൃതിദത്ത എണ്ണ അടങ്ങിയിട്ടുണ്ട്. ഇത് എളുപ്പത്തിൽ തീപിടിക്കാൻ കാരണമാകുമെന്നതാണ് റെയിൽവേയും വിശദീകരണം. ഉണങ്ങിയ തേങ്ങയിലെ ചിരട്ടയും നാരുകളും എല്ലാം തീപിടിക്കാൻ കാരണമായവയാണ്. ട്രെയിനിനുള്ളിലെ തീപിടുത്തത്തിനുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണ് ഈ നിയന്ത്രണത്തിൻ്റെ പ്രധാന ലക്ഷ്യം.

ALSO READ: രാവിലെ അഞ്ച് മുതൽ സർവീസ്; നീലക്കുറിഞ്ഞി കാണാൻ കുറഞ്ഞ ചെലവിൽ കെഎസ്ആർടിസി

തേങ്ങ നിരോധിക്കാനുള്ള കാരണം

കൊപ്ര വലിയ അളവിൽ ഒരുമിച്ച് സൂക്ഷിക്കുമ്പോൾ അവ സ്വയം ചൂടായി തീപിടിക്കാനുള്ള സാധ്യതയുണ്ട്. അതായത് വായുവിലെ ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് ഓക്സിഡേഷൻ നടക്കുകയും ഉണങ്ങിയ തേങ്ങയുടെ ഉള്ളിൽ ചൂട് വർദ്ധിക്കുകയും ചെയ്യും. ഇത് ചിലപ്പോൾ തീപ്പൊരിയോ തീപ്പൊരി ഇല്ലാതെ തനിയെ പുകഞ്ഞ് തീപിടിക്കാനോ കാരണമാകും. ട്രെയിനിൽ ചെറിയൊരു തീപ്പൊരി ഉണ്ടായാൽ പോലും, കൊപ്രയുടെ സാന്നിധ്യം തീയുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും വൻ ദുരന്തത്തിലേക്ക് നയിക്കുകയും ചെയ്യും.

ഇന്ത്യൻ റെയിൽവേ ആക്ട് സെക്ഷൻ 164 പ്രകാരം അപകടകരമായോ എളുപ്പത്തിൽ തീപിടിക്കുന്ന രീതിയിലോ ഉള്ള വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോകുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ട്രെയിൻ യാത്രയിലോ ലഗേജ് ബുക്കിംഗിലോ നിരോധിത വസ്തുവായ കൊപ്ര കൊണ്ടുപോയാൽ പിഴയോ ശിക്ഷയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാം. ഇത്തരം വസ്തുക്കൾ കാരണം ട്രെയിനിനോ മറ്റ് യാത്രക്കാരുടെ വസ്തുവകകൾക്കോ നാശനഷ്ടമുണ്ടായാൽ അതിൻ്റെ പൂർണ്ണ നഷ്ടപരിഹാര തുകയും കുറ്റക്കാരിൽ നിന്ന് ഈടാക്കും.

ശബരിമല തീർത്ഥാടന സമയത്തും മറ്റ് യാത്രകളിലും പച്ചത്തേങ്ങ കൊണ്ടുപോകാൻ അനുവാദമുണ്ടെങ്കിലും, പൂർണ്ണമായി ഉണങ്ങിയ കൊപ്ര ബാഗുകളിലോ ലഗേജുകളിലോ കരുതുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്യാസ് സിലിണ്ടറുകൾ, മണ്ണെണ്ണ, പടക്കങ്ങൾ, സ്ഫോടകവസ്തുക്കൾ, തീപിടിക്കാൻ സാധ്യതയുള്ള രാസവസ്തുക്കൾ, മാരകമായ ആയുധങ്ങൾ എന്നിവയും റെയിൽവേ നിരോധിച്ചിരിക്കുന്നു.

English Summary:

A coconut may seem like one of the most harmless things to pack for a journey. Indian Railways has restrictions on carrying dry coconuts with their fibrous husk, as they can pose a fire risk inside trains.

 

Follow Us