KSRTC Munnar Travel: രാവിലെ അഞ്ച് മുതൽ സർവീസ്; നീലക്കുറിഞ്ഞി കാണാൻ കുറഞ്ഞ ചെലവിൽ കെഎസ്ആർടിസി
KSRTC Neelakurinji Budget Tourism Package: സാധാരണക്കാർക്ക് വളരെ കുറഞ്ഞ ചെലവിൽ കുടുംബത്തോടൊപ്പമോ കൂട്ടുകാരോടൊപ്പമോ മൂന്നാറിലെ മനോഹരമായ മലനിരകളും അപൂർവ്വമായ നീലക്കുറിഞ്ഞി കാഴ്ചകളും ആസ്വദിക്കാൻ ഈ പാക്കേജിലൂടെ അവസരമൊരുങ്ങുന്നു. കെഎസ്ആർടിസിയുടെ ഈ പ്രത്യേക ടൂറിസം പാക്കേജിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ നമുക്ക് വിശദമായി വായിച്ചറിയാം.
മൂന്നാറിലെ നീലക്കുറിഞ്ഞി വസന്തം കാണാനായി ദിവസേന ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. അപ്രതീക്ഷിതമായി വിരിഞ്ഞ നീലവസന്തം മൂന്നാർ ടൂറിസത്തെ അടിമുടി മാറ്റിയിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ നീലക്കുറിഞ്ഞി കാണാൻ ആളുകൾക്ക് ടൂറിസം വകുപ്പ് കൂടുതൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ നീലകുറഞ്ഞി പൂത്തത് കാണാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പ്രത്യേക പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
സാധാരണക്കാർക്ക് വളരെ കുറഞ്ഞ ചെലവിൽ കുടുംബത്തോടൊപ്പമോ കൂട്ടുകാരോടൊപ്പമോ മൂന്നാറിലെ മനോഹരമായ മലനിരകളും അപൂർവ്വമായ നീലക്കുറിഞ്ഞി കാഴ്ചകളും ആസ്വദിക്കാൻ ഈ പാക്കേജിലൂടെ അവസരമൊരുങ്ങുന്നു. കെഎസ്ആർടിസിയുടെ ഈ പ്രത്യേക ടൂറിസം പാക്കേജിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ നമുക്ക് വിശദമായി വായിച്ചറിയാം. നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന ചൊക്രമുടിയിലേക്ക് ജില്ലയിലെ ഒൻപത് കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്നാണ് സർവീസുള്ളത്. ദിവസവും രാവിലെ അഞ്ച് മുതൽ സർവീസ് നടത്തുന്നുണ്ട്.
ALSO READ: ഇന്ത്യകാർക്ക് വിസയില്ലാതെ എവിടെല്ലാം പറക്കാം; അറിയേണ്ടത്
യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ
ഓഫ് റോഡ് സഫാരിയുമായി ചതുരംഗപ്പാറ വ്യൂ പോയിന്റും മൂന്നാറിലെ ഗ്യാപ് റോഡിന്റെ കാഴ്ചകളും ഉൾപ്പെടുന്ന യാത്രയാണ് കെഎസ്ആർടിസി ഒരുക്കുന്നത്. ഗ്യാപ് റോഡിന് സമീപമുള്ള ചൊക്രമുടിക്ക് പിന്നാലെ മാട്ടുപ്പെട്ടി കൊറണ്ടിക്കാട് മലനിരകളിലും നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുനിൽക്കുന്ന മനോഹരമായ കാഴ്ചയാണ് സഞ്ചാരികളെ വരവേൽക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1800 മീറ്ററോളം ഉയരത്തിലുള്ള മലമുകളിൽ വിരിഞ്ഞു നിൽക്കുന്ന ഈ നീലവസന്തം കാണാൻ പൊതുജനങ്ങൾക്കായി എല്ലാവിധ സൗകര്യങ്ങളഉം ഇവിടെയുണ്ട്. മൂന്നാർ പട്ടണം, നല്ലതണ്ണി, ഇക്ക നഗർ എന്നിവിടങ്ങളിലും പൂക്കൾ വിരിഞ്ഞുതുടങ്ങിയതായി അധികൃതർ പറയുന്നു.
നിലവിൽ പൂർണമായി വിരിഞ്ഞുനിൽക്കുന്ന കുറിഞ്ഞിപ്പൂക്കൾ വരും ദിവസങ്ങളിൽ മഴ മാറുന്നതോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുമെന്നാണ് പ്രദേശവാസികളും അധികൃതരും പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 30 വരെ ഈ അപൂർവ പ്രതിഭാസം മലനിരകളിൽ കാണാൻ സാധിക്കുമെന്നാണ് നാട്ടുകാരുടെയും അധികൃതരുടെയും കണക്കുകൂട്ടൽ. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന സ്‌ട്രൊബിലാന്തസ് കുന്തിയാനസ് ഇനത്തിൽപ്പെട്ട കുറിഞ്ഞിപ്പൂക്കളാണ് ഇവിടെ ആളുകളെ ആകർഷിക്കുന്നത്. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
വിനോദസഞ്ചാരികൾ അറിയാൻ
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ വണ്ണിൽ പെട്ട സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കളും ചെടികളും പറിക്കുന്നതും നശിപ്പിക്കുന്നതും 25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ചെടികൾ നശിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ദേവികുളം റേഞ്ചർ ഇഡി അരുൺകുമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമഘട്ടത്തിന്റെ ഈ അപൂർവ്വ ദൃശ്യവിരുന്ന് ആസ്വദിക്കാൻ യാത്രാപ്രേമികൾക്ക് വരും ദിവസങ്ങളിലും അവസരമുണ്ടാകും.
English Summary:
KSRTC Budget Tourism Cell has introduced a special, affordable tour package for travelers eager to witness the breathtaking Neelakurinji bloom in the hills of Munnar.