AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

KSRTC Trip: ബാഗുകൾ പാക്ക് ചെയ്തോ! മൂന്നാറിലേക്കും ഗോവയിലേക്കും കെഎസ്ആർടിസിയുടെ സെപ്റ്റംബർ ട്രിപ്പുകൾ

KSRTC Goa And Munnar Travel: കണ്ണൂർ ഡിപ്പോയിൽ നിന്നാണ് ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണക്കാർക്കും കുടുംബങ്ങൾക്കും പോക്കറ്റ് കീറാതെ യാത്ര ചെയ്യാമെന്നതാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സാധിച്ചുതരുന്നത്. പരിചയസമ്പന്നരായ ഡ്രൈവർമാരും ഗൈഡുകളുടെ സേവനവും ഓരോ യാത്രയിലും നിങ്ങൾക്ക് ലഭിക്കുന്നതാണ്. കുറഞ്ഞ ചെലവിൽ അടിപൊളി യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കണ്ണൂർ കെഎസ്ആർടിസിയുടെ ഈ പാക്കേജുകൾ മികച്ചൊരു അവസരമാണ്.

KSRTC Trip: ബാഗുകൾ പാക്ക് ചെയ്തോ! മൂന്നാറിലേക്കും ഗോവയിലേക്കും കെഎസ്ആർടിസിയുടെ സെപ്റ്റംബർ ട്രിപ്പുകൾ
Ksrtc Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 02 Sep 2026 | 01:41 PM

ഓരോ മാസവും യാത്രകളെ സ്നേഹിക്കുന്ന മലയാളികൾക്ക് സന്തോഷവാർത്തയുമായാണ് കെഎസ്ആർടിസി രം​ഗത്തെത്തുന്നത്. സെപ്റ്റംബർ മാസം എത്തിയതോടെ യാത്രാപ്രേമികൾക്ക് ആവേശവാർത്തയുമായിട്ടാണ് കെഎസ്ആർടിസിയുടെ ജനപ്രിയ ബജറ്റ് ടൂറിസം സെൽ എത്തിയിരിക്കുന്നത്. ഈ മാസം ആകർഷകമായ അന്തർസംസ്ഥാന, ആഭ്യന്തര ടൂർ പാക്കേജുകളാണ് കെഎസ്ആർടിസി പ്രഖ്യാപിച്ചിരിക്കുന്നത്. ഗോവയിലെ മനോഹരമായ കടൽത്തീരങ്ങൾ കാണാനും, മൂന്നാറിലെ കോടമഞ്ഞ് കാണാനും പ്രശസ്തമായ ആറന്മുള വള്ളസദ്യയുടെ രുചിച്ചോടുകൾ അനുഭവിക്കാനും ആഗ്രഹിക്കുന്നവർക്ക് വളരെ കുറഞ്ഞ ചെലവിലാണ് ‌യാത്രകൾ ഒരുക്കിയിരിക്കുന്നത്.

കണ്ണൂർ ഡിപ്പോയിൽ നിന്നാണ് ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണക്കാർക്കും കുടുംബങ്ങൾക്കും പോക്കറ്റ് കീറാതെ യാത്ര ചെയ്യാമെന്നതാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സാധിച്ചുതരുന്നത്. പരിചയസമ്പന്നരായ ഡ്രൈവർമാരും ഗൈഡുകളുടെ സേവനവും ഓരോ യാത്രയിലും നിങ്ങൾക്ക് ലഭിക്കുന്നതാണ്. സെപ്റ്റംബർ മാസത്തിലെ അവധി ദിവസങ്ങളിൽ കുറഞ്ഞ ചെലവിൽ അടിപൊളി യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കണ്ണൂർ കെഎസ്ആർടിസിയുടെ ഈ പാക്കേജുകൾ മികച്ചൊരു അവസരമാണ്.

ALSO READ: കെഎസ്ആർടിസി ബജറ്റ് ടൂറിസം: തിരക്കില്ലാതെ യാത്ര പോകാം, സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്

യാത്രകളുടെ പൂർണ വിവരം

ഗോവ ബീച്ചുകളിലേക്ക്: സെപ്റ്റംബർ മാസത്തിലെ യാത്രയിലെ പ്രധാന ആകർഷണം ഗോവയിലേക്കുള്ളതാണ്. സെപ്റ്റംബർ 18 ന് വൈകുന്നേരം 5.30 ന് കണ്ണൂർ ഡിപ്പോയിൽ നിന്നാണ് അന്തർ സംസ്ഥാന യാത്ര പുറപ്പെടുന്നത്. ഇത് തലപ്പാടിയിൽ എത്തുമ്പോൾ മറ്റൊരു ആഡംബര എസി ബസിലേക്ക് മാറുന്നു. ഒരാൾക്ക് 7,030 രൂപയാണ് ഈ യാത്രയിൽ ഈടാക്കുന്നത്. സെപ്റ്റംബർ 21നാണ് യാത്ര കഴിഞ്ഞ് കണ്ണൂരിൽ മടങ്ങിയെത്തുന്നത്.

ആറന്മുള വള്ളസദ്യയും ക്ഷേത്ര ദർശനവും: ആത്മീയ യാത്ര ആഗ്രഹിക്കുന്നവർക്കായി, സെപ്റ്റംബർ 4, 5, 8, 12, 15 തീയതികളിലാണ് പത്തനംതിട്ടയിലെ പ്രശസ്ത ക്ഷേത്രമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള യാത്ര ഒരുക്കിയിരിക്കുന്നത്. രാവിലെ 6.30 ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന തീർത്ഥാടന യാത്രയിൽ ചോറ്റാനിക്കര, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ ക്ഷേത്രങ്ങളും സന്ദർശിക്കും. ചെങ്ങന്നൂരിൽ ഒരു രാത്രി തങ്ങും. രണ്ടാം ദിവസം ചരിത്രപ്രസിദ്ധമായ പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ, കവിയൂർ ഗുഹാക്ഷേത്രം, മണ്ണാറശാല, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ സന്ദർശിക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പരമ്പരാഗത വള്ളസദ്യ വിരുന്നാണ് ഈ യാത്രയിലെ പ്രധാന ആകർഷണം. വിരുന്നിനും ബസ് ചാർജിനും ഉൾപ്പെടെ 2,700 രൂപയാണ് നിരക്ക്. മൂന്നാം ദിവസം രാവിലെ കണ്ണൂർ ഡിപ്പോയിൽ തിരിച്ചെത്തും.

മൂന്നാറും കാന്തല്ലൂരും: സെപ്റ്റംബർ 11നും 25 നും രാത്രി 8 മണിക്ക് പുറപ്പെടുന്ന ഈ പാക്കേജ് പ്രകൃതിസ്‌നേഹികൾക്ക് അനുയോജ്യമാണ്. മൂന്നാറിലെ അപൂർവ നീലക്കുറിഞ്ഞി പൂക്കളുടെ കാഴ്ച കാണാനും കാന്തല്ലൂരിലെയും മറയൂരിലെയും പ്രാകൃതമായ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യാനും ഈ യാത്രയിൽ നിങ്ങൾക്ക് അവസരം ലഭിക്കുന്നു.

ഗുരുവായൂർ ക്ഷേത്ര ദർശനം: സെപ്റ്റംബർ 5, 23 തീയതികളിൽ രാവിലെ 7 മണിക്ക് ഗുരുവായൂരിലേക്ക് മറ്റൊരു യാത്രയും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. കൊല്ലം പിഷാരികാവ് ക്ഷേത്രം, കാടമ്പുഴ ക്ഷേത്രം, പുന്നത്തൂർ കോട്ട ആന സങ്കേതം എന്നിവിടങ്ങൾ സന്ദർശിക്കുന്നതും തുടർന്ന് ഗുരുവായൂരിൽ ഒരു രാത്രി താമസവും ഈ യാത്രയിൽ ഉൾപ്പെടുന്നു. പിറ്റേന്ന് പുലർച്ചെ നാല് മണിക്ക് പ്രത്യേക വിഐപി ദർശനത്തിലൂടെ ദർശനം നടത്താം. തൃപ്രയാർ, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളും ഈ യാത്രയിൽ സന്ദർശിക്കുന്നതാണ്.

മൂകാംബിക, കുടജാദ്രി: സെപ്റ്റംബർ 11, 25 തീയതികളിലാണ് ഈ യാത്ര

വാഗമൺ, ഇലവീഴാപൂഞ്ചിറ: സെപ്റ്റംബർ 18

റാണിപുരം, ബേക്കൽ ഫോർട്ട് ട്രെക്കിംഗ്: സെപ്റ്റംബർ 6, 20

നെല്ലിയാമ്പതി കൊല്ലങ്കോട്: സെപ്റ്റംബർ 11, 25

പൈതൽമല, ഏഴരക്കുണ്ടു വെള്ളച്ചാട്ടം: സെപ്റ്റംബർ 13, 27

നിലമ്പൂർ യാത്ര : സെപ്റ്റംബർ 6, 12, 20, 27

English Summary:

KSRTC’s budget tourism cell launches packages from Kannur this month. Goa, experiencing a traditional Aranmula Vallasadhya feast, or trekking through the misty hills of Munnar etc are included in this trip.

 

Follow Us