AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Hafilat Smart Card: അബുദാബിയിലെ ബസ് യാത്രയ്ക്കുള്ള ‘ഹാഫിലാത്ത്’ സ്മാർട്ട് കാർഡിനെ കുറിച്ച് അറിയാമോ?

Here is Everything You Need to Know About Hafilat Smart Card: വിദ്യാർത്ഥികൾക്ക് വർഷിക പെർമിറ്റ് ലഭ്യമാണ്. ഒരു വർഷത്തേക്ക് 500 ദിർഹമാണ് പെർമിറ്റ് ലഭിക്കാൻ നൽകേണ്ടത്. അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിൽ ഈ പാസ്സ് ഉപയോഗിച്ച് സൗജന്യമായി യാത്ര ചെയ്യാം. മുതിർന്ന പൗരന്മാർക്കും പാസ്സ് ലഭിക്കും

Hafilat Smart Card: അബുദാബിയിലെ ബസ് യാത്രയ്ക്കുള്ള ‘ഹാഫിലാത്ത്’ സ്മാർട്ട് കാർഡിനെ കുറിച്ച് അറിയാമോ?
ഹാഫിലാത്ത് സ്മാർട്ട് കാർഡ്Image Credit source: Facebook Abu Dhabi Mobility
Sumeesh T Unneen
Sumeesh T Unneen | Published: 05 Sep 2026 | 11:57 AM

അബുദാബിയിൽ ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ‘ഹാഫിലാത്ത്’ സ്മാർട്ട് കാർഡ്. ബസുകളിലെ യാത്രാ നിരക്കുകൾ നൽകുന്നതിനുള്ള ഒരു സ്മാർട്ട് കാർഡാണ് ഇത്. ബസ്സിൽ കയറുമ്പോഴും ഇരങ്ങുമ്പോഴും കാർഡ് ടാപ്പ് ചെയ്യുന്നത് വഴി ദൂരന്തിനനുസരിച്ചുള്ള യാത്രാ നിരക്കുകൾ അനായാസം നൽകാനാകും എന്നതാണ് ഈ സംവിധാനത്തിൻ്റെ പ്രത്യേകത.

പ്രധാനമായും രണ്ട് തരം കാർഡുകളാണ് ഉള്ളത്. അനോണിമസ് കാർഡ് ആണ് ആദ്യത്തേത്. 10 ദിർഹം നൽകിയാൽ ഈ കാർഡ് ലഭിക്കും. 16 വർഷമാണ് കാലാവധി. ആർക്കും എളുപ്പത്തിൽ വാങ്ങാൻ സാധിക്കും എന്നതാണ് ഈ കാർഡിൻ്റെ പ്രത്യേകത എന്നാൽ കാർഡ് നഷ്ടപ്പെട്ടാൽ അതിലെ തുക തിരികെ ലഭിക്കില്ല. പേഴ്‌സണലൈസ്ഡ് കാർഡാണ് രണ്ടാമത്തെ വിഭാഗം. ഇത് തികച്ചും സൗജന്യമാണ്. കാലാവധി 16 വർഷം തന്നെ. കാർഡ് നഷ്ടപ്പെട്ടാൽ അതിലെ തുക മറ്റൊരു കാർഡിലേക്ക് മാറ്റാനും സാധിക്കും. എമിറേറ്റ്സ് ഐഡി, പാസ്പോർട്ട്, ഫോട്ടോ എന്നിവ നൽകി ഈ കാർഡ് സ്വന്തമാക്കാം.

Also Read: UAE-Oman Rail Network: വെറും 100 മിനിറ്റിൽ യാത്ര; യു.എ.ഇ – ഒമാൻ റെയിൽവേ പദ്ധതിക്ക് അംഗീകാരം

വാർഷിക പെർമിറ്റുകൾ

വിദ്യാർത്ഥികൾക്ക് വർഷിക പെർമിറ്റ് ലഭ്യമാണ്. ഒരു വർഷത്തേക്ക് 500 ദിർഹമാണ് പെർമിറ്റ് ലഭിക്കാൻ നൽകേണ്ടത്. അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിൽ ഈ പാസ്സ് ഉപയോഗിച്ച് സൗജന്യമായി യാത്ര ചെയ്യാം. മുതിർന്ന പൗരന്മാർക്കും പാസ്സ് ലഭിക്കും. 55 വയസ്സിന് മുകളിലുള്ളവർക്ക് ഈ പെർമിറ്റ് തികച്ചും സൗജന്യമാണ്. ഒരു വർഷത്തേക്ക് അൺലിമിറ്റഡ് യാത്ര ചെയ്യാനാകും വിധമാണ് പാസ്സ്. ഭിന്നശേഷിക്കാർക്കും: പാസ്സ് തികച്ചും സൗജന്യമാണ്. ഇവർക്കൊപ്പം ഒരാൾക്കും ബസിൽ സൗജന്യമായി യാത്ര ചെയ്യാനാകും.

30 ദിവസത്തെ യാത്രാ പാസിന് 95 ദിർഹമാണ് നിരക്ക്. ഇത് ഉപയോഗിച്ച് അബുദാബിയുടെ നഗരങ്ങളിൽ 30 ദിവസത്തേക്ക് പരിധിയില്ലാതെ യാത്ര ചെയ്യാം. എന്നാൽ ഇൻ്റർസിറ്റി യാത്രകൾക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല 35 ദിർഹം നൽകിയാൽ 7 ദിവസത്തേക്ക് അൺലിമിറ്റഡ് യാത്ര സാധ്യമാകും. പ്രധാന ബസ് സ്റ്റേഷനുകൾ, ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ, അബുദാബി എയർപോർട്ട്, ലുലു ഹൈപ്പർമാർക്കറ്റ് പോലുള്ള പ്രധാന കേന്ദ്രങ്ങളിൽ നിന്നും കാർഡ് വാങ്ങാൻ സാധിക്കും. ‘ടാം’ സ്മാർട്ട് ആപ്പ് വഴിയോ, ബസ് സ്റ്റോപ്പുകളിലെ വെൻഡിംഗ് മെഷീനുകൾ വഴിയോ കാർഡ് റീചാർജ് ചെയ്യാവുന്നതാണ്.

English Summary

The Hafilat smart card is essential for paying bus fares in Abu Dhabi. Available in Anonymous and Personalised versions, it offers weekly, monthly, and subsidised annual permits for students, seniors, and differently abled. Passengers must tap in and out to calculate fares based on distance and avoid fines.

Follow Us