AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Wayanad Onam Travel Guide: താമരശ്ശേരി ചുരത്തിലെ ബ്ലോക്കിൽ പെടേണ്ട! ഓണം ട്രിപ്പിന് വേറെ വഴിനോക്കാം

Wayanad Onam 2026 Travel Guide: അനുകൂലമായ കാലാവസ്ഥാ പ്രവചനങ്ങളും നീണ്ട ഓണാവധിയും മുന്നിൽ കണ്ട് വലിയ പ്രതീക്ഷയിലാണ് ജില്ലയിലെ വിനോദസഞ്ചാര സംരംഭകർ. കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് സഞ്ചാരികളാണ് വയനാട്ടിലേക്ക് ഓണാവധിക്ക് എത്തിയത്. ഇതോടെ വയനാട്ടിലേക്കുള്ള പ്രധാന പാതയായ താമരശ്ശേരി ചുരത്തിൽ കടുത്ത ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.

Wayanad Onam Travel Guide: താമരശ്ശേരി ചുരത്തിലെ ബ്ലോക്കിൽ പെടേണ്ട! ഓണം ട്രിപ്പിന് വേറെ വഴിനോക്കാം
Kozhikode-Wayanad HighwayImage Credit source: TV9 Network
Neethu Vijayan
Neethu Vijayan | Published: 23 Aug 2026 | 09:34 PM

കള്ളാടിയിലെ തുരങ്കപാത നിർമാണത്തിനിടയുണ്ടായ മണ്ണിടിച്ചിലും കനത്ത മഴയും സൃഷ്ടിച്ച ​ഗതാ​ഗത തടസ്സങ്ങളിൽ നിന്ന് വയനാടൻ ടൂറിസം മേഖല പടികയറുന്നതേയുള്ളു. അനുകൂലമായ കാലാവസ്ഥാ പ്രവചനങ്ങളും നീണ്ട ഓണാവധിയും മുന്നിൽ കണ്ട് വലിയ പ്രതീക്ഷയിലാണ് ജില്ലയിലെ വിനോദസഞ്ചാര സംരംഭകർ. കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് സഞ്ചാരികളാണ് വയനാട്ടിലേക്ക് ഓണാവധിക്ക് എത്തിയത്. ഇതോടെ വയനാട്ടിലേക്കുള്ള പ്രധാന പാതയായ താമരശ്ശേരി ചുരത്തിൽ കടുത്ത ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.

ട്രാഫിക് നിയന്ത്രിക്കാൻ പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും, ഓണം തിരക്കിൽ പെടാതെ വയനാട്ടിലേക്ക് എത്തുവാൻ ഉപയോഗിക്കാവുന്ന പ്രധാന ബദൽ പാതകൾ അറിഞ്ഞിരിക്കേണ്ടതാണ്. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും മറ്റും ചുരം ഇറങ്ങിയെത്തുന്ന വാഹനങ്ങൾ കൂടിയാകുന്നതോടെ കുരുക്കു വീണ്ടും മുറുകും. മറ്റ് മാർ​ഗങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ALSO READ: ആർപ്പോ! തിരുവോണം കെഎസ്ആർടിസിയിൽ; യാത്ര എങ്ങോടെന്ന് അറിയാമോ?

ബ​ദൽ മാർ​ഗങ്ങൾ ഇങ്ങനെ

കോഴിക്കോട് നിന്ന് വയനാട്നാടുകാണി കുറ്റ്യാടി ചുരം റോഡുകൾ നല്ലൊരു ബദൽ മാ​ർ​ഗമായി തിരഞ്ഞെടുക്കാവുന്നതാണഅ. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പോകുന്നവർക്ക് നാടുകാണി ചുരം വഴി പോകാം. ദേശീയ പാതയിലുടെ കുന്നമംഗലത്ത് എത്തി മുക്കം – അരീക്കോട് – നിലമ്പൂർ റോഡ് വഴി അതുമല്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളജ് – എടവണ്ണപ്പാറ – അരീക്കോട് – നിലമ്പൂർ റോഡ് വഴിയും പോകാം. കോഴിക്കോട് നിന്നും വടകര, പേരാമ്പ്ര വഴി കുറ്റ്യാടി ചുരം കയറി മാനന്തവാടിയിലോ കൽപ്പറ്റയിലോ എത്തിച്ചേരാം.

മാനന്തവാടിയിലേക്ക് പോകുന്നവർക്ക് പേരാമ്പ്ര – കുറ്റ്യാടി –തൊട്ടിൽപാലം– നിരവിൽപ്പുഴ റോഡ് തിരഞ്ഞെടുക്കേണ്ടതാണഅ. ഇടുങ്ങിയ റോഡ് ആയതിനാൽ വലിയ വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും ഈ പാത അത്ര ഉചിതമാല്ല. മലയോര പാതയുടെ പണികൾ നടക്കുന്നതും വാഹനങ്ങൾക്ക് ഈ പാതയിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും.

കണ്ണൂരിൽ നിന്ന് വയനാട് പെരിയ, പാൽചുരം റോഡുകൾ, മാഹി–തൊട്ടിൽപാലം റോഡുകൾ തിരഞ്ഞെടുക്കുക. കണ്ണൂരിൽ നിന്ന് കൂത്തുപറമ്പ്, പെരിയ വഴി മാനന്തവാടിയിൽ എത്തിച്ചേരാനാകും. കണ്ണൂർ – കൊട്ടിയൂർ – ഇരിട്ടി – പേരാവൂർ – ബോയ്സ് ടൗൺ വഴി മാനന്തവാടിയിലേക്ക് പാൽചുരം റോഡ് വഴി എത്താം. കനത്ത മഴയും മറ്റും ഉള്ളപ്പോൾ സുരക്ഷ മുൻനിർത്തി ഈ പാതയിൽ ചില നിയന്ത്രണങ്ങൾ ഉണ്ടാകാറുണ്ട്. ഈ പാത അത്ര പരിചയം ഇല്ലാത്തവർക്ക് പകൽസമയ യാത്രയ്ക്കാകും ഉപകാരപ്പെടുക. കണ്ണൂർ– തലശ്ശേരി– മാഹി– തൊട്ടിൽപാലം വഴിയും മാനന്തവാടിയിൽ എത്താം.

അതേസമയം,തെക്കൻ ജില്ലകളിൽ നിന്നും വയനാട്ടിലേക്ക് പോകുന്നവർക്ക് നിലമ്പൂർ വഴി കൂടുതൽ ഉപകാരപ്രധമാണ്. മലപ്പുറംകാർക്കും കോഴിക്കോട് തൊടാതെ പോകാൻ ഏറ്റവും മികച്ച മാർ​ഗമാണിത്. നിലമ്പൂർ–വഴിക്കടവ്–നാടുകാണി–ചേരമ്പാടി–വടുവഞ്ചാൽ വഴിയാണ് പോകേണ്ടത്. വഴിക്കടവിലെത്തിയാൽ ഊട്ടിയിലേക്ക് പോകേണ്ടവർ വലതുവഴി പോകണം. വയനാട്ടിലേക്ക് പോകേണ്ടവർക്ക് ഇടതു റോഡിലേക്ക് തിരിയാം. ഇതിലൂടെ വടുവഞ്ചാലിൽ എത്തി ബത്തേരിയിലേക്ക് പോകേണ്ടവർ അവിടെ നിന്ന് വലത്തേക്കു തിരിഞ്ഞും വൈത്തിരി, കൽപറ്റ എന്നിവിടങ്ങളിലേക്ക് പോകേണ്ടവർ തുടർന്ന് അവിടെ നിന്ന് കോഴിക്കോട്ടേക്കുള്ള റൂട്ട് ചോദിച്ച് പോകാം.

English Summary:

Wayanad’s tourism sector is gearing up for a vibrant resurgence this Onam season. After temporary setbacks from heavy monsoon rains and safety concerns over the tunnel road construction at Kalladi, local tour operators and hoteliers are highly optimistic.

Follow Us