AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KSRTC Onam Services: ചിങ്ങം പിറന്നാൽ യാത്ര കെഎസ്ആർടിസിയിൽ!; ശബരിമലയിലേക്കും സർവീസുകൾ, യാത്രാ സമയം

KSRTC Onam, Chingam Services: തീർത്ഥാടകരുടെ സൗകര്യാർത്ഥം പ്രധാന ഗതാഗത കേന്ദ്രങ്ങളിൽ നിന്നെല്ലാം പമ്പയിലേക്ക് സർവീസുകൾ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, ചെങ്ങന്നൂർ (റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച്), പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് സ്പെഷ്യൽ സർവീസുകൾ ലഭ്യമാകും. ചിങ്ങമാസത്തിലെ ബസ് സ്റ്റാൻഡുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും തിരക്ക് കെഎസ്ആർടിസി ഉദ്യോഗസ്ഥർ തത്സമയം നിരീക്ഷിക്കും.

KSRTC Onam Services: ചിങ്ങം പിറന്നാൽ യാത്ര കെഎസ്ആർടിസിയിൽ!; ശബരിമലയിലേക്കും സർവീസുകൾ, യാത്രാ സമയം
പ്രതീകാത്മക ചിത്രംImage Credit source: Social Media/ PTI
Neethu Vijayan
Neethu Vijayan | Published: 16 Aug 2026 | 01:33 PM

ചിങ്ങമാസ പൂജകൾക്കും ഓണാഘോഷങ്ങൾക്കുമായി ശബരിമല അയ്യപ്പക്ഷേത്ര നട നാളെ തുറക്കും. ഇതിൻ്റെ ഭാ​ഗമായി തീർത്ഥാടകരുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ വിപുലമായ യാത്രാ സൗകര്യങ്ങളുമായിട്ടാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഇത്തവണ രം​ഗത്തെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 16 (ഇന്ന്) മുതൽ 28 വരെ പമ്പയിലേക്കും തിരിച്ചും പ്രത്യേക ബസ് സർവീസുകൾ നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന അയ്യപ്പഭക്തർക്ക് ബുദ്ധിമുട്ടുകളില്ലാതെ സന്നിധാനത്തേക്ക് എത്തിച്ചേരാൻ ഈ സർവീസുകൾ ഏറെ സഹായകരമാകും.

തീർത്ഥാടകരുടെ സൗകര്യാർത്ഥം പ്രധാന ഗതാഗത കേന്ദ്രങ്ങളിൽ നിന്നെല്ലാം പമ്പയിലേക്ക് സർവീസുകൾ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, ചെങ്ങന്നൂർ (റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച്), പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് സ്പെഷ്യൽ സർവീസുകൾ ലഭ്യമാകും. ചിങ്ങമാസത്തിലെ ബസ് സ്റ്റാൻഡുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും തിരക്ക് കെഎസ്ആർടിസി ഉദ്യോഗസ്ഥർ തത്സമയം നിരീക്ഷിക്കും. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവിന് അനുസൃതമായി തടസ്സമില്ലാതെ കൂടുതൽ ബസുകൾ സജ്ജമാക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

ALSO READ: നെഹ്‌റു ട്രോഫി വള്ളം കളി എവിടെ നിന്നാൽ അടിപൊളിയായി കാണാം?; ടിക്കറ്റുകൾ എവിടെ കിട്ടും

ചങ്ങനാശ്ശേരി, കോട്ടയം, അടൂർ തുടങ്ങിയ സമീപ ഡിപ്പോകളിൽ നിന്നും ആവശ്യാനുസരണം ബസുകൾ പമ്പ സർവീസിനായി ഉപയോഗിക്കും. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ട്രെയിനുകളിൽ എത്തുന്ന തീർഥാടകരെ ഉൾക്കൊള്ളുന്നതിനായി, കെഎസ്ആർടിസി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഡിസ്പാച്ച് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ വരവിനെ അടിസ്ഥാനമാക്കി ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്കും തിരിച്ചും പകലും രാത്രിയും ഏത് സമയത്തും ബസുകൾ സർവീസ് നടത്തുന്നതാണ്. കൂടാതെ നിലയ്ക്കൽ-പമ്പ ചെയിൻ ഷട്ടിൽ സർവീസുകളും കൂടുതൽ ഒരുക്കുന്നതാണ്.

മുൻകൂട്ടി ബുക്ക് ചെയ്യാം

തിരക്കിൽപ്പെടാതെ തിരുവനന്തപുരത്ത് നിന്ന് പമ്പയിലേക്ക് യാത്ര ചെയ്യാനായി തമ്പാനൂർ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. അവസാന നിമിഷത്തെ യാത്ര തടസ്സങ്ങളും ക്യൂ നിൽക്കലും ഒഴിവാക്കാൻ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കി.തിരക്കേറിയ ദിവസങ്ങളിൽ യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ കെഎസ്ആർടിസി കർശന മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഡിപ്പോകളിൽ ഭക്തരുടെ തിരക്ക് വർദ്ധിക്കുന്ന മുറയ്ക്ക് യാതൊരു താമസം കൂടാതെ ബസുകൾ ഉടൻ തന്നെ സർവീസിനായി റോഡിലിറക്കും.

യാത്രക്കാർ ശ്രദ്ധിക്കാൻ

ശബരമല സ്പെഷ്യൽ സർവീസുകളെക്കുറിച്ചുള്ള റൂട്ട് അന്വേഷണങ്ങൾ, ബസ് സമയങ്ങൾ, ടിക്കറ്റ് ബുക്കിംഗ്, അടിയന്തര സഹായങ്ങൾ എന്നിവയ്ക്കായി ഭക്തർക്കും യാത്രക്കാർക്കും താഴെ നൽകിയിരിക്കുന്ന കെഎസ്ആർടിസി കൺട്രോൾ റൂം / ഹെൽപ്പ് ലൈൻ നമ്പറുകളിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്:

  • കെ‌എസ്‌ആർ‌ടി‌സി പമ്പ: 04735203445, 9497024092
  • കെ‌എസ്‌ആർ‌ടി‌സി ചെങ്ങന്നൂർ: 9188933750
  • കെ‌എസ്‌ആർ‌ടി‌സി പത്തനംതിട്ട: 9188933744
  • കെഎസ്ആർടിസി എരുമേലി: 04828-212345
  • കെ‌എസ്‌ആർ‌ടി‌സി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം: 9447071021, 04712463799

English Summary:

KSRTC has finalised extensive travel arrangements to ensure a smooth and safe journey for pilgrims visiting the Sabarimala Lord Ayyappa temple for the upcoming Chingam and Onam puja ceremonies. Special services will operate to and from Pamba between August 16 and 28.

Follow Us