Flight Travel Guide: ഇന്ത്യയിൽ ആഭ്യന്തര വിമാനത്തിൽ എത്ര ലിറ്റർ മദ്യം കൊണ്ടുപോകാം? നിയമം ഇങ്ങനെ
How Much Alcohol Carry A Domestic Flight: ഇന്ത്യയിൽ ആഭ്യന്തര വിമാനങ്ങളിൽ മദ്യം കൊണ്ടുപോകാൻ അനുവാദമുണ്ടെങ്കിലും സിവിൽ ഏവിയേഷൻ മന്ത്രാലയവും വിമാനക്കമ്പനികളും കൃത്യമായ നിബന്ധനകൾ നിഷ്കർഷിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആഭ്യന്തര യാത്രാവേളകളിൽ വിമാനത്തിൽ എത്ര അളവിൽ മദ്യം കൊണ്ടുവരാമെന്ന് വിശദമായി പരിശോധിക്കാം.
വിമാനത്തിൽ ആഭ്യന്തര യാത്രകൾ നടത്തുന്ന നമുക്ക് ചില നിയമങ്ങൾ അറിവില്ല എന്നത് വാസ്തവമാണ്. വിനോദ സഞ്ചാരത്തിൻ്റെ ഭാഗമായോ മറ്റ യാത്രയുടെ ഭാഗമായോ നമ്മൾ വിമാനത്തെ ആശ്രയിക്കാറുണ്ട്. വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കുന്ന ലഗ്ഗേജിൻ്റെ തൂക്കം തുടങ്ങി എന്തെല്ലാം കൊണ്ടുപോകാമെന്നും എത്ര അളവിൽ കൊണ്ടുപോകാമെന്നും നമ്മൾ അറിഞ്ഞിരിക്കണം. ഇനി നിങ്ങളുടെ യാത്ര ഗോവയിലേക്കാണെന്ന് ഇരിക്കട്ടെ. അവിടെ നിന്ന് ഫെനിയോ, വിസ്കിയോ, വൈനോ യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ കൂടെക്കരുതാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ, എത്ര അളവിൽ വിമാനത്തിൽ മദ്യം കൊണ്ടുവരാമെന്നതും അറിഞ്ഞിരിക്കണം.
ഇന്ത്യയിൽ ആഭ്യന്തര വിമാനങ്ങളിൽ മദ്യം കൊണ്ടുപോകാൻ അനുവാദമുണ്ടെങ്കിലും സിവിൽ ഏവിയേഷൻ മന്ത്രാലയവും വിമാനക്കമ്പനികളും കൃത്യമായ നിബന്ധനകൾ നിഷ്കർഷിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആഭ്യന്തര യാത്രാവേളകളിൽ വിമാനത്തിൽ എത്ര അളവിൽ മദ്യം കൊണ്ടുവരാമെന്ന് വിശദമായി പരിശോധിക്കാം.
ALSO READ: മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ എവിടെ പോകണം?; വഴി തെറ്റല്ലേ, റൂട്ടുകൾ ഇതാണ്
പ്രധാന നിയമങ്ങൾ ഇങ്ങനെ
ഒരു യാത്രക്കാരന് പരമാവധി 5 ലിറ്റർ വരെ മദ്യം ചെക്ക്- ഇൻ ബാഗേജിൽ കൊണ്ടുപോകാം. എന്നാൽ ആൽക്കഹോൾ അളവ് 24 ശതമാനം മുതൽ 70 ശതമാനം വരെ ഉള്ള മദ്യത്തിന് മാത്രമാണ് ഈ 5 ലിറ്റർ അനുമതിയുള്ളത്. നിങ്ങൾ കൊണ്ടുവരുന്നവ, 70 ശതമാനത്തിനേക്കാൾ വീര്യമുള്ളവയാണെങ്കിൽ ആ മദ്യത്തിന് വിമാനത്തിൽ പൂർണ്ണ നിരോധനമുണ്ട്. 24 ശതമാനത്തിൽ താഴെ ആൽക്കഹോൾ ഉള്ള വൈൻ, ബീയർ എന്നിവയ്ക്ക് 5 ലിറ്റർ പരിധി ബാധകമല്ലെങ്കിലും ബാഗേജ് വെയ്റ്റ് ലിമിറ്റിന് വിധേയമായിരിക്കും.
മദ്യം കമ്പനിയുടെ യഥാർത്ഥ റീട്ടെയിൽ പാക്കേജിംഗിൽ തന്നെയായിരിക്കണം ഇവ കൊണ്ടുവരാൻ. തുറന്നതോ പകുതി ഉപയോഗിച്ചതോ ആയ കുപ്പികൾ വിമാനത്തിൽ കയറ്റാൻ അനുവദിക്കില്ല. സാധാരണയായി ഹാൻഡ് ബാഗേജിൽ മദ്യം കൊണ്ടുപോകാൻ അനുവദിക്കാറില്ല. എല്ലാ മദ്യക്കുപ്പികളും ചെക്ക്-ഇൻ ലഗേജിൽ തന്നെ വെക്കണം. സുരക്ഷാ പരിശോധനയ്ക്ക് ശേഷം എയർപോർട്ട് സെക്യൂരിറ്റി ഹോൾഡ് ഏരിയയിലെ ഡ്യൂട്ടി ഫ്രീ/ റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് വാങ്ങുന്ന മദ്യക്കുപ്പികൾ, പ്രത്യേക സൂക്ഷിച്ച് ചില എയർലൈൻ നിബന്ധനകൾക്ക് വിധേയമായി ക്യാബിൻ ബാഗിൽ കരുതാം.
വിദേശത്തു നിന്നോ ഇന്റർനാഷണൽ എയർപോർട്ടുകളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്നോ മദ്യം വാങ്ങി ഇന്ത്യയിലെത്തി, അവിടെ നിന്ന് വീണ്ടും നാട്ടിലേക്ക് ആഭ്യന്തര വിമാനത്തിൽ കണക്റ്റിംഗ് യാത്ര നടത്തുന്നവരിലെ ആശയക്കുഴപ്പമാണ് അന്താരാഷ്ട്ര വിമാനത്തിൽ നിന്നും ആഭ്യന്തര വിമാനത്തിലേക്ക് മാറുമ്പോൾ മദ്യം എങ്ങനെ കൊണ്ടുപോകാം എന്നത്. അന്താരാഷ്ട്ര വിമാനത്തിൽ വന്നിറങ്ങിയ ശേഷം ഇമിഗ്രേഷനും കസ്റ്റംസ് പരിശോധനയ്ക്കും ശേഷം ആദ്യ വിമാനത്താവളത്തിൽ വെച്ച് നിങ്ങളുടെ ചെക്ക്-ഇൻ ബാഗേജ് കൈപ്പറ്റേണ്ടതുണ്ട്.
അടുത്ത ആഭ്യന്തര വിമാനത്തിനായി ബാഗ് വീണ്ടും ചെക്ക്-ഇൻ ചെയ്യുമ്പോൾ കയ്യിലുള്ള മദ്യക്കുപ്പികൾ ഈ ലഗേജിലേക്ക് മാറ്റി വെക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. വിദേശത്ത് നിന്ന് ഡ്യൂട്ടി ഫ്രീയിൽ നിന്ന് വാങ്ങിയ സീൽ ചെയ്ത കവറിലാണെങ്കിൽ പോലും, സെക്യൂരിറ്റി പരിശോധനയ്ക്ക് ശേഷം ആഭ്യന്തര ടെർമിനലിലേക്ക് കടക്കുമ്പോൾ ഹാൻഡ് ബാഗേജിൽ 100 മില്ലിയിൽ കൂടുതൽ ഒരു ദ്രാവകങ്ങളും അനുവദിക്കില്ല. വിദേശത്ത് നിന്ന് നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാവുന്ന മദ്യത്തിന്റെ പരിധി 2 ലിറ്റർ മാത്രമാണ്. ഇതിൽ കൂടുതൽ കൊണ്ടുപോയാൽ അതിന് തത്തുല്യമായ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടി വരും.
ചില പ്രമുഖ എയർലൈനുകൾ ഡ്യൂട്ടി ഫ്രീയിൽ നിന്ന് സീൽ ചെയ്ത പാക്കറ്റുകളിലുള്ള മദ്യം കൈയ്യിൽ കരുതാൻ പ്രത്യേക ഇളവുകൾ നൽകാറുണ്ട്. എങ്കിലും, വിമാനത്താവളങ്ങളിലെ സിഐഎസ്എഫ് സുരക്ഷാ മാനദണ്ഡങ്ങൾ ഓരോ സ്ഥലത്തും വ്യത്യാസപ്പെടാമെന്നതിനാൽ, ആദ്യ എയർപോർട്ടിൽ ഇറങ്ങുമ്പോൾ തന്നെ മദ്യക്കുപ്പികൾ ചെക്ക്-ഇൻ ലഗേജിലേക്ക് മാറ്റുന്നതാണ് യാത്ര സുഗമമാക്കാൻ ഏറ്റവും നല്ലത്.
English Summary:
Domestic Indian flights allow 5 litres of unopened alcohol in checked bags with specific ABV rules. The alcohol must be packed in its original retail bottle. And the bottle itself should not hold more than 5 litres.