Kottayam Water Lily Spot: മലരിക്കലിൽ മാത്രമല്ല ആമ്പൽപ്പാടം; നേരെ ഇങ്ങോട്ട് പോന്നോള്ളൂ, പുതിയ സ്പോട്ട് ഇതാ
Vaikom Water Lily New Spot: കോട്ടയത്തിന്റെ ഗ്രാമീണ ഭംഗിക്ക് പുതിയ അഴക് നൽകിക്കൊണ്ട് വൈക്കത്തെ മണപ്പള്ളിയും ഇപ്പോൾ ആമ്പൽ പാടങ്ങളുടെ മനോഹര തീരമായി മാറി കഴിഞ്ഞിരിക്കുന്നു. ഉദയനാപുരം പഞ്ചായത്തിലെ ഈ കൊച്ചു ഗ്രാമത്തിലേക്കാണ് സഞ്ചാരികളുടെ ഒഴുക്ക് ഇപ്പോൾ അനുഭവപ്പെടുന്നത്. മണപ്പള്ളിയിലെ രണ്ട് ഏക്കറോളം വരുന്ന നെൽവയലുകളിലാണ് ആമ്പൽ പൂക്കൾ നിറഞ്ഞു കവിഞ്ഞു നിൽക്കുന്നത്.
പാടശേഖലങ്ങളിൽ ആമ്പൽ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന കാഴ്ച്ച് പണ്ടൊക്കെ സാധാരണമായിരുന്നു. എന്നാൽ ഇന്ന് പാടം നികത്തി വീടുകൾ പണിയുമ്പോൾ മലയാളികൾക്ക് നഷ്ടമാകുന്നത് മനോഹരമായ പലകാഴ്ച്ചകളും പ്രകൃതിയുടെ തനത് സൗന്ദര്യവുമാണ്. ഇത്തരം കാഴ്ച്ചകൾ വിരളമായതിനാൽ ഉള്ളതിനെ ടൂറിസം പോലെയാണ് മിക്ക സ്ഥലങ്ങളിലും കാത്തുസൂക്ഷിക്കുന്നത്. അത്തരത്തിൽ അടുത്ത കാലത്തായി കോട്ടയത്ത് പേരുകേട്ട സ്ഥലമാണ് മലരിക്കൽ. നല്ല പിങ്ക് നിറത്തിലുള്ള ആമ്പൽ വസന്തം കാണാൻ ഓരോ വർഷവും നിരവധി ആളുകളാണ് ഇവിടേക്ക് ഓടിയെത്തുന്നത്. ഓരോ വർഷവും ഇവിടേക്കുള്ള തിരക്കും വർദ്ധിച്ചുവരികയാണ്.
ALSO READ: ബാഗുകൾ പാക്ക് ചെയ്തോ! മൂന്നാറിലേക്കും ഗോവയിലേക്കും കെഎസ്ആർടിസിയുടെ സെപ്റ്റംബർ ട്രിപ്പുകൾ
എന്നാൽ ഇപ്പോഴിതാ കോട്ടയത്തിന് മറ്റൊരു ആമ്പൽപ്പാടം കൂടി കിട്ടിയിരിക്കുകയാണ്. കോട്ടയത്തിന്റെ ഗ്രാമീണ ഭംഗിക്ക് പുതിയ അഴക് നൽകിക്കൊണ്ട് വൈക്കത്തെ മണപ്പള്ളിയും ഇപ്പോൾ ആമ്പൽ പാടങ്ങളുടെ മനോഹര തീരമായി മാറി കഴിഞ്ഞിരിക്കുന്നു. ഉദയനാപുരം പഞ്ചായത്തിലെ ഈ കൊച്ചു ഗ്രാമത്തിലേക്കാണ് സഞ്ചാരികളുടെ ഒഴുക്ക് ഇപ്പോൾ അനുഭവപ്പെടുന്നത്. മണപ്പള്ളിയിലെ രണ്ട് ഏക്കറോളം വരുന്ന നെൽവയലുകളിലാണ് ആമ്പൽ പൂക്കൾ നിറഞ്ഞു കവിഞ്ഞു നിൽക്കുന്നത്. പ്രകൃതിയൊരുക്കിയ ഈ വസന്ത കാഴ്ച കാണാൻ ദൂരദേശങ്ങളിൽ നിന്ന് പോലും ആളുകൾ ഇങ്ങോട്ടേക്ക് എത്തുന്നു.
പൂക്കൾക്കിടയിലൂടെ നീന്തി തുടിച്ചു നടക്കാൻ സഞ്ചാരികൾക്കായി പ്രത്യേക വള്ളങ്ങളുടെ സൗകര്യങ്ങളും ഗ്രാമീണർ ഇവിടെ ഒരുക്കിയിട്ടുണ്ട്. സന്ധ്യാസമയങ്ങളിൽ കായൽക്കാറ്റേറ്റ്, ആമ്പൽ പാടങ്ങൾക്ക് മീതെ സൂര്യൻ അസ്തമിക്കുന്ന കാഴ്ച ക്യാമറയിൽ പകർത്തുവാൻ നിരവധി ഫോട്ടോഗ്രാഫർമാരും വൈകുന്നേരങ്ങളിൽ ഇവിടെ തടിച്ചുകൂടുന്നു. വൈക്കം, കുമരകം റൂട്ടുകളിൽ യാത്ര ചെയ്യുന്നവർക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരിടമാണിത്. കായൽ ഭംഗിയും ഗ്രാമീണ അന്തരീക്ഷവും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ മികച്ചൊരു ഈവനിംഗ് സ്പോട്ടാണെന്നും പറയാം.
എങ്ങനെ എത്തിച്ചേരാം?
വൈക്കം ടൗണിൽ നിന്നും വരുന്നവർക്ക് ഏകദേശം നാല് കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദുരം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിൽ നിന്ന് യാത്ര തിരിച്ചാൽ മതിയാകും. വൈക്കം – വാഴമന – തലയോലപ്പറമ്പ് റൂട്ടിൽ സഞ്ചരിച്ച് മുട്ടുങ്കൽ പാലത്തിനടുത്ത് എത്തിയാൽ ഇവിടേക്ക് സുഖമായി എത്തിച്ചേരാം.
തലയോലപ്പറമ്പ് ഭാഗത്ത് നിന്നും വരുന്നവർക്ക് ഏകദേശം 5 കി.മീ ദൂരമുണ്ടാകും ഇവിടേക്ക്. തലയോലപ്പറമ്പ് – വാഴമന – വൈക്കം റോഡിലൂടെ മുട്ടുങ്കൽ പാലം കടന്ന ഉടൻ തന്നെ ഇടത്തോട്ട് തിരിയുക. 200 മീറ്റർ മുന്നോട്ട് പോയാൽ ലൊക്കേഷനിൽ എത്താം.വൈകുന്നേരം 4:00 മണിക്ക് ശേഷം എത്തുന്നതാണ് ഏറ്റവും സുഖകരം. ഈ സമയത്ത് വെയിലും ചൂടും കുറവായിരിക്കും.
English Summary:
Kottayam is fast becoming known as a land of sprawling water lily fields, with the aquatic plant spreading to more spots than before. The latest area is in Vaikom’s Manappally, in the Udayanapuram Panchayath.