AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Visa-Free Entry: ഇന്ത്യകാർക്ക് വിസയില്ലാതെ എവിടെല്ലാം പറക്കാം; യാത്രയ്ക്ക് മുമ്പ് അറിയേണ്ടത്

Visa Free Travel To Indian: വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പ്രവേശന മാനദണ്ഡങ്ങളിൽ വരുത്തിയ ഇളവുകളാണ് വിദേശയാത്രകൾ മുൻപത്തേക്കാൾ എളുപ്പമാക്കുന്നത്. ഇന്ത്യകാർക്ക് 27 രാജ്യങ്ങളിൽ പൂർണ്ണമായും വിസ രഹിത പ്രവേശനമാണ് അനുവദിക്കുന്നത്. അതുപോലെ 47 രാജ്യങ്ങൾ വിസ ഓൺ അറൈവൽ ആണ്. അതായത് എയർപോർട്ടിൽ ഇറങ്ങിയ ശേഷം വിസ ലഭിക്കും. വിസയില്ലാതെ അനുവദിക്കുന്ന താമസ കാലയളവ് രാജ്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ട്.

Visa-Free Entry: ഇന്ത്യകാർക്ക് വിസയില്ലാതെ എവിടെല്ലാം പറക്കാം; യാത്രയ്ക്ക് മുമ്പ് അറിയേണ്ടത്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 09 Sep 2026 | 01:35 PM

വളരെക്കാലമായി ഒരു വിദേശ യാത്ര സ്വപ്നം കാണുന്നവരാണ് നിങ്ങളെങ്കിൽ ഇതാ ഒരു സന്തോഷവാർത്ത. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇപ്പോൾ ലോകമെമ്പാടുമുള്ള 74 രാജ്യങ്ങളിലേക്ക് മുൻകൂട്ടി വിസയെടുക്കാതെ തന്നെ യാത്ര ചെയ്യാം. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പ്രവേശന മാനദണ്ഡങ്ങളിൽ വരുത്തിയ ഇളവുകളാണ് വിദേശയാത്രകൾ മുൻപത്തേക്കാൾ എളുപ്പമാക്കുന്നത്. ഇന്ത്യകാർക്ക് 27 രാജ്യങ്ങളിൽ പൂർണ്ണമായും വിസ രഹിത പ്രവേശനമാണ് അനുവദിക്കുന്നത്. അതുപോലെ 47 രാജ്യങ്ങൾ വിസ ഓൺ അറൈവൽ ആണ്. അതായത് എയർപോർട്ടിൽ ഇറങ്ങിയ ശേഷം വിസ ലഭിക്കും.

ALSO READ: ഇന്ത്യയിൽ ആഭ്യന്തര വിമാനത്തിൽ എത്ര ലിറ്റർ മദ്യം കൊണ്ടുപോകാം? നിയമം ഇങ്ങനെ

66 രാജ്യങ്ങളിൽ ഇ-വിസ സൗകര്യമാണ് ഒരുക്കുന്നത്. ഓൺലൈനായി എളുപ്പത്തിൽ വിസ നേടാം എന്നതാണ് ഇതിൻ്റെ പ്രത്യേകത. ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ്, തായ്‌ലൻഡ്, കസാക്കിസ്ഥാൻ, മലേഷ്യ, സീഷെൽസ്, കുക്ക് ദ്വീപുകൾ, നിയു, ഇറാൻ, മക്കാവു, ഫിജി, ബാർബഡോസ്, ഡൊമിനിക്ക, ഗ്രെനഡ, സെനഗൽ, ഹെയ്തി, എൽ സാൽവഡോർ, മൈക്രോനേഷ്യ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, സെന്റ് വിൻസെന്റ് ആൻഡ് ദി ഗ്രെനഡൈൻസ്, ഗാംബിയ, ജമൈക്ക, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, മോണ്ട്സെറാത്ത്, വാനുവാട്ടു, അംഗോള എന്നീ രാജ്യങ്ങളിൽ പൂർണമായും ഫിസയില്ലാതെ തന്നെ യാത്ര ചെയ്യാം.

ചില രാജ്യങ്ങളിൽ 180 ദിവസം വരെ

വിസയില്ലാതെ അനുവദിക്കുന്ന താമസ കാലയളവ് രാജ്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ട്. ഡൊമിനിക്കയിൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് 180 ദിവസം വരെ വിസയില്ലാതെ താമസിക്കാം. മോണ്ട്സെറാറ്റിലും വിനോദസഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങൾക്കുമായി 180 ദിവസം വരെയുള്ള ഹ്രസ്വകാല സന്ദർശനങ്ങൾക്ക് വിസ ഒഴിവാക്കിയിട്ടുണ്ട്. ബാർബഡോസ്, ഗ്രനേഡ, സെനഗൽ, ഹെയ്തി, എൽ സാൽവദോർ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, സെന്റ് വിൻസെന്റ് ആൻഡ് ഗ്രനഡൈൻസ്, ഗാംബിയ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ് എന്നിവിടങ്ങളിൽ 90 ദിവസം വരെ വിസയില്ലാതെ കഴിയാം.

യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കേണ്ടത്

പാസ്‌പോർട്ട് വാലിഡിറ്റി: നിങ്ങളുടെ പാസ്‌പോർട്ടിന് യാത്ര ചെയ്യുന്ന തീയതി മുതൽ കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം.

റിട്ടേൺ ടിക്കറ്റ് & ഹോട്ടൽ ബുക്കിംഗ്: മിക്ക രാജ്യങ്ങളിലും എയർപോർട്ട് ഇമിഗ്രേഷനിൽ മടക്കയാത്രാ ടിക്കറ്റും താമസിക്കുന്ന ഹോട്ടൽ ബുക്കിംഗ് രേഖകളും കാണിക്കേണ്ടതുണ്ട്.

മതിയായ പണം: യാത്രയ്ക്ക് ആവശ്യമായ തുക കൈവശമുണ്ടോ എന്ന് ഇമിഗ്രേഷൻ വിഭാഗം പരിശോധിച്ചേക്കാം.

ഡിജിറ്റൽ ട്രാവൽ പാസ് / ഡിക്ലറേഷൻ: തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ ചില രാജ്യങ്ങളിൽ വിസ വേണ്ടെങ്കിലും യാത്രയ്ക്ക് തൊട്ടുമുമ്പ് ഓൺലൈൻ ഫോം പൂരിപ്പിച്ചു നൽകേണ്ടതുണ്ട്.

English Summary:

Indian passport holders can now enjoy easier access to 74 destinations worldwide. According to the Ministry of External Affairs, as of date, 27 countries provide visa-free entry, 47 offer visa-on-arrival, and 66 provide e-Visa facilities to Indian passport holders.

Follow Us