AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

പ്രണയത്തിന് തടസം; 18 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ സുഹൃത്ത് നിലത്തടിച്ചു കൊന്നു

Uttar Pradesh 18 month child killed:ചില പ്രശ്നങ്ങളും വാക്കുതർക്കങ്ങളും ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായി രതി ഭർത്താവിൽ നിന്നും അകന്നാണ് കഴിയുന്നത്. ഭർത്താവിന്റെ വീട്ടിൽ നിന്നും മാറി സ്വന്തം വീട്ടിൽ താമസിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രതിയായ വിരാജുമായി പ്രണയത്തിൽ ആകുന്നത്. ഇരുവരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും പോലീസ്...........

പ്രണയത്തിന് തടസം; 18 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ സുഹൃത്ത് നിലത്തടിച്ചു കൊന്നു
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 01 Jun 2026 | 07:35 AM

ലഖ്നൗ : ഫിറോദാബാദിൽ പ്രണയബന്ധത്തിന് തടസ്സമാകും എന്ന പേരിൽ ഒന്നര വയസ്സുകാരനെ നിലത്തെറിഞ്ഞു കൊന്ന് അമ്മയുടെ സുഹൃത്ത്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിരാജ് എന്ന യുവാവാണ് കുഞ്ഞിനെ നിഷ്കരുണം നിലത്ത് അടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇയാളെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. അരാവോൺ സ്വദേശിനിയായ രതിയുടെ മകൻ ആരാണ് അമ്മയുടെ സുഹൃത്തിന്റെ കയ്യാൽ അതിക്രൂരമായി കൊല്ലപ്പെട്ടത്.

രതി ഭർത്താവിൽ നിന്നും അകന്നാണ് കഴിയുന്നത്

വിവാഹിതയായ രതി നേരത്തെ സുമിത്ത് എന്ന ആളെയാണ് വിവാഹം ചെയ്തിരുന്നത്. എന്നാൽ ഇയാളുമായി ചില പ്രശ്നങ്ങളും വാക്കുതർക്കങ്ങളും ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായി രതി ഭർത്താവിൽ നിന്നും അകന്നാണ് കഴിയുന്നത്. ഭർത്താവിന്റെ വീട്ടിൽ നിന്നും മാറി സ്വന്തം വീട്ടിൽ താമസിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രതിയായ വിരാജുമായി പ്രണയത്തിൽ ആകുന്നത്. ഇരുവരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും പോലീസ് റിപ്പോർട്ട് ചെയ്യുന്നു.

ALSO READ:ഇരുകൈകളും ഒടിഞ്ഞ് റീലില്‍, പിന്നാലെ മരണം; അന്നും അര്‍ഷിദ് ക്രൂരമര്‍ദനം നേരിട്ടോ?

എന്നാൽ പ്രതിയായ വിരാജിന് രതിയോട് മാത്രമേ താല്പര്യമുണ്ടായിരുന്നുള്ളൂ ഒന്നര വയസ്സുകാരനായ മകൻ അവരുടെ ബന്ധത്തിന് ഒരു തടസ്സമാകും എന്ന് അയാൾ ചിന്തിച്ചു. ഇയാളുടെ പെരുമാറ്റവും അത്തരത്തിൽ ആയിരുന്നുവെന്ന് രതിയുടെ കുടുംബവും ആരോപണം ഉന്നയിക്കുന്നു. അത്തരത്തിൽ വെള്ളിയാഴ്ച രതി തന്റെ മാതാപിതാക്കളെ കാണാൻ എത്തിയപ്പോഴാണ് പ്രതിയായ വിരാജും ഈ വീട്ടിലേക്ക് എത്തി.

മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പുറത്തു കൂട്ടിക്കൊണ്ടു പോയി

ശേഷം കുഞ്ഞിന് മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പുറത്തു കൂട്ടിക്കൊണ്ടു പോവുകയും തുടർന്ന് ആഴൊഴിഞ്ഞ ഒരു പ്രദേശത്ത് വെച്ച് കുട്ടിയെ ആദ്യ ക്രൂരമായി നിലത്ത് എറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുട്ടിയുടെ കാലിൽ പിടിച്ച് നിലത്ത് അടിച്ചാണ് കൊലപ്പെടുത്തിയത്. ആദ്യത്തെ വീഴ്ചയിൽ തന്നെ കുട്ടിക്ക് നല്ല പരിക്ക് പറ്റിയിട്ടുണ്ട് കാരണം ആദ്യം വീഴ്ചയിൽ മാത്രമാണ് കുഞ്ഞി കരഞ്ഞത് പിന്നീട് നിഷ്ക്കരുണം തുടരെത്തുടരെ നിലത്ത് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

എന്നാൽ പെട്ടെന്ന് മറ്റു വീടുകളിൽ നിന്നും പുറത്തേക്ക് ആളുകൾ വന്നതോടെ ഒന്നുമറിയാത്ത ഭാവത്തിൽ കുട്ടിയെ എടുത്ത് തോളിൽ ഇട്ട് നടന്നു പോകുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി കാണാം. പിന്നാലെ ഉടനെ തന്നെ കുഞ്ഞിന്റെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. അതേസമയം കൃത്യത്തിന് പിന്നാലെ കടന്നു കളഞ്ഞ പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ENGLISH SUMMARY

A one and a half year old boy was beaten to death by his mother’s friend in Firozabad on the pretext that he would interfere with their love affair. The incident that shook the country took place in Firozabad, Uttar Pradesh. A young man named Viraj mercilessly beat the child to death on the ground.

 

Follow Us