AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Nedumangad Child Death: ഇരുകൈകളും ഒടിഞ്ഞ് റീലില്‍, പിന്നാലെ മരണം; അന്നും അര്‍ഷിദ് ക്രൂരമര്‍ദനം നേരിട്ടോ?

Viral Video Revealed Toddler’s Fractured Arms Days Before Death in Nedumangad Case: കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് അവശനിലയിലായ അര്‍ഷിദിനെയും കൊണ്ട് അഷ്‌കര്‍ പനവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. പിന്നീട് അവിടെ നിന്ന് എസ്എടി ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. എന്നാല്‍ എസ്എടിയില്‍ എത്തിയപ്പോഴേക്ക് കുഞ്ഞ് മരിച്ചിരുന്നു.

Nedumangad Child Death: ഇരുകൈകളും ഒടിഞ്ഞ് റീലില്‍, പിന്നാലെ മരണം; അന്നും അര്‍ഷിദ് ക്രൂരമര്‍ദനം നേരിട്ടോ?
കൊല്ലപ്പെട്ട അര്‍ഷിദ്, അമ്മ അഖില Image Credit source: Jithin Boy Instagram Page
Shiji M K
Shiji M K | Updated On: 31 May 2026 | 06:22 AM

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരന്‍ കൊല്ലപ്പെട്ടത് അതിക്രൂരമായ മര്‍ദനം നേരിട്ട്. കുഞ്ഞിന്റെ ജനനേന്ദ്രിയം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ 51 മുറിവുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. മരിച്ച അര്‍ഷിദിന്റെ രണ്ടാനച്ഛനായ അഷ്‌കര്‍ കുഞ്ഞിനെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് മുത്തച്ഛന്‍ സുനില്‍ കുമാര്‍ പറയുന്നത്. അര്‍ഷിദിന്റെ അമ്മ അഖിലയുടെ ആദ്യ ഭര്‍ത്താവിന്റെ അച്ഛനാണ് സുനില്‍ കുമാര്‍.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവ് അഖിലിന്റെ പച്ച കടുവപ്പാറയിലെ വീട്ടിലേക്കാണ് കൊണ്ടുപോയത്. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തുടക്കം മുതല്‍ക്കെ അഖിലിന്റെ കുടുംബം ആരോപിക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് നെടുമങ്ങാട് ഡിവൈഎസ്പി കെ ബൈജുകുമാറും പറഞ്ഞു. അഖിലയുടെയും അഷ്‌കറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതല്ല

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് അവശനിലയിലായ അര്‍ഷിദിനെയും കൊണ്ട് അഷ്‌കര്‍ പനവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. പിന്നീട് അവിടെ നിന്ന് എസ്എടി ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. എന്നാല്‍ എസ്എടിയില്‍ എത്തിയപ്പോഴേക്ക് കുഞ്ഞ് മരിച്ചിരുന്നു. വൈകിട്ട് നാലരയോടെ ആഹാരം കഴിച്ചശേഷം ഉറങ്ങാന്‍ കിടന്നപ്പോള്‍ കുഞ്ഞ് ചുമക്കുകയും ഛര്‍ദിക്കുകയുമായിരുന്നു എന്നാണ് അഷ്‌കര്‍ പോലീസിനോട് പറഞ്ഞത്. അഖില നൃത്ത പരിപാടിയ്ക്കായി തമിഴ്‌നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം.

ആദ്യഭര്‍ത്താവ് ജീവനൊടുക്കി

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അഖിലയുടെ ആദ്യഭര്‍ത്താവ് എസ് അഖില്‍ ജീവനൊടുക്കിയത്. ഈ സമയത്ത് അഖില മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് അഖില അഷ്‌കറിനൊപ്പം താമസം തുടങ്ങി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കുടുംബം കരിക്കുഴിയില്‍ എത്തിയത്.

പിഞ്ചുകുഞ്ഞിനോട് കണ്ണില്ലാ ക്രൂരത

അര്‍ഷിദിനെ അഷ്‌കര്‍ പതിവായി ഉപദ്രവിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ തെളിവുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. ശാരീരിക മര്‍ദനങ്ങള്‍ തന്നെയാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു.

Also Read: NIA Raids at North Kerala: വടക്കൻ കേരളത്തിൽ എൻ.ഐ.എയുടെ വ്യാപക റെയ്ഡ്; കാസർകോട് നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി

ധാരാളം ഉണങ്ങിയ മുറിവുകളും കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ ധാരാളം മുറിവുകളുണ്ട്. ശക്തമായി അടിച്ചതിനെ തുടര്‍ന്നാണ് ആഹാരം ഛര്‍ദിച്ചത്. കാല്‍പാദങ്ങളിലും അടിഭാഗത്തും വിരലുകളിലുമെല്ലാം മുറിവുകളുണ്ടായിരുന്നു. പൊള്ളിച്ചതിനെ തുടര്‍ന്നാണ് ഇവ ഉണ്ടായതെന്നാണ് സംശയം.

ജിതിന്റെ വീഡിയോ

 

View this post on Instagram

 

A post shared by JITHIN 🧿BABU (@jithin_boy_ghillli)

രണ്ടും കൈയും ഒടിഞ്ഞ് റീലില്‍

ദിവസങ്ങള്‍ക്ക് മുമ്പാണ് ജിതിന്‍ ബോയ് ഗില്ലി എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ അഖിലയുടെയും കുഞ്ഞിന്റെയും വീഡിയോ എത്തിയത്. ബസ്സിറങ്ങി നടന്നുവരുന്ന അഖിലയുടെ അടുത്തേക്ക് എത്തിയ ജിതിന്‍ വീഡിയോ എടുക്കുകയായിരുന്നു. അന്ന് അര്‍ഷിദിന്റെ കൈകള്‍ രണ്ടും ഒടിഞ്ഞിരിക്കുകയായിരുന്നു.

എന്തുപറ്റി കുഞ്ഞിന് എന്ന് ചോദിച്ചപ്പോള്‍ സൈക്കിളില്‍ നിന്ന് വീണാണ് പരിക്ക് സംഭവിച്ചതെന്നായിരുന്നു അഖിലയുടെ വിശദീകരണം. എന്നാല്‍ ഇപ്പോള്‍ അന്നും കുഞ്ഞ് അതിക്രൂരമായ മര്‍ദനത്തിന് ഇരയായി കാണും എന്ന അനുമാനത്തിലാണ് ആളുകള്‍.

English Summary

A video showing the Nedumangad toddler with fractures in both arms had gone viral on social media days before the child’s death. Following the murder investigation, the footage has resurfaced and is drawing renewed attention as authorities examine allegations of prolonged abuse. The case has triggered widespread concern and demands for stronger child protection measures in Kerala.

Follow Us