AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ബാങ്ക് അക്കൗണ്ടുകളിലുള്ളത് 8000 കോടി ! ലോകത്തിലെ എറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയിൽ; എവിടെയെന്ന് അറിയാമോ ?

How a Quiet Village in India Built an ₹8,000 Crore Empire: സമ്പന്നത ഏത് തരത്തിലാണെന്ന് സംശയം തോന്നുന്നുണ്ടെങ്കിൽ അറിഞ്ഞോളു, പണം തന്നെ കാരൂം. അതിസമ്പന്നതയാണ് ഈ ഗ്രാമത്തിൻ്റെ മുഖമുദ്ര എന്ന് പറയാം. അത്യാധുനിക സംവിധാനങ്ങളോടെ അതി സമ്പന്നരായവർ ജീവിക്കുന്ന ഒരു ഇന്ത്യൻ ഗ്രാമം. 19 ബാങ്കുകൾ ഈ ഗ്രാമത്തിൽ മാത്രമുണ്ട് എന്നതിൽ നിന്ന് തന്നെ വ്യക്തമാണ് ഇവിടുത്തെ ആളുകളുടെ സാമ്പത്തിക ശേഷി

ബാങ്ക് അക്കൗണ്ടുകളിലുള്ളത് 8000 കോടി ! ലോകത്തിലെ എറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയിൽ; എവിടെയെന്ന് അറിയാമോ ?
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 10 Jul 2026 | 06:01 PM

ഒരു ഗ്രാമം എന്ന് കേൾക്കുമ്പോൾ നമ്മൾ മലയാളികൾക്ക് എന്താണ് ഓർമ്മവരിക. ഇപ്പോഴത്തെ ജെൻസി പിള്ളേർക്ക് കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും ഒക്കെ ഒരുപോലെ തോന്നിയേക്കാം. കാരണം കേരളം എന്നത് ഒറ്റ നഗരമായി വളരുകയാണല്ലോ. എന്നാൽ ഗ്രാമം എന്ന് കേൾക്കുമ്പോൾ ഒരൽപ്പം മുൻപുള്ള തലമുറക്ക്, ഇടവഴികളും വയലുകളും ചെറിയ വീടികളും എല്ലാം ചേർന്ന ഒരിടം എന്നതായിരിക്കും മനസിൽ തെളിയുന്ന ചിത്രം. എന്നാൽ ആ സങ്കൽപ്പങ്ങളെയെല്ലാം തിരുത്തിക്കുറിക്കുകയാണ്. ഗുജറാത്തിലെ കച്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മാധാപർ എന്ന ഗ്രാമം. കാരണം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഗ്രാമം എന്നാണ് മാധാപർ അറിയപ്പെടുന്നത്.

സമ്പന്നത ഏത് തരത്തിലാണെന്ന് സംശയം തോന്നുന്നുണ്ടെങ്കിൽ അറിഞ്ഞോളു, പണം തന്നെ കാരൂം. അതിസമ്പന്നതയാണ് ഈ ഗ്രാമത്തിൻ്റെ മുഖമുദ്ര എന്ന് പറയാം. അത്യാധുനിക സംവിധാനങ്ങളോടെ അതി സമ്പന്നരായവർ ജീവിക്കുന്ന ഒരു ഇന്ത്യൻ ഗ്രാമം. 19 ബാങ്കുകൾ ഈ ഗ്രാമത്തിൽ മാത്രമുണ്ട് എന്നതിൽ നിന്ന് തന്നെ വ്യക്തമാണ് ഇവിടുത്തെ ആളുകളുടെ സാമ്പത്തിക ശേഷി. ചെറിയ നഗരങ്ങളിൽ പോലും ഇത്രയധികം ബാങ്കുകൾ ഉണ്ടാകാറില്ല എന്നതാണ് വാസ്തവം. 7,600-ലധികം മികച്ച നിലവരത്തിലുള്ള കോൺക്രീറ്റ് വീടുകളാണ് ഈ ഗ്രാമത്തിലുള്ളത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കോൺക്രീറ്റ് വീടുകൾ എന്നത് ധനികർക്ക് മാത്രം സാധ്യമാകുന്ന ഒന്നാണല്ലോ

മാധാപർ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലായി 8,000 കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ട് എന്നാണ് നിരവധി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മിക്ക കുടുംബങ്ങൾക്കും വലിയ സമ്പാദ്യം തന്നെയുണ്ട്. ഇങ്ങനെയൊരു ഗ്രാമത്തിൽ ഉണ്ടാകുന്ന സംവിധാനങ്ങളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. മികച്ച സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, പാർക്കുകൾ തുടങ്ങി ക്ഷേത്രങ്ങളും, ഗോശാലകളും ഉൾപ്പടെ അത്യാധുനിക നഗരങ്ങളോട് കിടപിടിക്കുന്ന എല്ലാ സൗകര്യങ്ങളും ഗ്രാമത്തിലുണ്ട്.

Also Read: World’s Longest Hydrogen Train: യാത്രക്കൊരുങ്ങി ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ, ഏത് റൂട്ടിലെന്ന് അറിയേണ്ടേ ?

പ്രവാസി സമൂഹമാണ് മാധാപർ ഗ്രാമത്തിൻ്റെ ഈ സമ്പൽസമൃദ്ധിക്ക് കാരണം. ഏകദേശം 80,000 പേർ താമസിക്കുന്ന ഗ്രാമമാണ് ഇത്. പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ നിരവധി പേർ ജോലിക്കും ബിസിനസ്സിനുമായി വിദേശത്തേക്ക് പോയിരുന്നു. ഇപ്പോൾ ഈ ഗ്രാമത്തിലെ 65 ശതമാനത്തോളം കുടുംബങ്ങൾക്കും വിദേശത്ത് ബന്ധുക്കളുണ്ട്. യു.കെ, യുഎസ്എ, ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് ഇവർ കൂടുതലായുള്ളത്. പ്രവാസികൾ നാട്ടിലേക്ക് സ്ഥിരമായി പണം അയക്കുന്നതാണ് ഈ സമൃദ്ധിക്ക് കാരണം. പലരും തിരികെ എത്തി സ്വന്തം നാട്ടിൽ സംരംഭങ്ങൾ ആരംഭിച്ചു. ഇതോടെ ഗ്രാമത്തിൽ തൊഴിലവസരങ്ങളും വർധിച്ചു.

വിദേശത്ത് ജീവിക്കുമ്പോഴും മാധാപറുമായിയുള്ള കണ്ണി മുറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് ഇവിടുത്തെ ആളുകൾ. സ്വന്തം നാടിൻ്റെ വളർച്ചക്കായി ഈ ഗ്രാമത്തിൽ നിന്നുള്ള ആളുകൾ 1968-ൽ തന്നെ ലണ്ടനിൽ ‘മാധാപർ വില്ലേജ് അസോസിയേഷൻ’ രൂപീകരിച്ചിരുന്നു എന്ന് ഓർക്കണം. അസോസിയേഷൻ്റെ ഒരു ഓഫീസ് ഗ്രാമത്തിലും പ്രവർത്തിക്കുന്നുണ്ട്. ഇനി ഇങ്ങനെയൊക്കെ ആണെങ്കിലും കൃഷി വിട്ട് ഒരു കളിയുമില്ല ഗ്രാമവാസികൾക്ക്. ഇവിടുത്തുകാരുടെ പ്രധാന ഉപജീവന മാർഗം ഇപ്പോഴും കൃഷി തന്നെ. മുംബൈ ഉൾപ്പെടെയുള്ള ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്ന് കാർഷിക ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. ഈ ഗ്രാമവും ഇവിടുത്തെ മനുഷ്യരും ഇന്ത്യയ്ക്ക് തന്നെ ഒരു മാതൃകയാണ്.

English Summary

Madhapar in Gujarat, India, is renowned as the world’s richest village, boasting an astonishing ₹8,000 crore in bank deposits across 19 local banks. Its immense wealth is largely driven by a strong NRI community continuously investing back home, perfectly blending modern urban infrastructure with deep-rooted agricultural traditions.

Follow Us