AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

World’s Longest Hydrogen Train: യാത്രക്കൊരുങ്ങി ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ, ഏത് റൂട്ടിലെന്ന് അറിയേണ്ടേ ?

World’s Longest Hydrogen Train Ready to Roll: Know Route, Speed, and Launch Details: പൂർണ്ണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത 10 കോച്ചുകളുള്ള ഈ ട്രെയിൻ, നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ഹൈഡ്രജൻ ട്രെയിനാണ്. മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയിൽ സഞ്ചരിരിക്കാനാകുന്ന ഈ ട്രെയിനിന് 1,200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഫ്യുവൽ സെൽ പ്രൊപ്പൽഷൻ സിസ്റ്റമാണ് കരുത്ത് പകരുന്നത്

World’s Longest Hydrogen Train: യാത്രക്കൊരുങ്ങി ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ, ഏത് റൂട്ടിലെന്ന് അറിയേണ്ടേ ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 10 Jul 2026 | 04:48 PM

ഇന്ത്യയിൽ ഇനി ഹൈഡ്രജ ട്രെയിനുകളുടെ കാലം. ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന രാജ്യത്തെ ആദ്യ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനായുള്ള അന്തിമ അനുമതി നൽകിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഹരിയാനയിലാണ് ഇന്ത്യൻ റെയിൽവേയിൽ പുതു ചരിത്രം എഴുതിച്ചേർത്ത് ഹെഡ്രജൻ ട്രെയിൻ സർവീസ് ആരംഭിക്കുക. ജൂലൈൻ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് മന്ത്രി കൃഷൻ കുമാർ ബേദി അറിയിച്ചു. ഹരിയാനയിലെ ജിന്ദ് – സോനിപത് റൂട്ടിലാണ് ഹൈഡ്രജൻ ട്രെയിൻ ആദ്യ സർവീസ് നടത്തുക. പൂർണ്ണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത 10 കോച്ചുകളുള്ള ഈ ട്രെയിൻ, നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ഹൈഡ്രജൻ ട്രെയിനാണ്.

മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയിൽ സഞ്ചരിരിക്കാനാകുന്ന ഈ ട്രെയിനിന് 1,200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഫ്യുവൽ സെൽ പ്രൊപ്പൽഷൻ സിസ്റ്റമാണ് കരുത്ത് പകരുന്നത്. പദ്ധതിയുടെ പൈലറ്റ് കോറിഡോറായ ജിന്ദിൽ ഹൈഡ്രജൻ സംഭരണണത്തിനും ഇന്ധന വിതരണത്തിനുമായി പ്രത്യേക സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശീയമായാണ് ഈ സംവിധാനവും വികസിപ്പിച്ചെടുത്തിരിക്കുന്നത്. കംപ്രസ്ഡ് ഹൈഡ്രജൻ വാതകം സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ലൈസൻസ് സംഭവരണ കേന്ദ്രത്തിന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ ഇതിനകം നൽകിക്കഴിഞ്ഞു

Also Read: Chennai Metro: 90 മിനിറ്റ് യാത്ര ഇനി അരമണിക്കൂറിൽ; പൂനമല്ലി – വടപളനി പാത ജൂലൈയിൽ?

സുരക്ഷ ഉറപ്പാക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങൾ ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഹൈഡ്രജൻ ചോർച്ച കണ്ടെത്താനുള്ള ഡിറ്റക്ടറുകൾ, ഫ്ലെയിം ഡിറ്റക്ടറുകൾ, മറ്റ് നിരീക്ഷണ സെൻസറുകൾ എന്നിവ ഇതിൽ ഉൾപ്പെടും. തടസ്സമില്ലാത്ത ഇന്ധന വിതരണത്തിനായി ഒരു സ്റ്റാൻഡ്‌ബൈ കംപ്രസ്സർ യൂണിറ്റും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യയിൽ, ഹൈഡ്രജൻ ഉപയോഗിച്ചുള്ള രാസപ്രവർത്തനത്തിലൂടെയാണ് ട്രെയിൻ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. നീരാവി മാത്രമാണ് ഇതിലൂടെ പുറന്തള്ളപ്പെടുന്നത് എന്നതിനാൽ രാജ്യത്തെ മലിനീകരണം കുറക്കുന്നതിൽ ഹൈഡ്രജൻ ട്രെയിനുകൾ വലിയ പങ്കുവഹിക്കും.

നിലവിൽ ലോകത്ത് ജർമ്മനി, ജപ്പാൻ, ചൈന, അമേരിക്ക തുടങ്ങി ചുരുങ്ങിയ രാജ്യങ്ങളിൽ മാത്രമാണ് ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ സർവീസ് നടത്തുന്നത്. ജൂലൈ 17-ന് പ്രധാന മന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുന്നതോടെ ഇന്ത്യയും ഈ പട്ടികയിൽ ഇടംപിടിക്കും. ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ഉപയോഗിക്കാവുന്ന മികച്ച പരിസ്ഥിതി സൗഹൃത ഇന്ധനമായാണ് ഹൈഡ്രജൻ കണക്കാക്കപ്പെടുന്നത്. രാജ്യത്ത് ഇതിനോടകം തന്നെ ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് ബസുകൾ സർവീസ് നടത്തുന്നുണ്ട്. കാറുകളിലും ഈ സാങ്കേതികവിദ്യ അധികം വൈകാതെ തന്നെ എത്തും. നിലവിൽ ഇതിനായുള്ള പരീക്ഷണങ്ങൾ നടന്നുവരികയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

English Summary

Indian Railways is set for a historic milestone as PM Narendra Modi is expected to flag off the nation’s first hydrogen-powered train on July 17. Operating on the Jind-Sonipat route in Haryana, this indigenous 10-coach broad-gauge trainset is currently the world’s longest hydrogen train, boasting a speed of 75 kmph and zero carbon emissions.

Follow Us