AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വിവാഹം കഴിക്കാൻ നിർബന്ധിച്ചു; യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി റൂം ഹീറ്റർ കൊണ്ട് പൊള്ളലേപ്പിച്ച് കാമുകൻ്റെ ക്രൂരത

Nagpur Crime: Man Murders 38-Year-Old Lover, Inflicts Burns With Room Heater Over Marriage Pressure: ഭർത്താവിനും 11, 13 വയസ്സുള്ള രണ്ട് പെൺമക്കൾക്കുമൊപ്പമാണ് 38 കാരിയായ യുവതി താമസിച്ചിരുന്നത്. ജൽഗാവ് ജില്ലയിലെ റാവർ തഹസിൽ സ്വദേശിയായ ജാവേദ് നാഗ്പൂരിൽ എയർ കണ്ടീഷണർ എ.സി ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ 15 വർഷമായി ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നും പ്രണയത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു

വിവാഹം കഴിക്കാൻ നിർബന്ധിച്ചു; യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി റൂം ഹീറ്റർ കൊണ്ട് പൊള്ളലേപ്പിച്ച് കാമുകൻ്റെ ക്രൂരത
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 15 Oct 2026 | 06:27 AM

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 38 വയസ്സുള്ള വിവാഹിതയായ യുവതിയെ കാമുകൻ ദാരുണമായി കൊലപ്പെടുത്തി. ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം റൂം ഹീറ്റർ വെച്ച് ശരീരത്തിൽ പൊള്ളലേൽപ്പിച്ചാണ് കൃത്യം നടത്തിയത്. സംഭവത്തിൽ മഹാരാഷ്ട്ര ജൽഗാവ് സ്വദേശിയായ ജാവേദ് ഷെയ്ഖ് ഷാഹിദ് മന്യാർ (33) എന്നയാളെ എം.ഐ.ഡി.സി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ 17 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഭർത്താവിനും 11, 13 വയസ്സുള്ള രണ്ട് പെൺമക്കൾക്കുമൊപ്പമാണ് 38 കാരിയായ യുവതി താമസിച്ചിരുന്നത്. ജൽഗാവ് ജില്ലയിലെ റാവർ തഹസിൽ സ്വദേശിയായ ജാവേദ് നാഗ്പൂരിൽ എയർ കണ്ടീഷണർ എ.സി ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ 15 വർഷമായി ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നും പ്രണയത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ജാവേദിന് മേൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ജാവേദ് നേരത്തെ തന്നെ വിവാഹിതനായിരുന്നതിനാൽ ഈ വിഷയത്തെച്ചൊല്ലി ഇരുവരും തമ്മിൽ സ്ഥിരമായി തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു.

Also Read: പ്രണയാഭ്യർത്ഥനയുമായി പിറകെ നടന്ന യുവാവിന്റെ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി; യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു

യുവതിയുടെ ഭർത്താവ് ജോലി ആവശ്യത്തിനായി സ്വന്തം നാട്ടിലേക്കും, മക്കൾ അമ്മാവൻ്റെ വീട്ടിലേക്കും പോയ സമയത്താണ് കൊലപാതകം നടന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന ഞായറാഴ്ച രാവിലെ ജാവേദ് യുവതിയുടെ വീട്ടിലെത്തി. വൈകുന്നേരത്തോടെ വിവാഹക്കാര്യത്തെച്ചൊല്ലി ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രകോപിതനായ പ്രതി ഭാരമുള്ള വസ്തു ഉപയോഗിച്ച് യുവതിയുടെ തലയ്ക്കടിക്കുകയും, പിന്നീട് റൂം ഹീറ്റർ ഉപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയുമായിരുന്നു. കൃത്യത്തിന് ശേഷം അന്ന് രാത്രി തന്നെ പ്രതി ട്രെയിൻ മാർഗ്ഗം ജൽഗാവിലേക്ക് രക്ഷപ്പെട്ടു.

തിങ്കളാഴ്ച രാവിലെ പെൺമക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റാണ് മരണം സംഭവിച്ചതെന്നാണ് കുടുംബാംഗങ്ങൾ ആദ്യം കരുതിയത്. എന്നാൽ പ്രാഥമിക വൈദ്യപരിശോധനാ റിപ്പോർട്ടിൽ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച ജൽഗാവിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടി നാഗ്പൂരിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

English Summary

A 33-year-old man, Javed Manyar, was arrested for murdering his 38-year-old married lover in Nagpur over marriage pressure. He hit her head and burned her body using a room heater.

Follow Us