പ്രണയാഭ്യർത്ഥനയുമായി പിറകെ നടന്ന യുവാവിന്റെ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി; യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു
മാസങ്ങളോളമായി ആന്റണി രാജ് ഏഞ്ചലിന്റെ പിറകെ നടന്ന് ശല്യം ചെയ്യുകയാണ്. ശല്യം സഹിക്കാനാവായതോടെ കുടുംബം പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ ഇയാളെ കന്യാകുമാരി പോലീസ് അറസ്റ്റ് ചെയ്തു. ശേഷം ജാമ്യം ലഭിച്ച പുറത്തിറങ്ങിയ ഇയാൾ വീണ്ടും യുവതിയുടെ പിറകെ നടന്ന് ശല്യം തുടർന്നു. ഞായറാഴ്ചയാണ് സംഭവം. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു...........
തമിഴ്നാട്: പ്രണയാഭ്യർത്ഥനയുമായി പുറകെ നടന്ന യുവാവിന്റെ ശല്യം സഹിക്കാൻ സാധിക്കാതെ യുവതി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ നാഗർകോവിലിലാണ് സംഭവം.കൊട്ടാരം പെരുവിള സ്വദേശി ജ്ഞാനശെൽവത്തിന്റെ മകൾ ഏയ്‌ഞ്ചൽ (26) ആണ് യുവാവിന്റെ ശല്യം സഹിക്ക വയ്യാതെ ജീവനൊടുക്കിയത്. പിന്നാലെ കൊട്ടാരം പെരുവിളയിലെ, ആന്റണിരാജിനെ (30) ഏയ്‌ഞ്ചലിന്റെ ബന്ധുക്കൾ ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നു.
ആന്റണി രാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട 5 പേരെ പോലീസ് അറസ്റ്റ് ചെയ്തതാണ് റിപ്പോർട്ട്. ഏയ്‌ഞ്ചലിന്റെ ബന്ധുക്കളായ രവിശെൽവൻ (56), യേശുനേശ ശെൽവൻ (58), സഹോദരന്മാരായ ബെവിൻ (26), ബെനിസ് (25), വിനിസ് (22) എന്നിവരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസുകാർ അറസ്റ്റ് ചെയ്തത്.
ALSO READ:ദുർമന്ത്രവാദിയെന്ന് സംശയം; തെലങ്കാനയിൽ യുവാവ് സ്വന്തം അമ്മയെ ജീവനോടെ ചുട്ടുകൊന്നു
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു എയ്ഞ്ചൽ….
അതേസമയം മാസങ്ങളോളമായി ആന്റണി രാജ് ഏഞ്ചലിന്റെ പിറകെ നടന്ന് ശല്യം ചെയ്യുകയാണ്. ശല്യം സഹിക്കാനാവായതോടെ കുടുംബം പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ ഇയാളെ കന്യാകുമാരി പോലീസ് അറസ്റ്റ് ചെയ്തു. ശേഷം ജാമ്യം ലഭിച്ച പുറത്തിറങ്ങിയ ഇയാൾ വീണ്ടും യുവതിയുടെ പിറകെ നടന്ന് ശല്യം തുടർന്നു. ഞായറാഴ്ചയാണ് സംഭവം. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു എയ്ഞ്ചൽ ഞായറാഴ്ച ഉച്ചയ്ക്ക് ചോറ് തിന്നു കഴിഞ്ഞതിനു ശേഷം തന്നെ മുറിക്കകത്തു പോയി വാതിലിടച്ച് ഉറങ്ങാൻ എന്ന രീതിയിൽ അകത്തേക്ക് പോയി.
ശേഷം അവിടെ നിന്നും ജീവനൊടുക്കുകയായിരുന്നു എന്നാണ് സൂചന. വിവരം അറിഞ്ഞ കുടുംബത്തിന്റെ ബഹളം കേട്ട് നാട്ടുകാരും ഓടിക്കൂടി. അപ്പോൾ അവിടെയൊക്കെ ആന്റണി രാജും എത്തി. ആ ഏഞ്ചലിന്റെ മരണത്തിന് കാരണക്കാരനായ ആന്റണി രാജനെ കണ്ടതോടെ യുവതിയുടെ ബന്ധുക്കളികളെ ആക്രമിക്കുകയും തല്ലിക്കൊല്ലുകയും ആയിരുന്നു.
ENGLISH SUMMARY
A young woman committed suicide, unable to bear the harassment of a man who was pestering her with romantic advances. The incident took place in Nagercoil, Tamil Nadu. Angel (26), daughter of Gnanaselvam from Kottaram Peruvila, took her own life because she could no longer tolerate the man’s harassment.