AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

ആർട്ട് ഓഫ് ലിവിങ് വാർഷികാഘോഷങ്ങൾ സമാപനം, അഞ്ച് ദേശീയ പദ്ധതികൾക്ക് തുടക്കം കുറിച്ച് ഉപരാഷ്ട്രപതി

വാർഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ശർബാനന്ദ സോനോവാൾ, കർണാടക ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ട്, മുഖ്യമന്ത്രിമാരായ എൻ.ചന്ദ്രബാബു നായഡു, പ്രമോദ് സാവന്ത്, സിനിമാ താരം രജനീകാന്ത്, പ്രമുഖ വ്യവസായി മുകേഷ് അംബാനി തുടങ്ങിയ രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക, രംഗത്തെ 678-ലധികം വ്യക്തികൾ വിവിധ ദിവസങ്ങളിലായി ആശ്രമം സന്ദർശിച്ചു.

ആർട്ട് ഓഫ് ലിവിങ് വാർഷികാഘോഷങ്ങൾ സമാപനം, അഞ്ച് ദേശീയ പദ്ധതികൾക്ക് തുടക്കം കുറിച്ച് ഉപരാഷ്ട്രപതി
Art Of Living AnniversaryImage Credit source: social media
Arun Nair
Arun Nair | Updated On: 29 May 2026 | 02:29 PM

ബെംഗളൂരു: ആർട്ട് ഓഫ് ലിവിങ് 45-ാം വാർഷികാഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. പരിപാടികളുടെ ഭാഗമായി ദേശീയ തലത്തിൽ ശ്രദ്ധ നേടാൻ പോകുന്ന അഞ്ച് പുതിയ പദ്ധതികൾക്കും തുടക്കമായി. ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പും രാഷ്ട്രപതി പ്രകാശനം ചെയ്തു. 182 രാജ്യങ്ങളിലായി പടർന്നുപന്തലിച്ചു കിടക്കുന്ന ഈ പ്രസ്ഥാനം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.

ആശ്രമ സന്ദർശനത്തിന്റെ ഭാഗമായി ഉപരാഷ്ട്രപതി ശ്രീ ശ്രീ ഗുരുകുലം സന്ദർശിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. ഗോശാല, പ്രതാപ് ഗണപതി ക്ഷേത്രം, സോമനാഥ ജ്യോതിർലിംഗത്തിന്റെ അവശിഷ്ടങ്ങൾ എന്നിവ അദ്ദേഹം സന്ദർശിച്ചു.

ധ്യാനം ഇനി ഒരു ആഡംബരമല്ല. ആരോഗ്യകരവും സമ്മർദ്ദരഹിതവുമായ ജീവിതത്തിന് അത് അത്യാവശ്യമാണ്.” ലോക ധ്യാന ദിനത്തെ 192 രാജ്യങ്ങൾ അംഗീകരിച്ചത് ഇതിന് തെളിവാണെന്നും ശ്രീ ശ്രീ രവിശങ്കർ തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. “അറിവ്, ധ്യാനം, സംഗീതം എന്നിവ എപ്പോഴും ജീവിതത്തിൽ ഉണ്ടായിരിക്കണം” എന്ന സന്ദേശം അദ്ദേഹം യുവാക്കൾക്ക് നൽകി. “ഭയം, വെറുപ്പ്, സമ്മർദ്ദം എന്നിവയിൽ നിന്ന് മുക്തമായ ഒരു വസുധൈവ കുടുംബം നമുക്ക് കെട്ടിപ്പടുക്കാം എന്നും  എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ ജന്മസ്ഥലമാണ് കർണാടക എന്നത് അഭിമാനകരമാണെന്ന് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് പറഞ്ഞു. ലോകമെമ്പാടും സമാധാനം സ്ഥാപിക്കുന്നതിനുള്ള ഗുരുവിൻ്റെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

തുടക്കം കുറിച്ച പദ്ധതികൾ

1. യൂത്ത് കരിയർ എക്‌സലൻസ് പ്രോഗ്രാം

സിവിൽ സർവീസ് പരീക്ഷകൾക്കായി യുവാക്കളെ സജ്ജരാക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ഹോസ്പിറ്റാലിറ്റി പരിശീലനവും ഇതിലൂടെ നൽകും.

2. ഫാക്കൽറ്റി ഓഫ് ഈസ്റ്റേൺ നോളജ് സിസ്റ്റംസ്

കിഴക്കൻ ജ്ഞാന പാരമ്പര്യങ്ങളെ ആധുനിക വിദ്യാഭ്യാസ പ്രക്രിയയുമായി സംയോജിപ്പിക്കുന്നതിനുള്ള ഒരു മൾട്ടി-ഡിസിപ്ലിനറി പ്ലാറ്റ്‌ഫോം.

ALSO READ: Art of Living : ആർട്ട് ഓഫ് ലിവിംഗ് 45-ാം വാർഷികം ബെംഗളൂരുവിൽ; കലയും ആത്മീയതയും ഒത്തുചേർന്ന മഹത്തായ സംഗമം

3.ആർട്ട് ഓഫ് ലിവിങ് ഇന്നൊവേഷൻ ആൻഡ് ഒന്റർപ്രണർഷിപ്പ് ഇൻകുബേഷൻ

ഹാർഡ്‌വേർ അധിഷ്ഠിത സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 500 പുതിയ സംരംഭങ്ങൾക്ക് മെന്റർഷിപ്പും ഫണ്ടിങ്ങും നൽകുന്ന പദ്ധതി.

4.സെൻ്റർ ഓഫ് എക്‌സലൻസ് ഓൺ കോൺഷ്യസ്‌നസ് സ്റ്റഡീസ് ആൻഡ് ഹ്യൂമൻ പൊട്ടൻഷ്യൽ

മാനസികാരോഗ്യം, പ്രജ്ഞ, മനുഷ്യന്റെ ആന്തരിക ശേഷി എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കായുള്ള കേന്ദ്രം

5. ഇക്കോ ശാന്തി

2030-ഓടെ പ്ലാസ്റ്റിക് ഉപയോഗത്തിൽ പ്രതിവർഷം 1,00,000 ടൺ കുറവ് വരുത്താൻ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് ലക്ഷ്യം.

പ്രമുഖരുടെ സാന്നിധ്യം

വാർഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ശർബാനന്ദ സോനോവാൾ, കർണാടക ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ട്, മുഖ്യമന്ത്രിമാരായ എൻ.ചന്ദ്രബാബു നായഡു, പ്രമോദ് സാവന്ത്, സിനിമാ താരം രജനീകാന്ത്, പ്രമുഖ വ്യവസായി മുകേഷ് അംബാനി തുടങ്ങിയ രാഷ്ട്രീയ,സാംസ്കാരിക,സാമൂഹിക വ്യവസായ രംഗത്തെ 678-ലധികം വ്യക്തികൾ വിവിധ ദിവസങ്ങളിലായി ആശ്രമം സന്ദർശിച്ചു.

Follow Us