AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Assembly Election 2026: അങ്കത്തിന് ഇന്ന് തിരശീല ഉയരും; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം 4 മണിക്ക്

Kerala Assembly Election Update: തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി. മെയ് അഞ്ചിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്ന രീതിയിലായിരിക്കും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക എന്നാണ് വിവരം.

Assembly Election 2026: അങ്കത്തിന് ഇന്ന് തിരശീല ഉയരും; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം 4 മണിക്ക്
ഗ്യാനേഷ് കുമാർImage Credit source: PTI
Shiji M K
Shiji M K | Updated On: 15 Mar 2026 | 10:40 AM

ന്യൂഡല്‍ഹി: അഞ്ചിടങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത. വൈകിട്ട് 4 മണിക്ക് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണും. അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം തുടങ്ങി നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. അതോടെ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഒരു പ്രഖ്യാപനവും പാര്‍ട്ടികള്‍ക്ക് നടത്താനാകില്ല. പിന്നീട് സംസ്ഥാനങ്ങള്‍ നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും.

തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി. മെയ് അഞ്ചിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്ന രീതിയിലായിരിക്കും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക എന്നാണ് വിവരം. കേരളത്തില്‍ വിഷു ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ പരിഗണിച്ചായിരിക്കും തീയതി പ്രഖ്യാപനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പറഞ്ഞിരുന്നു.

Also Read: Kerala Assembly Election: മുന്നണികള്‍ക്ക് പണി കൊടുത്ത്‌ സുധാകരന്‍മാര്‍; കെഎസിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്; ജിഎസിനെ പിന്തുണച്ച് പാര്‍ട്ടി അനുഭാവികള്‍

ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പെന്നും വിവരമുണ്ട്. അതേസമയം, കഴിഞ്ഞ തവണ എട്ട് ഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ്. ഇത്തവണ അത് രണ്ടോ മൂന്നോ ഘട്ടമാക്കി ചുരുക്കണമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം.

Follow Us