Bengaluru Traffic Diversion: ബെംഗളൂരു വിമാനത്താവള റോഡില്‍ ഗതാഗത നിയന്ത്രണം; ഓഗസ്റ്റ് 14 വരെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല
Bengaluru Airport Road Closed for Over a Month: Check the New Traffic Diversion Plan: വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ബിഐഎഎല്‍). എയര്‍പോര്‍ട്ട് എക്‌സിറ്റ് റോഡിലെ ട്രംപറ്റ് റോഡ് ഫ്‌ളൈഓവറുകളിലാണ് ഗതാഗതം നിരോധിച്ചത്. ഓഗസ്റ്റ് 14 വരെയാണ് നിയന്ത്രണം. ഇക്കാലയളവില്‍ വാഹനങ്ങള്‍ മറ്റുവഴികളിലൂടെ കടന്നുപോകണമെന്നാണ് നിര്‍ദേശം.

ബെംഗളൂരുവില്‍ നിന്നുള്ള ദൃശ്യം
ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ബിഐഎഎല്‍). എയര്‍പോര്‍ട്ട് എക്‌സിറ്റ് റോഡിലെ ട്രംപറ്റ് റോഡ് ഫ്‌ളൈഓവറുകളിലാണ് ഗതാഗതം നിരോധിച്ചത്. ഓഗസ്റ്റ് 14 വരെയാണ് നിയന്ത്രണം. ഇക്കാലയളവില്‍ വാഹനങ്ങള്‍ മറ്റുവഴികളിലൂടെ കടന്നുപോകണമെന്നാണ് നിര്‍ദേശം.
ഇവര്‍ക്ക് മേല്‍പ്പാലം ഉപയോഗിക്കാം
കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ടെമ്പോ വാഹനങ്ങള്‍ എന്നിവര്‍ക്ക് നിര്‍മാണ വേളയിലും ഫ്‌ളൈഓവര്‍ ഉപയോഗിക്കുന്നത് തുടരാം. ബസുകള്‍ ട്രക്കുകള്‍, നിര്‍മാണ വാഹനങ്ങള്‍ എന്നിവയുടെ സര്‍വീസുകള്‍ക്കാണ് നിയന്ത്രണമുള്ളത്. വിമാനത്താവള റോഡിലേക്ക് പ്രവേശിക്കുന്നവര്‍ അവിടെ സ്ഥാപിച്ചിരിക്കുന്ന ദിശാസൂചനകള്‍ ശ്രദ്ധിക്കണമെന്ന് ബിഐഎഎല്‍ നിര്‍ദേശിച്ചു.
ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ആക്രമണം
ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ കുടുംബത്തെ പിന്തുടര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ജൂലൈ അഞ്ചിന് രാത്രി 10.30 ഓടെയാണ് സംഭവമുണ്ടാകുന്നത്. മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ റൂറല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു ആക്രമണം. ബിഎംആര്‍സിഎല്ലില്‍ അസിസ്റ്റന്റ് മാനേജരായ സാഗര്‍ കുമാറിനും ഭാര്യയ്ക്കും മക്കള്‍ക്കും നേരെയായിരുന്നു അതിക്രമം.
ശ്രീരംഗപട്ടണത്തെ ടോള്‍ പ്ലാസയ്ക്ക് സമീപം വെച്ച് സാഗറിന്റെ കാര്‍മാരുതി സുസുക്കി സ്വിഫ്റ്റ് കാറില്‍ ഇടിച്ചു, ഈ കാറിന് പോറല്‍ സംഭവിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രശ്‌നം പരിഹരിച്ച ശേഷം ഇരുകൂട്ടരും യാത്ര തുടര്‍ന്നെങ്കിലും, പിന്നീട് വാഹനം നിര്‍ത്തി കേടുപാടുകള്‍ സംഭവിച്ചപ്പോഴാണ് പരിക്ക് ഗുരുതരമാണ് സ്വിഫ്റ്റില്‍ ഉണ്ടായിരുന്നവര്‍ മനസിലാക്കിയത്. തുടര്‍ന്ന് ഈ കാറിലുണ്ടായിരുന്നവര്‍ സാഗറിന്റെ വാഹനത്തെ പിന്തുടര്‍ന്ന് എത്തുകയും, വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.
Also Read: Bengaluru Bandh: ബെംഗളൂരുവില്‍ ബന്ദ്; കടകള്‍ തുറക്കില്ല, വന്‍ പ്രതിഷേധത്തിന് നീക്കം
എന്നാല്‍ വാഹനം നിര്‍ത്താന്‍ സാഗര്‍ തയാറായില്ല, ശേഷം മദ്ദൂര്‍ ഫ്‌ളൈഓവറിലെ ഗണഗനുരു ടോള്‍ പ്ലാസയ്ക്ക് സമീപം വെച്ച് സംഘം കുടുംബം സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി ആക്രമണം നടത്തുകയായിരുന്നു. അതുവഴി കടന്നുപോയ മറ്റ് യാത്രക്കാരായ ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പുറത്തുവന്ന ദൃശ്യങ്ങളില്‍ അക്രമികള്‍ കാര്‍ നിര്‍ത്തി സാഗറിനെയും കുടുംബത്തെയും വാഹനത്തില്‍ നിന്ന് പുറത്തേക്ക് വലിച്ചിറക്കുന്നത് കാണാം.
ജാക്കി കൊണ്ടുള്ള ആക്രമണത്തില്‍ സാഗറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബം ആക്രമണം അവസാനിപ്പിക്കാന്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും അക്രമികള്‍ അതിന് തയാറായില്ല. മറ്റ് യാത്രക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സാഗറിന്റെ മകനെയും അക്രമികള്‍ ഉപദ്രവിച്ചതായാണ് വിവരം.
സംഭവത്തിന് പിന്നാലെ ജൂലൈ ആറിന് സാഗര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്, ആക്രമണം, ഭീഷണിപ്പെടുത്തല്‍, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. ബെംഗളൂരു എജിഎസ് ലേഔട്ടില്‍ താമസിക്കുന്ന സന്തോഷ്, അരുണ്‍ കുമാര്‍, അഭിനന്ദന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിനായി ഉപയോഗിച്ച രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
English Summary
Traffic restrictions have been imposed on a key road leading to Bengaluru Airport, with the closure expected to remain in place until August 14. Motorists are advised to use designated diversion routes to avoid delays. Authorities have issued a traffic advisory to help commuters plan their journeys accordingly.