AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Bandh: ബെംഗളൂരുവില്‍ ബന്ദ്; കടകള്‍ തുറക്കില്ല, വന്‍ പ്രതിഷേധത്തിന് നീക്കം

Bengaluru on Alert for July 8 Bandh, Full List of Services Likely to Be Impacted: സര്‍ക്കാരും ജിബിഎയും ചെയ്യുന്ന നിയമവിരുദ്ധമായ കുടിയൊഴിപ്പിക്കലുകളും, വെന്‍ഡിങ് വാഹനങ്ങളും സാധനങ്ങളും കണ്ടുകെട്ടുകയും ചെയ്തത് ആയിരക്കണക്കിന് കച്ചവടക്കാരുടെ ഉപജീവനമാര്‍ഗം തടസപ്പെടുത്തിയെന്ന് തെരുവ് കച്ചവടക്കാരുടെ സംയുക്ത പ്രവര്‍ത്തന സമിതി ആരോപിച്ചു.

Bengaluru Bandh: ബെംഗളൂരുവില്‍ ബന്ദ്; കടകള്‍ തുറക്കില്ല, വന്‍ പ്രതിഷേധത്തിന് നീക്കം
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 07 Jul 2026 | 10:52 AM

ബെംഗളൂരു: തെരുവുകച്ചവടം ഒഴിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ ബന്ദിന് ആഹ്വാനം ചെയ്ത് തെരുവ് കച്ചവടക്കാരുടെ സംഘടന. വന്‍ പ്രതിഷേധവും സംഘടിപ്പിക്കാനാണ് നീക്കം. കച്ചവടം അവസാനിപ്പിക്കാന്‍ പറയുന്നത് നിയമലംഘനമാണെന്ന് സംഘടന പറയുന്നു. സംസ്ഥാന സര്‍ക്കാരം ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയും ഒട്ടനവധി കച്ചവടക്കാരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കിയെന്നും ആരോപണം ഉയരുന്നു.

സര്‍ക്കാരും ജിബിഎയും ചെയ്യുന്ന നിയമവിരുദ്ധമായ കുടിയൊഴിപ്പിക്കലുകളും, വെന്‍ഡിങ് വാഹനങ്ങളും സാധനങ്ങളും കണ്ടുകെട്ടുകയും ചെയ്തത് ആയിരക്കണക്കിന് കച്ചവടക്കാരുടെ ഉപജീവനമാര്‍ഗം തടസപ്പെടുത്തിയെന്ന് തെരുവ് കച്ചവടക്കാരുടെ സംയുക്ത പ്രവര്‍ത്തന സമിതി ആരോപിച്ചു.

റോഡുകളും നടപ്പാതകളും സൗകര്യപ്രദമായി ഉപയോഗിക്കുന്നതിന് തങ്ങള്‍ ഒരിക്കലും എതിരല്ല. എന്നാല്‍ തെരുവ് കച്ചവടം നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. നിയമം നടപ്പാക്കുന്നതിന് പകരം, നിയമം പോലും മറന്നുകൊണ്ടുള്ള ഒഴിപ്പിക്കലാണ് അധികാരികള്‍ ചെയ്യുന്നതെന്നും ബെംഗളൂരു ജില്ല തെരുവ് കച്ചവടക്കാരുടെ യൂണിയന്‍ ഫെഡറേഷന്‍ പ്രസിഡന്റ് പറഞ്ഞു.

നഗരത്തില്‍ ഏകദേശം 1.5 ലക്ഷം തെരുവ് കച്ചവടക്കാര്‍ ഉണ്ടെന്നാണ് വിവരം. ഇവരെ ആശ്രയിച്ചാണ് നഗരത്തിലെ ഭൂരിഭാഗം ആളുകളുടെയും ജീവിതം. താങ്ങാനാകുന്ന വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് ജനങ്ങളെ ബാധിക്കുമെന്നും സംഘടന പറയുന്നു.

ഇതുമാത്രമല്ല, തെരുവ് കച്ചവടത്തെ ആശ്രയിച്ച് ജീവിക്കുന്ന ദരിദ്ര കുടുംബങ്ങളെ പട്ടിണിയിലാക്കുന്ന നടപടിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ രാത്രിയിലെത്തി കുടിയൊഴിപ്പിക്കുന്നത് മൂലം നിരവധി കച്ചവടക്കാര്‍ക്ക് വരുമാനമില്ലാതായി, ഗണ്യമായ സാമ്പത്തിക നഷ്ടവും അവര്‍ക്ക് സംഭവിച്ചിട്ടുണ്ടെന്നും സംഘടന പഞ്ഞു.

Also Read: Bengaluru Child Murder: ഭാര്യയുമായി തര്‍ക്കം, 11 മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന് പിതാവ്

കുടിയൊഴിപ്പിക്കപ്പെട്ട കച്ചവടക്കാരെ അവരവരുടെ വ്യാപാര മേഖലയില്‍ തന്നെ തുടരാന്‍ അനുവദിക്കണം. അത് സാധ്യമല്ലാത്ത സ്ഥലങ്ങളില്‍, ടൗണ്‍ വെന്‍ഡിങ് കമ്മിറ്റികള്‍ അന്തിമ തീരുമാനമെടുക്കുന്നത് വരെ റോഡ് മാര്‍ജിനുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കണ്ടുകെട്ടിയ എല്ലാ സാധനങ്ങളും വാഹനങ്ങളും തിരികെ നല്‍കുക, വഴിയോര കച്ചവട നിയമം പൂര്‍ണമായി നടപ്പാക്കുക, എല്ലാ കച്ചവടക്കാരെയും ഉള്‍പ്പെടുത്തി സര്‍വ്വേ നടത്തുക, തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുക, പുതുതായി രൂപീകരിച്ച മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ടൗണ്‍ വെന്‍ഡിങ് കമ്മിറ്റികളുടെയും രൂപീകരണവും ശക്തിപ്പെടുത്തുക, കാല്‍നടയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ നടപ്പാതകള്‍ വീതി കൂട്ടുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നുണ്ട്.

അതേസമയം, പ്രധാനമന്ത്രി സ്വാനിധി പദ്ധതി പ്രകാരം ബെംഗളൂരുവിലെ 80,000 ലധികം തെരുവ് കച്ചവടക്കാരും വായ്പ എടുത്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ 34,000 പേരെ മാത്രമേ 2024 ഒക്ടോബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ നടത്തിയ സര്‍വേയില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളൂ. പലരുടെയും വിവരങ്ങള്‍ ലഭ്യമല്ല, യോഗ്യരായ വെണ്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.

English Summary

Bengaluru is set to observe a bandh on July 8, with several organizations extending support to the protest. Many shops and commercial establishments are expected to remain closed in parts of the city. Public transport services, including buses and Metro operations, may be affected depending on the response to the bandh. Commuters are advised to check the latest traffic and transport updates before planning their travel.

Follow Us