AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Power Cut: ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ വൈദ്യുതി ഉണ്ടാകില്ല; കാരണം ഇത്

Bengaluru Apartment Power Cut: നോട്ടീസിന്റെ അടിസ്ഥാനത്തില്‍ 15 ദിവസത്തിനകം ബെസ്‌കോമില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും, അല്ലാത്തപക്ഷം ലിഫ്റ്റുകളും ഇന്‍സ്റ്റാളേഷനും വൈദ്യുതി വിതരണവും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവെക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Bengaluru Power Cut: ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ വൈദ്യുതി ഉണ്ടാകില്ല; കാരണം ഇത്
പ്രതീകാത്മക ചിത്രം Image Credit source: Bloomberg Creative/Getty Images
Shiji M K
Shiji M K | Published: 18 Feb 2026 | 02:07 PM

ബെംഗളൂരു: മന്ത്രി സെറിനിറ്റി അപ്പാര്‍ട്ട്‌മെന്റിന് നോട്ടീസ് അയച്ച് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം). അപ്പാര്‍ട്ട്‌മെന്റില്‍ 30 ലിഫ്റ്റുകള്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് അയച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബെസ്‌കോമില്‍ നിന്ന് അനുമതി നേടാതെയാണ് ലിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിച്ചതെന്ന് നോട്ടീസ് വ്യക്തമാക്കുന്നുണ്ട്.

നോട്ടീസിന്റെ അടിസ്ഥാനത്തില്‍ 15 ദിവസത്തിനകം ബെസ്‌കോമില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും, അല്ലാത്തപക്ഷം ലിഫ്റ്റുകളും ഇന്‍സ്റ്റാളേഷനും വൈദ്യുതി വിതരണവും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവെക്കുമെന്നും അധികൃതര്‍ അറിയിച്ചു.

2026 ഫെബ്രുവരി 11നാണ് ബെസ്‌കോം മന്ത്രി അപ്പാര്‍ട്ട്‌മെന്റ് ഉടമയ്ക്ക് നോട്ടീസ് അയച്ചതെന്നാണ് വിവരം. ഇതില്‍ കനകപുര മെയിന്‍ റോഡിലെ ദൊഡ്ഡക്കല്ലസന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ 30 ലിഫ്റ്റുകള്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറില്‍ നിന്ന് അനുമതികള്‍ നേടാതെയാണ് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് പറയുന്നു.

Also Read: Bengaluru Train: ബെംഗളൂരുവിലെത്താന്‍ 6 മണിക്കൂര്‍ വേണ്ട; ഈ ട്രെയിനിലാകാം ഇനിയുള്ള യാത്ര

ലിഫ്റ്റുകള്‍ കമ്മീഷന്‍ ചെയ്യുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും മുമ്പ് കര്‍ണാടക ലിഫ്റ്റ്, എക്‌സ്‌കലേറ്റര്‍, പാസഞ്ചര്‍ കണ്‍വെയേഴ്‌സ് നിയമം 2015 പ്രകാരം സാധുത ഉണ്ടായിരിക്കണം. അനധികൃതമായി ഇവ പ്രവര്‍ത്തിപ്പിക്കുന്നത് കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കാന്‍ ബെസ്‌കോമിന് അധികാരമുണ്ട്.

അതേസമയം, നേരത്തെ പ്രോപ്‌കെയല്‍ റിയല്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ സമാനമായ രീതിയില്‍ ബെസ്‌കോം നിയമനടപടി സ്വീകരിച്ചിരുന്നു. പതിവായി വൈദ്യുതി ബില്ലുകള്‍ അടയ്ക്കാതിരുന്നതോടെ വൈദ്യുതി വിതരണം നിര്‍ത്തിവെക്കുകയായിരുന്നു.

Follow Us