AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Weather: ബെംഗളൂരുവില്‍ ജാഗ്രതാ നിര്‍ദേശം; മഴ പോയി താപനില റെക്കോഡിടും

Alert Issued in Bengaluru as Temperatures Hit Record Highs: നഗരത്തില്‍ ചില അവസരങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നല്‍കുന്നു. വടക്കന്‍ കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ പരമാവധി താപനില 100 ഡിഗ്രി ഫാരന്‍ഹീറ്റ് കടന്നതിനാല്‍ ഉഷ്ണതരംഗ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Bengaluru Weather: ബെംഗളൂരുവില്‍ ജാഗ്രതാ നിര്‍ദേശം; മഴ പോയി താപനില റെക്കോഡിടും
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 21 Mar 2026 | 06:36 AM

ബെംഗളൂരു: മഴയും ആലിപ്പഴവും ഒഴിഞ്ഞ് ബെംഗളൂരു വീണ്ടും അതിശക്തമായ വേനല്‍ക്കാലത്തിേേലക്ക്. ചൂടിന് ആശ്വാസമായി ലഭിച്ച മഴ ഇനിയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില ശക്തമാകും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ചിലയിടങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.

ബെംഗളൂരു റൂറല്‍-അര്‍ബന്‍, മാണ്ഡ്യ, ചാമരാജനഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ഇവിടങ്ങളില്‍ പരമാവധി താപനില 31 ഡിഗ്രി സെല്‍ഷ്യസായിരിക്കും. കുറഞ്ഞ താപനില 21 ഡിഗ്രിയുമാകും.

അതേസമയം, കഴിഞ്ഞ ദിവസം വരെ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ അനുഭവപ്പെട്ടിരുന്നു. നഗരത്തില്‍ ആലിപ്പഴം വീണതിനെ തുടര്‍ന്ന് കശ്മീരിന് തുല്യമായ പ്രതീതിയും അനുഭവപ്പെട്ടു. ഇന്നേദിവസങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസായിരുന്നു.

മാര്‍ച്ച് മാസങ്ങളില്‍ നഗരത്തില്‍ ആലിപ്പഴം വീഴുന്നത് വളരെ അപൂര്‍മാണ്. മാര്‍ച്ച് 18നും 19നും ഇടയില്‍ നഗരത്തില്‍ ഏകദേശം 7 മില്ലിമീറ്റര്‍ മഴ ലഭിച്ചു. എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ കാര്യമായ മഴ ലഭിക്കാനുള്ള സാധ്യത വിദഗ്ധര്‍ കാണുന്നില്ല. അതിനാല്‍ തന്നെ ചൂട് അതിവേഗം ഉയരും.

ഇനിയും താപനില ഉയര്‍ന്നേക്കാം

നഗരത്തില്‍ ചില അവസരങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നല്‍കുന്നു. വടക്കന്‍ കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ പരമാവധി താപനില 100 ഡിഗ്രി ഫാരന്‍ഹീറ്റ് കടന്നതിനാല്‍ ഉഷ്ണതരംഗ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Follow Us