AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Weather: തണുപ്പുണ്ടാകും പക്ഷെ കാര്യമില്ല; ബെംഗളൂരുവില്‍ ഇന്നും കാലാവസ്ഥ മോശം തന്നെ

Bengaluru Climate Update February 9: വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് ഇവിടെ തണുപ്പ് താരതമ്യേന കുറവായിരിക്കും. സംസ്ഥാനത്തുടനീളം വരണ്ട കാലാവസ്ഥ തുടരുന്നതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഐഎംഡി നിര്‍ദേശിച്ചു.

Bengaluru Weather: തണുപ്പുണ്ടാകും പക്ഷെ കാര്യമില്ല; ബെംഗളൂരുവില്‍ ഇന്നും കാലാവസ്ഥ മോശം തന്നെ
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 09 Feb 2026 | 06:34 AM

ബെംഗളൂരു: കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വരണ്ട കാലാവസ്ഥയാണ്. ഇത് ഇനിയും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ കുറഞ്ഞത് രാത്രിയില്‍ ചൂട് ഉയരുന്നതിനും കാരണമായി. തീരദേശ, വടക്കന്‍ മേഖലയില്‍ വരണ്ട കാലാവസ്ഥയ്‌ക്കൊപ്പം കടുത്ത തണുപ്പിനും സാധ്യതയുണ്ടെന്ന് വകുപ്പ് പറയുന്നു. ഈ ഭാഗങ്ങളിലും തുടര്‍ച്ചയായ ദിവസങ്ങളില്‍ തണുപ്പുണ്ടാകുമെന്നാണ് പ്രവചനം.

കര്‍ണാടകയുടെ തെക്കന്‍ പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതാണ്. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് ഇവിടെ തണുപ്പ് താരതമ്യേന കുറവായിരിക്കും. സംസ്ഥാനത്തുടനീളം വരണ്ട കാലാവസ്ഥ തുടരുന്നതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഐഎംഡി നിര്‍ദേശിച്ചു.

ബെംഗളൂരുവിലെ താപനില 17 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 22 ആയി ഉയരും. മണിക്കൂറില്‍ 9.6 കിലോമീറ്റര്‍ വേഗതയില്‍ തണുത്ത കാറ്റിനും പകല്‍ സമയത്ത് വിവിധ ഭാഗങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാത്രിയില്‍ താപനില ഉയര്‍ന്ന് കാറ്റിന്റെ വേഗത കുറയുന്നതാണ് നിലവില്‍ സംസ്ഥാനത്തെ രീതി.

Also Read: Bengaluru Weather: ചുട്ടുപൊള്ളി ബെംഗളൂരു; താപനില ഇനിയും ഉയരും, ഇന്നത്തെ കാലാവസ്ഥ

മൂടല്‍മഞ്ഞെവിടെ?

ഫെബ്രുവരി 10 വരെ ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞുണ്ടാകും. ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ രാവിലെയും വൈകിട്ടും മൂടല്‍മഞ്ഞ് പ്രതീക്ഷിക്കുന്നു. ബറേലിയിലും ഗോരഖ്പൂരിലും കനത്ത മഞ്ഞുണ്ട്. ഫെബ്രുവരി 9 മുതല്‍ ജമ്മു കശ്മീര്‍, ലഡാക്ക്, ഗില്‍ഗിറ്റ്, ബാള്‍ട്ടിസ്ഥാന്‍, മുസാഫറാബാദ് എന്നിവിടങ്ങളില്‍ നേരിയോ മിതമായതോ ആയ മഞ്ഞുവീഴ്ചയുണ്ടാകും.

Follow Us