AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Weather: ബെംഗളൂരുവില്‍ കാറ്റ് ശക്തമാകും, അതികഠിനമായ ചൂടും; ഇന്നത്തെ കാലാവസ്ഥ

Bengaluru Climate Update February 11: താപനില ചില അവസരങ്ങളില്‍ 16 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ തുടര്‍ന്നേക്കാം. മണിക്കൂറില്‍ 24 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍.

Bengaluru Weather: ബെംഗളൂരുവില്‍ കാറ്റ് ശക്തമാകും, അതികഠിനമായ ചൂടും; ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 11 Feb 2026 | 06:28 AM

ബെംഗളൂരു: നഗരത്തില്‍ ഇന്ന് ശക്തമായ കാറ്റിന് സാധ്യത. ബെംഗളൂരുവില്‍ രാവിലെയും വൈകിട്ടും തണുപ്പ് അനുഭവപ്പടുമെങ്കിലും പകല്‍ 10 മണി കഴിയുന്നതോടെ ചൂട് ഉയരും. വൈകിട്ട് 5 മണി വരെ കനത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നഗരത്തില്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. താപനില ചില അവസരങ്ങളില്‍ 16 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ തുടര്‍ന്നേക്കാം. മണിക്കൂറില്‍ 24 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ ബെംഗളൂരുവില്‍ വായു ഗുണനിലവാരവും മോശമാണ്. 74നും 172നും ഇടയിലാണ് വായു ഗുണനിലവാരം. ഇതോടൊപ്പം തന്നെ ചിലഭാഗങ്ങളില്‍ തണുപ്പും തുടരുന്നതിനാണ് ജനങ്ങള്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ചൂടുള്ള വസ്ത്രം ധരിക്കുകയും പോഷകസമൃദ്ധമായ ചൂടുള്ള ഭക്ഷണങ്ങള്‍ കഴിക്കുകയും വേണം. തണുപ്പില്‍ ഇറങ്ങിയുള്ള വിനോദങ്ങള്‍ പരമാവധി കുറയ്ക്കാനും നിര്‍ദേശം.

Also Read: Bengaluru Weather: രാവിലെ തണുപ്പ് പിന്നെ കനത്ത ചൂട്; ബെംഗളൂരു വീണ്ടും തണുത്തുറയുമോ?

നഗരത്തില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടില്ല. വരും ദിവസങ്ങളിലും തണുപ്പും ചൂടും ഒരുപോലെ ഉയരാനാണ് സാധ്യതയെന്നാണ് വിവരം. വേനല്‍ക്കാലം വന്നെത്തുന്നതോടെ ബെംഗളൂരുവിലെ സ്ഥിതി ദുസ്സഹമാകും. പലയിടങ്ങളിലും കനത്ത കുടിവെള്ളക്ഷാമവും അനുഭവപ്പെട്ടേക്കാം.

Follow Us