AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Airport: ബാഗ് തുറന്ന് 790 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; ബെംഗളൂരു വിമാനത്താവളത്തിനെതിരെ പരാതി

Bengaluru Airport Gold Theft: കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് രാത്രി 9.20 നായിരുന്നു ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ അബുദബിയിലേക്ക് പോയത്. എന്നാല്‍ അബുദബി വിമാനത്താവളത്തിലെത്തിയ ശേഷം ബാഗ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും വജ്രവും നഷ്ടപ്പെട്ട വിവരമറിയുന്നത്.

Bengaluru Airport: ബാഗ് തുറന്ന് 790 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; ബെംഗളൂരു വിമാനത്താവളത്തിനെതിരെ പരാതി
പ്രതീകാത്മക ചിത്രം Image Credit source: Pakin Songmor/Moment/Getty Images
Shiji M K
Shiji M K | Published: 02 Feb 2026 | 06:34 AM

ബെംഗളൂരു: യുഎസിലേക്കുള്ള യാത്രയ്ക്കിടെ തന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും വജ്രവും നഷ്ടപ്പെട്ടതായി വയോധിക. അമേരിക്കയിലെ സ്ഥിരതാമസക്കാരിയും ഹുബ്ബള്ളി സ്വദേശിയുമായ ശാന്ത രമേശ് കാഷിന്‍കുന്തി ആണ് പരാതി ഉന്നയിച്ചത്. അബുദബി വഴി യുഎസിലേക്ക് പോകുകയായിരുന്നു ഇവര്‍. തന്റെ ജന്മനാടായ ഹുബ്ബള്ളി, ധാര്‍വാഡില്‍ സന്ദശിച്ച് മടങ്ങുന്നതിനിടെയാണ് അവര്‍ക്ക് ഈ ദുരനുഭവമുണ്ടായത്. സംഭവത്തില്‍ 62 കാരിയായ അവര്‍ പോലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് രാത്രി 9.20 നായിരുന്നു ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ അബുദബിയിലേക്ക് പോയത്. എന്നാല്‍ അബുദബി വിമാനത്താവളത്തിലെത്തിയ ശേഷം ബാഗ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും വജ്രവും നഷ്ടപ്പെട്ട വിവരമറിയുന്നത്. ഏകദേശം 790 ഗ്രാം സ്വര്‍ണാഭരണങ്ങള്‍, ഏകദേശം 8 ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങള്‍, 20,000 രൂപയുടെ മരുന്നുകള്‍, 200 യുഎസ് ഡോളര്‍ എന്നിവ ബാഗില്‍ ഉണ്ടായിരുന്നതായി സ്ത്രീ ആരോപിക്കുന്നു.

ബാഗില്‍ നിന്നും സാധനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ ഉടന്‍ തന്നെ ശാന്ത രമേശ് അബുദബി വിമാനത്താവള അധികൃതരെ വിവരമറിയിച്ചു. ശേഷം അവര്‍ യാത്ര ചെയ്ത ആകാശ എയര്‍ലൈന്‍സിന്റെ ഉപഭോക്തൃ സേവനത്തില്‍ ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ കൃത്യമായ മറുപടി ഇതുവരെ തനിക്ക് ലഭിച്ചില്ലെന്നാണ് അവര്‍ ആരോപിക്കുന്നത്.

Also Read: Gold Robbery Case: എസ്‌ഐആര്‍ വിവരശേഖരണമെന്ന വ്യാജേന സ്വര്‍ണമാല കവര്‍ന്നു; കള്ളനെത്തിയത് സ്ത്രീവേഷത്തില്‍

ഇതേതുടര്‍ന്ന് ജനുവരി ഏഴിന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശാന്ത, പോലീസില്‍ വിവരമറിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അവര്‍ പരാതി നല്‍കി. കെമ്പെഗൗഡ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും വിമാനത്താവള സുരക്ഷാ ജീവനക്കാരെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Follow Us