AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Robbery Case: എസ്‌ഐആര്‍ വിവരശേഖരണമെന്ന വ്യാജേന സ്വര്‍ണമാല കവര്‍ന്നു; കള്ളനെത്തിയത് സ്ത്രീവേഷത്തില്‍

Malappuram Gold Chain Theft: കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവമുണ്ടായത്. മലപ്പുറം കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലെത്തിയ സാക്കിര്‍ അദ്ദേഹത്തിന്റെ ഭാര്യ നഫീസയോട് ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. കാര്‍ഡ് എടുക്കാനായി നഫീസ വീടിന് അകത്തേക്ക് കയറിപ്പോയി.

Gold Robbery Case: എസ്‌ഐആര്‍ വിവരശേഖരണമെന്ന വ്യാജേന സ്വര്‍ണമാല കവര്‍ന്നു; കള്ളനെത്തിയത് സ്ത്രീവേഷത്തില്‍
പ്രതി സാക്കിര്‍ Image Credit source: Social Media
Shiji M K
Shiji M K | Published: 01 Feb 2026 | 06:42 AM

മലപ്പുറം: എസ്‌ഐആര്‍ വിവരശേഖരണമെന്ന പേരില്‍ വീട്ടിലെത്തി മാല കവര്‍ന്ന് യുവാവ്. മലപ്പുറം ആതവനാട് ആണ് സംഭവം. സ്ത്രീവേഷത്തിലെത്തിയ പ്രതി വീട്ടമ്മയുടെ മാല കവര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പൂളമംഗലം സ്വദേശി സാക്കിര്‍ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവമുണ്ടായത്. മലപ്പുറം കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലെത്തിയ സാക്കിര്‍ അദ്ദേഹത്തിന്റെ ഭാര്യ നഫീസയോട് ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. കാര്‍ഡ് എടുക്കാനായി നഫീസ വീടിന് അകത്തേക്ക് കയറിപ്പോയി. ഇതിന് തൊട്ടുപിന്നാലെ വീടിനുള്ളിലെത്തിയ സാക്കിര്‍ അവരെ ആക്രമിച്ച് മാല കവരുകയായിരുന്നു.

സാരിയുടുത്താണ് സാക്കിര്‍ കവര്‍ച്ച നടത്തിയത്. സാക്കിറിന്റെ ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റ നഫീസ ആശുപത്രിയില്‍ ചികിത്സ തേടി.

Also Read: പെൺസുഹൃത്ത് ജീവനൊടുക്കിയതിന് പിന്നാലെ പോലീസുകാരനായ യുവാവും ജീവനൊടുക്കി

വൃദ്ധദമ്പതികളുടെ 25 പവന്‍ കവര്‍ന്നു

ആലപ്പുഴ: ചെന്നിത്തലയില്‍ വൃദ്ധദമ്പതികളുടെ വീട്ടില്‍ മോഷണം, പ്രവാസികളായ ജോസ് ഏലിയാമ ദമ്പതികളുടെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണവും ലാപ്‌ടോപ്പും കളവുപോയി. വീട്ടുടമസ്ഥര്‍ പുറത്തേക്ക് പോയ സമയത്താണ് മോഷണം നടന്നത്.

വീട്ടില്‍ മോഷണം നടക്കുന്നതിന് തൊട്ടുമുമ്പ് വരെ അറ്റക്കുറ്റപണികള്‍ക്കായി വന്ന തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇവര്‍ പോയതിന് പിന്നാലെയായിരുന്നു കവര്‍ച്ച. പത്തനംതിട്ട തുമ്പമണ്ണില്‍ നിന്ന് വീട്ടുടമസ്ഥര്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടിന്റെ മുന്‍വശത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്.