Namma Metro: നമ്മ മെട്രോ മഡവര-തുംകുരു പാതയ്ക്ക് വേഗത കൂടുന്നു; നിര്‍ണായക നീക്കവുമായി ബിഎംആര്‍സിഎല്‍

BMRCL Accelerates Madavara Tumakuru Metro Project in Bengaluru: ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തുഷാര്‍ ഗിരിനാഥ്, ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിധാന്‍ സൗധയില്‍ വെച്ച് പാതയുടെ ഡിപിആര്‍ സ്വീകരിച്ച മന്ത്രി, അത് സംസ്ഥാന മന്ത്രിസഭയ്ക്ക് മുന്നില്‍ ചര്‍ച്ചയ്ക്ക് വെക്കുമെന്ന് അറിയിച്ചു.

Namma Metro: നമ്മ മെട്രോ മഡവര-തുംകുരു പാതയ്ക്ക് വേഗത കൂടുന്നു; നിര്‍ണായക നീക്കവുമായി ബിഎംആര്‍സിഎല്‍

ബെംഗളൂരു നമ്മ മെട്രോ

Updated On: 

24 May 2026 | 11:58 AM

ബെംഗളൂരു: കര്‍ണാടകയിലെ പ്രത്യേകിച്ച് ബെംഗളൂരുവിലെ യാത്രക്കാര്‍ ഏറെനാളായി കാത്തിരിക്കുന്ന നമ്മ മെട്രോ പാത യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നു. മഡവര-തുംകുരു മെട്രോ ഇടനാഴിയുടെ നിര്‍മാണം വേഗത്തിലാക്കാനുള്ള സുപ്രധാന ചുടുവെപ്പ് നടത്തിയിരിക്കുകയാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). പാതയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് പ്രായോഗികമാണെന്ന് ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വര പ്രഖ്യാപിച്ചു.

ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തുഷാര്‍ ഗിരിനാഥ്, ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിധാന്‍ സൗധയില്‍ വെച്ച് പാതയുടെ ഡിപിആര്‍ സ്വീകരിച്ച മന്ത്രി, അത് സംസ്ഥാന മന്ത്രിസഭയ്ക്ക് മുന്നില്‍ ചര്‍ച്ചയ്ക്ക് വെക്കുമെന്ന് അറിയിച്ചു.

മഡവര-തുംകുരു നമ്മ മെട്രോ പാത

ബെംഗളൂരുവിന്റെ ഉള്‍നാടന്‍ മേഖലയിലൂടെയാണ് മഡവര-തുംകുരു നിര്‍ദിഷ്ട മെട്രോ പാത കടന്നുപോകുന്നത്. മഡവരയില്‍ നിന്ന് തുംകുരുവുമായി ബന്ധിപ്പിക്കുന്ന ഈ പാതയ്ക്ക് ഏകദേശം 50 കിലോമീറ്റര്‍ വരെ ദൂരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയുടെ സാധ്യത പഠനം നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹൈദരബാദ് ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് പഠനം നടത്തിയത്. ഇതിന് ഏകദേശം 3.5 കോടി രൂപ ചെലവഴിച്ചു. ഇതിന് ശേഷമാണ് പദ്ധതി പ്രായോഗികമാണെന്ന് ശുപാര്‍ശ ചെയ്തത്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏകദേശം 20,000 കോടി ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ദേശീയപാതയിലെ സ്റ്റേഷന്‍ സ്ഥലങ്ങള്‍, അലൈന്‍മെന്റ്, ഇടനാഴി ആസൂത്രണം തുടങ്ങി എല്ലാ വിശദവിവരങ്ങളും ഡിപിആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എത്ര സ്റ്റേഷനുകള്‍ ഉണ്ടാകും?

മഡവര മുതല്‍ തുംകൂരു വരെ നീളുന്ന ഈ പാതയില്‍ ആകെ 25 സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. ഗ്രീന്‍ ലൈനിന്റെ വടക്കുഭാഗത്തുള്ള ടെര്‍മിനലായ മഡവരയില്‍ നിന്നാണ് റെയില്‍ പാത ദീര്‍ഘിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുക. ബെംഗളൂരുവിന്റെ പുറത്തേക്കും മെട്രോ സര്‍വീസുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.

Also Read: Namma Metro: മെയ് 24ന് നമ്മ മെട്രോ സര്‍വീസുകള്‍ 7 മണിക്കല്ല; സമയത്തില്‍ മാറ്റം, കാരണക്കാര്‍ ഇവര്‍

പിങ്ക് ലൈന്‍ യാത്ര ഉടന്‍ നടത്താം

നമ്മ മെട്രോ പിങ്ക് ലൈനിലെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി. ഏപ്രില്‍ 28 മുതല്‍ മെയ് 12 വരെയായിരുന്നു ട്രയല്‍ റണ്‍. പരിശോധനയ്ക്ക് ശേഷം ആര്‍ഡിഎസ്ഒ ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കേഷന്‍ നല്‍കി. ഇതിന് ശേഷമാണ് മെട്രോ റെയില്‍ സുരക്ഷ കമ്മീഷണറുടെ പരിശോധന നടക്കുന്നത്. അദ്ദേഹം നല്‍കുന്ന റിപ്പോര്‍ട്ട് ചീഫ് റെയില്‍ സുരക്ഷ കമ്മീഷണര്‍ക്കും പുതിയ റോളിങ് സ്‌റ്റോക്കിനുള്ള സാങ്കേതിക അനുമതിയ്ക്കായി റെയില്‍വേ ബോര്‍ഡിനും കൈമാറും.

മള്‍ട്ടി-സ്‌റ്റേജ് ക്ലിയറന്‍സിന് രണ്ടോ മൂന്നോ മാസമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലിയറന്‍സ് ലഭിച്ചശേഷം ലൈന്‍ തുറക്കുന്നതിനുള്ള അംഗീകാരത്തിനായി ബിഎംആര്‍സിഎല്‍ മെട്രോ റെയില്‍വേ സുരക്ഷ കമ്മീഷണറെ സമീപിക്കും.

കലേന അഗ്രഹാരയ്ക്കും തവരെക്കരെയ്ക്കും ഇടയിലുള്ള ഏഴ് കിലോമീറ്റര്‍ എലിവേറ്റഡ് പാതയാണ് പുതുതായി തുറക്കാന്‍ പോകുന്നത്. ഇവിടേക്ക് ഇതുവരെ അഞ്ച് ട്രെയിന്‍ സെറ്റുകള്‍ ലഭിച്ചു. കലേന അഗ്രഹാര മുതല്‍ നാഗവാര വരെയുള്ള 21 കിലോമീറ്റര്‍ ഇടനാഴി, ഡയറി സര്‍ക്കിള്‍ മുതല്‍ നാഗവാര വരെയുള്ള ഭൂഗര്‍ഭ പാത എന്നിവയെല്ലാം ഈ വര്‍ഷം അവസാനത്തോടെ പ്രതീക്ഷിക്കുന്നുണ്ട്.

English Summary

The Bengaluru Madavara-Tumakuru Namma Metro project is gaining momentum as BMRCL has initiated a crucial step to speed up the expansion. The proposed metro connectivity is expected to improve regional transport and ease travel for daily commuters between Bengaluru and Tumakuru.

Loading...
Unable to load recommendations.
Follow Us
Related Stories
ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കാനല്ല, സ്വന്തം ആവശ്യത്തിനാണ്; വ്യക്തമാക്കി പ്രതിനിധി
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
Ketan Agarwal Death: യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊലപ്പെടുത്തിയ കേസ്: ഒരാൾകൂടി പിടിയിൽ
Teacher’s Day 2026 : അധ്യാപകർ ഭാവി തലമുറയുടെ ശില്പികൾ; ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി