AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Namma Metro: മെയ് 24ന് നമ്മ മെട്രോ സര്‍വീസുകള്‍ 7 മണിക്കല്ല; സമയത്തില്‍ മാറ്റം, കാരണക്കാര്‍ ഇവര്‍

UPSC Prelims 2026 Namma Metro Services to Begin Early on Sunday Morning: കെആര്‍ പുരയെയും സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിനെയും ബന്ധിപ്പിക്കുന്ന ബ്ലൂ ലൈന്‍ ഔട്ടര്‍ റിങ് റോഡ് മെട്രോ ലൈനിന്റെ എല്ലാ നിര്‍മാണ ജോലികളും നടത്തുന്നതിനായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഔട്ട്‌സോഴ്‌സ് നല്‍കാനൊരുങ്ങുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Namma Metro: മെയ് 24ന് നമ്മ മെട്രോ സര്‍വീസുകള്‍ 7 മണിക്കല്ല; സമയത്തില്‍ മാറ്റം, കാരണക്കാര്‍ ഇവര്‍
നമ്മ മെട്രോ Image Credit source: Puneet Vikram Singh, Nature and Concept photographer/Moment/Getty Images
Shiji M K
Shiji M K | Published: 23 May 2026 | 03:47 PM

ബെംഗളൂരു: നമ്മ മെട്രോ സര്‍വീസുകള്‍ മെയ് 24ന് നേരത്തെ ആരംഭിക്കും. യുപിഎസ്‌സി സിവില്‍ സര്‍വീസസ് പരീക്ഷയെ തുടര്‍ന്നാണ് സര്‍വീസില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് പരീക്ഷാകേന്ദ്രത്തില്‍ എത്താന്‍ സഹായിക്കുകയാണ് നമ്മ മെട്രോയുടെ ലക്ഷ്യം. അതിനാല്‍ നമ്മ മെട്രോ സര്‍വീസുകള്‍ പതിവിലും ഒരു മണിക്കൂര്‍ നേരത്തെ ആരംഭിക്കുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പറഞ്ഞു.

രാവിലെ 7 മണി മുതലാണ് മെയ് 24 ഞായറാഴ്ച മെട്രോ സര്‍വീസുകളുള്ളത്. പര്‍പ്പിള്‍ ലൈനിലെ വൈറ്റ്ഫീല്‍ഡ് (കടുഗോഡി), ചല്ലഘട്ട സ്‌റ്റേഷനുകള്‍, ഗ്രീന്‍ ലൈനിലെ മഡവര, സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് സ്‌റ്റേഷനുകള്‍, യെല്ലോ ലൈനിലെ ആര്‍വി റോഡ്, ബൊമ്മസാന്ദ്ര സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് രാവിലെ ട്രെയിനുകള്‍ ഉണ്ടായിരിക്കുന്നതാണ്.

ബ്ലൂ ലൈന്‍ പ്രവര്‍ത്തനം ഔട്ട്‌സോഴ്‌സിലേക്ക്?

അനുദിനം നമ്മ മെട്രോ ട്രെയിനുകളും പാതകളും വിപുലീകരണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. ബെംഗളൂരുവില്‍ നിന്നും തൂംകൂരിലേക്ക് നമ്മ മെട്രോ എത്തണമെന്ന ആവശ്യം ഏറെനാളായി ശക്തമായിരുന്നു. നഗരത്തിലെ ജനസംഖ്യ വര്‍ധിക്കുന്നതിന് അനുസരിച്ച് ഗതാഗതക്കുരുക്കും ഉയരുന്നു. ബെംഗളൂരുവിന്റെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി സഹായിക്കാന്‍ പോകുന്ന പാതകളിലൊന്നാണ് ബ്ലൂ ലൈന്‍. ഈ പാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

കെആര്‍ പുരയെയും സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിനെയും ബന്ധിപ്പിക്കുന്ന ബ്ലൂ ലൈന്‍ ഔട്ടര്‍ റിങ് റോഡ് മെട്രോ ലൈനിന്റെ എല്ലാ നിര്‍മാണ ജോലികളും നടത്തുന്നതിനായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഔട്ട്‌സോഴ്‌സ് നല്‍കാനൊരുങ്ങുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പാതയുടെ നിര്‍മാണം ഔട്ട്‌സോഴ്‌സ് ചെയ്യാനുള്ള തീരുമാനം അന്തിമമായാല്‍ സ്‌റ്റേഷന്‍ മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ള എന്‍ഡ് ടു എന്‍ഡ് മെട്രോ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ ഓപ്പറേറ്ററിലേക്ക് കൈമാറും. ഇതാദ്യമായിട്ടാകും ഇത്തരമൊരു നടപടി ബിഎംആര്‍സിഎലില്‍ നടക്കുന്നത്.

Also Read: Namma Metro: നമ്മ മെട്രോ പിങ്ക് ലൈന്‍ തുറക്കുന്നു; എലിവേറ്റഡ് സ്‌ട്രെച്ചില്‍ ഈ മാസം മുതല്‍ പറക്കാം

സിഗ്‌നലിംഗ്, ടെലികോം, ട്രാക്ഷന്‍ തുടങ്ങിയ വകുപ്പുകളിലെ ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍, സ്റ്റേഷന്‍ മാനേജ്മെന്റ്, അറ്റകുറ്റപ്പണികള്‍ എന്നിവ ഔട്ട്സോഴ്സ് ചെയ്യുന്നതിനായി ബിഎംആര്‍സിഎല്‍ ഒരു ടെന്‍ഡര്‍ തയ്യാറാക്കുന്നുണ്ടെന്നാണ് വിവരം.

വരുമാനം വര്‍ധിപ്പിക്കാനൊരുങ്ങി ബിഎംആര്‍സിഎല്‍

ടിക്കറ്റ് വഴിയല്ലാതെ വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിഎംആര്‍സിഎല്‍. അതിനായി തിരഞ്ഞെടുത്ത മൂന്ന് തൂണുകളിലും പോര്‍ട്ടലുകളിലും പരസ്യങ്ങള്‍ നല്‍കാനുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. നിലവില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുന്ന പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ ലൈനുകളിലെ ബില്‍ബോര്‍ഡുകളുടെ രൂപകല്‍പ്പന, വികസനം, ഇന്‍സ്റ്റാളേഷന്‍, പരിപാലനം തുടങ്ങിയവയ്ക്കായി പരസ്യ ഏജന്‍സികളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ഉടന്‍ സര്‍വീസ് ആരംഭിക്കാന്‍ പോകുന്ന പിങ്ക്, ബ്ലൂ ലൈനുകളിലെയും ബില്‍ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതാണ്.

മെട്രോ ഇടനാഴികളിലെ വിവിധയിടങ്ങളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അനുവദിക്കുന്നതാണ്. 83.03 കോടി രൂപയാണ് ഇങ്ങനെ പരസ്യം ചെയ്യുന്നതിന് വാര്‍ഷിക ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഏഴ് വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി ഉണ്ടായിരിക്കുക. അതിന് ശേഷം മൂന്ന് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാന്‍ സാധിക്കും.

English Summary

Namma Metro will begin operations at 6 AM on Sunday, May 24, to help UPSC Preliminary Examination candidates reach exam centres conveniently across Bengaluru.

Follow Us