Bengaluru-Mumbai Vande Bharat Sleeper: ഒട്ടും നിരാശ വേണ്ട ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍ വരും; റെയില്‍വേ മന്ത്രി പറയുന്നത് നോക്കൂ

Ashwini Vaishnaw Announces Bengaluru Mumbai Vande Bharat Sleeper Service: കര്‍ണാടകയില്‍ നിന്നുള്ള ട്രെയിന്‍ യാത്രക്കാരുടെ ഏറെനാളായുള്ള സ്വപ്‌നമാണ് മഹാരാഷ്ട്രയിലേക്കൊരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍. എന്നാല്‍ എന്നായിരിക്കും ട്രെയിനിന്റെ വരവ് എന്ന കാര്യത്തില്‍ മാത്രം വ്യക്തതയില്ലായിരുന്നു. ഇപ്പോഴിതാ ബെംഗളൂരു-മുംബൈ എക്‌സ്പ്രസ് ട്രെയിനിന്റെ ലോഞ്ചിനിടെ യാത്രക്കാരുടെ എല്ലാ സംശയങ്ങള്‍ക്കും റെയില്‍വേ മന്ത്രി ഉത്തരം നല്‍കിയിരിക്കുകയാണ്.

Bengaluru-Mumbai Vande Bharat Sleeper: ഒട്ടും നിരാശ വേണ്ട ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍ വരും; റെയില്‍വേ മന്ത്രി പറയുന്നത് നോക്കൂ

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍

Published: 

18 May 2026 | 09:28 AM

ബെംഗളൂരു: കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള ട്രെയിന്‍ ഗതാഗതം വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ട് പുത്തന്‍ ട്രെയിനുകള്‍ കളത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ റെയില്‍വേ. ഇരുനഗരങ്ങള്‍ക്കും ഇടയില്‍ സര്‍വീസ് നടത്താന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

കര്‍ണാടകയില്‍ നിന്നുള്ള ട്രെയിന്‍ യാത്രക്കാരുടെ ഏറെനാളായുള്ള സ്വപ്‌നമാണ് മഹാരാഷ്ട്രയിലേക്കൊരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍. എന്നാല്‍ എന്നായിരിക്കും ട്രെയിനിന്റെ വരവ് എന്ന കാര്യത്തില്‍ മാത്രം വ്യക്തതയില്ലായിരുന്നു. ഇപ്പോഴിതാ ബെംഗളൂരു-മുംബൈ എക്‌സ്പ്രസ് ട്രെയിനിന്റെ ലോഞ്ചിനിടെ യാത്രക്കാരുടെ എല്ലാ സംശയങ്ങള്‍ക്കും റെയില്‍വേ മന്ത്രി ഉത്തരം നല്‍കിയിരിക്കുകയാണ്.

ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍

ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം 15 മുതല്‍ 17 മണിക്കൂറിലേക്കാണ് പുതുതായി എത്തുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കുറയ്ക്കുക. നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനിന് 21 മണിക്കൂറോളം സമയം വേണം യാത്ര പൂര്‍ത്തിയാക്കാനായി. ട്രെയിനിന് ആറ് മുതല്‍ എട്ട് സ്റ്റോപ്പുകള്‍ വരെ ഉണ്ടാകുമെന്നാണ് വിവരം. എന്നാല്‍ സ്റ്റേഷന്‍ പട്ടിക റെയില്‍വേ പുറത്തുവിട്ടിട്ടില്ല.

കലബുറഗി-സോളാപൂര്‍ റൂട്ടിലായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക എന്നാണ് വിവരം. കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്നാണ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. ഗുണ്ടക്കല്‍, റായ്ച്ചൂര്‍, കലബുറഗി, സോളാപൂര്‍, പൂനെ എന്നിവയുള്‍പ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിലെല്ലാം ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കും.

Also Read: Bengaluru Rain Alert: ബെംഗളൂരുവില്‍ യെല്ലോ അലര്‍ട്ട്; അഞ്ച് ദിവസത്തേക്ക് കനത്ത മഴയും കാറ്റും

റെയില്‍വേ കര്‍ണാടകയോടൊപ്പം

കര്‍ണാടകയിലെ റെയില്‍ ഗതാഗതത്തില്‍ മുന്നേറ്റം കൈവരിക്കുന്നതിനായി ധാരാളം വികസന പ്രവര്‍ത്തനങ്ങളാണ് കേന്ദ്രം ഇതിനോടകം നടത്തിയിട്ടുള്ളത്. സംസ്ഥാനത്തെ റെയില്‍വേ പദ്ധതികള്‍ക്കായി അനുവദിക്കുന്ന തുകയില്‍ ഗണ്യമായ വര്‍ധനവ് സംഭവിച്ചിട്ടുണ്ടെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു, അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി പ്രകാരം 2,160 കോടി രൂപ ചെലവില്‍ 61 റെയില്‍വേ സ്റ്റേഷനുകളാണ് സംസ്ഥാനത്ത് വികസിപ്പിക്കുന്നത്. ഇതില്‍ ഒന്‍പത് സ്റ്റേഷനുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി.

ബെംഗളൂരു കന്റോണ്‍മെന്റ് റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നത് 485 കോടി രൂപയാണ്. യശ്വന്ത്പൂര്‍ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത് 367 കോടി രൂപയാണ്. ബെംഗളൂരു സബര്‍ബന്‍ റെയില്‍വേ പദ്ധതിയുടെ വിവരങ്ങളും മന്ത്രി പങ്കുവെച്ചു. ഇവിടെ നാല് ഇടനാഴികളുടെയും നിര്‍മാണം നടക്കുന്നു. ബൈയനപ്പള്ളി-ചിക്കബനവാര, ഹീലലിഗെ-രാജാനുകുന്തെ ഇടനാഴികള്‍ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. സ്റ്റേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കെഎസ്ആര്‍ ബെംഗളൂരു-ദേവനഹള്ളി ഇടനാഴി അലൈന്‍മെന്റിന് വേണ്ടി റെയില്‍വേയില്‍ നിന്നും കര്‍ണാടക സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. കെങ്കേരി-വൈറ്റ്ഫീല്‍ഡ് അലൈന്‍മെന്റിനും അനുമതി ലഭിച്ചിരിക്കുകയാണ്, ഇവിടെ സര്‍വ്വേ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് 12 ജോഡി വന്ദേ ഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. മഡ്ഗാവ് വരെയുള്ള തീരദേശ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ബെംഗളൂരു-മംഗലാപുരം റൂട്ടില്‍ ട്രെയിനുണ്ട്.

English Summary

Railway Minister Ashwini Vaishnaw said the Bengaluru Mumbai Vande Bharat Sleeper Train will begin service soon, with route details and major halt stations now revealed.

Follow Us
Related Stories
Bengaluru Bandh: ബെംഗളൂരുവില്‍ ബന്ദ്; കടകള്‍ തുറക്കില്ല, വന്‍ പ്രതിഷേധത്തിന് നീക്കം
Chennai Metro: 4 ടവറുകൾ, സ്കൈവാക്ക്; മെട്രോയുടെ സ്വപ്ന പദ്ധതി സെപ്റ്റംബറിൽ
Bengaluru Child Murder: ഭാര്യയുമായി തര്‍ക്കം, 11 മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന് പിതാവ്
Narendra Modi: ബിന്താങ് ആദിപൂര്‍ണ മെഡല്‍ സ്വന്തമാക്കി മോദി; പ്രധാനമന്ത്രി ഇന്തോനേഷ്യയില്‍, അജണ്ടയില്‍ പദ്ധതികള്‍ പലത്‌
ദുബായ് അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം; 2.6 കോടി കൈമാറി
രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ചയാൾ- ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?