AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Train: ബെംഗളൂരു ട്രെയിന്‍ നേരം വൈകും; ചെന്നൈ, മൈസൂരു യാത്രക്കാര്‍ ശ്രദ്ധിക്കൂ

Bengaluru Mysuru Chennai Trains Route and Time Change: ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും മറ്റ് ചിലത് ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ ട്രെയിനുകളുടെ പുതുക്കിയ സമയവും റൂട്ടും കൃത്യമായി പരിശോധിച്ചുറപ്പിക്കണമെന്ന് റെയില്‍വേ നിര്‍ദേശം. ട്രാക്കിലെ അറ്റക്കുറ്റപ്പണികളും സാങ്കേതിക തകരാറുകളും കാരണമാണ് ട്രെയിന്‍ സര്‍വീസില്‍ മാറ്റം വരുത്തുന്നത്.

Bengaluru Train: ബെംഗളൂരു ട്രെയിന്‍ നേരം വൈകും; ചെന്നൈ, മൈസൂരു യാത്രക്കാര്‍ ശ്രദ്ധിക്കൂ
ട്രെയിന്‍ Image Credit source: Southern Railway Facebook Page
Shiji M K
Shiji M K | Published: 14 Feb 2026 | 06:24 PM

ബെംഗളൂരു: രാജ്യത്തെ ട്രെയിന്‍ റൂട്ടുകളില്‍ മാറ്റം. മൈസൂര്‍, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ റൂട്ടുകളിലാണ് മാറ്റം സംഭവിച്ചിരിക്കുന്നത്. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും മറ്റ് ചിലത് ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ ട്രെയിനുകളുടെ പുതുക്കിയ സമയവും റൂട്ടും കൃത്യമായി പരിശോധിച്ചുറപ്പിക്കണമെന്ന് റെയില്‍വേ നിര്‍ദേശം. ട്രാക്കിലെ അറ്റക്കുറ്റപ്പണികളും സാങ്കേതിക തകരാറുകളും കാരണമാണ് ട്രെയിന്‍ സര്‍വീസില്‍ മാറ്റം വരുത്തുന്നത്.

എസ്എംവിടി ബെംഗളൂരു പാസഞ്ചര്‍ ട്രെയിന്‍

മൈസൂര്‍-എസ്എംവിടി ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രതിദിന പാസഞ്ചര്‍ ട്രെയിന്‍ (06269) ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 16 വരെ ബെംഗളൂരു ദണ്ഡു സ്റ്റേഷനില്‍ നിര്‍ത്തില്ല. കെഎസ്ആര്‍ ബെംഗളൂരു-യശ്വന്ത്പൂര്‍-ബനസ്വാഡി-എസ്എംവിടി ബെംഗളൂരു റൂട്ടിലായിരിക്കും ഇക്കാലയളവില്‍ ട്രെയിനിന്റെ സഞ്ചാരം.

മൈസൂരു പാസഞ്ചര്‍ ട്രെയിന്‍

ട്രെയിന്‍ നമ്പര്‍ 06270 ബെംഗളൂരു-മൈസൂരു പ്രതിദിന പാസഞ്ചറും ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 16 വരെ ബെംഗളൂരു ദണ്ഡു സ്റ്റേഷനില്‍ നിര്‍ത്തുന്നതല്ല. എസ്എംവിടി ബെംഗളൂരു-ബനസ്വാഡി-യശ്വന്ത്പൂര്‍-കെഎസ്ആര്‍ ബെംഗളൂരു റൂട്ടിലായിരിക്കും ഈ ട്രെയിനിന്റെ യാത്ര.

Also Read: Bengaluru Train: ബെംഗളൂരു ട്രെയിനിന് പുതിയ സ്റ്റോപ്പ്; ടെന്‍ഷനില്ലാതെ യാത്ര ചെയ്യാം

എംജിആര്‍ ചെന്നൈ സെന്‍ട്രല്‍

ചെന്നൈയ്ക്കും മൈസൂരിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നമ്പര്‍ 16021 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-അശോകപുരം എക്‌സ്പ്രസ് ഫെബ്രുവരി 17 മുതല്‍ 19 വരെയും മാര്‍ച്ച് 3,4 തീയതികളിലും 30 മിനിറ്റ് വൈകിയോടും.

 

Follow Us