AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Train: ബെംഗളൂരു ട്രെയിനിന് പുതിയ സ്റ്റോപ്പ്; ടെന്‍ഷനില്ലാതെ യാത്ര ചെയ്യാം

Bengaluru to Kamakhya AC Express New Stop: ഫലകതയില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചത് യാത്രയില്‍ മാത്രമല്ല ആശ്വാസം പകരുന്നത്, പകരം അമിത ചെലവില്‍ നിന്ന് കൂടിയാണ്. ട്രെയിന്‍ മാറികയറുന്നതിന് വേണ്ടി മേഖലയിലെ യാത്രക്കാര്‍ക്ക് കനത്ത തുക തന്നെയാണ് പലപ്പോഴും നല്‍കേണ്ടി വരുന്നത്.

Bengaluru Train: ബെംഗളൂരു ട്രെയിനിന് പുതിയ സ്റ്റോപ്പ്; ടെന്‍ഷനില്ലാതെ യാത്ര ചെയ്യാം
ട്രെയിന്‍Image Credit source: Southern Railway Facebook Page
Shiji M K
Shiji M K | Published: 13 Feb 2026 | 11:26 AM

ബെംഗളൂരു: ഫലകതയില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. കാമാഖ്യയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ട്രെയിനിന് ഫലകതയില്‍ സ്റ്റോപ്പ് അനുവദിച്ചു. ദീര്‍ഘകാലമായുള്ള യാത്രക്കാരുടെ ആവശ്യമാണ് റെയില്‍വേ പരിഗണിച്ചത്.

എല്ലാ ബുധനാഴ്ചകളിലും സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ഒന്നാണ് കാമാഖ്യ-ബെംഗളൂരു എസി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്. ട്രെയിന്‍ നമ്പറുകള്‍ 12552/12551 കാമാഖ്യ-ബെംഗളൂരു, ബെംഗളൂരു-കാമാഖ്യ രണ്ട് ട്രെയിനുകള്‍ക്കും ഫലകതയില്‍ സ്റ്റോപ്പുണ്ടായിരിക്കും. കാമാഖ്യയിലേക്കോ ബെംഗളൂരുവിലേക്കോ പോകാന്‍ ട്രെയിന്‍ കയറണമെങ്കില്‍ ഫലകതയില്‍ നിന്നുള്ളവര്‍ക്ക് കൂച്ച് ബെഹാര്‍ അല്ലെങ്കില്‍ അലിപുര്‍ദുവര്‍, ന്യൂ ജല്‍പായ്ഗുരി എന്നിവിടങ്ങള്‍ വരെ യാത്ര ചെയ്യേണ്ടതായി വരാറുണ്ട്. ഇനി മുതല്‍ അതിന്റെ ആവശ്യമില്ല.

ഫലകത, മദാരിഹത്ത്, ബിര്‍പാര, ബനാര്‍ഹട്ട്, ധുപ്ഗുരി, ബിന്നഗുരി, മതാഭംഗ മേഖലകളില്‍ നിന്നുള്ള ആളുകള്‍ക്ക് ഫലകതയില്‍ അനുവദിച്ച സ്റ്റോപ്പ് ഉപകാരപ്രദമാണ്. മെഡിക്കല്‍, വിദ്യാഭ്യാസ, ജോലി ആവശ്യങ്ങള്‍ക്കായി ധാരാളം ആളുകള്‍ ഫലകതയില്‍ നിന്ന് ബെംഗളൂരുവിലേക്കും കാമാഖ്യയിലേക്കും ദിനംപ്രതി യാത്ര ചെയ്യുന്നുണ്ട്.

ഫലകതയില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചത് യാത്രയില്‍ മാത്രമല്ല ആശ്വാസം പകരുന്നത്, പകരം അമിത ചെലവില്‍ നിന്ന് കൂടിയാണ്. ട്രെയിന്‍ മാറികയറുന്നതിന് വേണ്ടി മേഖലയിലെ യാത്രക്കാര്‍ക്ക് കനത്ത തുക തന്നെയാണ് പലപ്പോഴും നല്‍കേണ്ടി വരുന്നത്. എന്നാല്‍ റെയില്‍വേയുടെ പുതിയ നീക്കത്തോടെ അക്കാര്യത്തിലും ആശ്വാസമാകും.

Also Read: Bengaluru Bullet Train: ബെംഗളൂരുവില്‍ 4 മണിക്കൂറിനുള്ളില്‍ എത്തിച്ചേരും; പുതിയ ട്രെയിന്‍ റൂട്ടിത്‌

എസ്എംവിടി ബെംഗളൂരു എസി എസ്എഫ് ട്രെയിനിന്റെ സ്റ്റോപ്പുകള്‍

കാമാഖ്യ ജങ്ഷന്‍, രംഗിയ ജങ്ഷന്‍, ന്യൂ ബോന്‍ഗായ്‌ഗോണ്‍ ജങ്ഷന്‍, ന്യൂ അലിപുര്‍ദുവാര്‍, ന്യൂ കൂച്ച് ബെഹാര്‍, ഫലകത, ന്യൂ ജല്‍പായ്ഗുരി, കിഷന്‍ഗഞ്ച്, മാള്‍ഡ് ടൗണ്‍, റാംഫുഗട്ട് ജങ്ഷന്‍, സിയുരി, ദുര്‍ഗപൂര്‍, അസനോള്‍ ജങ്ഷന്‍, അദ്ര ജങ്ഷന്‍, ബങ്കുര ജങ്ഷന്‍, മിഡ്‌നാപൂര്‍, ഹിജിലി, ബലേശ്വര്‍, കട്ടക് ജങ്ഷന്‍, ഭുബനേശ്വര്‍, ഖുദ്ര റോഡ് ജങ്ഷന്‍, ബ്രഹ്‌മപൂര്‍, വിസിയാനഗരം ജങ്ഷന്‍, സമാല്‍കോട്ട് ജങ്ഷന്‍, വിജയവാഡ ജങ്ഷന്‍, ഗുഡൂര്‍ ജങ്ഷന്‍, പേരമ്പൂര്‍, കാട്പടി ജങ്ഷന്‍, ജോലാര്‍പ്പെട്ടൈ ജങ്ഷന്‍, എസ്എംവിടി ബെംഗളൂരു

Follow Us