AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Namma Metro: തുംകുരു നമ്മ മെട്രോ പാതയില്‍ 25 സ്റ്റേഷനുകളില്ല; എണ്ണം കുറച്ച് ബിഎംആര്‍സിഎല്‍

Bengaluru Metro Update Madavara to Tumakuru Green Line to Have Only 16 Stations: മഡവരയില്‍ നിന്നും തുംകുരു വരെ പോകുന്ന ഗ്രീന്‍ ലൈന്‍ പാതയ്ക്ക് ആകെ 25 സ്റ്റേഷനുകളുണ്ടാകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ നിലവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്‌റ്റേഷനുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. യാത്രക്കാര്‍ പ്രതീക്ഷിച്ചിരുന്ന പല ഭാഗങ്ങളിലും സ്റ്റേഷനുകള്‍ ഉണ്ടായിരിക്കില്ലെന്നാണ് വിവരം.

Namma Metro: തുംകുരു നമ്മ മെട്രോ പാതയില്‍ 25 സ്റ്റേഷനുകളില്ല; എണ്ണം കുറച്ച് ബിഎംആര്‍സിഎല്‍
നമ്മ മെട്രോ Image Credit source: PTI
Shiji M K
Shiji M K | Published: 26 May 2026 | 07:22 AM

ബെംഗളൂരു: യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു നമ്മ മെട്രോ പാതയാണ് മഡവര-തുംകുരു. ബെംഗളൂരുവില്‍ നിന്ന് തുംകൂരുവിലേക്ക് നമ്മ മെട്രോയുടെ ഗ്രീന്‍ ലൈന്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ബിഎംആര്‍സിഎല്‍) സര്‍ക്കാരിന് സമര്‍പ്പിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ക്ക് നിരാശ സമ്മാനിക്കുന്ന ഒരു കാര്യം ഉള്‍പ്പെട്ടിട്ടുണ്ട്.

മഡവരയില്‍ നിന്നും തുംകുരു വരെ പോകുന്ന ഗ്രീന്‍ ലൈന്‍ പാതയ്ക്ക് ആകെ 25 സ്റ്റേഷനുകളുണ്ടാകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ നിലവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്‌റ്റേഷനുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. യാത്രക്കാര്‍ പ്രതീക്ഷിച്ചിരുന്ന പല ഭാഗങ്ങളിലും സ്റ്റേഷനുകള്‍ ഉണ്ടായിരിക്കില്ലെന്നാണ് വിവരം.

മഡവര-തുംകുരു പാതയുടെ സ്റ്റേഷനുകള്‍

മഡവര-തുംകുരു റൂട്ടില്‍ 25 സ്റ്റേഷനുകള്‍ നിര്‍മിക്കാനായിരുന്നു ബിഎംആര്‍സിഎലിന്റെ തീരുമാനം. എന്നാല്‍ പദ്ധതിയുടെ സാധ്യതാപഠനം പൂര്‍ത്തിയാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 25ല്‍ നിന്നും സ്‌റ്റേഷനുകളുടെ എണ്ണം 16 ആയി കുറച്ചിട്ടുണ്ട്. സ്‌റ്റേഷനുകളുടെ എണ്ണം കുറയ്ക്കുന്നത് ട്രെയിനിന്റെ ശരാശരി വേഗത വര്‍ധിപ്പിക്കുന്നതാണ്.

നിലവില്‍ ഓരോ 4-5 കിലോമീറ്ററിലും ഒരു സ്‌റ്റേഷന്‍ എന്നതാണ് പ്ലാന്‍. ഇത് മഡവരയ്ക്കും തുംകൂരുവിനും ഇടയിലുള്ള യാത്രാ സമയം വെറും 1 മണിക്കൂറായി കുറയ്ക്കുമെന്നാണ് ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഈ പദ്ധതി നടപ്പിലായാല്‍ കര്‍ണാടകയിലെ ആദ്യത്തെ അന്തര്‍ ജില്ല മെട്രോ ഇടനാഴി കൂടിയായിരിക്കും മഡവര-തുംകുരു പാത.

എവിടെയെല്ലാം സ്റ്റേഷനുകള്‍ ഉണ്ടാകും?

മഡവരയില്‍ നിന്നാണ് പാത ആരംഭിക്കുന്നത്. നിലവിലുള്ള ഗ്രീന്‍ ലൈനിന്റെ അവസാന സ്‌റ്റോപ്പ് മഡവരയിലാണ്. ഇതിന് ശേഷം നെലമംഗല, ഡാബുസ്‌പേട്ട്, കടസാന്ദ്ര, തുംകുരു സര്‍വകലാശാല, സിദ്ധമംഗല മെഡിക്കല്‍ കോളേജ്, തുംകുരു ബസ് സ്റ്റാന്‍ഡ്, സിറ ഗേറ്റ് എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റേഷനുകള്‍. സിറ ഗേറ്റായിരിക്കും പാതയുടെ അവസാന സ്റ്റോപ്പ് അല്ലെങ്കില്‍ ടെര്‍മിനല്‍ സ്റ്റേഷന്‍.

Also Read: Namma Metro: നമ്മ മെട്രോ മഡവര-തുംകുരു പാതയ്ക്ക് വേഗത കൂടുന്നു; നിര്‍ണായക നീക്കവുമായി ബിഎംആര്‍സിഎല്‍

അതേസമയം, ആവശ്യമെങ്കില്‍ ഇനിയും സ്റ്റോപ്പുകളുടെ എണ്ണം കുറയ്ക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. പദ്ധതിയെ കുറിച്ചും നിലവില്‍ അനുവദിച്ചിരിക്കുന്ന സ്റ്റേഷനുകളെ കുറിച്ചും നഗരവികസന വകുപ്പ് പുനഃപരിശോധന നടത്തും. പ്രതിദിനം ഏകദേശം 3 ലക്ഷം പേര്‍ ഈ റൂട്ടില്‍ യാത്ര ചെയ്യുമെന്നാണ് നിഗമനം.

പദ്ധതിക്ക് എത്ര രൂപ ചെലവാകും?

60 കിലോമീറ്റര്‍ നീളമാണ് നിര്‍ദിഷ്ട പാതയ്ക്കുള്ളത്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ രണ്ട് മോഡലുകള്‍ ബിഎംആര്‍സിഎല്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചു. ഒന്ന് ബിഎംആര്‍സിഎല്‍ നേരിട്ട് പദ്ധതി നടപ്പാക്കുന്നതാണ്, അങ്ങനെയാണെങ്കില്‍ ഏകദേശം 18,000 കോടി രൂപ ചെലവ് വരും.

രണ്ടാമത്തേത് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള നിര്‍മാണമാണ്. ഇങ്ങനെയാണ് നടക്കുന്നതെങ്കില്‍ ഏകദേശം 20,000 കോടി രൂപയാകും ചെലവ്. സ്വകാര്യ നിക്ഷേപകര്‍ മെട്രോയിലേക്ക് എത്തുകയാണെങ്കില്‍, അവര്‍ക്ക് വരുമാനം ഉണ്ടാക്കാനായി വാണിജ്യ വികസനം നടത്താന്‍ അധിക ഭൂമി ഏറ്റെടുക്കേണ്ടി വരും. എന്നാല്‍ ബിഎആര്‍സിഎലിന് ലഭിക്കുന്ന അന്താരാഷ്ട്ര വായ്പകളുടെ പലിശ നിരക്ക് കുറവാണ്, സ്വകാര്യ കമ്പനികള്‍ക്ക് ഉയര്‍ന്ന പലിശയിലുമാണ് വായ്പ ലഭിക്കുന്നത്. അതിനാല്‍ തന്നെ ചെലവ് കുറഞ്ഞ മാര്‍ഗമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക.

English Summary

The number of stations on the proposed Namma Metro Green Line extension from Madavara to Tumakuru has reportedly been reduced from 25 to 16. The revised plan highlights only key stops along the route as part of the Bengaluru Metro expansion project.

Follow Us