Namma Metro: ഗ്രീന്‍ ലൈനില്‍ ഇനി കാത്തിരുന്ന് മുഷിയില്ല; നമ്മ മെട്രോയിലേക്ക് അവര്‍ ഉടനെത്തും

Bengaluru Green Line Metro Wait Time to Drop as Three New Train Sets Begin Service: മൂന്ന് ഡിസ്റ്റന്‍സ് ടു ഗോ ട്രെയിന്‍ സെറ്റുകള്‍ ബിഎംആര്‍സിഎലിന് ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവയില്‍ ചൈന റെയില്‍വേ റോളിങ് സ്‌റ്റോക്ക് കോര്‍പ്പറേഷന്‍ (സിആര്‍ആര്‍സി) നിര്‍മിച്ച പ്രോട്ടോടൈപ്പ് ട്രെയിനും ഉള്‍പ്പെടുന്നുണ്ട്. 2025 ജനുവരിയിലാണ് ഈ ട്രെയിന്‍ ബെംഗളൂരുവിലെത്തിയത്.

Namma Metro: ഗ്രീന്‍ ലൈനില്‍ ഇനി കാത്തിരുന്ന് മുഷിയില്ല; നമ്മ മെട്രോയിലേക്ക് അവര്‍ ഉടനെത്തും

പ്രതീകാത്മക ചിത്രം

Published: 

27 Jun 2026 | 08:56 AM

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. മെട്രോ സ്‌റ്റേഷനിലെ നീണ്ട കാത്തിരിപ്പുകള്‍ അവസാനിക്കുന്നു. ഗ്രീന്‍ ലൈനിലേക്ക് പുതിയ ട്രെയിനുകള്‍ ഉടന്‍ എത്തുമെന്ന് അറിയിച്ച് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). മൂന്ന് പുതിയ ആറ് കോച്ച് ട്രെയിന്‍ സെറ്റുകളാണ് ഗ്രീന്‍ ലൈനിലേക്ക് ഉള്‍പ്പെടുത്താന്‍ പോകുന്നത്. സിആര്‍ആര്‍സി-ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് (ടിആര്‍എസ്എല്‍) ട്രെയിനുകള്‍ ബെംഗളൂരുവില്‍ എത്തിയതായാണ് വിവരം.

മൂന്ന് ഡിസ്റ്റന്‍സ് ടു ഗോ ട്രെയിന്‍ സെറ്റുകള്‍ ബിഎംആര്‍സിഎലിന് ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവയില്‍ ചൈന റെയില്‍വേ റോളിങ് സ്‌റ്റോക്ക് കോര്‍പ്പറേഷന്‍ (സിആര്‍ആര്‍സി) നിര്‍മിച്ച പ്രോട്ടോടൈപ്പ് ട്രെയിനും ഉള്‍പ്പെടുന്നുണ്ട്. 2025 ജനുവരിയിലാണ് ഈ ട്രെയിന്‍ ബെംഗളൂരുവിലെത്തിയത്.

പരിശോധനയും അംഗീകാരവും വേണം

ഒരു മെട്രോ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് ധാരാളം പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും അംഗീകാരങ്ങള്‍ ലഭിക്കേണ്ടതായുമുണ്ട്. നിലവില്‍ ചില ട്രെയിനുകളുടെ പരിശോധന പൂര്‍ത്തിയാക്കിയിട്ട് ഉണ്ടെങ്കിലും, വീണ്ടും ചിലപ്പോള്‍ പരിശോധനകള്‍ നടത്തേണ്ടതായി വന്നേക്കാം. ഇതിനെല്ലാം പുറമെ നിശ്ചിത ദൂരത്തില്‍ ദിവസങ്ങളോളം ട്രെയിന്‍ ഓടിച്ച് പരീക്ഷണയോട്ടവും നടത്തേണ്ടതുണ്ട്. ഇതെല്ലാം വൈകാതെ ആരംഭിക്കുമെന്നാണ് വിവരം.

രാത്രികാലങ്ങളില്‍ മാത്രമേ നിലവില്‍ ഗ്രീന്‍ ലൈനില്‍ ട്രെയിനുകളുടെ പരീക്ഷണയോട്ടം നടത്താന്‍ സാധിക്കൂ. പാസഞ്ചര്‍ സര്‍വീസിലേക്ക് കടക്കും മുമ്പ് ട്രെയിനുകള്‍ക്ക് റൊട്ടേഷന്‍ ട്രയലുകള്‍, സിഗ്നലിങ് പരിശോധനകള്‍, സ്റ്റാറ്റിയൂട്ടറി പെര്‍മിറ്റുകള്‍ നേടല്‍, റോളിങ് സ്‌റ്റോക്ക് സര്‍ട്ടിഫിക്കേഷന്‍ എന്നിവയും ലഭിക്കേണ്ടതുണ്ട്.

ട്രെയിനുകളുടെ ഓട്ടോമാറ്റിക് ട്രെയിന്‍ ഓപ്പറേഷന്‍ സംവിധാനത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയാണ്. ഇതെല്ലാം പൂര്‍ത്തിയാക്കിയ ശേഷം റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ അനുമതി ലഭിക്കും. കൃത്യസമയത്ത് അനുമതി ലഭിക്കുകയാണെങ്കില്‍ മൂന്ന് ട്രെയിന്‍ സെറ്റുകള്‍ ഓഗസ്റ്റില്‍ തന്നെ സര്‍വീസ് നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്തുകൊണ്ട് വൈകി?

ആദ്യ പ്രോട്ടോടൈപ്പ് ട്രെയിന്‍ ബെംഗളൂരുവില്‍ എത്തിയിട്ട് വര്‍ഷം ഒന്ന് പിന്നിട്ടു. കേടുപാടുകള്‍, വിശദമായ പരിശോധന, റെഗുലേറ്ററി അംഗീകാരങ്ങള്‍ ലഭിക്കാനുണ്ടായ കാലതാമസം എന്നിവ കാരണമാണ് പ്രോട്ടോടൈപ്പ് ട്രെയിന്‍ സര്‍വീസ് ഇത്രയേറെ വൈകാന്‍ വഴിയൊരുക്കിയത്.

Also Read: Ejipura Flyover: എജിപുര മേല്‍പ്പാലം കാത്തുനില്‍ക്കേണ്ട; നിര്‍മാണം അടുത്തകാലത്തൊന്നും തീരില്ല

ചെന്നൈ തുറമുഖത്ത് നിന്ന് ബെംഗളൂരുവില്‍ എത്തിക്കുന്നതിനിടെ പ്രോട്ടോടൈപ്പ് ട്രെയിന്‍ സെറ്റിന് വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും പരീക്ഷണങ്ങളും വൈകിയതായി ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥന്‍ മണി കണ്‍ട്രോളിനോട് പറഞ്ഞു.

ഒരു ദിവസം നാല് മണിക്കൂറും ആഴ്ചയില്‍ നാലോ അഞ്ചോ ദിവസവും മാത്രമേ ട്രെയിനുകളുടെ പരീക്ഷണയോട്ടം നടത്താന്‍ സാധിക്കൂ. ഗ്രീന്‍ ലൈനിന്റെ മുഴുവന്‍ ഇടനാഴിയിലും ചില പരിശോധനകള്‍ നടത്തേണ്ടതായി വന്നു, ഇത് സമയപരിധി വീണ്ടും ദീര്‍ഘിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസിലേഷന്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി റെയില്‍വേ ബോര്‍ഡിന്റെ റോളിങ് സ്‌റ്റോക്ക് അനുമതി ലഭിച്ചിട്ടുണ്ട്. സിഗ്നലിങ് ജോലികളും പരിശോധനകളും പൂര്‍ത്തിയായി. എന്നാല്‍ ഓട്ടോമാറ്റിക് ട്രെയിന്‍ ഓപ്പറേഷന്‍ മോഡില്‍ ട്രെയിനുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ നേരിട്ടത് വെല്ലുവിളിയായി. നിലവില്‍ അത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരികയാണ്. അതിനെല്ലാം ശേഷം റെയില്‍വേ സുരക്ഷ കമ്മീഷണറുടെ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിക്കുമെന്നും അദ്ദേഹം തുടര്‍ന്നുപറഞ്ഞു.

English Summary

Bengaluru’s Namma Metro Green Line will receive three new train sets in August to ease overcrowding and improve passenger convenience. The additional services are expected to reduce waiting times and increase the frequency of trains on one of the city’s busiest metro corridors.

Loading...
Unable to load recommendations.
Follow Us
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം