AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ejipura Flyover: എജിപുര മേല്‍പ്പാലം കാത്തുനില്‍ക്കേണ്ട; നിര്‍മാണം അടുത്തകാലത്തൊന്നും തീരില്ല

Bengaluru Ejipura Flyover Construction Crawls Road Opening Unlikely Soon: എജിപുര-കേന്ദ്രീയ സദന്‍ മേല്‍പ്പാല നിര്‍മാണം ഒക്ടോബറിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സെന്റ് ജോണ്‍സ് ആശുപത്രിയ്ക്ക് സമീപമുള്ള പാതയുമായി ബന്ധപ്പെട്ടുള്ള സങ്കീര്‍ണതകള്‍ കാരണമാണ് സമയപരിധി ഒക്ടോബറിലേക്ക് നീട്ടിയത്. സെന്റ് ജോണ്‍സ് ആശുപത്രിക്ക് സമീപമുള്ള പരിഹരിക്കപ്പെടാത്ത ഭൂമി പ്രശ്‌നങ്ങള്‍ കാരണം വര്‍ഷങ്ങളോളമാണ് പാതയുടെ നിര്‍മാണ ജോലികള്‍ തടസപ്പെട്ടത്.

Ejipura Flyover: എജിപുര മേല്‍പ്പാലം കാത്തുനില്‍ക്കേണ്ട; നിര്‍മാണം അടുത്തകാലത്തൊന്നും തീരില്ല
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Updated On: 27 Jun 2026 | 08:41 AM

ബെംഗളൂരു: ബെംഗളൂരുകാര്‍ ഏറെകാലമായി കാത്തിരിക്കുന്ന എജിപുര മേല്‍പ്പാലത്തിന്റെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു. പാലത്തിന്റെ നിര്‍മാണം അതിവേഗത്തില്‍ നടത്താന്‍ ആവശ്യമായ തൊഴിലാളികള്‍ ഇല്ലാത്തത് വെല്ലുവിളി സൃഷ്ടിക്കുന്നതായാണ് വിവരം. പാലത്തിന്റെ നിര്‍മാണ ജോലികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തൊഴിലാളികളെ ഉടന്‍ എത്തിക്കണമെന്ന് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മീഷണര്‍ എം മഹേശ്വര റാവു കരാറുകാരന് നിര്‍ദേശം നല്‍കി.

നിശ്ചിത സമയപരിധിക്കുള്ളില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് പ്രതിദിനം കുറഞ്ഞത് 40 തൊഴിലാളികള്‍ എങ്കിലും ആവശ്യമാണ്. ഇതില്ലാതെയാണ് നിലവില്‍ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നത്. കൂടുതല്‍ തൊഴിലാളികളെ എത്തിക്കുന്ന നിര്‍മാണ നല്‍കിയിരിക്കുന്ന സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്നും റാവു അഭിപ്രായപ്പെട്ടു.

നിര്‍മാണം എന്ന് പൂര്‍ത്തിയാകും?

എജിപുര-കേന്ദ്രീയ സദന്‍ മേല്‍പ്പാല നിര്‍മാണം ഒക്ടോബറിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സെന്റ് ജോണ്‍സ് ആശുപത്രിയ്ക്ക് സമീപമുള്ള പാതയുമായി ബന്ധപ്പെട്ടുള്ള സങ്കീര്‍ണതകള്‍ കാരണമാണ് സമയപരിധി ഒക്ടോബറിലേക്ക് നീട്ടിയത്.

സെന്റ് ജോണ്‍സ് ആശുപത്രിക്ക് സമീപമുള്ള പരിഹരിക്കപ്പെടാത്ത ഭൂമി പ്രശ്‌നങ്ങള്‍ കാരണം വര്‍ഷങ്ങളോളമാണ് പാതയുടെ നിര്‍മാണ ജോലികള്‍ തടസപ്പെട്ടത്. എന്നാല്‍ നിലവില്‍ ഇവിടെ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 763 സെഗ്മെന്റുകളില്‍ 728 എണ്ണം ഇതിനകം കാസ്റ്റിങ് പൂര്‍ത്തിയാക്കിയെന്നും 15 സ്പാനുകള്‍ മാത്രമേ ഇനി സ്ഥാപിക്കാന്‍ ബാക്കിയുള്ളൂവെന്നും ജിബിഎ പറയുന്നു.

പൈലിങ്, റാമ്പ് നിര്‍മാണം, റോഡ് വീതി കൂട്ടല്‍, കാല്‍നട പാത നിര്‍മാണം എന്നിങ്ങനെയുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. ആശുപത്രിയില്‍ നിന്നും മറ്റുമായി ഏകദേശം 5,999 ചതുരശ്ര അടി ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.

എജിപുരയ്ക്കും കേന്ദ്രീയ സദനും ഇടയിലുള്ള പ്രധാന കാരിയേജ്‌വേ നിര്‍മാണം ഒക്ടോബറോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ പാതയ്ക്ക് ഇരുവശത്തും താഴേക്കുള്ള റാമ്പുകളുടെ നിര്‍മാണത്തിന് അല്‍പം കൂടുതല്‍ സമയമെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് കരാറുകാരന്റെ പക്ഷം.

Also Read: Ejipura Flyover: ബെംഗളൂരുവിന്റെ തലവര മാറി; ആ ഫ്‌ളൈഓവര്‍ ഉടന്‍ തുറക്കും

വര്‍ഷങ്ങളുടെ കാത്തിരിപ്പ്

2017ലാണ് സിംപ്ലക്‌സ് ഇന്‍ഫ്രാസ്ട്രക്ചറിന് 203.2 കോടി രൂപയ്ക്ക് ജിബിഎ എജിപുര മേല്‍പ്പാല നിര്‍മാണത്തിന് കരാര്‍ നല്‍കുന്നത്. എന്നാല്‍ കരാര്‍ നല്‍കി നാലര വര്‍ഷം പിന്നിട്ടപ്പോഴും ഏകദേശം 42.8 ശതമാനം പുരോഗതി മാത്രമേ കമ്പനിക്ക് നിര്‍മാണത്തില്‍ കൈവരിക്കാന്‍ സാധിച്ചുള്ളൂ. ഇതോടെ 2022ല്‍ കരാര്‍ അവസാനിപ്പിച്ചു. പിന്നീട് 2023 നവംബറില്‍ ബിഎസ്‌സിപിഎല്‍ ഇന്‍ഫ്രാസ്ട്രക്ചറിന് പുതിയ കരാര്‍ നല്‍കുകയായിരുന്നു.

സര്‍വീസ് റോഡുകളും ഒരുങ്ങുന്നു

എജിപുര മേല്‍പ്പാലത്തിന് സമീപം സര്‍വീസ് റോഡുകള്‍ നിര്‍മിക്കാനുള്ള നിര്‍ദേശവും ബെംഗളൂരു സൗത്ത് സിറ്റി കോര്‍പ്പറേഷന്‍ കമ്മീഷണര്‍ കെഎന്‍ രമേശ് ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്. കേന്ദ്രീയ സദന്‍ ജങ്ഷനും സെന്റ് ജോണ്‍സ് സിഗ്നലിനും സമീപമുള്ള റോഡ് വീത് കൂട്ടാനാണ് നീക്കം. കേന്ദ്രീയ സദന്‍ ജങ്ഷനില്‍ സര്‍വീസ് റോഡ് വീതി കൂട്ടുന്നതിന് സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജിന്റെ 590 ചതുരശ്ര മീറ്റര്‍ ഭൂമി കൂടി കോര്‍പ്പറേഷന് ഏറ്റെടുക്കേണ്ടതായി വരും.

English Summary

Construction of the Bengaluru Ejipura Flyover continues to face delays due to a shortage of workers. With the project progressing slowly, the flyover is unlikely to be opened to traffic in the near future, prolonging travel disruptions for commuters.

Follow Us