AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Namma Metro: നമ്മ മെട്രോ പിങ്ക് ലൈന്‍ തുറക്കുന്നു; എലിവേറ്റഡ് സ്‌ട്രെച്ചില്‍ ഈ മാസം മുതല്‍ പറക്കാം

Bengaluru Metro Pink Line Update Elevated Stretch Opening in August: മെയ് 9ന് റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ ട്രയല്‍ റണ്ണുകള്‍ പൂര്‍ത്തിയാക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറില്‍ നിന്നും റെയില്‍വേ ബോര്‍ഡില്‍ നിന്നും അനുമതികള്‍ വാങ്ങും.

Namma Metro: നമ്മ മെട്രോ പിങ്ക് ലൈന്‍ തുറക്കുന്നു; എലിവേറ്റഡ് സ്‌ട്രെച്ചില്‍ ഈ മാസം മുതല്‍ പറക്കാം
ബെംഗളൂരു മെട്രോImage Credit source: PTI
Shiji M K
Shiji M K | Updated On: 15 May 2026 | 09:33 PM

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈന്‍ പാത 2026 ഓഗസ്റ്റ് പകുതിയോടെ തുറന്നേക്കും. ഭാഗികമായി പാത തുറക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കലേന അഗ്രഹാരയ്ക്കും തവരെക്കരെയ്ക്കും ഇടയിലുള്ള 7.5 കിലോമീറ്റര്‍ എലിവേറ്റഡ് സ്‌ട്രെച്ച് ആയിരിക്കും ഗതാഗതത്തിനായി തുറന്നുകൊടുക്കുക. പാതയിലെ പരീക്ഷണങ്ങളും മറ്റും അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

മെയ് 9ന് റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ ട്രയല്‍ റണ്ണുകള്‍ പൂര്‍ത്തിയാക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറില്‍ നിന്നും റെയില്‍വേ ബോര്‍ഡില്‍ നിന്നും അനുമതികള്‍ വാങ്ങും.

സ്‌റ്റേഷന്‍ അനുബന്ധ ജോലികള്‍, ഡിപ്പോ തയാറെടുപ്പുകള്‍, ജീവനക്കാരെ വിന്യസിക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ പുരോഗമിക്കുകയാണ്. നേരത്തെ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കി ട്രെയിന്‍ സര്‍വീസുകള്‍ 2025 സെപ്റ്റംബറില്‍ തുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീടത് 2026 മാര്‍ച്ചിലേക്കും പിന്നാലെ മെയിലേക്കും മാറ്റി. ഇപ്പോഴിതാ ഓഗസ്റ്റില്‍ സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം.

73 കിലോമീറ്ററില്‍ പുത്തന്‍ പാതയുമായി നമ്മ മെട്രോ

നമ്മ മെട്രോ യാത്രക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്‌ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പുറത്തുവിടുന്നത്. ബെംഗളൂരുവിന്റെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി സഹായിക്കുന്ന മെട്രോ സര്‍വീസ് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും ദീര്‍ഘിപ്പിക്കാന്‍ പോകുകയാണ്. തെക്കന്‍ ബെംഗളൂരുവിലെ കലേന അഗ്രഹാര മുതല്‍ നഗരത്തിന്റെ കിഴക്കന്‍ മേഖലയായ കടുഗോഡി ട്രീ പാര്‍ക്ക് വരെ നീളുന്ന പുതിയ പാതയാണ് ഇപ്പോള്‍ ബിഎംആര്‍സിഎല്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

ആകെ 73 കിലോമീറ്ററാണ് നിര്‍ദിഷ്ട പാതയുടെ നീളം. ഈ പാതയ്ക്കായുള്ള സാധ്യത പഠനം പൂര്‍ത്തിയായി. ബെംഗളൂരുവിന്റെ പല മേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് അതിശയകരമായ വളര്‍ച്ചയാണ്. അതിനാല്‍ തന്നെ ധാരാളം ആളുകള്‍ ജോലിയ്ക്കായി നഗരത്തിലേക്ക് ദിനംപ്രതി എത്തുന്നുമുണ്ട്. ഇത് പൊതു ഗതാഗതക്കുരുക്കിനും കാരണമാകുന്നു.

Also Read: Namma Metro: ബെംഗളൂരുവില്‍ 5 മിനിറ്റില്‍ ലക്ഷ്യസ്ഥാനത്തെത്താം; നമ്മ മെട്രോയുടെ മുഖം മാറുന്നു

ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ച് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ ഈ പാത ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിലെ കണക്ടിവിറ്റി മികച്ചതാക്കും. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള പ്രദേശങ്ങളില്‍ മെട്രോ സര്‍വീസ് എത്തിയാല്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകും.

പുതിയ മെട്രോ പാത ഏത് റൂട്ടിലൂടെ?

ബന്നാര്‍ഘട്ട, ജിഗാനി, അട്ടിബെലെ, സര്‍ജാപൂര്‍, ദൊമ്മസാന്ദ്ര സര്‍ക്കിള്‍, വര്‍ത്തൂര്‍ കോടി എന്നിവ ഉള്‍പ്പെടെ വികസിച്ചുകൊണ്ടിരിക്കുന്ന നിരവധി മേഖലകളിലൂടെയാണ് നിര്‍ദിഷ്ട മെട്രോ പാത കടന്നുപോകുന്നത്. ബെംഗളൂരുവിന്റെ തെക്കന്‍-കിഴക്കന്‍ സാങ്കേതിക ഇടനാഴികളെ ഒരൊറ്റ മെട്രോ ലൈന്‍ വഴി നേരിട്ട് ബന്ധിപ്പിക്കാനാകും. മുഴുവന്‍ പാതയും ഒരു എലിവേറ്റഡ് ഇടനാഴിയായി നിര്‍മിക്കും. ഇതില്‍ 50 ലധികം മെട്രോ സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും.

ഈ പാത കടന്നുപോകുന്ന പ്രദേശങ്ങളെല്ലാം തന്നെ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ പുതിയ പാതകള്‍ എത്തുന്നത് യാത്ര വളരെ വേഗത്തിലാക്കും. അതിനാല്‍ തന്നെ ഓരോ മെട്രോ സ്റ്റേഷനുകള്‍ക്കും ഇടയിലുള്ള ദൂരം കൂടുതലായി നിലനിര്‍ത്താനും ബിഎംആര്‍സിഎല്‍ ആലോചിക്കുന്നുണ്ട്.

English Summary

Bengaluru’s Namma Metro Pink Line is set to get a major boost with the opening of a 7.5 km elevated stretch in August. Authorities have also announced plans for a new metro route connecting the proposed international cricket stadium.

Follow Us