Namma Metro: യെല്ലോ ലൈനില്‍ കാത്തിരിപ്പ് വെറും 4 മിനിറ്റ് മാത്രം; നമ്മ മെട്രോയില്‍ പുതിയ ട്രെയിനുകളെത്തി

Namma Metro Yellow Line Expansion Cuts Passenger Wait Time to Four Minutes: ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള പഴയ റൂട്ടില്‍ 10 ട്രെയിനുകള്‍ ജൂണ്‍ മൂന്ന് മുതല്‍ സര്‍വീസ് നടത്തുമെന്ന് ബിഎംആര്‍സിഎല്‍ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചു. ട്രെയിനുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും ഈ തീരുമാനം സഹായിക്കും.

Namma Metro: യെല്ലോ ലൈനില്‍ കാത്തിരിപ്പ് വെറും 4 മിനിറ്റ് മാത്രം; നമ്മ മെട്രോയില്‍ പുതിയ ട്രെയിനുകളെത്തി

നമ്മ മെട്രോ

Published: 

03 Jun 2026 | 08:50 AM

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാരുടെ ഏറെനാളായുള്ള ആവശ്യത്തിന് പരിഹാരം കണ്ട് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ കഴിഞ്ഞ ഏറെകാലമായി പുതിയൊരു ട്രെയിന്‍ വേണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇതേതുടര്‍ന്ന് ജൂണ്‍ മൂന്ന് ബുധന്‍ മുതല്‍ രണ്ട് ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്.

ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള പഴയ റൂട്ടില്‍ 10 ട്രെയിനുകള്‍ ജൂണ്‍ മൂന്ന് മുതല്‍ സര്‍വീസ് നടത്തുമെന്ന് ബിഎംആര്‍സിഎല്‍ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചു. ട്രെയിനുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും ഈ തീരുമാനം സഹായിക്കും.

യെല്ലോ ലൈനില്‍ കാത്തിരിപ്പ് സമയം കുറഞ്ഞു

പ്രവൃത്തി ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളില്‍ ട്രെയിനുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് സമയം 9 മിനിറ്റില്‍ നിന്ന് മിനിറ്റായി കുറയും. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെയുമാണ് പീക്ക് സമയമായി കണക്കാക്കുന്നത്.

തിരക്കില്ലാത്ത സമയങ്ങളില്‍ 14 മിനിറ്റില്‍ നിന്ന് 10 മിനിറ്റായിട്ടും കാത്തിരിപ്പ് സമയം കുറച്ചിട്ടുണ്ട്. എന്നാല്‍ വാരാന്ത്യങ്ങളില്‍ 10 മിനിറ്റ് ഇടവേളയിലായിരിക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ആര്‍വി റോഡ്, ബൊമ്മസാന്ദ്ര എന്നീ രണ്ട് ടെര്‍മിനല്‍ സ്‌റ്റേഷനുകളില്‍ നിന്നുമുള്ള ആദ്യത്തെയും അവസാനത്തെയും ട്രെയിന്‍ പുറപ്പെടല്‍ സമയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു.

മൂന്നില്‍ നിന്നും പത്തിലേക്ക്

2025 ഓഗസ്റ്റ് മാസത്തില്‍ പ്രവര്‍ത്തനാമാരംഭിക്കുമ്പോള്‍ വെറും മൂന്ന് ട്രെയിനുകളായിരുന്നു യെല്ലോ ലൈനില്‍ ഉണ്ടായിരുന്നത്. അവിടെ നിന്നും മാസങ്ങള്‍ പിന്നിടുമ്പോള്‍ പത്ത് ട്രെയിനുകള്‍ എന്ന നിര്‍ണായക നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാത. ഇതില്‍ 9 ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുക, ഒരു ട്രെയിന്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി മാറ്റിവെക്കും.

ടെക് ഹബ്ബായ ഇലക്ട്രോണിക് സിറ്റിയെയും തെക്കന്‍ ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ഈ പാതയില്‍ ട്രെയിനുകള്‍ക്കായി ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നത് യാത്രക്കാരെ നിരാശരാക്കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ട്രെയിനുകളുമായി ബിഎംആര്‍സിഎലിന്റെ വരവ്.

Also Read: Namma Metro: തുംകുരു നമ്മ മെട്രോ പാതയില്‍ 25 സ്റ്റേഷനുകളില്ല; എണ്ണം കുറച്ച് ബിഎംആര്‍സിഎല്‍

യെല്ലോ ലൈനിലേക്ക് വരും ആഴ്ചകളില്‍ അഞ്ച് അധിക ട്രെയിനുകള്‍ കൂടി എത്തുമെന്നാണ് വിവരം. ട്രെയിന്‍ നമ്പര്‍ 11 ഇതിനോടകം തന്നെ ഡിപ്പോയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇതിന്റെ പരീക്ഷണയോട്ടങ്ങള്‍ പുരോഗമിക്കുകയാണ്. ഈ ട്രെയിന്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ കാത്തിരിപ്പ് സമയം 5 മിനിറ്റിലും താഴെയാകും.

അതേസമയം, 414 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ ബിഎംആര്‍സിഎല്‍ ബിഇഎംഎലിന് നല്‍കിയിരുന്നു. ഇതുപ്രകാരം 2027ല്‍ ആറ് ട്രെയിനുകള്‍ കൂടി വിതരണം ചെയ്യുമെന്നാണ് വിവരം.

നമ്മ മെട്രോ പര്‍പ്പിള്‍ ലൈന്‍ വിപുലീകരിക്കും

നമ്മ മെട്രോ വൈറ്റ്ഫീല്‍ഡ് മെട്രോ സ്‌റ്റേഷനില്‍ നിന്നും ദീര്‍ഘിപ്പിക്കുന്നതിനായി ബിഎംആര്‍സിഎല്‍ ബിഡുകള്‍ ക്ഷണിച്ചു. 62.51 കോടി രൂപയുടെ ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. വൈറ്റ്ഫീല്‍ഡ് സ്റ്റേഷനില്‍ നിന്നും 482.80 മീറ്റര്‍ നീളം കൂടി കൂട്ടിച്ചേര്‍ക്കാനാണ് തീരുമാനം.

ബെംഗളൂരുവിലെ അതിവേഗത്തില്‍ വളരുന്ന റെസിഡന്‍ഷ്യല്‍-ഐടി ഹബ്ബുകളിലൊന്നാണ് വൈറ്റ്ഫീല്‍ഡ്. ഇവിടെ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിദിനം ധാരാളം പേര്‍ സഞ്ചരിക്കുന്നു. പാതയുടെ നീളം ഇരട്ടിപ്പിക്കുന്നത് വഴി നഗരത്തിലെ വിവിധ ഭാഗങ്ങളെ പരസ്പരം ബന്ധിപ്പിച്ച് യാത്രക്കാര്‍ക്ക് സുഗമമായ സഞ്ചാരം ഉറപ്പാക്കാമെന്ന പ്രതീക്ഷയിലാണ് ബിഎംആര്‍സിഎല്‍.

English Summary

Bengaluru’s Namma Metro has introduced two additional trains on the Yellow Line, reducing passenger wait times to just four minutes. Authorities expect service frequency to improve further with the induction of an 11th train in the coming days.

Loading...
Unable to load recommendations.
Follow Us
Related Stories
Bengaluru-Chennai Expressway: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ നിര്‍മാണം ഇനിയും വൈകും; കരാര്‍ റദ്ദാക്കി
ഇന്ത്യ-ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുമോ? നിര്‍ണായക ചര്‍ച്ച
Child Kidnapping : ചോക്ലേറ്റ് നൽകി ആശുപത്രിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പൊക്കി
ഇന്ത്യയുമായുള്ള ബന്ധം ശക്തവും എക്കാലവും നിലനില്‍ക്കുന്നതും; പെസെഷ്‌കിയാന്റെ സന്ദര്‍ശനത്തിന് മുമ്പായി ഇറാന്‍
Satya Niketan Building Accident : കെട്ടിട ഉടമയും, മകനും ഭാര്യയും അറസ്റ്റിൽ; ഏഴു പേരുടെ മരണത്തിൽ നടപടി
എൽപിജി സിലിണ്ടർ ബുക്കിങ്: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം; തീരുമാനം അ‌റിയിച്ച് സുരേഷ് ഗോപി
വലിയ വില കൊടുക്കല്ലേ...സ്വര്‍ണാഭരണം വാങ്ങാന്‍ മികച്ച മാര്‍ഗമിതാ
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
ദഹനം എളുപ്പമാക്കാൻ ഇതാ ഒരു കിടിലൻ ഒറ്റമൂലി
PCOD ലക്ഷണങ്ങൾ എന്തെല്ലാം?
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം