Bengaluru Poultry Shops: ബെംഗളൂരുവില്‍ രണ്ട് ദിവസം കോഴി കടകള്‍ അടച്ചിടും; കാരണമെന്ത്?

Bengaluru Poultry Shops to Stay Closed for 2 Days Over New Waste Fee: കര്‍ണാടക പൗള്‍ട്രി ട്രേഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിലുള്ള കോഴി കട ഉടമകളോട് രണ്ട് ദിവസവും സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ഫ്രീഡം പാര്‍ക്കില്‍ രാവിലെ 10 മണി മുതല്‍ പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

Bengaluru Poultry Shops: ബെംഗളൂരുവില്‍ രണ്ട് ദിവസം കോഴി കടകള്‍ അടച്ചിടും; കാരണമെന്ത്?

പ്രതീകാത്മക ചിത്രം

Published: 

03 Sep 2026 | 11:06 AM

ബെംഗളൂരുവിലെ കോഴി കടകള്‍ രണ്ട് ദിവസത്തേക്ക് അടഞ്ഞുകിടക്കും. കോഴി വ്യാപാരികള്‍ പ്രഖ്യാപിച്ച പ്രതിഷേധത്തെ തുടര്‍ന്നാണിത്. സെപ്റ്റംബര്‍ 3, 4 തീയതികളിലാണ് വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. മൃഗമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമായി ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരിക്കുന്ന പുതിയ ഫീസിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം.

കര്‍ണാടക പൗള്‍ട്രി ട്രേഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിലുള്ള കോഴി കട ഉടമകളോട് രണ്ട് ദിവസവും സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ഫ്രീഡം പാര്‍ക്കില്‍ രാവിലെ 10 മണി മുതല്‍ പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

വ്യാപാരികളുടെ എതിര്‍പ്പ്

ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയും ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡും ചേര്‍ന്ന് നഗരത്തില്‍ പുതിയ മൃഗമാലിന്യ സംസ്‌കരണ സംവിധാനം കൊണ്ടുവരാനാണ് നീക്കം നടത്തുന്നത്. കോഴി കടകളില്‍ നിന്നടക്കം ഉണ്ടാകുന്ന മൃഗമാലിന്യങ്ങള്‍ വീടുകളിലോ സ്ഥാപനങ്ങളിലോ നിന്ന് നേരിട്ട് ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ബെംഗളൂരുവിലെ അഞ്ച് നഗര കോര്‍പ്പറേഷനുകളുടെ പരിധിയില്‍ ഉണ്ടാകുന്ന മൃഗമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനും ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനുമുള്ള സംവിധാനമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ ചെലവ് കണ്ടെത്തുന്നതിനായി ശേഖരിക്കുന്ന ഓരോ കിലോഗ്രാം മാലിന്യത്തിനും അഞ്ച് രൂപ വീതം വ്യാപാരികളില്‍ നിന്ന് ഈടാക്കും.

Also Read: Namma Metro: കാത്തിരിപ്പ് അവസാനിച്ചു…നമ്മ മെട്രോ പിങ്ക് ലൈന്‍ ഈ മാസം തന്നെ തുറക്കും; തീയതി അറിയാം

അധിക ചെലവ് ഉപഭോക്താക്കളിലേക്ക്…

പുതിയ ഫീസ് ഏര്‍പ്പെടുത്തുന്നതിനെ വ്യാപാരികള്‍ ശക്തമായി എതിര്‍ക്കുകയാണ്. മാലിന്യസംസ്‌കരണത്തിനായി അധിക തുക നല്‍കേണ്ടിവരുന്നത് തങ്ങളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിക്കുമെന്നാണ് അവരുടെ വാദം. വ്യാപാരികളുടെ ചെലവ് ഉയര്‍ന്നാല്‍ അതിന്റെ ബാധ്യത ഒടുവില്‍ ഉപഭോക്താക്കളിലേക്കും എത്തുമെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. ഇതോടെ കോഴിയിറച്ചിയുടെ വില വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. അതിനാല്‍ പുതിയ സംവിധാനം നടപ്പാക്കുന്നതിന് മുമ്പ് കിലോഗ്രാമിന് അഞ്ച് രൂപ ഈടാക്കാനുള്ള നിര്‍ദേശം പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം.

ദിവസവും 200 ടണ്‍ മൃഗമാലിന്യം

ബെംഗളൂരുവില്‍ പ്രതിദിനം ഏകദേശം 200 ടണ്‍ മൃഗമാലിന്യം ഉണ്ടാകുന്നതായാണ് അധികൃതരുടെ കണക്ക്. നിലവില്‍ ഇതില്‍ വലിയൊരു ഭാഗവും ക്രമരഹിതമായ രീതിയിലാണ് നീക്കം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലും ഓടകളിലുമൊക്കെ എത്തുന്നത് നഗരത്തിലെ ശുചിത്വത്തിനും പരിസ്ഥിതിക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യം പരിഹരിക്കുന്നതിനാണ് മൃഗമാലിന്യങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പുതിയ സംവിധാനം കൊണ്ടുവരാന്‍ അധികൃതര്‍ ശ്രമിക്കുന്നത്.

English Summary

Bengaluru poultry shops will remain closed for two days as traders protest against the proposed animal waste collection fee. The shutdown is expected to affect chicken and poultry sales across the city. Traders say the additional fee will increase their operating costs and could eventually raise prices for consumers. The protest is also aimed at urging authorities to reconsider the proposed waste management charges.

Loading...
Unable to load recommendations.
Follow Us
Related Stories
Abhinandan Varthaman : യാത്രാ വിമാനം പറത്താൻ അഭിനന്തൻ വർധമാൻ, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു
UP Floods: യു.പിയിൽ പ്രളയം രൂക്ഷം; പിഞ്ചുകുഞ്ഞ് ഉൾപ്പടെ മൂന്ന് മരണം, 16,000-ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു
Madras Regiment Theft: 1800 വെടിയുണ്ടകളും പോയി, അഗ്നീവീർമാരെ ചോദ്യം ചെയ്തു, മിലിറ്ററി ഇൻ്റലിജൻസ് അന്വേഷണത്തിന്
മലേറിയക്കുള്ള ഗുളിക കഴിച്ചതിന് പിന്നാലെ ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം; 50-ഓളം പേർ ചികിത്സയിൽ
Namma Metro: കാത്തിരിപ്പ് അവസാനിച്ചു…നമ്മ മെട്രോ പിങ്ക് ലൈന്‍ ഈ മാസം തന്നെ തുറക്കും; തീയതി അറിയാം
പ്ലസ് വൺ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു; അധ്യാപിക വെയിലത്ത് നിർത്തിയെന്ന് കുടുംബം
ഒരു ഗ്രാം സ്വര്‍ണത്തിന് 67,000 രൂപ; വില കേട്ട് ഞെട്ടരുത്‌
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്