Bengaluru Power Cut: ബെംഗളൂരു നഗരം രണ്ട് ദിവസം ഇരുട്ടിലാകും; പവര്‍ കട്ട് പ്രഖ്യാപിച്ച് ബെസ്‌കോം

Two-Day Power Outage in Parts of Bengaluru: Check Areas Affected by BESCOM Shutdown: രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ പൊതുജനങ്ങള്‍ ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്ന് ബെസ്‌കോം നിര്‍ദേശിച്ചു. ഏതെല്ലാം പ്രദേശങ്ങളെ വൈദ്യുതി മുടക്കം ബാധിക്കുമെന്ന് ചുവടെ നല്‍കിയിരിക്കുന്നു.

Bengaluru Power Cut: ബെംഗളൂരു നഗരം രണ്ട് ദിവസം ഇരുട്ടിലാകും; പവര്‍ കട്ട് പ്രഖ്യാപിച്ച് ബെസ്‌കോം

പ്രതീകാത്മക ചിത്രം

Published: 

21 Jun 2026 | 02:47 PM

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വീണ്ടും വൈദ്യുതി മുടക്കം. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പവര്‍കട്ട് ഒട്ടനവധി പ്രദേശങ്ങളെ ബാധിക്കുന്നതാണ്. കെപിടിസിഎല്‍ അടിയന്തര അറ്റക്കുറ്റപ്പണികളുടെ ഭാഗമായാണ് പവര്‍കട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 22, 23 തീയതികളില്‍ നഗരത്തിലെ പല ഭാഗങ്ങളും വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) അറിയിച്ചു.

രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ പൊതുജനങ്ങള്‍ ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്ന് ബെസ്‌കോം നിര്‍ദേശിച്ചു. ഏതെല്ലാം പ്രദേശങ്ങളെ വൈദ്യുതി മുടക്കം ബാധിക്കുമെന്ന് ചുവടെ നല്‍കിയിരിക്കുന്നു.

ജൂണ്‍ 22 തിങ്കളാഴ്ചയിലെ വൈദ്യുതി മുടക്കം

സെസ്‌ന ബിസിനസ് പാര്‍ക്ക്, ഔട്ടര്‍ റിംഗ് റോഡ്, എക്‌സോറ ബിസിനസ് പാര്‍ക്ക്, ശോഭ അപ്പാര്‍ട്ട്‌മെന്റ്‌സ്, വികാസ് ടെലികോം, ഐബിസ് ഹോട്ടല്‍, തക്ഷശില ഹെല്‍ത്ത്‌കെയര്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി വിതരണത്തില്‍ തടസം നേരിടും.

ശോഭ പൂച്ചെടി, എല്‍ആര്‍പി ഓഫീസ്, ജയകുമാര്‍ ആര്‍എംയു, ദിവ്യ ശാന്തി, ഗോവിന്ദാപുര, കാര്‍ലെ, ബൃന്ദാവന്‍ നഗര്‍, ടൈറ്റന്‍ ഗാരേജ്, ഗാന്ധിനഗര്‍, ഭൈരവി അപ്പാര്‍ട്ട്മെന്റ്സ്, ഹെഗ്ഡെ നഗര്‍, ചന്ദ്രിക സോപ്പ് ഫാക്ടറി, ബിഎംടിസി ഡിപ്പോ (സമീപ പ്രദേശങ്ങള്‍), എംജി റോഡ് , ബ്രിഗേഡ് റോഡ്, മ്യുസിയം റോഡ്, കോണ്‍വെന്റ് റോഡ്, കോണ്‍വെന്റ് റോഡ്, കോണ്‍വെന്റ് റോഡ് റോഡ്, ക്രസന്റ് റോഡ്, സായിബാബ ടെംപിള്‍ റോഡ്, ജീവന്‍കേന്ദ്ര ലേഔട്ട്, കേംബ്രിഡ്ജ് ലേഔട്ട്, ഗൗതമപുര, ആര്‍ട്ടിലറി റോഡ്, ഹൗഡിന്‍ റോഡ്, എംവി ഗാര്‍ഡന്‍, നള റോഡ്, പബ്ലിക് യൂട്ടിലിറ്റി ബില്‍ഡിംഗ്, ജോഗുപാല്യ മെയിന്‍ റോഡ്, ഗംഗാധര്‍ ചെട്ടി റോഡ്, ആഗ അബ്ബാസ് അലി റോഡ്, അഞ്ജനപാല്‍അലി റോഡ്, അഞ്ജനപാല്‍ഡ്യ, അഞ്ജനാപുര, അഞ്ജനാപുര, ചുറ്റുമുള്ള പ്രദേശങ്ങള്‍ ശോഭ അപ്പാര്‍ട്ട്‌മെന്റ്, നാരായണനഗര്‍ 1, 2 ബ്ലോക്ക്, ദീക്ഷ കോളേജ്.

KSIT കോളേജ്, അഞ്ജനപുര 8 ബ്ലോക്ക്, വീവേഴ്‌സ് കോളനി, പുരവനകര അപ്പാര്‍ട്ട്‌മെന്റ്, അമൃത്‌നഗര്‍, വഡ്ഡരപാളയ, കെമ്പത്തഹള്ളി, ശോഭ ഫോറസ്റ്റ് അപ്പാര്‍ട്ട്‌മെന്റ്, തലഘട്ടപുര, മല്ലേശ്വരം, വയലിക്കാവല്‍, കോദണ്ഡരാമപുര, ഭെല്‍, ഐഐഎസ്സി ബ്രെയിന്‍ സെന്റര്‍, അംബേദ്കര്‍ നഗര്‍, സുബേദാര്‍ പാല്യ, ദിവാനര പാല്യ, മോഡല്‍ കോളനി, ഷരീഫ് നഗര്‍, രംഗനാഥപുര, എല്‍എന്‍ കോളനി, ലോട്ടെഗൊല്ലഹള്ളി, ആര്‍കെ ഗാര്‍ഡന്‍, എംഎല്‍എ ലേഔട്ട്, മോഹന്‍ നഗര്‍, പൈപ്പ്ലൈന്‍, നേതാജി നഗര്‍, പൈപ്പ്ലൈന്‍-10 പാര്‍ക്ക്, അക്കയ്യപ്പ ഗാര്‍ഡന്‍, ബികെ നഗര്‍, എല്‍ഐസി കോളനി, പമ്പാ നഗര്‍, മത്തികെരെ, യശ്വന്ത്പൂര്‍ ഒന്നാം പ്രധാന റോഡ്, എച്ച്എംടി ലേഔട്ട്, ഗോകുല 1 സ്റ്റേജ്, എച്ച്എംടി മെയിന്‍ റോഡ്, എസ്ബിഎം കോളനി, സഞ്ജീവപ്പ കോളനി, ജെപി പാര്‍ക്ക് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.

Also Read: Bengaluru Business Corridor: ഒറ്റ സെക്കന്‍ഡില്‍ അപ്പുറത്തെത്താം; ബെംഗളൂരു മഡവര-ബല്ലാരി റോഡ് പണി ഉടന്‍ തുടങ്ങും

ജൂണ്‍ 23 ചൊവ്വ

കോറമംഗല 3, 4, 5, 6 ബ്ലോക്ക്, കോറമംഗല ഇന്‍ഡസ്ട്രിയല്‍ ഏരിയ, മഡിവാള, വെങ്കിടേശ്വര ലേഔട്ട്, ചിക്കാടുഗോഡി, ജോഗി കോളനി, സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, മാരുതിനഗര്‍ അഡുഗോഡി 7, 8 ബ്ലോക്കുകള്‍, CAR പോലീസ് ക്വാര്‍ട്ടേഴ്സ്, അഡുഗോഡി മെയിന്‍ റോഡ്, സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍, മഡിവാള, 100 അടി, KHB റോഡ് ലേഔട്ട്, കാവേരി ലേഔട്ട്, കൃഷ്ണനഗര്‍ ഇന്‍ഡസ്ട്രിയല്‍ ലേഔട്ട്, എസ്ജി പാല്യ, മഡിവാള മാര്‍ക്കറ്റ്, കോറമംഗല എക്സ്റ്റന്‍ഷന്‍, ജക്കസാന്ദ്ര എക്സ്റ്റന്‍ഷന്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി ഉണ്ടായിരിക്കില്ല.

രണ്ട് ദിവസം ഇരുട്ടിലാകും

സോളദേവനഹള്ളി-ഹെസരഘട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ചൊവ്വാഴ്ച രാത്രി 8 മണി വരെ വൈദ്യുതി ഉണ്ടായിരിക്കില്ല. ഹുരുളിച്ചിക്കനഹള്ളി, ടിബി ക്രോസ്, ഹെസറഘട്ട, ബിലിജാജി ദ്വാരകാനഗര്‍, ചിക്കബാണവര, മാരുതി നഗര്‍, ഗണപതി നഗര, ബ്രദേഴ്സ് കോളനി, കൃഷ്ണ കോളേജ് റോഡ്, രാഘവേന്ദ്ര ലേഔട്ട്, സസുവേഗട്ട, ശിവകുമാരസ്വാമിജി ലേഔട്ട്, സിഡിപിഒ, ഡാനിഷ് ഫാം, കെഎംഎഫ്, മൃഗസംരക്ഷണം, ഗുണിയഗ്രഹാര, മീഡിയാഗ്രഹാര, സ്റ്റേറ്റ് ഫിഷറീസ്, ശിവകോട്ട് ഗ്രാമം, മാവല്ലിപുര, കൊണ്ടഷെട്ടിഹള്ളി, ബൈലകെരെ, ആചാര്യ കോളേജ് മെയിന്‍ റോഡ്, സോളഡേനിഗരഹള്ളി, സോളഡേനിഗരഹള്ളി ദാസേനഹള്ളി, ഗുഡ്ഡഡഹള്ളി, ഹൊസഹള്ളി പാളയയും പരിസര പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

English Summary

BESCOM has announced scheduled power cuts in several Bengaluru areas on June 22 and 23 due to maintenance and infrastructure work. Some localities may face outages for up to two days, and residents are advised to check the affected-area list and plan accordingly.

Loading...
Unable to load recommendations.
Follow Us
Related Stories
അമൃതസറിലെ സൈനിക താവളങ്ങൾ ഭീകരരുടെ റഡാറിൽ! പഞ്ചാബിൽ അതീവ ജാഗ്രത
Narendra Modi: ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കണം; സ്റ്റാർട്ടപ്പ് സ്ഥാപകരോട് മോദി
മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു; ഗൃഹനാഥൻ ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തി
സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ ഒഡീഷ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍
നാല് കുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് നാല് വധശിക്ഷയും 40 ലക്ഷം പിഴയും
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകിട്ടാൻ ദുർമന്ത്രവാദം; ഒഡീഷയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന് തല പൂജാമുറിയിൽ കുഴിച്ചിട്ടു
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം