AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Business Corridor: ഒറ്റ സെക്കന്‍ഡില്‍ അപ്പുറത്തെത്താം; ബെംഗളൂരു മഡവര-ബല്ലാരി റോഡ് പണി ഉടന്‍ തുടങ്ങും

Bengaluru’s New Business Corridor Expected to Transform Connectivity and Reduce Travel Time: മഡവരയ്ക്കും ബല്ലാരിക്കും ഇടയിലുള്ള പാതയുടെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പാതയാണ് ബിസിനസ് കോറിഡോര്‍. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കും ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.

Bengaluru Business Corridor: ഒറ്റ സെക്കന്‍ഡില്‍ അപ്പുറത്തെത്താം; ബെംഗളൂരു മഡവര-ബല്ലാരി റോഡ് പണി ഉടന്‍ തുടങ്ങും
പ്രതീകാത്മക ചിത്രം Image Credit source: Puneet Vikram Singh, Nature and Concept photographer/Moment/Getty Images
Shiji M K
Shiji M K | Updated On: 18 Jun 2026 | 10:46 AM

ബെംഗളൂരു: പെരിഫറല്‍ റോഡ് എന്നറിയപ്പെട്ടിരുന്ന ബെംഗളൂരുവിലെ ബിസിനസ് കോറിഡോറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പോകുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ശങ്കരനാരായണ കണ്‍സ്ട്രക്ഷന്‍സിനാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ കരാര്‍ നല്‍കിയത്. 21 കിലോമീറ്റര്‍ നീളമുള്ള പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഏകദേശം 3,500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

മഡവരയ്ക്കും ബല്ലാരിക്കും ഇടയിലുള്ള പാതയുടെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പാതയാണ് ബിസിനസ് കോറിഡോര്‍. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കും ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.

ബെംഗളൂരു ബിസിനസ് കോറിഡോര്‍

മൂന്ന് ക്ലോവര്‍ലീഫ് ഇന്റര്‍ചേഞ്ചുകള്‍, ഒരു ഗ്രേഡ് സെപ്പറേറ്റര്‍, രണ്ട് റെയില്‍ ഓവര്‍ബ്രിഡ്ജുകള്‍, ഏകദേശം 7.5 കിലോമീറ്റര്‍ എലിവേറ്റഡ് റോഡ്വേ എന്നിവയെല്ലാം മഡവരയില്‍ നിന്നും ബല്ലാരി വരെ നീളുന്ന ഈ പാതയില്‍ ഉള്‍പ്പെടുന്നതാണ്. ഇതിന് പുറമെ 12 വരി കാരിയേജ്വ യൂട്ടിലിറ്റി കോറിഡോറുകളും ഈ ഇടനാഴിയിലുണ്ടായിരിക്കും.

പദ്ധതിയുടെ ആദ്യഘട്ടം മൂന്ന് നിര്‍മാണ പാക്കേജുകളാക്കിയാണ് തിരിച്ചിരിക്കുന്നത്. 73.4 കിലോമീറ്റര്‍ നീളമുള്ള ആദ്യഘട്ടത്തില്‍ പാക്കേജ് 1 മഡവരയെയും ബല്ലാരിയെയും ബന്ധിപ്പിക്കുന്ന റോഡാണ്. തുടര്‍ന്നുള്ള രണ്ട് പാക്കേജുകള്‍ ബല്ലാരി റോഡിനെ ഓള്‍ഡ് മദ്രാസുമായി ബന്ധിപ്പിക്കുന്നതും ഓള്‍ഡ് മദ്രാസിനെ ഹൊസൂര്‍ റോഡുമായി ബന്ധിപ്പിക്കുന്നതുമാണ്.

പദ്ധതിയുടെ ആകെ ചെലവ് 27,000 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും വേണ്ടിവരുന്നത് ഭൂമി ഏറ്റെടുക്കലിനാണ്. പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ എട്ട് പ്രധാന കാരിയേജ് പാതകള്‍, നാലുവരി സര്‍വീസ് റോഡുകള്‍, ബെംഗളൂരു വികസന അതോറിറ്റി സ്വകാര്യ ഓപ്പറേറ്റര്‍ വഴി കൈകാര്യം ചെയ്യുന്ന ടോളിങ് സംവിധാനം എന്നിവയും ഉണ്ടാകും.

Also Read: Bengaluru-Chennai Travel: ബെംഗളൂരുവില്‍ നിന്ന് 5 മണിക്കൂറില്‍ ചെന്നൈയിലെത്താം; ഈ റോഡ് കണ്ടിട്ടുണ്ടോ?

നിര്‍മാണം എന്ന് പൂര്‍ത്തിയാകും?

നഗരത്തിലെ ഗതാഗതക്കുരുക്ക് ഓരോ ദിവസവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ പാലങ്ങളും റോഡുകളുമെല്ലാം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ പോലും സാധിച്ചിട്ടില്ല. 2007ലാണ് ബെംഗളൂരു ബിസിനസ് കോറിഡോര്‍ വിഭാവം ചെയതത്. എന്നാല്‍ പദ്ധതി പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് പൊതുജനങ്ങളില്‍ അമര്‍ഷമുണ്ടാക്കുന്നു.

ഭൂമി ഏറ്റെടുക്കല്‍, നിയമം, പ്രതിഷേധം തുടങ്ങിയവയെല്ലാം പ്രതികൂലമായി വന്നതോടെയാണ് ബെംഗളൂരു ബിസിനസ് കോറിഡോര്‍ വെല്ലുവിളി നേരിട്ടതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പദ്ധതിയ്ക്കായി ഏകദേശം 2,560 ഏക്കര്‍ ഭൂമി ആവശ്യമാണ്. ഈ ഭൂമി ഏറ്റെടുത്ത് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ അന്നത്തെ സര്‍ക്കാര്‍ പരാജയപ്പെട്ടു.

2013ല്‍ പാസാക്കിയ ന്യായമായ നഷ്ടപരിഹാരത്തിനും ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിലും സുതാര്യതയ്ക്കുമുള്ള അവകാശ നിയം അനുസരിച്ച് ബെംഗളൂരു വികസന അതോറിറ്റി ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സംഘര്‍ഷത്തിന് കാരണമായി. നിലവില്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാരിന്റെ നീക്കം. 2027 ഓടെ എങ്കിലും പദ്ധതിക്ക് തുടക്കം കുറിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

English Summary

Bengaluru’s proposed Business Corridor is expected to significantly improve connectivity and reduce travel time across key parts of the city. As part of the project, construction work on the Madavara–Ballari Road stretch is set to begin soon, marking a major step in Karnataka’s infrastructure expansion plans.

Follow Us