AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Weather: ചൂടിന് വിട, ബെംഗളൂരുവില്‍ ഇനി മഴക്കാലം; നാളെ മുതല്‍ നഗരത്തില്‍ കനത്ത മഴ പെയ്യും

Sudden Weather Change in Bengaluru: കനത്ത ചൂടിനിടെ ലഭിക്കുന്ന മഴ നഗരവാസികള്‍ക്ക് വലിയ ആശ്വാസമാകും. ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. താപനില വര്‍ധനവിനൊപ്പം ബെംഗളൂരുവില്‍ അള്‍ട്രാവയലറ്റ് രശ്മികളും വികിരണവും തീവ്രമാണ്.

Bengaluru Weather: ചൂടിന് വിട, ബെംഗളൂരുവില്‍ ഇനി മഴക്കാലം; നാളെ മുതല്‍ നഗരത്തില്‍ കനത്ത മഴ പെയ്യും
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 14 Mar 2026 | 06:33 PM

ബെംഗളൂരു: കര്‍ണാടകയില്‍ കനത്ത ചൂടിന് നേരിയ ശമനമുണ്ടാകാന്‍ പോകുന്നു. അടുത്ത കുറച്ച് ദിവസത്തേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 15 മുതല്‍ മഴ ലഭിക്കുമെന്ന് അറിയിപ്പ്. കര്‍ണാടകയുടെ തിരദേശ മേഖല, വടക്കന്‍ ഉള്‍നാടന്‍ മേഖല, തെക്കന്‍ ഉള്‍നാടന്‍ മേഖല എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.

കുടക്, മൈസൂര്‍, ചിക്കമംഗളൂരു, ഹാസന്‍ ജില്ലകളില്‍ നേരിയ മഴ ലഭിച്ചേക്കാം. ബല്ലാരി, ബെംഗളൂരു റൂറല്‍, ബെംഗളൂരു അര്‍ബന്‍, ചാമരാജനഗര്‍, ചിക്കബെല്ലാപുര, ചിത്രദുര്‍ഗ, ദാവന്‍ഗരെ, കോലാര്‍, മാണ്ഡ്യ, രാംനഗര്‍, ശിവമോഗ, തുംകൂര്‍, വിജയനഗര എന്നീ ജില്ലകളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ടെങ്കിലും വരണ്ട കാലാവസ്ഥയുണ്ടാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നല്‍കുന്നുണ്ട്.

മാര്‍ച്ച് 16നായിരിക്കും ബെംഗളൂരുവില്‍ മഴ ലഭിക്കുക എന്നാണ് വിവരം. കുടക്, ശിവമോഗ, ചിക്കമംഗളൂരു, കോലാര്‍, ചിക്കബെല്ലാപുര, ബെംഗളൂരു, രാംനഗര്‍ ജില്ലകളിലെ ഒന്നോ രണ്ടോ പ്രദേശങ്ങളില്‍ മാത്രമേ മഴ ലഭിക്കൂവെന്ന് കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Also Read: Bengaluru Weather: കറങ്ങാന്‍ പോകല്ലേ, വെന്തുരുകും; ബെംഗളൂരുകാര്‍ ശ്രദ്ധിച്ചോളൂ

മാര്‍ച്ച് 17ന് കുടക്, മൈസൂര്‍, ചാമരാജനഗര്‍, ഹാസന്‍, രാംനഗര്‍, മാണ്ഡ്യ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. എന്നാല്‍ മറ്റിടങ്ങളിലും മഴ ലഭിക്കാനുള്ള സാധ്യത കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നുണ്ട്.

കനത്ത ചൂടിനിടെ ലഭിക്കുന്ന മഴ നഗരവാസികള്‍ക്ക് വലിയ ആശ്വാസമാകും. ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. താപനില വര്‍ധനവിനൊപ്പം ബെംഗളൂരുവില്‍ അള്‍ട്രാവയലറ്റ് രശ്മികളും വികിരണവും തീവ്രമാണ്.

Follow Us