Bengaluru Vande Bharat Sleeper: ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് വഴി വന്ദേ ഭാരത്; മലബാര്‍ യാത്രക്കാര്‍ക്ക് ആശ്വാസം
Bengaluru to Tamil Nadu Vande Bharat Sleeper: തിരുവനന്തപുരം മുതല്‍ ചെന്നൈ വരെയും, തിരുവനന്തപുരം മുതല്‍ ബെംഗളൂരു വരെയും, തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയുമുള്ള റൂട്ടുകളാണ് വന്ദേ ഭാരതിന്റെ കാര്യത്തില്‍ കേരളത്തില്‍ പരിഗണനയിലുള്ളത്.
ബെംഗളൂരു: വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ലഭ്യമാണ്. ഇനി വരാനിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളോടെ ഇന്ത്യക്കാരുടെ യാത്രകള്‍ കൂടുതല്‍ മനോഹരമാകും. വന്ദേ ഭാരത് സ്ലീപ്പര്‍ കേരളത്തിനുമുണ്ടെന്ന ആശ്വാസത്തിലാണ് മലയാളികള്‍. അത് ബെംഗളൂരിവിലേക്കാണെങ്കില്‍ സന്തോഷം ഇരട്ടിയാകും.
തിരുവനന്തപുരം മുതല്‍ ചെന്നൈ വരെയും, തിരുവനന്തപുരം മുതല്‍ ബെംഗളൂരു വരെയും, തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയുമുള്ള റൂട്ടുകളാണ് വന്ദേ ഭാരതിന്റെ കാര്യത്തില്‍ കേരളത്തില്‍ പരിഗണനയിലുള്ളത്. എന്നാല്‍ തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളുരു റൂട്ടുകളായിരിക്കും പ്രാരംഭ ഘട്ടത്തില്‍ പരിഗണിക്കുന്നതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിക്കുന്നു.
എന്നാല്‍ നിലവില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ കാര്യം പരിശോധിക്കുകയാണെങ്കില്‍, ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്നത് തിരുവനന്തപുരം-മംഗലാപുരം ട്രെയിനാണ്. അങ്ങനെയെങ്കില്‍ ഈ റൂട്ടില്‍ ട്രെയിന്‍ ഓടിക്കുന്നതായിരിക്കും റെയില്‍വേയ്ക്കും ലാഭകരം.
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന നിരവധിയാളുകള്‍ക്കാണ് വന്ദേ ഭാരത് ട്രെയിനുകള്‍ ആശ്വാസമാകുന്നത്. പ്രത്യേകിച്ച് ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളികള്‍ക്ക്. സ്ലീപ്പര്‍ ട്രെയിനുകള്‍ കൂടി എത്തുന്നത് ഇവരുടെ യാത്ര എളുപ്പമാക്കും.
Also Read: Bengaluru Bullet Train: ബെംഗളൂരുവിന് ബുള്ളറ്റ് ട്രെയിന്‍; ഈ റൂട്ടിലെ യാത്ര ഇനി ഈസി
ബെംഗളൂരു മുതല്‍ തമിഴ്‌നാട് വരെ കേരളത്തിലൂടെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തിയേക്കാമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആ സര്‍വീസ് കോഴിക്കോട് വഴി ആയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ റെയില്‍വേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ റൂട്ടില്‍ സ്ലീപ്പര്‍ ട്രെയിന്‍ കൊണ്ടുവന്നാല്‍ കേരളം-തമിഴ്‌നാട്-കര്‍ണാടക യാത്രകള്‍ കൂടുതല്‍ എളുപ്പമുള്ളതാകും.
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകാന്‍ നിലവില്‍ 15 മണിക്കൂര്‍ 30 മിനിറ്റാണ് സമയമെടുക്കുന്നത്. എന്നാല്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഈ സമയം മൂന്ന് മണിക്കൂര്‍ വരെ കുറയ്ക്കും. 844 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 800 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്.